രോഹിണി 2146

Views : 12310

 

ഒരു മാസം കടന്നുപോയതറിഞ്ഞില്ല … നാട്ടിലേക്ക് തിരിച്ചുവന്ന് എന്റെ വീട്ടിലും കൂടി പോയതിനുശേഷമാണ് ഞാൻ ഹോസ്റ്റലിലേക്ക് വന്നത്.

തിരിച്ചുവന്ന് ആദ്യം അന്വേക്ഷിച്ചത് രോഹിണിയെയായിരുന്നു. കൈയിൽ ഒരു വലിയ സഞ്ചിയിൽ നിറയെ ഫോറിൻ മിഠായികളും കളിപ്പാട്ടങ്ങളും ഉടുപ്പുകളുമായി ഞാൻ ഔട്ട് ഹൗസിലേക്ക് ചെന്നു . ആരെയും കണ്ടില്ല . മുറിയിൽച്ചെന്നു നോക്കി.അവളേയൊ അവളുടെ അമ്മയെയോ അച്ഛനെയോകണ്ടില്ല  എങ്ങും കാണാൻ കഴിഞ്ഞില്ല. “ഇവരിതെവിടെപ്പോയി?”

അടുത്ത മുറിയിലെ പെൺകുട്ടിയെ കണ്ടപ്പോൾ ഞാൻ രോഹിണിയെ കുറിച്ചന്വേഷിച്ചു.

“അവരെല്ലാവരുംകഴിഞ്ഞയാഴ്ച തന്നെപ്പോയല്ലോ!”

അവൾ പറഞ്ഞു.

“എവിടേക്ക്??”

“വേറെവിടെക്കാ? അവരുടെ നാട്ടിലേക്ക്.!”

ഞാനാകെ വല്ലാതായി. “ഇത്രപെട്ടെന്നോ.?

അവർ ഇനിയും രണ്ട് മൂന്നു മാസം കൂടിക്കഴിഞ്ഞേ പോകത്തുള്ളു എന്നായിരുന്നാല്ലോ പറഞ്ഞത്?”

“നീ പോയി ഒന്ന് രണ്ടു ആഴ്ചകഴിഞ്ഞപ്പോൾ രോഹിണിയുടെ നാനിക്കു (അമ്മൂമ്മ) സുഖമില്ലെന്നും പറഞ്ഞു ഫോൺ വന്നു .അവർക്കു പെട്ടന്ന് പോകേണ്ടിയുംവന്നു . അപ്പോളാണ് ഞങ്ങളറിയുന്നത് ഓണർ അവർക്കു അഞ്ചാറ് മാസത്തെ ശമ്പള കുടിശ്ശിക കൊടുക്കാനുണ്ടെന്നുള്ള കാര്യം. ഇവർ ചോദിക്കുമ്പോളൊക്കെ എല്ലാംകൂടെ ചേർത്ത് അവസാനം തരാം എന്ന് പറഞ്ഞു അയാൾ ഒഴിഞ്ഞുകൊണ്ടേയിരിക്കുവായിരുന്നത്രേ. തിരിച്ചു പോവുകയാണെന്നുംപറഞ്ഞു രോഹിണിയുടെ അച്ഛൻ അയാളോട് കാശ് ചോദിച്ചപ്പോളാണ് അയാളുടെ തനിനിറം മനസ്സിലായത്.  ചോദിച്ച കാശ് മുഴുവൻ കൊടുത്തില്ലാന്ന് മാത്രമല്ല അവരെ അപമാനിക്കുകയും കൂടി ചെയ്തു. അവസാനംവാക്ക് തർക്കവും കൈയേറ്റവുംവരെയെത്തി കാര്യങ്ങൾ….”.

എനിക്കാകെ ദേഷ്യവുംസങ്കടവും വന്നു.

“എന്തോരു ചതി..! രോഹിണിയുടെ അച്ഛന് പോലീസിൽ പരാതി കൊടുക്കായിരുന്നില്ലേ..? ഇതുപോലുള്ള ആളുകളെയൊന്നുംവെറുതെ വിടരുത്..!’

‘ അഭിനവ എം.എൽ.എ യുടെ ബിനാമിയാണ് നമ്മുടെ ഹോസ്റ്റൽ ഓണർ എന്ന കാര്യംനീ മറന്നു പോയോ?

പോലീസുകാർക്കു  ഇവർ ബംഗാളിൽ നിന്നുവന്ന  ഏതോ ക്രിമിനലുകളാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഉത്സാഹം..'”

അവൾപറഞ്ഞു .

Recent Stories

The Author

rajan karyattu

1 Comment

  1. Nothing to comment. But the story was nice.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com