ആദ്യത്തെ കൺമണി 11

Adiyathe Kanmani by സനൽ SBT

ഹലോ അരുണേട്ടാ ഇത് എവിടാ ?

ഞാൻ നന്മുടെ ക്ലബ്ബിൽ ഉണ്ട് .എന്താ?

വന്നിട്ട് 2 മാസമായി ഏത് നേരവും ആ ക്ലബ്ബിൽ ആണല്ലോ. ഒന്ന് വേഗം വീട്ടിലേക്ക് ഓടി വായോ നിക്ക് ഒരു കാര്യം പറയാനുണ്ട്.

നീ എന്താ കാര്യം പറ ചുമ്മാ മനുഷ്യനെ പേടിപ്പിക്കാതെ .

അതൊക്കെ വന്നിട്ട് പറയാം. ആ പിന്നെ വരുമ്പോൾ ഒരു മസാല ദോശ കൂടി മേടിച്ചോ.

മസാല ദോശയോ ഇപ്പോഴോ? നിനക്ക് വട്ടായോ അനു.

പറ്റുമെങ്കിൽ മതി ഇല്ലേൽ പോ ആ ക്ലബ്ബിൽ തന്നെ കുത്തിയിരുന്നോ.

ഓ ഇനി അതിന് പിണങ്ങണ്ട ഞാൻ ഇപ്പോൾ വരാം ഒരു അഞ്ച് മിനിറ്റ് .

ആ എന്നാൽ വേഗം വാ.

അരുൺ ക്ലബ്ബിൽ നിന്ന് ഇറങ്ങി ഒരു മസാല ദോശയും പാഴ്സൽ വാങ്ങി നേരെ ബൈക്കുമെടുത്ത് വീട്ടിലേക്ക് തിരിച്ചു.

അനൂ അനൂ നീ ഇത് എവിടെ പോയി കിടക്ക്യാ.

ഇവിടെ തന്നെയുണ്ട്.

ഇതാ നിന്റെ മസാല ദോശ ഇനി കാര്യം പറ എന്താ?

അതൊക്കെ പറയാം എനിക്ക് ഒരു ആഗ്രഹം കൂടി ഉണ്ട് സാധിച്ചു തരണം .

ഇനി എന്ത് ആഗ്രഹം.

അരുണേട്ടൻ പോയി എനിക്ക് കുറച്ച് പച്ച മാങ്ങ വാങ്ങിച്ചു വരുവോ ?

എന്ത് ?എന്താ നീ പറഞ്ഞത് പച്ച മാങ്ങയോ? അനൂ സത്യം പറ നീ ഈ പറഞ്ഞത് സത്യമാണോ?

അതെ അരുണേട്ടാ നന്മുടെ നാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നമ്മുക്ക് ഒരു കുഞ്ഞിക്കാല് പിറക്കാൻ പോകുന്നു .

എന്റെ അനൂ പൊന്നുമോളെ.

അരുണിന് സന്തോഷം അടക്കാൻ കഴിഞ്ഞില്ല രണ്ടു കൈകൾ കൊണ്ടും അവളെ എടുത്ത് ഉയർത്തി. ഒരായിരം ചുംബനങ്ങൾ കൊണ്ട് അവളെ പൊതിഞ്ഞു . അവളുടെ ഇരുകണ്ണുകളും നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: