ദി ഡിമോൺ സ്ലേയർ 2 85

Views : 6147

ദി ഡിമോൺ സ്ലേയർ 1
Ep2

 

 

കഴിഞ്ഞ ഭാഗം സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി അക്ഷര തെറ്റുകൾ പരമാവധി ഒഴിവാക്കിയിട്ടുണ്ട്

ഈ ഭാഗം കുറച്ചു എഡിറ്റിംഗ് ഉണ്ടായിരുന്നു ഇന്നലെ ഇതിൽ അപ്‌ലോഡ് ആക്കാൻ കഴിയുമായിരുന്നു അതിനാൽ അല്പം ലേറ്റ് ആയി അതിന് ഞാൻ ക്ഷമ ചോദിക്കുന്നു

ലാസ്റ്റ് ഭാഗം ഓർക്കാത്തവർ അത് ഒന്നുകൂടി പോയി വായിക്കുക

അപ്പൊ തുടരാം..

കഥയിലെ ഫോട്ടോസ് കാണാൻ ശ്രെമിക്കുക

……..

പെട്ടന്ന് ആ ഭീകരരൂപം എൻറെ അടുത്തേക് ഓടി വന്നു എന്റെ കണ്ണിലേക്കു ഇരുട്ട് കേറി ശരീരം വിറക്കാൻ തുടങ്ങി തലയ്ക്കു മുകളിലും മുഖത്തും ചൂട് അനുഭവപ്പെടുന്നു വിയർപ്പു തുള്ളികൾ എന്റെ നെറ്റിയിലൂടെ ഒലിച്ചിറങ്ങി കൈ കാലുകൾ വിറക്കാൻ തുടങ്ങി അന്നു ആദ്യം ആയി എന്റെ മരണം ഞാൻ മുന്നിൽ കണ്ടു…..
എന്റെ വേണ്ട പെട്ടവരുടെ മുഖം എന്റെ കണ്ണിലുടെ മിന്നിമറയാൻ തുടങ്ങി അതെ ഞാൻ മരിക്കാൻ പോവുന്നു…..
പെട്ടന്ന്
ആഘാശത്തു നിന്നും വലിയ ശബ്ദം ആ ഭീകരരൂപം ആകാശത്തേക് നോക്കി ഞാനും
വലിയ നാല് തീ ഗോളങ്ങൾ കുതിച്ചു വരുന്നു
അത് വന്നു രണ്ടായി വേർതിരിഞ്ഞു ആ ഭീകര രൂപത്തിന്റെ രണ്ടു വശങ്ങളിൽ ആയി വന്നു ആ പുൽവയലിൽ വന്ന് പതിച്ചു അതിന്റെ ശക്തിയിൽ ആ ഭീകരരൂപം ദൂരെക് തെറിച്ചു
വീണു അവിടം മുഴുവൻ പുകകൊണ്ട് നിറഞ്ഞിരുന്നു ഇതോടകം ആ വയലിൽ തീ
പടർന്നിരുന്നു
ദൈവമെ ഇവിടെ എന്തൊക്കെയാ നടക്കുന്നെ ഞാൻ മനസ്സിൽ പറഞ്ഞു….
ആ ഭീകരരുപം അവിടെന്നു മാറിയതോടെ
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്യാൻ നോക്കി
വയലിൽ ഇപ്പൊ നടക്കുന്നത് ശെരിക് കാണാൻ പറ്റുന്നില്ല തീയും പുകയും അത് ആളി കത്താൻ തുടങ്ങി
പെട്ടെന്ന് എന്റെ ബൈക്ക് സ്റ്റാർട്ട് ആയി പിന്നെ എനിക്ക് ഒരു നിമിഷം പോലും പായക്കാൻ ഇല്ലായിരുന്നു
ഞാൻ ബൈക്ക് ആകെസിലേറ്റർ മുരണ്ടി നേരെ കുതിച്ചു….
എങ്ങെനെഎങ്കിലും വീട്ടിൽ എത്തിയാൽ മതിയായിരുന്നു എനിക്ക്
ഇടയ്ക്കു ഞാൻ മിററിലൂടെ പുറകിലെക്കു
നോക്കി അത് പിന്നിൽ എങ്ങാനും ഉണ്ടോന്ന്..
എന്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉണ്ടായി… എന്താ എനിക്കു മാത്രം ഇങ്ങനെ കുറച്ചു ദിവസം ആയി ഒരിക്കലും നടക്കാത്ത കാര്യങ്ങൾ ആണ് എന്റെ മുന്നിൽ സംഭവിക്കുന്നത്….
എന്റെ ശരീരം നന്നായി വിറക്കുന്നുണ്ട് ഞാൻ ബൈക്ക് സ്പീഡിൽ എടുത്തു വിട്ടു…..
മനസ്സിൽ പേടി അലതല്ലാൻ തുടങ്ങി കൊറച്ചു സമയത്തിന് അകം വീട്ടിൽ എത്തി ഗേറ്റ് അടച്ചിരുന്നു…
ബൈക്ക് സ്റ്റാൻഡിൽ ഇട്ടു ഗേറ്റ് പോയി തുറന്നു…ബൈക്ക് നേരെ പോർച്ചിൽ കേറ്റി പാർക്ക് ചെയ്തു കാളിങ് ബെൽ അമർത്തി
ഒരു പ്രീതികരണംവും ഇല്ല….
ഇവർ ഒറങ്ങിയോ ഇനി .. ഞാൻ ബെൽ വീണ്ടും അമർത്തി..

ഡോർ തുറന്നു ആന്റി ആയിരുന്നു

ആന്റി :ഡാ നേരം എത്ര ആയെടാ നീ എവടെ ആയിരുന്നു… നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇങ്ങനെ നേരം വൈകി വരാൻ പാടില്ലെന്ന്
ഞാൻ:മ്മ്………..( ഒന്ന് മുളി )
ആന്റിയുടെ മറുപടിക്ക് അതിൽ കൂടുതൽ ഒന്നും എനിക്ക് പറയാൻ ഇല്ലായിരുന്നു..
കഴിഞ്ഞതൊക്കെ ആന്റിയോട് ഞാൻ എങ്ങനെ പറയും
ആന്റി :ഡാ നിന്നോടാ ചോദിച്ചേ
എവിടെ ആയിരുന്നുന്ന്

Recent Stories

The Author

Lucid

11 Comments

Add a Comment
 1. നിർത്തി പോയോ ബ്രോ????

 2. Next part evideyaanu Bro ☺️

 3. Contineu മച്ചാനെ

 4. നിന്റെ ആദ്യത്തെ എഴുത്ത് കണ്ടപ്പോളെ എനിക്ക് തോന്നി ആ പെണ്ണിനെ നീ തേപ്പ് കാരി ആക്കുംന്നു….

 5. ✖‿✖•രാവണൻ ༒

  😍❤️😘❤️

 6. HENVIN Emmanuel Davis

  Must continue.. feel like something big is coming..❣️❣️ spelling mistakes ippazhum und bro… Korch… Set aakkan nokkyok… Polikk all the best ❣️❣️🌝

 7. Good. Continue..

 8. എന്ത് ചോദ്യം ഹെ tudaru

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com