യോദ്ധാവ് [Romantic Idiot] 109

Views : 14530

ഇവിടെ എങ്ങനെ അന്നോ എന്തോ !

അന്ന ഓരോന്ന് ആലോചിച്ചു സോനയുടെ പുറകെ നടന്നു.

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

പെട്ടന്നൊരു കൈ വന്ന് എന്റെ ചുണ്ടിലെ സിഗരറ്റ് വലിച്ചെടുത്തു കൊണ്ടുപോയി .

തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് കൈയിൽ സിഗരറ്റും പിടിച്ച് ചിരിച്ചു നിൽക്കുന്ന ശ്രേയയെ ആണ്.

“നീ ആയിരുന്നോ ? പിശാശ് മനുഷ്യൻ പേടിച്ചു പോയി ”

അതിന് മറുപടി തരാതെ അവൾ സിഗരറ്റ് ചുണ്ടോടു ചേർത്ത് വലിക്കാൻ തുടങ്ങി.

ഞാൻ ഓഫീസിൽ ജോയിൻ ചെയ്തപ്പോൾ ആദ്യം പരിചയപ്പെടുന്നത് ശ്രെയയെ ആണ്.

അവളുടെ വായാടിതരം പെട്ടെന്ന് ഞങ്ങൾക്കിടയിൽ സുഹൃത്ബന്ധം ഉണ്ടാക്കി.

ശ്രേയയുടെ വീട് തൃശ്ശൂരാണ് ഒരു സാധാരണ മിഡിൽ ക്ലാസ് ഫാമിലി.

” നിന്നെ ഡെസ്കിൽ കാണാതായപ്പോൾ തന്നെ തോന്നിയ നീ ഇവിടെ കാണും എന്ന്”

കാറ്റിൽ പറക്കുന്ന അഴിച്ചിട്ട മുടി ഒതുക്കി കൊണ്ടവൾ പറഞ്ഞു.

അതിന് ചിരിക്കുക എല്ലാതെ ഞാൻ ഒന്നും പറഞ്ഞില്ല.

“ടാ മീറ്റിംഗ് തുടങ്ങേണ്ട സമയം ആയി”

“വൈശാകും അഖിലും നമ്മളെ വെയിറ്റ് ചെയ്ത് അവിടെ നിൽക്കുന്നുണ്ട്. ”

സിഗരറ്റ് കളഞ്ഞ് എന്റെ കൈയും പിടിച്ച് അവൾ നടന്നു.

ഓരോ ഗ്രൂപ്പുകാർ പലസ്ഥലങ്ങളിലായി ടീം മീറ്റിംഗ് നടത്തുന്നുണ്ടായിരുന്നു.

“സോന എവിടെ ? ”

ഞാൻ അവരോടായി ചോദിച്ചു.

ഞാൻ ചോദിച്ചു തീരലും സോനയുടെ കടന്ന് വരവും ഒന്നിച്ചായിരുന്നു.

എന്റെ ശ്രദ്ധ പതിഞ്ഞത് അവളുടെ പുറകെ വരുന്ന സുന്ദരിയെ ആണ്.

വെളുത്ത് ഉരുണ്ട മുഖം, പോണി ടയിൽ ചെയ്ത മുടി, കാതിൽ ഒരു ചെറിയ സ്റ്റെഡ്, ഒരു ശാലീന സുന്ദരി.

സോന അവള്ക്ക് HR ന്റെ റൂം കാണിച്ചു കൊണ്ടുത് ഞങ്ങളുടെ അടുത്തേക്ക് വന്നു.

“സോറി ഗയ്‌സ് കുറച്ചു ലേറ്റ് ആയി ”
അവൾ ചെയറിൽ ഇരുന്ന് കൊണ്ട് പറഞ്ഞു.

സോന, അഖിൽ, വൈശാഖ്, ശ്രേയ, ഞാൻ ഇതാണ് ഞങ്ങളുടെ ടീം. ഞാൻ ആണ് ടീം ലീഡർ.

അഖിൽ കൊച്ചിയിൽ നിന്നുമാണ്. ആൾ ഒരു ചെറിയ കലിപ്പൻ ആണ് പക്ഷേ കാന്താരി ഇല്ലന്ന് മാത്രം.

Recent Stories

The Author

Romantic Idiot

18 Comments

  1. തുടക്കം പൊളി മോനെ… പെട്ടന്ന് അടുത്ത പാർട്ടുമായി വരണേ…

  2. കൽക്കി

    നന്നായിട്ടുണ്ട്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. എപ്പോ വരും? എന്ന് ഒന്ന് confirm cheyyo?

    1. രണ്ട് ദിവത്തിനുള്ളിൽ ഉണ്ടാക്കും

  4. Nalla thudakkam katta waiting for nxt part….🥰🥰🥰

    1. Thanks chechi 💓💓💓💓

  5. Powlichutto waiting for next part

    1. 💓💓💓

  6. Next part eppola

    1. ഉണ്ടനെ ഉണ്ടാക്കും

  7. Thudakam Kollam bro. Nxt partnayi waiting ❤️❤️❤️❤️

  8. Appo എങ്ങനാ അടുത്ത part ഇപ്പോഴാ?

    പിന്നെ powli സാനം അണ്ണാ 💕💌❣️

    1. വയ്ക്കാതെ വരും

  9. രഞ്ജിത്ത് ശ്രീനിവാസൻ

    Super bro

  10. Kidilan story

  11. Bro super story
    Baaki enna idunne
    Waiting aan

  12. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com