ആയുഷ്കാലം (എപ്പിസോഡ് 1) 114

Dr : പോലീസിന് കണ്ടെത്താൻ ബോഡിയിൽ നിന്നും ഒരു രിധിയിൽ ഉള്ള എവിഡൻസും കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഒരു ഡയറക്റ്റ് കണക്ഷൻ കിട്ടാൻ ഈ കേസിൽ കുറച്ചു കോംപ്ലിക്കേറ്റ് ആണ് എന്നാണ് എനിക്ക് തോന്നുന്നുത്. ഇനി വല്ല മിറാക്കിൾസ് സംഭവിക്കണം….

റിപ്പോർട്ടർ : ഇതേ കുറിച് ജനങ്ങളോട് എന്താണ് dr പറയാൻ ഉള്ളത്

Dr : ജനങ്ങളോട് പറയാൻ ആരും രാത്രിയിൽ അനാവശ്യ കാര്യത്തിന് പുറത്ത് പോകാതിരിക്കാൻ ശ്രെമിക്കുക പരിജയം ഇല്ലാത്ത വണ്ടിയിൽ കയറാനോ കൂടെ സംസാരിക്കാതിരികുക .. സ്ത്രീകൾ പ്രേത്യേകിച്ചും കാരണം അവരാണ് പ്രേതിയുടെ ടാർഗറ്റ്… ഇപ്പോഴത്തെ ഒരു രീതി വച്ച്….

റിപ്പോർട്ടർ : താങ്ക്യു dr ഇത്രയും നേരം നമ്മോടൊപ്പം ചേർന്നതിനു

Dr: താങ്ക്യു

റിപ്പോർട്ടർ : ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മടങ്ങിവരാം….

 

ഇതൊക്കെ കേട്ടു പിള്ളേർ എല്ലാരും മുഖത്തോട് മുഖം നോക്കി അവരുടെ ഉള്ളിൽ ചെറിയ പേടി മുളച്ചു…..

 

കടക്കാരൻ : ഇതാ മകളെ ഞാൻ പറഞ്ഞെ പുറത്ത് ഇറങ്ങാടന്നു എന്റെ ഭാര്യയെ ഞാൻ വീട്ടിൽ ആക്കിയത് കുട്ടികൾ രണ്ടും ഒറ്റക് ആവും എന്ന് കരുതിയാണ് എന്തായാലും സൂക്ഷിക്കണം മകളെ

പിള്ളേർ : ഞങ്ങൾക്കു അറിയില്ലായിരുന്നു ചേട്ടാ എന്നാൽ ഞങ്ങൾ നിൽക്കുന്നില്ല ഇതാ ചായടെ പൈസ

കടക്കാരൻ : വേണ്ട മകളെ ഇന്ന് നിങ്ങളെ ആദ്യ ദിവസം അല്ലേ ഇന്ന് എന്റെ വക ഫ്രീ

അയാൾ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു

പിള്ളേർ : എന്ന ഞങ്ങൾ പോട്ടെ ചേട്ടാ

കടക്കാരൻ : ഇവിടെ നിൽകുവാണേൽ കട അടച്ചു ഞാനും കൂടെ വരാം ഞാൻ ആ വഴിക് ആണ്

പിള്ളേർ : വേണ്ട ചേട്ടാ ഞങ്ങൾ പൊക്കോളാം…..

അതും പറഞ്ഞു അവർ നടന്നു നീങ്ങി

മഴ കൂടുതൽ പെയ്യാൻ തുടങ്ങി…..

പെട്ടെന്ന് കടയുടെ മുൻപിൽ ഒരു bmw ബൈക്ക് വന്നു നിർത്തി രണ്ടാൾ ഇറങ്ങി വന്നു

ജോയ് ചേട്ടാ… രണ്ട് ചായ രണ്ട് ലൈറ്റ്സ്

കടക്കാരൻ അവരെ ഒന്ന് പാളി നോക്കി

കടക്കാരൻ : ആ ഇതാര് ദേവാനോ ഹാ ഹരിയും ഉണ്ടല്ലോ….

 

**ഇനി കഥ ദേവന്റെ കണ്ണുകളിലൂടെ**

 

ഞാൻ : ഒന്നും പറയണ്ട ജോയ് ചേട്ടാ കൊറച്ചു തിരക്കിലായി പോയി ….

ജോയ്: ആ നിനക്ക് അല്ലേലും തിരക്ക് തന്നെ അല്ലേ ഹഹഹ

അയാൾ ഒന്ന് ചിരിച് കൊണ്ട് പറഞ്ഞു

ഹരി : അല്ല ചേട്ടാ ഇന്ന് എന്നതാ നേരെത്തെ അടക്കുവാണോ

അയാൾ നമുക്കുള്ള ചായയും സിഗരറ്റും കൊണ്ട് തന്നു ഞാൻ എടുത്തു കത്തിച്ചു അതിൽ നിന്നും നീട്ടി ഒരു പുക എടുത്തു ഊതി വിട്ടു ചായ ഒരു സിപ്പും. ചായയും ലൈറ്റ്സും നല്ല ബെസ്റ്റ് കോമ്പോ

ജോയ് : ആ നിങ്ങൾ അറിഞ്ഞില്ലേ ദേ ഇപ്പൊ പിന്നെയും ഒരു ബോഡി കിട്ടി അത്രെ

ഞാൻ : ഏഹ് എവിടുന്ന്….

ജോയ് : നമ്മുടെ ആ വേസ്റ്റ് ഒക്കെ ഇടുന്ന സ്ഥലം ഇല്ലേ അവിടെന്നും എന്താ ചെയ്യാ ഓരോരുത്തമാർ സമനില തെറ്റി മനുഷ്യനെ കൊല്ലാകൊല ചെയുന്നത് കണ്ടില്ലേ ആ… കേട്ടിട്ടു തന്നെ എന്റെ കയ്യും കാലും വിറക്കുന്നു….

ഹരി : അപ്പൊ പോലീസ്…

ജോയ് : മ്മ് പോലീസ് അതിന് എന്തേലും തെളിവ് വേണ്ടേ അവനെ പിടിക്കാൻ

ഞാൻ : മൈ*** മോനെ ഒക്കെ പച്ചക്ക് നടുറോട്ടിൽ ഇട്ടു വെട്ടികൊല്ലണം

എന്റെ വാക്ക് ശെരിവച്ചു കൊണ്ട് അവർ രണ്ടു പേരും തലയാട്ടി…..

അങ്ങനെ ഞങ്ങൾ ചേട്ടനോട് യാത്ര പറഞ്ഞു അവിടെന്നും ഇറങ്ങി….

ഹരി : ഡാ നീ വീട്ടിലേക് വിളിച്ചു പറഞ്ഞോ നമ്മൾ മറ്റന്നാൾ വരും എന്ന്

(ഹരി എന്റെ ഏറ്റവും അടുത്ത സുഹൃത്തും എന്റെ കസിനും ആണ് ഒരേ പ്രായം ഞങ്ങളുടെ തറവാട് പേരുകേട്ട തറവാട് തെക്കെപുറം ശ്രീമംഗലം തറവാട് രാജ പരമ്പര കോടാനുകോടികളുടെ ആസ്തി ആൾബലം അയോദ്ധന കല ഇതിനൊക്കെ പേരുകെട്ട തറവാട് തെക്കേപുറം ശ്രീമംഗലം. ശങ്കരന്റെയും മിനാക്ഷിയുടെയും 4 മക്കൾ

മുത്തവൻ (ശ്രീധരൻ ഭാര്യ ലക്ഷ്മി )എന്റെ അമ്മയും അച്ഛനും. രണ്ടാമൻ (കിഷോർ ഭാര്യ പ്രീതി) മക്കൾ ഇല്ല . മൂന്നാമൻ രവി ഭാര്യ നീതു ഹരിയുടേം അവന്റെ പെങ്ങൾ ആരതി യുടേം അച്ഛനും അമ്മയും ആരതിയുടെ ദർത്താവ് അനുപ് ഒരു കുട്ടിയുണ്ട് ചിന്നുമോൾ.

നാലാമത്തെത് ശങ്കരന്റെ ഒരേ ഒരു മകൾ (ദിവ്യ ഭർത്താവ് പ്രശാന്ത് ഇരുവരും മരണപെട്ടു ഒരു കാർ അപകടം ആയിരുന്നു ) ഒരു മകൾ അനുശ്രീ അനു എന്റെ മുറപ്പെണ്ണ് ആയി വരും..)

(ശങ്കരൻ ഇപ്പോൾ ജീവിച്ചിരുപ്പില്ല അതായത് എന്റെ മുത്തച്ഛൻ )

ഞാൻ : ആ ഞാൻ അമ്മേ വിളിച്ചു പറഞ്ഞായിരുന്നു……നിയ്യോ..

ഹരി : ഞാൻ വിളിച്ചില്ല നീ വിളിച്ചല്ലോ അത് മതി……

…………ഡ്രിങ് ഡ്രിങ് ഡ്രിങ്……….

ഹരി : അതാ നിന്റെ ഫോൺ അടിക്കുന്നു

ഞാൻ പതിയെ ഫോൺ എടുത്തു…

ഞാൻ : ആരു മോൾ ആണ്…….

ഹരി : ഏഹ് അവൾ എന്നെ വിളിച്ചില്ലല്ലോ ഓഹ് നിങ്ങൾ വല്യ ഏട്ടനും പെങ്ങളും ഞാൻ ഔട്ട്‌ ആയി അല്ലേ….ആ അവളുടെ അടുത്ത് നിന്റെ മിണ്ടപുച്ച ഉണ്ടാവും അനു അവളായിരിക്കും ഇവളെ കൊണ്ട് വിളിപ്പിച്ചേ ഹിഹി ഹിഹി….

6 Comments

Add a Comment
  1. Looking forward for more episodes.

    1. Ivide ayachitt upload cheyyunilla.. Author id kittiyirunnel neritt upload cheyyamayirunnu ? avasta?

  2. ഒരുപാട് നാളായി ഇങ്ങനെ ഒരു theme-ൽ നല്ലൊരു കഥ വന്നിട്ട്…?
    തുടക്കം സൂപ്പർ ആണ് brooo…..??
    Bro-ടെ story telling-ൻ്റെ ആ style കൊള്ളാം…❣️❣️
    PLEASE CONTINUE….??

    1. Ithil illa

  3. Brother ithu repeat aanallo,
    Plz check

    1. Updates kanathond onnukude ayachathayirunnu?

Leave a Reply

Your email address will not be published. Required fields are marked *