തിരിച്ചറിവ് [Naima] 101

Views : 2880

ഈവെനിംഗ് ആയതും ഞാൻ മെട്രോൽ പോവാതെ ടാക്സി വിളിച്ചു വേഗം ഫ്ലാറ്റിൽ എത്തി… എനിക്ക് നന്നായിട്ടു ഒന്ന് കരയണം..ഓർത്തിട്ടു എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ലായിരുന്നു..ഓരോന്ന് ആലോചിച്ചു എനിക്ക് ഛർദി വന്നു.. കുറേ ഛർദിച്ചു കരഞ്ഞു..2 പേരുടെയും മക്കളെയും ഭാര്യയെയും ഭർത്താവിനെയും ഓർത്തായിരുന്നു എന്റെ സങ്കടം മുഴുവൻ…

എന്താ ഇവർ ഒന്നും ഒന്നിലും തൃപ്‌തി കണ്ടെത്താത്തത്..എന്തിനാ ഇവര് ഒക്കെ ഇങ്ങനെ ചെയ്യുന്നതെന്ന് ആയിരുന്നു എന്റെ ചിന്ത.. കരഞ്ഞും ഛർദിച്ചും ആകെ ക്ഷീണിച്ചു ഉറങ്ങി പോയി.. ഇതിന് ഇടക് ഏട്ടൻ വിളിച്ചു ഞാൻ tired ആയി കുറച്ചു ടൈം ഉറങ്ങാണെന്ന് പറഞ്ഞു കട്ട്‌ ആക്കി..വീണേച്ചി ഡ്യൂട്ടി കഴിഞ്ഞ് വന്നു എന്നെ കാണാഞ്ഞപ്പോ ഡോറിൽ വന്നു മുട്ടി..തലവേദന ആണെന്ന് പറഞ്ഞു ഒഴിവാക്കി.. ഇന്ന് എനിക്ക് അവരുടെ 2 പേരുടെയും മുഖത്തു നോക്കാൻ പറ്റില്ല ചിലപ്പോ ഞാൻ കരഞ്ഞു പോവും…ദേഷ്യത്തിന് അപ്പുറം എനിക്ക് സങ്കടം ആയിരുന്നു…ദൈവത്തിനോട് പോലും ദേഷ്യവും..

രാത്രി 12.30 വിഷ്ണുവേട്ടൻ ഷിഫ്റ്റ്‌ കഴിഞ്ഞു എത്തിയപ്പോൾ ഞാൻ ബെഡിൽ ആയിരുന്നു..എന്റെ മുഖം കണ്ടു ആൾ പേടിച്ചു പോയി..കരഞ്ഞും ഛർദിച്ചും ആകെ അവശയായിരുന്നു ഞാൻ..

എന്റെ അടുത്ത് വന്നു എന്താ പറ്റിയെ മോളൂസേ എന്ന് ചോദിച്ചു.. (സ്നേഹം കൂടുമ്പോ ഏട്ടൻ എന്നെ വിളിക്കുന്നതാണ് മോളൂസ് ).. ഇടക്ക് മഹേഷേട്ടനും വീണേച്ചിയെ അങ്ങനെ വിളിക്കുന്നത് കണ്ടിട്ടുണ്ട്.. എല്ലാം കൂടി എനിക്ക് പ്രാന്ത് പിടിച്ചിരുന്നു..

“ദേ മനുഷ്യനാ ഇനി എന്നെ എങ്ങാനും മോളുന്ന് വിളിച്ചാൽ ഉണ്ടല്ലോ “

“എന്താടാ പറ്റിയെ”

ഞാൻ ഉറക്കെ കരഞ്ഞു ഏട്ടനെ കെട്ടിപിടിച്ചു കാര്യം പറഞ്ഞു.. കുറേ കഴിഞ്ഞപ്പോ ഏട്ടൻ എന്നെ നോക്കി

“ഓഹോ ഇതായിരുന്നോ.. ഞാൻ പേടിച്ചു പോയി നിനക്ക് എന്ത് പറ്റിയെന്ന് ഓർത്തു..”

“അപ്പോ ഏട്ടൻ എല്ലാം അറിഞ്ഞോണ്ടാണല്ലേ..ഏട്ടൻ കേട്ടിട്ട് ഒന്നും തോന്നുന്നില്ലേ..സ്വന്തം ഭാര്യേനേം മക്കളേം മറന്നു വേറെ ഒരു പെണ്ണിന്റെ കൂടെ ജീവിക്കുന്ന ആൾടെ കൂടെ ഏട്ടൻ എന്തിനാ ഫ്ലാറ്റ് എടുത്തത്…”

ഏട്ടൻ ഞാൻ എന്ത് തേങ്ങയാ പറയുന്നെന്നു ഉള്ള ഭാവത്തോടെ എന്നെ നോക്കുന്നുണ്ട്..പക്ഷെ മിണ്ടുന്നില്ല..

“ഈ നശിച്ച നാട്ടിന്നു ഒന്ന് പോയാ മതി..നമ്മുടെ നാട്ടിൽ ആണെങ്കിൽ ഇങ്ങനെ ഒന്നും നടക്കില്ല.. നമുക്ക് ഇവിടുന്ന് വേഗം നിർത്തി പോവാം ഏട്ടാ.. എനിക്ക് വയ്യ ഇവിടെ താമസിക്കാൻ.. ഇനി ഒരു തെണ്ടികളേം ഞാൻ വിശ്വസിക്കില്ല…”

“ആഹാ അടിപൊളി.. ഇന്നലെ വരെ എന്തായിരുന്നു ദുബായ് മാങ്ങ തേങ്ങ.. ഇവിടുന്ന് ഒരിക്കലും പോവണ്ട..നീ ഈ തെണ്ടികൾ എന്ന് ഉദേശിച്ചത്‌ എന്നെ അല്ലെ..എന്റെ പോന്നു മോളെ ഇതാണ് ലോകം.. ഇത് ദുബായിൽ മാത്രം നടക്കുന്ന പുതിയ കാര്യം അല്ല…നമ്മുടെ നാട്ടിലും ഇതൊക്കെ തന്നെ നടക്കുന്നെ.. അവിഹിതത്തിന് ദുബായ് കേരളം അങ്ങനെ ഒന്നും ഇല്ല എന്റെ ശ്രീക്കുട്ടി..നീ ഇതൊന്നും അറിയാത്തത് എന്റെ കുഴപ്പം അല്ല..”

“നിന്റെ മാമന്റെ പുന്നാര മോൻ ഇല്ലേ ആദർശ് അവൻ എന്താ കല്യാണം കഴിഞ്ഞു ഒന്നര കൊല്ലം ആയിട്ടും സൗമ്യേനെ ഇത് വരെ ബാംഗ്ലൂർ കൊണ്ട് പോവാത്തതെന്നാ വിചാരം.. അവനെ അവിടെ ലിവിങ് ടുഗെതർ ആണ് ഒരു ആന്ധ്രക്കാരി കൂടെ..

അത് പോട്ടെ എന്റെ വല്യച്ഛന്റെ മോൻ രാഹുൽ അവൻ ഇപ്പൊ കെട്ടിയ ആരതിയെ നിനക്ക് അറിയാലോ.. അവനെ 2 വർഷത്തോളം ഇതേ പേരുള്ള വേറെ ഒരു ആരതിടെ കൂടെ കലൂരിൽ ഫ്ലാറ്റിൽ ആയിരുന്നു.. ആ പെണ്ണിനെ തേച്ചു ഒട്ടിച്ചിട്ടാണ് സർ ഇപ്പോ ഈ ആരതിനെ കെട്ടിയത്..

പിന്നെ നിന്റെ best friend തസ്‌നി ഇല്ലേ അവളുടെ husband ശഫീകിനു ഇവിടെ 2 ഫ്ലാറ്റ് ഉണ്ട്… ഒന്ന് കരാമയിൽ തസ്‌നി താമസിക്കുന്നത് പിന്നെ ഇന്റർനാഷണൽ cityl അവന്റെ ഗേൾ ഫ്രണ്ട് ഫിലിപിനോ ആണ്.. അവൾക് വേണ്ടി അവൻ എടുത്തത്..അവന്റെ റെസ്റ്ററന്റിന്റെ അടുത്താണ് ആ ഫ്ലാറ്റ്.. അവൻ മിക്കവാറും എവിടെയാണ്.. “

“ദൈവദോഷം പറയല്ലേ വിഷ്ണുവേട്ടാ..ആദർഷേട്ടനേം രാഹുലേട്ടനേം പറഞ്ഞാ ഞാൻ ചിലപ്പോ വിശ്വസിക്കും പക്ഷെ ഷഫീഖിക്ക അങ്ങനെ ചെയ്യില്ല.. പുള്ളി descent ആണ്..അവൾക് അവളുടെ ഇക്കാന്ന് പറഞ്ഞാ ജീവനാ.. അവൾക് എന്തൊക്കെയാ വാങ്ങി കൊടുക്കുന്നെ..ഷഫീക്ക അങ്ങനെ ഒന്നും ചെയ്യില്ല…അത് എനിക്ക് നല്ല ഉറപ്പാണ്..”

“ആയിക്കോട്ടെ..വിശ്വസിക്കണ്ട..എന്നാലേ മോളു പോയി ഇന്റർനാഷണൽ സിറ്റിലെ അവൻ എന്തിനാ ഫ്ലാറ്റ് എന്ന് ഒന്ന് അന്വേഷിക്കു.. ഇത് അവരുടെ കല്യാണത്തിന് മുമ്പ് ഉള്ള റിലേഷൻ ആണെടി പൊട്ടി…

വീണേടെ husband ഒരു മുഴുകുടിയനും കുടുംബം നോക്കാത്തവനും ആണെന്നാ കേട്ടത്..അങ്ങനെ വീണയെ ജോലിക്ക് വിട്ടാണ് ആള് ജീവിക്കുന്നത്.. വീണയും മഹേഷേട്ടനും തമ്മിൽ എങ്ങനെ കണ്ടു പരിചയപ്പെട്ടുന്നു ഒന്നും എനിക്ക് അറിയില്ല.. അവർ തമ്മിൽ ഇപ്പോ രണ്ട് കൊല്ലത്തോളം ആയി ഒരുമിച്ചു.. വീണ നാട്ടിൽ പോയിട്ടും ഇപ്പോ രണ്ട് കൊല്ലം ആയിന്നു തോന്നുന്നേ..

ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന കുറേ സ്ത്രീകളും ഉണ്ട് ഇവിടെ.. കുടുംബത്തിന് വേണ്ടി കാലങ്ങളായി ഇവിടെ കിടന്നു കഷ്ടപ്പെടുന്നവർ..അത് പോലെ അടിച്ചു പൊളിക്കുന്നവരും ഉണ്ട്..എല്ലാം നമ്മുടെ ചോയ്സ് ആണ്.. നല്ലതും ചീത്തയും എല്ലാം..

Recent Stories

The Author

Naima

13 Comments

Add a Comment
 1. Nalla ezuthu..nalla story vaayichirikaan oru rasam thonni..keep writing

 2. ഈ കാര്യങ്ങൾ അറിയാൻ ദുബായ് വരെ പോകണ്ട കാര്യമുണ്ടോ…. ഒന്ന് പത്രം വായിച്ചാൽ തീരാവുന്ന പ്രശ്നം അല്ലേ ഉള്ളൂ… എന്തായാലും എഴുത്ത് നന്നായിട്ടുണ്ട്…. ❤❤❤❤

  1. 😂😂thanks😍

 3. ഇന്നത്തെ കാലം അങ്ങനെയാ

  1. Hmm.. True👍🏼

 4. Chindikkenda oru karyam aanu. I ar cheyyunnad thettubthanne aanu Adil no doubt at all. Allengi endinu hide cheyyanam, bakkiyullavarude munnil endinu abinayikkanam. So it’s absolutely cheating, cheating endayalum thettalla ennu aarum parayillallo.

  1. അതേ.. വിവാഹത്തിന് ശേഷം ഇങ്ങനെ ഒരു റിലേഷൻ ഉണ്ടെങ്കിൽ കഴിവതും ഡിവോഴ്സ് വാങ്ങി അവരവരുടെ ഇഷ്ടത്തിന് പോവണം.. വെറുതെ എന്തിനാ സ്വന്തം പാട്നേഴ്‌സിനെ പറ്റിക്കുന്നത്..

 5. Simple & super

  1. Thanks a Lott bro😍

 6. Kollaam nalla flowil valare natural aayi ezhuthi.
  Veendum veendum ithupoleyulla othiri nalla kadhakal ezhuthuka

  1. Thanks a lott bro😍 wil try to write

   1. ഇന്ദുചൂഡൻ

    നല്ല എഴുത്ത് 👍

   2. Thanks a lott😍😍

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com