ആദ്യത്തെ കൺമണി 25

അനു ഈ സമയത്ത് ഇങ്ങനെ കിടന്ന് കരയല്ലേ നീ. ഞാൻ പറഞ്ഞില്ലേ ആ സമയം ആവുമ്പോഴേക്കും ഞാൻ ഓടി വരില്ലേ?

അതല്ല ഏട്ടാ ഇതിന് മുൻപ് ഒന്നും പോകുമ്പോൾ ഞാൻ ഇത്ര സങ്കടപ്പെട്ടിട്ടില്ല പക്ഷേ ഇതിപ്പോ ഒരു പെണ്ണിന് ഭർത്താവിന്റെ പരിചരണം ഏറ്റവും കൂടുതൽ കിട്ടേണ്ട സമയമാണ് ഇത് ഈ സമയത്ത് ഏട്ടൻ അടുത്തില്ലാന്ന് പറയുമ്പോൾ എന്റെ ചങ്ക് പിടയുകയാണ്.

നന്മുടെ അവസ്ഥ അതല്ലേ അനു. നീ വിഷമിക്കണ്ട 7 മാസം ആവുമ്പോഴേക്കും നന്മുക്ക് ഹോം നഴ്സിനെ വെയ്ക്കാം പിന്നെ ഇപ്പോഴത്തെ കാര്യങ്ങൾ ഒക്കെ നോക്കാൻ അമ്മിണി ചേച്ചിയെ ഏൽപ്പിച്ചിട്ടുണ്ട്.

അരുണേട്ടാ എന്നാൽ ഇറങ്ങിക്കോ ഇനി നേരം വൈകണ്ട.

ഉം. ഞാൻ എത്തിയാൽ ഉടനെ വിളിക്കാം പിന്നെ എന്തെങ്കിലും പ്രയാസം തോന്നിയാൽ എന്നെ ഒന്ന് വിളിച്ചാൽ മതി ഞാൻ ബാക്കിയെല്ലാം നോക്കിക്കോളാം.

ഉം.

അരുൺ അവളെ മാറോട് ചേർത്തണച്ചു തിരുനെറ്റിയിൽ ഒരു ചുംബനം നൽകി. അരുൺ കൺമുന്നിൽ നിന്ന് നടന്ന് അകലുന്ന വരെ നിറമിഴികളുമായി അനു പൂമുഖത്ത് നോക്കി നിന്നു.

ഫോൺ വിളിയും വാട്സാപ്പും ഒക്കെയായി മാസങ്ങൾ കടന്നു പോയതറിഞ്ഞില്ല അനു വിന്റെ ഡെലിവെറി ഡേറ്റ് അടുക്കുന്തോറും അരുണിന്റെ പേടി കൂടി കൂടി വന്നു.

സുധി ഏട്ടാ മഹേഷിനെ കണ്ടോ ?

ആര് നിന്റെ പാട്നറോ?

ആ ഒരാഴ്ചയായി അവനെ കണ്ടിട്ട് വിളിച്ചാൽ ഫോൺ എടുക്കുന്നില്ല പണിക്കാർക്ക് ശബളവും കൊടുത്തിട്ടില്ല.

അല്ല അപ്പോൾ നീ എവിടാർന്നു.

ഞാൻ ഒരു മാസമായി അബുദാബിയിൽ ആയി രുന്നു. അവിടെ ഒരു സൈറ്റിൽ പണി നടക്കുന്നുണ്ട്.

ഞാനും കണ്ടിട്ട് ഒരാഴ്ച ആയി അവൻ നിന്റെ റൂമിലും ഇല്ല പിന്നെ എവിടെ പോയി.

ശ്ശേ എന്നാലും ഇവൻ പറയാതെ ഇത് എങ്ങോട്ട് പോയി.

എന്താടാ ഒരു ടെൻഷൻ എന്താ പ്രശ്നം.

സുധി ഏട്ടാ അവനെ കാണാനില്ല കമ്പനി അക്കൗണ്ടിലെ പൈസയും കാണാൻ ഇല്ല.

അരുണേ നീ എന്താടാ ഈ പറയുന്നത്

സുധിക്ക് അരുണിന്റെ വാക്കുകൾ വിശ്വസിക്കാൻ കഴിഞ്ഞില്ല.