കഥയാണിത് ജീവിതം – 2 [Nick Jerald] 130

Views : 2784

കഥയാണിത് ജീവിതം – 2

Author :Nick Jerald

നിർത്തിയിട്ട് പോകാൻ മനസ്സ് അനുവദിക്കുന്നില്ല…അതുകൊണ്ട് തുടരുന്നു.
വായനക്കാർ ദയവായി സഹിക്കുക..ക്ഷമിക്കുക… 😬

എന്നെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ എന്ന് ആലോചിക്കുന്നവർക്ക് വേണ്ടി.
പേര്: ടോംസ്
വയസ്സ്: 24
വിദ്യാഭ്യാസം: ബി-ടെക് സിവിൽ കമ്പ്ലീറ്റ് ചെയ്ത് നിൽക്കുന്നു.
വീട്ടുകാർ: അപ്പൻ – കുര്യൻ ( ഖത്തറിൽ ഒരു  പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു.)
അമ്മ – ആനി (ഗൃഹഭരണം)
പെങ്ങൾ – ട്രീസ ( നഴ്സിംഗ് പഠിക്കുന്നു)

അപ്പോൾ വീണ്ടും കഥയിലേക്ക്..

ചിന്തിച്ച് ചിന്തിച്ച് എപ്പോൾ ഉറങ്ങി എന്നൊന്നും ഓർമയില്ല. അമ്മീടെ വിളി കേട്ട് എണീറ്റ് സമയം നോക്കുമ്പോൾ 11 മണി. ബെഡ് കോഫി ശീലം ഇല്ലതൊണ്ട് നേരെ പോയി ഫ്രഷ് ആയി. രാവിലത്തെ ഫുഡും അടിച്ച് നേരെ റൂമിലോട്ട്…

അവളെ കാണാൻ ഒള്ള ത്വര കാരണം നേരെ ഫോൺ എടുത്ത് സെർച്ച് ചെയ്തു. നോക്കുമ്പോൾ അവൾ ഓഫ്‌ലൈൻ. കുറേ നേരം നോക്കി ഇരുന്നെങ്കിലും ഒരു ഫലവും കണ്ടില്ല. അവസാനം ഫോൺ എടുത്തു കട്ടിലിൽ ഇട്ടിട്ട് കുറേ നേരം അവിടെ കിടന്നു. പതിയെ പഴയ കാര്യങ്ങളെക്കുറിച്ച് ആലോചന തുടങ്ങി..

19- ആം വയസ്സിൽ അമ്മിയെ കെട്ടുമ്പോൾ അപ്പന് പ്രായം 29. വീട്ടിലെ 8 മക്കളിൽ ഏറ്റവും ഇളയ സന്തതിയായ അമ്മി അവരുടെ ഓമന ആയിരുന്നു. അമ്മായി അമ്മ ആണ് പിന്നെ പാചകം തുടങ്ങി മറ്റെല്ലാ കാര്യങ്ങളും പഠിപ്പിച്ചത് എന്ന് എപ്പഴും പറയും.

അപ്പൻ 18- ആം വയസ്സിൽ വീട് നോക്കാൻ വേണ്ടി നാട് വിട്ട് ഇറങ്ങി.ബോംബേ, ശ്രീ ലങ്ക,  അബുദാബി അങ്ങനെ അവസാനം ഖത്തർ എത്തി. അവിടെ ആ കമ്പനിയിൽ വർക്കർ ആയി കേറി പിന്നീട് ഉള്ള അധ്വാനത്തിൻ്റെ ഫലമാണ് ഇപ്പോഴുള്ള പദവി.

Recent Stories

The Author

Nick Jerald

4 Comments

Add a Comment
  1. Very good. Need more pages..

    1. Thanks..will definitely look into it 👍🏻

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com