ഒരു വേശ്യയുടെ കഥ – 39 3487

Views : 171215

ഇവളെയും മോളേയും ഞാൻ പൊന്നുപോലെ നോക്കിക്കോളും അമ്മേ ……”

പറയുമ്പോൾ അയാളുടെ സ്വരം ഉറച്ചതായിരുന്നു.

” ഭാഗ്യമില്ലാതെ അമ്മയുടെ അതിനേക്കാൾ ഭാഗ്യംകെട്ട മോളാണവൾ ……
അവളെ ജീവനെപ്പോലെ ഇഷ്ടമായിരുന്നു…… അവളെ മാത്രമല്ല ഞങ്ങളെ എല്ലാവരെയും…….. പറഞ്ഞിട്ടെന്താ കാര്യം ദൈവം ആയുസുകൊടുത്തില്ലല്ലോ …….
അവന്റെ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം എൻറെ മോൾക്കും ഇല്ലാതെപോയി…….”

അവളുടെ അനിയേട്ടന്റെ ഓർമ്മയിൽ വടക്കുഭാഗത്തെ ആകാശമുല്ലയിലേക്കു നോക്കി ദീർഘനിശ്വാസത്തോടെ പറയുമ്പോൾ അവരുടെ കണ്ണുകളിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ നിലത്തേക്കു വീണു ചിതറുന്നത് അയാൾ കാണുന്നുണ്ടായിരുന്നു .

“അതൊക്കെ എനിക്കറിയാം അമ്മേ……
എല്ലാം മായ പറഞ്ഞിരുന്നു…….
അവളെയും മോളേയും എനിക്കും അങ്ങനെതന്നെ സ്നേഹിക്കാൻ സാധിക്കുമെന്നാണ് എന്റെയും വിശ്വാസം…..
അമ്മയും എന്നെ അതേപോലെ കണ്ടോളു……
എനിക്കും അമ്മയില്ല…….
അതുകൊണ്ട് മായയുടെ അമ്മയെ സ്വന്തം അമ്മയായി കാണുവാൻ എനിക്കും സാധിക്കും….. അമ്മയുടെ സമ്മതം കിട്ടിയാൽ മാത്രം മതി……”

അവരുടെ കൈകൾ രണ്ടും കൂട്ടി പിടിച്ചു നെഞ്ചോട് ചേർത്തുകൊണ്ടു അപേക്ഷിക്കുന്നതുപോലെ പറയുമ്പോൾ അയാളുടെ ശബ്ദത്തിൽ നിശ്ചയദാർഢ്യം ഉണ്ടായിരുന്നു .

“അവൾക്ക് ഇഷ്ടമാണെങ്കിൽ പിന്നെ ഞാനെന്തിനാണ് മോനെ എതിർക്കുന്നത്….. എല്ലാവർക്കും ഓരോ നിയോഗങ്ങളുണ്ട്…… അതുകൊണ്ട്…..
എൻറെ മോൾക്കും ഇങ്ങനെയൊരു നിയോഗം കൂടി കാണുമായിരിക്കും ……
എനിക്കൊന്നേ പറയാനുള്ളൂ …..
ഈ ചെറുപ്രായത്തിൽ തന്നെ ഒരു ജന്മത്തിൽ അനുഭവിക്കാനുള്ളത് മുഴുവൻ അവൾ അനുഭവിച്ചു തീർത്തതാണ്…….

Recent Stories

The Author

7 Comments

  1. 👌👌

  2. പാവം പൂജാരി

    ഹർഷൻ പറഞ്ഞതിന് ശേഷമാണ് ഈ കഥ തിരഞ്ഞു പിടിച്ചു വായിച്ചു തുടങ്ങിയത്.
    വളരെ നല്ല കഥ. വായിക്കാൻ വൈകിയതിൽ ഖേദിക്കുന്നു. അതിന്റെ കാരണം ഭൂരിഭാഗം വായനക്കാരും ഈ സൈറ്റിൽ എത്തപ്പെട്ടതു അപരിചിതൻ പോലുള്ള കഥകൾ ഈ സൈറ്റിൽ വരാൻ തുടങ്ങിയതിനു ശേഷമാണു. വൈകിയ വേളയിൽ അഭിനന്ദങ്ങൾ. ഇനിയും ഇതുപോലുള്ള കഥകളുമായി വരണമെന്ന് അഭ്യർത്ഥിക്കുന്നു.

  3. Please read this story.

  4. 😍😍😍😍😍😍😍😍😍😍

  5. അടിപൊളി ആയിട്ടുണ്ട്, വളരെയധികം ഇഷ്ടമായി

  6. Good story. Waiting for last part

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com