ഹോം നഴ്സ് – 2 Last Part 21

Views : 14684

Home Nurse Part 2 byമിനി സജി അഗസ്റ്റിൻ

Part 1

ടെസ എസ്തേറമ്മച്ചിക്കുള്ള ഫുഡ് മേശമേൽ വച്ചിട്ട്. അമ്മച്ചിയേ താങ്ങി എണീപ്പിച്ചു വീൽചെയറിൽ ഇരിത്തി.പല്ല് തേപ്പിച്ച് കുളിപ്പിച്ചു.വീൽ ചെയർ മെല്ലെ ഉന്തി മേശയുടെ അടുത്തേക്ക് കൊണ്ടുകന്നു.

മെല്ലെ ഓഡ്സ് കാച്ചിയത് അമ്മച്ചിക്ക് ചൂടാറ്റി കോരി കൊടുത്തു. മോളേ അമ്മച്ചി അവളേ വിളിച്ചു അവൾ അമ്മച്ചിയേ ഒന്ന് നോക്കി. എനിക്ക് മോളോട് ഒരു കാര്യം പറയാനുണ്ട്. എന്താ അമ്മച്ചി? അമ്മച്ചിക്ക് എന്തും എന്നോട് പറയാമല്ലോ? അവൾ എസ്തേറിനോട് പറഞ്ഞു. എനിക്ക് നിന്നെ എന്റെ മരുമോളായി കിട്ടിയാൽ കൊള്ളാമെന്നുണ്ട്. നിനക്ക് സമ്മതമാണോ മോളേ.

അവൾ ഒരു നിമിഷം എന്തു പറയണം എന്നറിയാതെ അമ്മച്ചിയുടെ മുഖത്തേക്ക് നോക്കി. അമ്മച്ചി അത് അവൾ ഒന്ന് തപ്പി.എന്നിട്ട് അമ്മച്ചിയോട് പറഞ്ഞു ഞാൻ എന്താണ് പറയേണ്ടത്? എനിക്ക് അറിയില്ല. ഞാൻ ജീവിക്കുന്നത് തന്നെ എന്റെ റോസ്മോൾക്ക് വേണ്ടിയാണ്. അവളേ എനിക്ക് ഉപേക്ഷിക്കാൻ പറ്റില്ല.

അതിന് അവളേ ഉപേക്ഷിക്കണം എന്ന് ആരു പറഞ്ഞു. നീ ഈ കുടുംബത്തിലേക്ക് വരുമ്പോൾ അവളും ഈ കുടുംബത്തിലേത് ആവില്ലേ? അമ്മച്ചി അവളോട് ചോദിച്ചു. എന്നാലും അവൾ വീണ്ടും എന്ത് പറയണമെന്ന് അറിയാതെ കുഴങ്ങി.

മോളേ സണ്ണിക്ക് ഒത്തിരി ആലോചനകൾ വന്നതാ. ചെക്കന് ജോലി സ്വീസർലാണ്ടിലാ എന്ന് കേൾക്കുമ്പോൾ എല്ലാവരും വരും. പ്രായമായ അമ്മച്ചി കിടപ്പിലാണെന്ന് കേൾക്കുമ്പോൾ വന്നവർ പിന്നെ ആ വഴിക്ക് വരില്ല. അതാ അനുഭവം.

നീ ആകുമ്പോൾ നിനക്ക് എന്നെ സ്വന്തം അമ്മയേ പോലെ ഇഷ്ടമാണെന്ന് അറിയാം. എന്റെ മോള് ഇത് സമ്മതിക്ക് അമ്മച്ചി അവളോട് കെഞ്ചി.

അമ്മച്ചി ഞങ്ങളുടെ കാര്യങ്ങൾ ഇപ്പോൾ നോക്കുന്നത് മനുവേട്ടന്റെ അമ്മാവൻ അന്തപ്പച്ചായനാ. എനിക്ക് അച്ചായനോട് ചോദിക്കാതെ ഒരു തീരുമാനം പറയാൻ പറ്റില്ല.അവൾ പറഞ്ഞു. എന്നാൽ നീ അന്തപ്പനോട് ഇത്രേടം ഒന്ന് വരാൻ പറ. എനിക്കും ഒന്ന് കാണാല്ലോ അവരേ ഒക്കെ.

അവൾ അമ്മച്ചിക്ക് ഭക്ഷണം കൊടുത്ത് കഴിഞ്ഞ് മുഖവും തുടച്ചു കൊടുത്തിട്ട് ടീ.വിയും വച്ചു കൊടുത്തു. ഇതൊക്കയാണ് അമ്മച്ചിയുടെ ഒരു വിനോദം. അല്ലെങ്കിൽ ഏതേലും പുസ്തകവുമായി ഇരിക്കും. നല്ല വായനാ ശീലമുള്ള ആളാണ് എസ്തേർ.

Recent Stories

The Author

3 Comments

  1. Excellent story ……

  2. Dark knight മൈക്കിളാശാൻ

    എന്റെ ടെസ കൊച്ചിന് ഇനി ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com