ദേവദത്ത 9 ( പാർത്ഥൻറെ കണ്ണുനീര് ) [VICKEY WICK] 86

പാർത്ഥൻറെ കണ്ണുനീര്

Authour : VICKEY WICK

View post on imgur.com


 

Previous story

 

രാവിലെ ഒന്നുറക്കം തെളിഞ്ഞതാണ്. അപ്പൊ ദാ ഒരു ചെറിയ മഴയുടെ പാട്ട്. ആ താരാട്ട് കേട്ട് വീണ്ടും മിഴികൾ അടഞ്ഞു പോയി. പറഞ്ഞുവിടാൻ ഒരുങ്ങിയ ഉറക്കത്തെ വീണ്ടും ഞാൻ പിടിച്ചു വലിച്ച് കയ്യടക്കി. ആ ഇരമ്പം കാതിൽ അങ്ങനെ വന്നലക്കുമ്പോൾ എങ്ങനെ ഉറങ്ങാതിരിക്കും. അങ്ങനെ കണ്ണിനും തലക്കും ഭാരം കൂടി വരുമ്പോളുണ്ട് ഒരു ശബ്ദം.

 

” അല്ല… ഇത് എണീറ്റില്ലേ ഇതുവരെ. ദേവീ…ഡി… ”

 

ഇതും വിളിച്ചു നടുവിനൊന്നു തല്ലി ദേവകി അമ്മ. ഉറക്കച്ചടവിൽ ആയത്കൊണ്ട് എനിക്ക് അധികം വേദനിച്ചില്ല. പക്ഷെ വന്ന ഉറക്കത്തിനു നല്ലോണം നൊന്തെന്ന് തോന്നുന്നു. ആശാൻ പതുക്കെ എന്നെ കയ്യൊഴിഞ്ഞു. പിന്നെ അമ്മയുടെ വക ഒരു ഉറക്കം കൊല്ലി കട്ടൻ കാപ്പി ഉണ്ടായിരുന്നു. അതിന്റെ മണം അങ്ങനെ മൂക്കിൽ തുളച്ചു കയറുമ്പോൾ തന്നെ ശരീരത്തിലേക്ക് ഒരു ഊർജപ്രവാഹം ആണ്.

 

ഇനി മറ്റുവഴിയില്ല. എണീക്കുക തന്നെ… പകുതിതുറന്ന കണ്ണുകൾ ചിമ്മി ഞാൻ അമ്മയെ നോക്കി. എന്നെ കെട്ടിപിടിച്ച് തണുപ്പ് മാറ്റിയിരുന്ന പുതപ്പിനെ പന്ത്രണ്ടായി മടക്കി തലപ്പത്തു തട്ടുന്ന തിരക്കിലാണ് മൂപ്പത്തി. ഞാൻ പതിയെ മേശമേൽ ഇരിക്കുന്ന ചൂട്‌പറക്കുന്ന കട്ടൻ കാപ്പിക്കുനേരെ കൈ നീട്ടി. കിട്ടി ഒരടി കൈപ്പത്തിക്ക്.

 

“രാ…വിലെ തന്നെ പല്ല് പോലും തേക്കാതെ അവള് കാണിക്കെണ നോക്ക്യേ… ഏറ്റ് പോയി പല്ല് തേക്കടി… ”

 

കൈപ്പത്തി തിരുമ്മി അമ്മയെ ചുണ്ട് കോട്ടി നോക്കിയിട്ട് കട്ടിലിന്നു ഊർന്ന് ഇറങ്ങി. മുറിയുടെ പടികടന്നതും ദാ നിക്കണു കുട്ടിച്ചാത്തികൾ രണ്ടും. എനിക്ക് വഴക്ക് കിട്ടണ കാണാൻ വന്നതാവണം. ആരതി ചിറ്റയുടെ കയ്യിന്നു രണ്ടിനും എനിക്ക് മുന്നേ കിട്ടിയിട്ടും ഉണ്ടാകും. ഞാൻ അവരെ നോക്കി ഒരു ചമ്മിയ ചിരി ചിരിച് പറഞ്ഞു.

 

” ആരോടും പറയല്ലേ… ”

 

വായപൊത്തി ചിരിച് രണ്ടും ഒന്ന് ആക്കി മൂളി.

 

” മ്മ്…മ്മ്… ”

 

“വാ… ”

 

ഞാൻ അവരെയും കൂട്ടി താഴേക്ക് പടിയിറങ്ങി. രണ്ടും തുള്ളി തുള്ളി എനിക്ക് മുന്നേ ഇറങ്ങിപ്പോയി. അവരും പല്ലുതേച്ചിട്ട് ഇല്ലെന്നു തോന്നുന്നു. അതെ ഇല്ല… ഉമിക്കരി പാത്രത്തിനു താഴെ തന്നെ നിൽപ്പുണ്ട്. ഞാൻ ചെന്ന് പാത്രത്തിൽ നിന്നും അൽപ്പമെടുത്തു രണ്ടിനും ഓരോ നുള്ള് കൊടുത്തു. അവരതുമെടുത്തു മുറ്റത്തേക്കിറങ്ങി. ഞാനും പിന്നാലെ ഇറങ്ങി മുറ്റത്തേക്ക്. മഴ പെയ്തു തോർന്നെങ്കിലും കാട്ടിലെ മരച്ചില്ലകൾ തൂളുന്നുണ്ടായിരുന്നു. ഒന്ന് രണ്ടു മരങ്ങൾ മുറ്റത്തേക്ക് നീണ്ടു നിൽക്കുന്ന കൈകളിൽ നിന്നും ഒന്നോ രണ്ടോ തുള്ളി ഇടയ്ക്കിടെ ഞങ്ങളെ ലക്ഷ്യമാക്കി ഇറ്റിച്ചു കൊണ്ടിരുന്നു.

4 Comments

Add a Comment
  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *