ദൈവീകം
ഒരുപാട് വര്ഷത്തേകാത്തിരുപ്പ് … ഇന്ന് ദേവിക എന്റെ ഭാര്യയായിരിക്കുന്നു… ഇന്ന് നമ്മുടെ ആദ്യരാത്രി….
ഒരുപാട് കഷ്ടപ്പാട് തരണം ചെയ്താണ് ഞാനും ദേവികയും വിവാഹം എന്ന കടംബ കടന്നത്.
ഞാൻ എന്നെ പരിചയപ്പെടുത്താൻ മറന്നു ഞാൻ ഹരി, ഹരിശങ്കർ. ഒരു അമേരിക്കൻ കമ്പനിയിൽ ജോലി ചെയ്യുന്നു.
പഠിക്കുന്നകാലം തൊട്ട് എനിക്ക് ദേവികയെ അറിയാം.. കഴിഞ്ഞ 3 മാസം മുൻപ് വരെ നമ്മൾ നല്ല സുഹൃത്തുക്കളായിരുന്നു . വളരെ പെട്ടന്നായിരുന്നു ആ സൗഹൃദം പ്രണയത്തിലേക്ക് എത്തിയത്. പിന്നെ കല്യാണത്തിലേക്ക് കൊണ്ടെത്തിക്കാനുള്ള തത്രപ്പാടിലായിരുന്നു നമ്മൾ രണ്ടുപേരും. അവസാനം ആഗ്രഹിച്ചതിനേക്കാൾ മോഹനോരമായി തന്നെ എല്ലാം നടന്നു.
10 മണി കഴിഞ്ഞു… ദേവിക എന്റെ ദേവു ആദ്യമായി എന്റെ മുറിയിലേക്ക് കൈയിൽ ഒരു ഗ്ലാസ് പാലുമായി ഒരു ചെറു ചിരിയോടെ കടന്നു വന്നു… കൂടെ വന്ന ബന്ധുക്കളും സുഹൃത്തുക്കളും ആശംസകൾ നൽകി തിരിച്ചു പോയി.
ഞാൻ റൂം അടച്ചു… ദേവിക പാൽ മേശപ്പുറത് വെച്ചു. ദേവികയുടെ മുഖത്ത് ചെറിയ ഒരു പരിഭ്രമം കാണാനുണ്ട്. ഞാൻ അവളെ ചേർത്തുപിടിക്കാൻ ഒരുങ്ങി..
അവൾ എന്നെ തള്ളി മാറ്റി…
“ഹരി ഏട്ടാ ഇന്ന് വേണ്ട … എനിക്ക് ഉറക്കം വരുന്നു“.. അവൾ പറഞ്ഞു.
അവളുടെ ഭാവം കുറച്ച വ്യത്യസ്തമായിരുന്നു എന്തോ ഭയംപോലെ…
“okay… താൻ റസ്റ്റ് എടുക്ക്.” ഞാൻ പറഞ്ഞു
ഞാൻ ലൈറ്റ് ഓഫ് ചെയ്യാൻ ഒരുങ്ങിയപ്പോ അവൾ എന്നെ തടഞ്ഞു…
“ലൈറ്റ് ഓഫ് ചെയ്യണ്ട ഏട്ടാ എനിക്ക് ഇരുട്ട് പേടിയാ“… അവൾ ഒരു വിറയലാർണ ശബ്ദത്തോടെ പറഞ്ഞു.
okay ..
അവളുടെ ഈ വിചിത്രമായ പെരുമാറ്റം അപ്പോഴേക്കും എന്നെ അസ്വസ്ഥനാക്കിയിരുന്നു. അവൾ ബെഡിൽ കിടക്കുന്നത്പോലും എന്നിൽ നിന്ന് ഒരുപാട് മാറിയാണ്. അവൾ വിറക്കുന്നത്പോലെ എനിക്ക് തോന്നി. ഇനി പനിവല്ലതും പിടിച്ചോ?
ഞാൻ അവളുടെ നെറ്റിയിൽ ഒന്ന് തൊട്ടു നോക്കാൻ മുതിർന്നു.
പെട്ടന്നവൾ ചാടി എണീറ്റു എന്നെ പിടിച്ച തള്ളി…. എന്നെ ദേഷ്യത്തോടെ നോക്കി..
എനിക്ക് ഇന്ന് പറ്റില്ല എന്ന് പറഞ്ഞതല്ലേ… അത്രക് അടക്കാൻ നിങ്ങളെ കൊണ്ട് പറ്റുന്നില്ലേ….
ഞാൻ ഒരു നിമിഷം സ്തംഭിച്ചു നിന്നു… ഇവൾ ഏതൊക്കെയാ ഈ പറയണേ. സ്വബോധം വീണ്ടെടുത്ത്.. ഞാൻ അവളോട് സംസാരിച്ചു
ദേവു നീ തെറ്റിദ്ധരിച്ചിരിക്കുവാ… ഞാൻ നീ വിറക്കുന്നത് കണ്ടത്കൊണ്ട് പനി ഉണ്ടോ എന്ന് നോക്കിയതാ.. നീ കരുതുംപോലെ ഒന്നും അല്ല…. ഞാൻ പറഞ്ഞു
അത് എന്നോട് ചോദിച്ചാൽ പോരെ.. ഞാൻ പറയുമല്ലോ… അപ്പൊ അത് അല്ല നിങ്ങളുടെ ഉദ്ദേശം വേറെ ആണ് … അവൾ ദേഷ്യത്തോടെ പറഞ്ഞു..
എനിക്ക് ദേഷ്യം വന്നു.
“ഉദ്ദേശമോ എന്ത് ഉദ്ദേശം… ദേവു നീ എന്റെ ഭാര്യ അല്ലെ…. ഞാൻ നിന്നെ തെറ്റായ ഒരു രീതിക്കല്ല തൊട്ടത്.. നീ ഇങ്ങനെ ഓവർ ആവേണ്ട ആവശ്യമില്ല.. ബാക്കി ഉള്ളവർ ആരും ഉറങ്ങിയിട്ടില്ല. വെറുതെ ഒരു സീൻ നീ ഉണ്ടാക്കരുത്.”
Any news get related to harshan