മൂക്കുത്തിയിട്ട കാന്താരി 36

Views : 20336

ശബ്ദം കേട്ട ഭാഗത്തേക്ക്‌ എല്ലാരും നോക്കി…
കോലായിലേക്ക് കേറിവന്ന കുട്ടനെ കണ്ട് എല്ലാരുടെയും ശ്രദ്ധ അവനിലേക്ക് മാറി….

കുട്ടാ ഞങ്ങൾ എല്ലാരോടും സംസാരിച്ചു
ആർക്കും എതിർപ്പൊന്നുമില്ല
പിന്നെന്താ ഇപ്പൊ…

ശരിയാവില്ല ഇത് നടക്കില്ല….

കുട്ടാ കഴിഞ്ഞ കാര്യങ്ങൾ എല്ലാർക്കും അറിയാം
പക്ഷേ ഇത്തരം ഒരവസരത്തിൽ അല്ല
അതിനുള്ള ദേഷ്യം തീർക്കേണ്ടത്
ലക്ഷ്മിയുടെ ജീവിതമാണ്‌…
കൃഷ്ണൻ പറഞ്ഞു നിർത്തി….

ലക്ഷ്മിയുടെ ജീവിതം ഒന്നുമാകില്ല
ഇതല്ലെങ്കിൽ മറ്റൊരു കല്യാണം നടത്താൻ കുട്ടനറിയാം
പക്ഷേ ഇത് നടക്കില്ല….

കുട്ടാ ഇനി സംസാരം വേണ്ട നിർത്തിക്കോ
ഇത് തന്നെ നടക്കട്ടെ
കുട്ടന് എതിർപ്പൊന്നും ഇല്ല
ഇത് തന്നെ നടക്കട്ടെ
നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ
കല്യാണം നടത്തണം ആരെങ്കിലും
വരാൻ ഉണ്ടെങ്കിൽ പെട്ടന്ന് വരാൻ പറഞ്ഞോളു….

അച്ഛന്റെ സംസാരം കേട്ടതും മറുത്തൊരക്ഷരം പറയാതെ കുട്ടനും സമ്മതം മൂളി….

ചെറിയ സമയത്തിനുള്ളിൽ തന്നെ
അടുത്ത ബന്ധുക്കളുമെത്തി
നിശ്ചയിച്ച മുഹൂർത്തത്തിൽ കല്യാണവും
മംഗളമായി കഴിഞ്ഞു
ഇറങ്ങാൻ സമയം അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന ലച്ചുവിന്റെ അടുത്തേക്ക്
കണ്ണൻ നീങ്ങി…..

അമ്മേ ഞങ്ങള് ഇറങ്ങുകയാണ്…..

കരഞ്ഞുകൊണ്ടിരിക്കുന്ന ലക്ഷ്മിയെ അടർത്തിമാറ്റി അവർ തുടർന്നു…

മോനെ കണ്ണാ ഞാൻ…
കഴിഞ്ഞതൊന്നും മോൻ
മനസ്സിൽ വയ്ക്കരുത്….

ഇല്ലമ്മേ…..
അതൊന്നും എന്റെ മനസ്സിൽ ഉണ്ടാകില്ല
ഏതൊരമ്മയും ചെയ്യുന്നതല്ലേ നിങ്ങളും ചെയ്തിട്ടുള്ളൂ
ഒന്നും ഉണ്ടാകില്ല
ലക്ഷ്മിയെ ഞാൻ പൊന്നുപോലെ നോക്കും….

ഒരിക്കൽ കൂടെ യാത്ര പറഞ്ഞു
വീട്ടിലേക്കു തിരിച്ചു
അപ്രതീക്ഷിതമായ കല്യാണം ആയതിനാലും
പെട്ടന്നുള്ള ബന്ധുക്കളുടെയും
കൂട്ടുകാരുടെയും തിരക്കൊഴിഞ്ഞ ശേഷം മണിയറയിലേക്ക്
കയറിയ കണ്ണൻ ചോദിച്ചു….

ലച്ചൂ കാത്തിരുന്നു മുഷിഞ്ഞോ….

ഇല്ല….

കട്ടിലിലേക്ക് ഇരുന്ന കണ്ണൻ തുടർന്നു..

ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല ലച്ചൂ
നിന്നെയെനിക്ക് സ്വന്തമാക്കാൻ കഴിയുമെന്ന് ആത്മാർഥമായി സ്നേഹിക്കുന്ന ആരെയും ദൈവം അങ്ങനെ കൈവിടില്ല എന്ന് പറയുന്നത് എത്ര ശരിയാ ല്ലേ ലച്ചൂ ..

മ്മ്മ്
നമ്മുടെ പ്രാർത്ഥന ദൈവം കേട്ടു
എന്തൊക്കെ ആണെങ്കിലും അവസാനം എല്ലാം ശരിയായില്ലേ….

പിന്നെ ലച്ചൂന് എന്റെ വക ഒരു സ്പെഷ്യൽ സമ്മാനമുണ്ട്….

എന്ത് സമ്മാനം….

കണ്ണടച്ച് കൈ നീട്ട്….

ലക്ഷ്മി അവന് മുന്നിൽ കണ്ണടച്ചു
കൈ നീട്ടി നിന്നു

കണ്ണ് തുറന്നു കണ്ണൻ കയ്യിൽ വച്ച് കൊടുത്ത ആ ചെറിയ പൊതി തുറന്ന് നോക്കിയ ലക്ഷ്മി ഒന്ന് പുഞ്ചിരിച്ചു….

“ചുവന്ന കല്ല് പതിച്ച മൂക്കുത്തി “

ലച്ചുവിനെ ചേർത്തുപിടിച്ചുകൊണ്ട്
കണ്ണൻ പറഞ്ഞു…..

എനിക്ക് വേണ്ടി കളഞ്ഞ
ഈ മൂക്കുത്തി എന്റെ കാന്താരിയുടെ
മൂക്കിന്റെ തുമ്പത്ത്
ഇനി എപ്പോഴും ഉണ്ടാവണം….

കണ്ണനെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട്
ലക്ഷ്മി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…

ശുഭം

നിരഞ്ജൻ എസ് കെ

 

Recent Stories

The Author

നിരഞ്ജൻ എസ് കെ

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com