ഖുനൂസിന്റെ സുൽത്താൻ EP-2 [Umar] 56

പിന്നെയും ഒറ്റപെടൽ എങ്ങോട്ടെന്നില്ലാതെ അലഞ്ഞു കിട്ടിയ ജോലിയൊക്കെ ചെയ്തു ഒരു വർഷം ആയപ്പോഴേക്കും കിഴക്കിൽ നിന്ന് തെക്കിലെക് എത്തി.

ഡൽഹിയിൽ അവിടെ ഒരു സിംഗിന്റെ റെസ്റ്റോറന്റിൽ ജോലിക് കേറി താമസം ഫുഡ്‌ ശമ്പളം എല്ലാം കൊണ്ടും ഓക്കേ ആയിരുന്നു.

ലക്കി സിംഗ് അതായിരുന്നു അയാളുടെ പേര്.

എപ്പോഴോ ഒരിക്കൽ അയാളെന്റെ പ്ലസ്ടു സർട്ടിഫിക്കറ്റ് കണ്ടു.

വിദ്യാഭ്യാസം കുറവായിരുന്ന ആ മനുഷ്യൻ ഞാനെന്തോ സംഭവം ആണെന്ന് കരുതി പിറ്റേ ദിവസം ഒന്നും പറയാതെ വിളിച്ചു കൊണ്ട് പോയി ഒരു പാരല്ലൽ കോളേജിൽ ചേർത്തി തന്നു പഠിക്കാൻ പറഞ്ഞു.

പഠിച്ചത് അയാൾക് വേണ്ടി ആണോ എനിക്ക് വേണ്ടി ആണോ എന്നറിയില്ല പഠിച്ചു.. പാസ്സായി..

 

എന്നെക്കാൾ സന്തോഷം അയാൾക് ആയിരുന്നു.

ജോലിക് വേണ്ടി ഒരു ടാലി കോഴ്സ് കൂടി ചെയ്തു.

അയാളുടെ കെയർ ഓഫിൽ തന്നെ ഒരു കമ്പനിയിൽ ജോലിയും ശരിയാക്കി തന്നു.

ഇപ്പോ ഒരു ഹോസ്റ്റലിൽ ചെറിയ ഒരു മുറിയുണ്ട് ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയിട്ടൊരു ജോലിയും.”

ഉമർ പറഞ്ഞു നിർത്തി ചുറ്റും നോക്കി എല്ലാരുടെയും കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.

3 Comments

Add a Comment
  1. കഥ സൂപ്പർ ആണ് (NB:കുറച്ച് പാർട്ട് കഴിയുമ്പോൾ ഇട്ടിട്ട് പോകരുത് plzzz നല്ല പല കഥകളും പകുതിക്ക് കിടപ്പുണ്ട അതുകൊണ്ട് പറഞ്ഞതാ)

    1. ഇല്ല ബ്രോ വലിയൊരു ത്രെഡ് ആണ് ഫ്രീ ടൈമിൽ ആണ് എഴുതുന്നത്. പക്ഷെ ഇവിടെ സബ്‌മിറ്റ് ചെയ്ത് പബ്ലിഷ് ആവാൻ ടൈം എടുക്കുന്നുണ്ട് വായനക്കാർക് അത് ഒരുപക്ഷെ ഒരു പ്രശ്നം ആയേക്കാം.
      ഈ പാർട്ട്‌ തന്നെ സബ്‌മിറ്റ് ചെയ്തിട്ട് ഒരു മാസം അടുത്തായിട്ടുണ്ട് ഇപ്പോഴാണ് പബ്ലിഷ് ആയത്.

Leave a Reply

Your email address will not be published. Required fields are marked *