കഥയാണിത് ജീവിതം – 2 [Nick Jerald] 140

Views : 3115

അങ്ങനെ 4 വർഷം പോയത് അറിഞ്ഞില്ല എന്ന് തന്നെ പറയാം. ടെക്ക്, ആർട്സ്, സ്പോർട്സ്, ഓണം, ക്രിസ്തുമസ്, ഐ വി, അങ്ങനെ ഒരുവിധം എല്ലാ പരിപാടികളും  ഒന്നിനൊന്ന് മെച്ചമായി ആഘോഷിച്ചു. അവസാന സെമിനാറും പ്രോജക്ട് – ഉം ഒക്കെ എങ്ങനെയോ സബ്മിറ്റ് ചെയ്തു എന്ന് വേണം പറയാൻ.എറ്റവും ഒടുവിൽ സെൻ്റ് ഓഫ് ഒക്കെ മൊത്തം കരച്ചിലും പിഴിച്ചിലും ആയി മുങ്ങിയിരുന്നു.അതിൻ്റെ കൂടെ അധ്യാപകരുടെ അനുഭവങ്ങളും ഇനിയുള്ള യാത്രയുടെ ഉപദേശങ്ങളും ഒക്കെ പറയുമ്പോൾ വല്ലാത്ത ഒരു മാനസിക അവസ്ഥയിൽ കൂടെ ആയിരുന്നു അവിടെ ഇരുന്ന എല്ലാവരും കടന്നു പൊയ്ക്കൊണ്ടിരുന്നത്.

അങ്ങനെ സംഭവ ബഹുലമായ 4 വർഷം കഴിഞ്ഞു. നിറഞ്ഞ ദുഃഖത്തോടെ തന്നെ ആ പടിവാതിലും ഞങ്ങൾ പിന്നിട്ടു.സപ്ലി ഒക്കെ ഉണ്ടായിരുന്നെങ്കിലും ഇറങ്ങുന്നത് മുമ്പേ തന്നെ എഴുതി എടുത്തിരുന്നു. പഠിക്കാൻ ഉഴപ്പ് കാണിച്ചാലും അവളുമാർ നമ്മളെ പിടിച്ച് ഇരുത്തി പാസ്സ് ആകാൻ ഉള്ളത് എങ്ങനെ എങ്കിലും പഠിപ്പിച്ച് തരുമായിരുന്നു.ഇത്രേം സന്തോഷം അനുഭവിച്ച സമയം വേറെ ഉണ്ടൊന്ന് ചോദിച്ചാൽ ഇല്ല എന്ന് ഉത്തരം പറയാൻ ഒരു മടിയും കാണിച്ചിട്ടില്ല.

അവിടുന്ന് ഇറങ്ങി 6 മാസത്തെ കോഴ്സ് ഒക്കെ ചെയ്തെങ്കിലും ജോലി എന്നത് എനിക്ക് ഒരു പർവതം ആയിരുന്നു.ക്യാമ്പസ് ഇൻ്റർവ്യൂ ഒക്കെ അറ്റൻഡ് ചെയ്തെങ്കിലും ഒന്നും കിട്ടിയില്ല..തിരിച്ച് ഗൾഫ് – ലേക്ക് പോകാൻ ഉള്ള  പരിപാടി വീട്ടുകാർ ഇറക്കി എങ്കിലും ഞാൻ അത് നുളയിലെ മുള്ളികളഞ്ഞു. നാട്ടിൽ  അടിച്ചുപൊളിച്ചു ജീവിച്ച എനിക്ക്  അവിടെ ചെന്നാൽ വീണ്ടും കൂട്ടിലാകും എന്ന കാരണത്താൽ അതും ഒഴിവാക്കി.

കൂട്ടുകാർ ഒക്കെ വിളിച്ചു അവരുടെ ജോലി കാര്യങ്ങളും മറ്റും ഓക്കേ പറയുമ്പോൾ ഈ ജോലി ഇല്ലാതെ ഇരിക്കുന്നവരുടെ ഒരു അവസ്ഥ ഉണ്ട്…അത് അറിഞ്ഞു തന്നെ മനസ്സിലാക്കുക വേണം..

Back to present..
നേരം പോയത് അറിഞ്ഞില്ല…
എന്ത് ചെയ്യും എന്ന് ആലോചിച്ച് എഴുന്നേറ്റപ്പോൾ മുറിയുടെ മൂലയിൽ എന്നെ നോക്കി എൻ്റെ തുമ്പൻ ഇരിക്കുന്നു..എൻ്റെ സ്വന്തം ഗിറ്റാർ ആണുട്ടോ..പണ്ടൊക്കെ സമയം കണ്ടെത്തി ഞാൻ എടുത്ത് വായിക്കുമായിരുന്നു. കോളേജിൽ ആർട്സ് – ന് ഇതൊക്കെ വെച്ച് അലക്കിയത് ഒക്കെ ഓർത്തു പോയി.ഇപ്പൊൾ ഉള്ള പ്രഷർ കാരണം ഞാൻ അവനെ മൈൻഡ് പോലും ചെയ്യുന്നില്ലായിരുന്നു. അവനെ എടുത്ത്  ബാഗിലെ പൊടി ഒക്കെ തട്ടി ഒന്ന് ട്യൂൺ ചെയ്ത് വായിച്ചു.

എവിടെയോ പണി ചെയ്തൊണ്ടിരുന്ന അമ്മി ഇത് കേട്ട് ഓടിവന്നു.

” എൻ്റെ മോൻ ഇപ്പോഴെങ്കിലും ഇതൊന്നു എടുത്ത് വായിക്കാൻ തോന്നിയല്ലോ എൻ്റെ കർത്താവേ” എന്ന് ഒരു പറച്ചിൽ.

” എൻ്റെ അമ്മീ… അതിനു എനിക്കൂടെ ഒന്ന് തോന്നണ്ടേ..”

” പിന്നെ..നിനക്ക് അതിന് ഇവിടെ മല മറിക്കുന്ന പരിപാടി കിടക്കുവല്ലെ ” എന്നൊരു തഗ് അടിയും.

ഇനി മിണ്ടാൻ നിന്നാൽ പോരാളി യുദ്ധം തുടങ്ങും എന്നുള്ളത് കൊണ്ട് ഒന്നും മറുപടി തിരിച്ചു പറയാൻ നിന്നില്ല..പക്ഷേ എനിക്ക് ആ പറഞ്ഞത് വിഷമം ആയി എന്ന് വിചാരിച്ച് അമ്മി അടുത്ത് വന്ന് …

Recent Stories

The Author

Nick Jerald

4 Comments

  1. Very good. Need more pages..

    1. Thanks..will definitely look into it 👍🏻

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

    1. ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com