ഒന്നുമറിയാതെ [പേരില്ലാത്തവൻ] 57

ഇതിൽ പറയുന്ന കഥയോ കഥാപാത്രങ്ങൾക്കോ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായിട്ടുള്ള ആരുമായിട്ടും യാതൊരുബന്ധവും ഇല്ല.

 

 

 

 

കഥാപാത്രങ്ങൾക്ക് ഇപ്പോൾ ഇറങ്ങിയ പുതിയ സിനിമയിലെ കഥാപാത്രങ്ങളുടെ പേരുണ്ടെങ്കിലും ഈ കഥ തികച്ചും എന്റെ സങ്കല്പിക്കത്തിൽ ഉദിച്ചത്താണ്.

 

 

 

 

 

 

 

 

 

 

 

 

 

രാവിലെ എഴുന്നേറ്റപ്പോൾ തന്നെ കണികണ്ടത് എന്റെ നെഞ്ചത്ത് ഒരു പൂച്ചകുഞ്ഞിനെ പോലെ ഉറങ്ങുന്ന എന്റെ എല്ലാം എല്ലാം ആയ എന്റെ ജീവിതത്തിലെ പാതിയെ കണ്ടാണ്. അവളുടെ നിഷ്കളങ്കമായ ആ മുഖം കണ്ടാൽ തന്നെ അന്നത്തെ ദിവസം എത്ര മനോഹരമാണെന്നോ…..ഇങ്ങനെ കിടക്കുമ്പോൾ ലോകം കീഴടക്കിയ സന്തോഷം ആണ് എന്നിക്.

 

 

 

 

അവളുടെ മുഖത്തെ നിഷ്കളങ്കതയിലേക്ക് നോക്കി കിടക്കുമ്പോഴാണ് അവൾ ഉറക്കം ഉണർന്നത്.

 

 

 

 

:എന്താണ് മോനെ രാവിലെതന്നെ എന്നെ എങ്ങനെ ഉപേക്ഷിക്കണം എന്ന ചിന്തയിലാണോ

 

 

 

 

ഞാൻ (മുഖത്തു ഇല്ലാത്ത അത്ഭുതംവരുത്തി): ഏ… അതെങ്ങനെ നിനക്ക് മനസിലായി… എന്തായാലും നീയായിട്ടു ഇങ്ങോട്ടുരു അഭിപ്രായം വെച്ച സാഹചര്യത്തിൽ നമ്മുക്കിതൊന്നു നോക്കിയാലോ അച്ചു …

 

 

 

 

(അച്ചു എന്നുള്ളത് ഞാൻ മാത്രം അവളെ വിളിക്കുന്ന പേരാണ്. അവളായിട്ട് എന്റെടുത്ത് പണ്ട് പറഞ്ഞതാണ് അങ്ങനെ വിളിച്ചാൽ മതിയെന്ന്. അറിയാതെ എങ്ങാനും എന്റെ വായയിൽ നിന്ന് അവളുടെ എഥാർത്ഥ പേര് വിളിച്ചാൽ പിന്നെ പുള്ളിക്കാരത്തി മോങ്ങലും പിഴിച്ചിലും ആയി… അച്ചുന്റെ ശെരിക്കുമുള്ള പേര് വഴിയേ പറയാം )

 

 

 

 

അച്ചു : രാവിലെ തന്നെ പൊയ്ക്കോണം മനുഷ്യ…. ഓരോ തമാശ ആയി വന്നോളും.

 

 

 

 

ഞാൻ : അതിനാരു പറഞ്ഞു തമാശ ആണെന്ന്. ഞാൻ ഇപ്പൊ കൊറച്ചു കാലം ആയി ആലോചിക്കുന്നു ഈ കാര്യം ? (ആളെ കളിപ്പിക്കുമ്പോ ചിരി വരുന്നുണ്ടെങ്കിൽ എങ്ങനെയൊക്കെയോ കടിച്ചമർത്തി വെച്ചിരിക്കുകയാണ്.)

 

 

 

 

അത് കേൾക്കണ്ട താമസം അവൾ എന്റെ നെഞ്ചിൽ നിന്ന് എഴുനേറ്റു എന്റെ കണ്ണിലേക്കു തന്നെ ഇമ വെട്ടാതെ നോക്കി. കണ്ണൊക്കെ ഇപ്പോ നിറയും എന്ന അവസ്ഥയാണ്.

 

 

 

 

അച്ചു : എന്നെ അത്രക്കു മടുത്തിട്ടുണ്ടാവും അല്ലേടാ…. (ഇവൾ എന്നെ പണ്ട് തൊട്ടേ എടാ.. പോടാ എന്നൊക്കെയാണ് വിളിക്കാറ്… ഒരേ പ്രായമായതു കൊണ്ട് ആർക്കും ഒരു കൊഴപ്പവും ആ കാര്യത്തിൽ ഇല്ല… ചില സമയത്തു എന്നെ ശ്രീ എന്നും വിളിക്കും)

1 Comment

Add a Comment
  1. Ninthan plan illengil plz continue…

Leave a Reply

Your email address will not be published. Required fields are marked *