ഒരു കൊച്ചു കുടുംബകഥ 26

Views : 3879

Oru Kochu Kudumba Kadha by മനു ശങ്കർ പാതാമ്പുഴ

“ഉണ്ണിയേട്ടാ ഈ തേങ്ങാ ഒന്നു പൊതിച്ചു താ…എണീക്കു…ഉണ്ണിയേട്ടാ..”

രാവിലെ മഴ പെയ്തു തണുത്തു പുതച്ചു മൂടി കിടക്കുമ്പോൾ അവൾ വിളി തുടങ്ങി..ശല്യം കേൾക്കാത്തപോലെ കിടന്നപ്പോൾ പുതപ്പിൽ പിടിച്ചു വലിക്കുന്നു…”എന്റെ പൊന്നേടി രാവിലെ എങ്കിലും സമാധാനം തരൂമോ…”
ഞാൻ പിന്നെയും ചുരുണ്ടു കിടന്നു
“ദേ പൊന്നു മനുഷ്യ കുഞ്ഞിന് സ്കൂളിൽ പോണം ഈ തേങ്ങാ കിട്ടിട്ടു വേണം പുട്ടുണ്ടാക്കാൻ..”

എഴുന്നേറ്റ് ഇരിക്കുമ്പോൾ കൈകൾക്കും കാലിനും എല്ലാം ജോയിന്റ് പെയിൻ സമയം 8 മാണിയായല്ലോ.
മുഖം കഴുകുമ്പോൾ അവൾ പറയുന്നു
“വേഗം വേണം സമയം പോണു..”
തേങ്ങാ പൊതിക്കാൻ എടുത്തു നല്ല ഉണങ്ങിയ തേങ്ങാ പൊതിക്കുമ്പോൾ കൈക്കുള്ളിൽ നല്ല വേദന..

വീണ്ടും ഞാൻ കട്ടിലിൽ വന്നു കിടന്നു. ഇന്നലെ വാർപ്പു പണിയായിരുന്നു തീർന്നപ്പോൾ വൈകി..

“ഉണ്ണിയേട്ടാ.. ഉണ്ണിയേട്ടാ..”

വീണ്ടും അവൾ വിളിക്കുന്നു .ഞാൻ മയക്കത്തിൽ നിന്നു ഉണർന്നു..

“ഞാൻ തയ്യൽകടയിലോട്ടു പോകുവാണ്‌ കേട്ടൊ..കാപ്പി എടുത്തു വച്ചിട്ടുണ്ട് മേശയിൽ ഉച്ചയാവുമ്പോൾ… വരാം”

അവൾ ഇറങ്ങി നടന്നു..ഞാൻ മുറ്റത്തു വന്നപ്പോൾ അവിടെ എല്ലാം തുണി അലക്കി വിരിച്ചിട്ടിരിക്കുന്നു…തൊഴുത്തിൽ പശുവിനു കച്ചി കൊടുത്തു തൊഴുത്തു കഴുകി ഇട്ടിരിക്കുന്നു..എന്നും രവിലെ പോയി രാത്രിയിൽ വരുന്ന ഞാൻ ഇതൊന്നും കാണാറില്ലയിരുന്നു.ആകെ കിട്ടുന്ന ഞായറാഴ്ച്ച കുറച്ചു നേരം മോനെയും കൊണ്ടു നടക്കും പിന്നെ കിടന്നുറങ്ങും..

കാപ്പി കുടിച്ചു ഒന്നു കൂടി കിടന്നുറങ്ങി.ഉണർന്നപ്പോൾ വീണ്ടും അവളെ കുറിച്ചോർത്തു..വീട്ടുകാരും നിർബന്ധിച്ച് ആദ്യമായി പെണ്ണ് കാണാൻ പോയത് .. മൂന്നു പെണ്കുട്ടികളിൽ മൂത്തവളായിരുന്നു.. ഡിഗ്രി എക്സാം കഴിഞ്ഞു നിൽക്കുന്നു അവൾ. ഒരു കൂലിപ്പണിക്കാരൻ ആണ് എന്ന് പറഞ്ഞിട്ടും അവൾക്കു എതിർപ്പൊന്നും ഉണ്ടായില്ല.. ചിരിച്ചു കളിച്ചു നടന്ന പെണ്ണ് പെട്ടന്ന് കുടുംബിനിയും പിന്നീട് ഒരു വർഷം കഴിഞ്ഞു തറവാട്ടിൽ നിന്നും മാറി താമസിച്ചപ്പോൾ നല്ലൊരു വീട്ടുകാരിയും ആയി കഴിഞ്ഞിരുന്നു..

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com