തിരിച്ചറിവ് [Naima] 101

Views : 2880

ഇടക്ക് ഞങ്ങൾ 4 പേരും ഒരുമിച്ചു കറങ്ങാൻ പോവും..അങ്ങനെ 3 മാസം കൊണ്ട് ബുർജ് ഖലീഫയും,മിറാക്കിൾ ഗാർഡനും ഡോൾഫിനേറിയം, ബുര്‍ജ് അല്‍ അറബ്, പാം ജുമൈറ, അറ്റ്ലാന്റിസ്, ദി പാം ദുബായ്,ദുബായ് ക്രീക്ക്, ദുബായ് ഫ്രെയിം,കുറച്ചു സൂക്കുകളും മാളുകളും അങ്ങനെ എല്ലാം കണ്ടു ..എല്ലാം എന്നെ അമ്പരപ്പിക്കുന്ന കാഴ്ചകളായിരുന്നു..മലയാളികളുടെ സ്വർഗമാണ് ദുബായ്..എവിടെ നോക്കിയാലും മലയാളികൾ ആണ്..ദുബായിൽ കറക്കം മുഴുവൻ രാത്രിയിലാണ്..

എന്റെ കുറച്ചു ഫ്രണ്ട്സും ഉണ്ട് ദുബായിൽ.. ഇടക് അവരെ മീറ്റ് ചെയ്യാറുണ്ട്..അങ്ങനെ ഞാൻ ഇനി നമുക്കു ദുബായിൽ തന്നെ settle ആയാൽ മതിയെന്ന് ഏട്ടനോട് പറഞ്ഞു..സത്യത്തിൽ എനിക്ക് ദുബായ് നല്ല പോലെ ബോധിച്ചു..പറയാതെ ഇരിക്കാൻ പറ്റില്ല ഇവിടെ കിട്ടുന്ന ഫ്രീഡം സമാധാനം സുരക്ഷിതത്വം ഒന്നും ഈ 23 വയസിൽ നാട്ടിൽ താമസിച്ചിട്ടു എനിക്ക് കിട്ടിയിട്ടില്ല.. ദുബായ് എപ്പോഴും എല്ലാരേം ഇരു കൈയും നീട്ടി സ്വീകരിക്കുന്ന ഒരു എമിരേറ്റ് ആണ്…ഇവിടെ ആർക്കും മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാൻ സമയവും ഇല്ല..

എന്നെ ഒരു അനിയത്തിയെ പോലെ ആയിരുന്നു മഹേഷേട്ടനും വീണേച്ചിം കണ്ടിരുന്നത്. കുക്കിംഗ്‌ പഠിപ്പിച്ചു തരും.. ഞങ്ങൾ ഒരുമിച്ചു ഇവിടെ അമ്പലത്തിൽ വീക്കെൻഡ് പോവും.. ഏട്ടൻ ഷിഫ്റ്റ്‌ ആയത് കൊണ്ട് ഈവെനിംഗ് ഒക്കെ എനിക്ക് കമ്പനി തരുന്നത് അവരായിരുന്നു..ദുബായിൽ എവിടെ ആണ് ഷോപ്പിംഗ് പോവേണ്ടത്, നല്ല restaurant,പാർക്ക്‌, ബീച്  എല്ലാം പറഞ്ഞു തരും..

ഹൈപ്പർമാർകെറ്റിൽ കേറിയാൽ ഞാൻ ഇറങ്ങില്ലെന്ന് അറിയാവുന്നത് കൊണ്ട് ഏട്ടൻ ഗ്രോസറി ഷോപ്പിംഗ് ഞങ്ങൾ പെണ്ണുങ്ങളോട് പൊയ്ക്കോളാൻ പറയും..ശരിക്കും ചേച്ചിയോട് സംസാരിക്കും തോറും എനിക്ക് അവരോട് സ്നേഹവും ബഹുമാനം കൂടി വന്നു…ചേച്ചിക് ആ ഏട്ടൻ വാങ്ങി കൊടുക്കുന്ന സർപ്രൈസ് ഗിഫ്റ്റുകൾ കണ്ട് ഞാൻ പലപ്പോഴും ഞെട്ടാറുണ്ട്…. അതും പറഞ്ഞു ഞാൻ ഏട്ടനെ ഇടക്ക് ചൊറിയാരും ഉണ്ട്…

ഇടക് അവരുടെ മക്കൾ വീഡിയോ കാൾ ചെയ്യുമ്പോ ഞാനും അവരോട് സംസാരിച്ചു…എനിക്ക് ജോലിക്ക് വേണ്ടി മഹേഷേട്ടന്റെ ഫ്രണ്ട്ന്റെ കമ്പനിയിൽ ആൾ തന്നെ reference ട്രൈ ചെയ്തു..അങ്ങനെ ഇന്റർവ്യൂ കഴിഞ്ഞു ഓഫർ ലെറ്റർ കിട്ടാൻ വെയ്റ്റിംഗ് ആയിരുന്നു…

കിച്ചണിൽ ഇടക് ജോലി ചെയുമ്പോൾ ചേച്ചിയെ വീഡിയോ കോളിൽ ആരോ ഇടക് വഴക് പറയുന്നത് കേൾക്കാറുണ്ടായിരുന്നു..ഒരു പുരുഷൻ ആണ് വഴക് പറയാറ്.. നിനക്ക് എന്നേം മക്കളേം വേണ്ടെന്ന് ഒക്കെ ചോദിക്കുന്നത് കേട്ടു .അവരുടെ പേർസണൽ കാര്യങ്ങൾ ആയോണ്ട് ഞാൻ അത് അധികം ശ്രദ്ദിക്കാറില്ലായിരുന്നു..

ഇടക് ചേച്ചിടെ മോൾ കരഞ്ഞു നാട്ടിൽ വാ അമ്മ എത്ര നാളായി കണ്ടിട്ട് അച്ഛൻ ഇപ്പോ കുടിക്കാറില്ലെന്ന് അമ്മയെ കാണാൻ കൊതിയാവുന്നു എന്നൊക്കെ പറയുന്നുണ്ട്…ഞാൻ ഓർത്തു ദുബായിൽ ഉള്ള മഹേഷേട്ടൻ കുടിക്കുന്നത് ഞാനും കണ്ടിട്ടില്ല പിന്നെ എന്താ മക്കൾ ഇങ്ങനെ പറഞ്ഞതെന്ന്..

എനിക്ക് സംശയം തോന്നാത്തിരിക്കാൻ ഒരിക്കൽ ചേച്ചി പറഞ്ഞു മകൾക്കു കാണാൻ കൊതിയാവുന്നു പറയുന്നുണ്ട് പക്ഷെ ലീവ് കിട്ടണ്ടേന്ന്.. ചേച്ചി ഒരു കമ്പനിയിലെ hr departmentil ആണ് വർക്ക്‌ ചെയുന്നത്.. ചിലപ്പോ പറയുന്നതു ശെരിയാരിക്കും എന്നോർത്തു ഞാൻ അത് അപ്പോ തന്നെ വിട്ടു..

പക്ഷെ പിന്നെ പിന്നെ എന്റെ സംശയങ്ങൾ കൂടി വന്നു.. ഒരിക്കൽ മഹേഷേട്ടൻ കിച്ചണിൽ കുക്കിംഗ്‌ ഇടയിൽ ഒരു സ്ത്രീയോട് വീഡിയോ കാൾ ചെയുന്നത് കണ്ടു.. കാസർഗോഡ് ഭാഷ മനസിലാക്കാൻ എനിക്ക് കുറച്ചു ബുദ്ദിമുട്ടായിരുന്നു..വളരെ അടുപ്പം ഉള്ള ആരോടോ സംസാരിക്കുന്ന പോലെ….ഇടക് 2 3 വയസ് തോന്നുന്ന ഒരു കുഞ്ഞു മോൻ വന്നു അച്ഛാ എന്ന് വിളിക്കുന്നത് കണ്ടു.. അപ്പോ ആൾ കുഞ്ഞിന് കുറെ ഉമ്മയും അച്ചേടെ ചക്കരെന്ന് ഒക്കെ വിളിക്കുന്നതും കണ്ടു ..

എനിക്ക് അപ്പോ മുതൽ ഇവിടെ എന്തോ ചീഞ്ഞു നാറുന്ന ഫീൽ ആയി.. അവരോട് ചോദിച്ചു മുഷിപ്പിക്കാൻ നിന്നില്ല.. മനസിന് വല്ലാത്ത അസ്വസ്ഥത.. എന്തോ ഒരു സങ്കടം.. എന്റെ മനസ്സിൽ തോന്നിയത് തെറ്റാവണെന്ന് ഞാൻ കുറേ പ്രാർത്ഥിച്ചു..നമ്മൾ ഇഷ്ടപ്പെടുന്നവർ തെറ്റ് ചെയുന്നുന്നു വിശ്വസിക്കാൻ നമ്മൾ താല്പര്യപ്പെടാറില്ലലോ…

സാദാരണ ഇങ്ങനെ ഉള്ള കാര്യങ്ങൾ കണ്ട് പിടിക്കാൻ ഞാൻ expert ആണെന്ന് പണ്ടേ ഫ്രണ്ട്‌സ് പറയാറുണ്ട്.. ഇതിപ്പോ എങ്ങനെ കണ്ടു പിടിക്കും എന്നായി പിന്നെ എന്റെ ചിന്ത..

ഇവരുടെ പെരുമാറ്റത്തിൽ ഭാര്യയും ഭർത്താവും അല്ലെന്നു ആരും പറയില്ല..അത്രക് സ്നേഹവും കരുതലും ആണ് പരസ്പരം.. ഇടക്ക് ഞാൻ ഇവരുടെ സ്നേഹം കാണുമ്പോ കണ്ട് പഠിക്കാൻ പറയാറുണ്ടായിരുന്നു വിഷ്ണുവേട്ടനോട്.. ആൾ അപ്പോ എന്റെ കവിളിൽ ഒരു ഉമ്മ തന്നിട്ട് പറയും പുറത്തുന്നു കാണുന്നതല്ല മോളൂസേ എല്ലാരുടേം റിയൽ ഫേസ് എന്ന്…

ഷിഫ്റ്റ്‌ കഴിഞ്ഞു വന്നു ഉറങ്ങുന്ന ഏട്ടനോട് കാര്യം ചോദിച്ചു ആളെ വെറുപ്പിക്കണ്ടല്ലോന്ന് ഓർത്തു അതിന് നിന്നില്ല..ഇടക് ഇടക് ഞാൻ ഓരോന്ന് ചോദിക്കും പക്ഷെ ആള് ഒന്നും വിട്ടു പറയില്ല…ഞാൻ ഒന്നൂടെ വളർന്നിട്ടു പറയാമെന്നു പറഞ്ഞു എന്നെ കളിയാക്കി വിടും.. കാര്യം നാല് കൊല്ലം പ്രേമിച്ചന്ന് പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല..മറ്റുള്ളോരുടെ കാര്യത്തിൽ എനിക്ക് വല്ലാത്ത ശുഷ്‌കാന്തി ആണെന്ന് പറഞ്ഞു കളിയാക്കും.. പറഞ്ഞില്ലെങ്കിൽ വേണ്ട പോന്ന് പറഞ്ഞു ഞാനും പിണങ്ങും…

അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞു എനിക്ക് ഓഫർ ലെറ്റർ വന്നു ജോബിന് ജോയിൻ ചെയ്തു.. ബിസിനസ്‌ ബെയിൽ ആയിരുന്നു ഓഫിസ്..

ഒരു മാസത്തിനു ശേഷം അവിടെ വെച്ച് കിട്ടിയ ഒരു ഫ്രണ്ട് ആണ് എന്നോട് മഹേഷേട്ടന്റെ എന്തോ കാര്യം പറഞ്ഞപ്പോ മഹേഷേട്ടന് അധികം പ്രായ വ്യത്യാസമില്ലാത്ത 3 കുഞ്ഞു ആൺകുട്ടികൾ ആണെന്ന് പറഞ്ഞത്.. എനിക്ക് അത് ഒരു ഷോക്ക് ആയിരുന്നു..എന്റെ മനസ്സിൽ ഉള്ളത് ഒന്നും ഞാൻ ആരോടും പറഞ്ഞില്ല.. അവരെ മറ്റുള്ളവരുടെ മുന്നിൽ ചീത്ത ആകാൻ ഞാൻ ആഗ്രഹിച്ചില്ല..ഒരുപാട് ഇഷ്ടം ആയിരുന്നു അവരെ 2 പേരെയും..

ഞങ്ങള്ക്ക് ഒരുപാട് സഹായം ചെയ്തവർ ആണ്..എനിക്ക് സത്യത്തിൽ സങ്കടം ആയിരുന്നു..കേട്ടത് സത്യം ആണെന്നു വിശ്വസിക്കാൻ ഇഷ്ട്ടമാല്ലായിരുന്നു ..സങ്കടം വന്നാൽ എനിക്ക് കരഞ്ഞു തീർക്കണം…. എങ്ങനെ എങ്കിലും വൈകിട്ട് ആയാൽ മതി എന്നായിരുന്നു ചിന്ത..

പിന്നീട് ആണ് ഞാൻ ഓർത്തത് ഇവർ ഒരുമിച്ചു നിന്നു ഇത് വരെ വീഡിയോ കാൾ ചെയുന്നത് കണ്ടിട്ടില്ലല്ലോന്ന്.. വീണേച്ചി മാത്രമാണ് മക്കളോട് മിണ്ടുന്നതു കണ്ടിട്ടുള്ളത് അതും ഒരു മോളും മോനും ആണ്.. 9ഉം 7ഉം വയസുള്ള കുട്ടികളാണ്…

മഹേഷേട്ടന് ആറു വയസുള്ളതാണ് മൂത്തകുട്ടി എന്ന് അവൾ പറഞ്ഞു അറിഞ്ഞിരുന്നു.. ഇനി ഇപ്പോ ആരോടും ഒന്നും ചോദിക്കാൻ ഇല്ലാലോ.. കാര്യം crystal ക്ലിയർ.. ചേട്ടനും ചേച്ചിയും നൈസ് ആയിട്ട് സ്വന്തം പാട്നേഴ്‌സിനെ ചീറ്റ് ചെയുന്നു..ഇതൊന്നും ലോകത്ത് നടക്കാത്ത ഒന്നല്ല ചിലപ്പോ ഞാൻ വളർന്ന ലോകത്ത് കാണാത്തത് കൊണ്ടാവും എനിക്ക് ഇതൊന്നും സഹിക്കാൻ പറ്റില്ല.. മനസ് വല്ലാതെ ആസ്വസ്ഥമായിരുന്നു..

Recent Stories

The Author

Naima

13 Comments

Add a Comment
 1. Nalla ezuthu..nalla story vaayichirikaan oru rasam thonni..keep writing

 2. ഈ കാര്യങ്ങൾ അറിയാൻ ദുബായ് വരെ പോകണ്ട കാര്യമുണ്ടോ…. ഒന്ന് പത്രം വായിച്ചാൽ തീരാവുന്ന പ്രശ്നം അല്ലേ ഉള്ളൂ… എന്തായാലും എഴുത്ത് നന്നായിട്ടുണ്ട്…. ❤❤❤❤

  1. 😂😂thanks😍

 3. ഇന്നത്തെ കാലം അങ്ങനെയാ

  1. Hmm.. True👍🏼

 4. Chindikkenda oru karyam aanu. I ar cheyyunnad thettubthanne aanu Adil no doubt at all. Allengi endinu hide cheyyanam, bakkiyullavarude munnil endinu abinayikkanam. So it’s absolutely cheating, cheating endayalum thettalla ennu aarum parayillallo.

  1. അതേ.. വിവാഹത്തിന് ശേഷം ഇങ്ങനെ ഒരു റിലേഷൻ ഉണ്ടെങ്കിൽ കഴിവതും ഡിവോഴ്സ് വാങ്ങി അവരവരുടെ ഇഷ്ടത്തിന് പോവണം.. വെറുതെ എന്തിനാ സ്വന്തം പാട്നേഴ്‌സിനെ പറ്റിക്കുന്നത്..

 5. Simple & super

  1. Thanks a Lott bro😍

 6. Kollaam nalla flowil valare natural aayi ezhuthi.
  Veendum veendum ithupoleyulla othiri nalla kadhakal ezhuthuka

  1. Thanks a lott bro😍 wil try to write

   1. ഇന്ദുചൂഡൻ

    നല്ല എഴുത്ത് 👍

   2. Thanks a lott😍😍

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com