മൂക്കുത്തിയിട്ട കാന്താരി 36

Views : 20336

ഉറക്കത്തിൽ നിന്നും ഫോണിന്റെ ശബ്ദം കേട്ട് കണ്ണൻ ഫോണെടുത്തു…

അപ്പുറത്ത് അടക്കിപ്പിടിച്ച സംസാരം…

കണ്ണാ ഞാനാ ലച്ചുവാ….

ഇതെന്താ ഇപ്പൊ ആരുടെയാ ഈ ഫോൺ…

അതൊക്കെ ഞാൻ പിന്നെ പറയാം നാളെ റിസൾട്ട് അല്ലേ ഞാൻ തലശ്ശേരി വരുന്നുണ്ട് നീ വരുമോ….

ആണോ എങ്കിൽ രാവിലെ ഞാൻ അവിടെ ഉണ്ടാകും…

ശരി എന്നാൽ വയ്ക്കുകയാണ് നാളെ കാണാം….

കുറെ ദിവസത്തിന് ശേഷം കണ്ടതിലുള്ള സന്തോഷം രണ്ടു പേരിലും നിറഞ്ഞു നിന്നു റിസൾട്ട് നോക്കിയതിനു ശേഷം കണ്ണൻ ലച്ചുവിനെയും കൂട്ടി ഒരു ഭാഗത്തേക്ക്‌ നടന്നു….

എന്താ നിന്റെ അടുത്ത പ്ലാൻ…

ഞാൻ ഡിഗ്രിയ്ക്ക് പോവുകയാണ് കണ്ണനോ

ലച്ചൂ ഞാൻ എറണാകുളത്തേക്ക് പോകും അവിടെ ഒരു കോഴ്‌സിന് ചേരാനാണ് പ്ലാൻ….

എറണാകുളത്തോ അപ്പൊ നമ്മൾ എങ്ങനെ കാണും…

പോവാതിരുന്നാൽ ശരിയാവില്ല 1വർഷത്തെ കോഴ്സാണ് ജോലി ഉറപ്പാണ്‌ അത് കിട്ടിയാൽ എനിക്ക് നിന്റെ വീട്ടിൽ വന്ന് ചോദിക്കാമല്ലോ…

അത് ശരിയാണ് എന്നാലും

എനിക്ക് വേണ്ടി കാത്തിരുന്നാൽ മാത്രം മതി എല്ലാം ശരിയായാൽ ഞാൻ അച്ഛനെയും കൂട്ടി വരും നിന്റെ വീട്ടിൽ….

ഞാൻ കാത്തിരിക്കും കണ്ണാ എത്ര കാലം വേണെമെങ്കിലും….

ശരി നമുക്ക് പോകാം കൂടുതൽ സമയം നിന്റടുത് നിൽക്കണം എന്നുണ്ട് നിന്റെ ഏട്ടന്റെ കൂട്ടുകാരെങ്ങാനും കണ്ടാൽ പ്രശ്നമാവും…

മ്മ്…

പറ്റുന്ന സമയത്ത് വിളിക്ക് കേട്ടോ….

മ്മ്മ് ശരിയപ്പാ…

സ്റ്റാൻഡിൽ നിന്നും കണ്ണനോട് യാത്രയും പറഞ്ഞു ബസ്സിൽ കേറിയതും കണ്ണനെ കുറിച്ചായിരുന്നു ചിന്ത മുഴുവനും കണ്ണൻ ആകെ മാറിയിരിക്കുന്നു കൂടുതൽ സീരിയസ് ആയത് പോലെ എല്ലാത്തിനും ഒരു കാര്യഗൗരവം വന്നിരിക്കുന്നു…
വീട്ടിലെത്തിയതും അമ്മയുടെ ചോദ്യം ചിന്തയിൽ നിന്നും ഉണർത്തി….

എന്താ ലക്ഷ്മി ഇത്ര വൈകിയേ….

ഒന്നുല്ല അമ്മേ എല്ലാരും ഉണ്ടായിരുന്നു അവരോടൊക്കെ സംസാരിച്ചിരുന്നു വൈകിപ്പോയതാ….

നിന്റെ മുഖോക്കെ എന്താ വല്ലതിരിക്കുന്നെ….

ഒന്നുല്ലപ്പാ ഇതെന്നാ ഒരുമാതിരി പോലീസ് ചോദ്യം ചെയ്യുന്നത് പോലെ
ലക്ഷ്മി ദേഷ്യത്തോടെ അകത്തേക്ക് കേറി….

ലക്ഷ്മി അവിടെ നിന്നെ…

എന്താ അമ്മേ…..

നീയിന്ന് ആ ചെക്കനെ കണ്ടോ….

അപ്രതീക്ഷിതമായ ചോദ്യത്തിൽ ലക്ഷ്മി ഒന്ന് ഞെട്ടി….

ഏത് ചെക്കനെ….

നിന്റെ കൂടെ പഠിച്ച ആ കണ്ണനോ
അങ്ങനെ ഏതാണ്ട് എന്തോ പേരുള്ള
ഒരു പയ്യനില്ലേ അവനെ….

ഞാനാരെയും കണ്ടിട്ടൊന്നുമില്ല….

ലക്ഷ്മി..
മോളെ കള്ളം പറയാൻ നിനക്ക് അറിയില്ല
നിന്റെ മുഖം ഒന്ന് മാറിയാൽ അമ്മയ്ക്ക് മനസ്സിലാകും
എന്നോട് നീ കളവ്‌ പറയരുത്….

അത് അമ്മേ ഞാൻ…

മോളെ ഞാൻ മുൻപേ പറഞ്ഞതാണ്‌
അങ്ങനെ ഒരു ആഗ്രഹം മോൾക്ക്‌
ഉണ്ടെങ്കിൽ അത് മറന്നേക്കാൻ…
നമുക്കത് വേണ്ട…

ഇല്ലമ്മേ ഞാൻ അവനെ തലശ്ശേരി വച്ച്
കണ്ടപ്പോൾ ഒന്ന് സംസാരിച്ചു എന്നേയുള്ളു
അല്ലാതെ അമ്മ കരുതുന്നത് പോലെ ഒന്നുമില്ല..

ഇല്ലെങ്കിൽ നിനക്ക് നല്ലത്….

മ്മ്മ്..
അമ്മയുടെ മുന്നിൽ നിന്നും മെല്ലെ നടന്നു
നീങ്ങുമ്പോൾ കണ്ണൻ പറഞ്ഞ വാക്കുകൾ
മാത്രമായിരുന്നു മനസ്സിൽ
“കാത്തിരിക്കണം ഞാൻ വരും നിന്റെ വീട്ടിൽ “

Recent Stories

The Author

നിരഞ്ജൻ എസ് കെ

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com