kadhakal.com

novel short stories in malayalam kadhakal !

അമിത വാത്സല്യം ☹ [TANIYA] 204

അമിത വാത്സല്യം

Amitha Valsallyam | Author : Taniya

 

ശ്രീക്കുട്ടി നീ എന്താ ഈ പറയുന്നേ എനിക്ക് നിന്നെ മറക്കാൻ കഴിയില്ല. അതു മാത്രം അല്ല ഞാൻ സ്വന്തം അനിയത്തിയെ പോലെ സ്നേഹിക്കുന്ന നമ്മുടെ ദേവൂനെ വിവാഹം കഴിക്കാൻ നീ പറയരുത്. അത് ഒരിക്കലും നടക്കില്ല ശ്രീക്കുട്ടി.ഞാൻ പറയുന്നത് മനസ്സിലാക്കു കാർത്തി. എന്റെ ദേവൂനെക്കാൾ ഞാൻ ഈ ഭൂമിയിൽ മറ്റൊന്നിനെയും സ്നേഹിച്ചിട്ടില്ല. അവളുടെ ഇഷ്ടങ്ങൾ എന്തായാലും ഞൻ നടത്തി കൊടുക്കാറുണ്ട്. ഞാൻ ഇപ്പോഴാണ് അവൾ കാർത്തിയെ ജീവനു തുല്യം സ്നേഹിക്കുന്നത് മനസ്സിലാക്കുന്നത്. നമ്മൾ തമ്മിലുള്ള ഇഷ്ടം അവൾക്ക് അറിയില്ല. ആരോടും അവളുടെ ഇഷ്ടം അവൾ പറഞ്ഞതും ഇല്ല. നമ്മൾ ആത്മാർത്ഥ സുഹൃത്തുക്കൾ ആണെന്നാണ് അവൾ വിചാരിച്ചിരുന്നത്. കാർത്തിയുടെ വീട്ടിൽ കല്യാണം കഴിക്കാൻ പറഞ്ഞു നിർബന്ധിക്കുവാ ണെന്ന് അന്ന് വീട്ടിൽ വന്നപ്പോൾ പറഞ്ഞില്ലേ. അന്നാണ് എന്റെ ദേവു എന്നോട് ഇതു പറയുന്നത് “കാർത്തിയേട്ടനെ അല്ലാതെ ആരെയും എനിക്ക് ഭർത്താവായി കാണാൻ കഴിയില്ല ചേച്ചി, ചേച്ചി ഇതു ചേട്ടനോട് പറയണം എന്റെ ഇഷ്ടം. അല്ലെങ്കിൽ അമ്മായി ചേട്ടന് വേറെ ആലോചന കൊണ്ടുവരും. അത് നടന്നാൽ പിന്നെ ഈ ദേവു കാണില്ല ചേച്ചി. ”

അവള് പറഞ്ഞാൽ പറഞ്ഞത് പോലെ തന്നെ ചെയ്യും അത്രയ്ക്ക് വാശിയാ അവൾക്കു. ദയവു ചെയ്തു കാർത്തി എന്റെ ദേവൂനെ സ്വീകരിക്കണം.

ശ്രീക്കുട്ടി 11 വർഷം ഞാൻ നിന്നെ പ്രണയിച്ചത് നിന്റെ അനിയത്തിയെ കെട്ടാൻ അല്ല. നീ അവളെ പറഞ്ഞു മനസ്സിലാക്ക്.

പറ്റില്ല കാർത്തി എന്റെ അനിയത്തിക്ക് വേണ്ടി എനിക്ക് ഇതു ചെയ്തേ പറ്റു.

ശ്രീക്കുട്ടി നിനക്ക് എങ്ങിനെ ഇതു പറയാൻ കഴിയുന്നു. എന്റെ സ്ഥാനത്തു മറ്റൊരാളെ കാണാൻ കഴിയുമോ നിനക്ക്? പറയ്. നിനക്ക് വേണ്ടി മരിക്കാൻ വരെ ഞാൻ തയ്യാറാണ്.

എന്നെ കാണാൻ അടുത്ത ദിവസം ഒരു കൂട്ടർ വരുന്നുണ്ട്. ഞാൻ എന്തായാലും അതിനു സമ്മതിക്കും. എനിക്ക് വേണ്ടി കാർത്തി മരിക്കണ്ട. പകരം എന്റെ ദേവൂന് ഒരു ജീവിതം കൊടുത്താൽ മതി. ഞാൻ പോകുന്നു എനിക്ക് കൂടുതൽ ഒന്നും പറയാനില്ല.

അവൾ പോയ ശേഷം അവൻ സ്വയം തന്നെ പറഞ്ഞു വിശ്വസിപ്പിച്ചു, അവൾക്കു എന്റെ മുന്നിലല്ലാതെ മറ്റാരുടെ മുന്നിലും കഴുത്തു നീട്ടി കൊടുക്കാൻ കഴിയില്ലാന്ന്.

പെണ്ണ് കാണാൻ വന്ന ചെക്കന് അതി സുന്ദരിയായ ശ്രീകുട്ടിയെ നന്നായി ബോധിച്ചു. പക്ഷെ ശ്രീക്കുട്ടി ഒരു demand വെച്ചു ചെക്കനോട്. എത്രയും പെട്ടന്ന് വിവാഹം നടത്തണം, പിന്നെ മോതിരം മാറ്റം.. അതിനു പ്രത്യേകം function ഒന്നും വേണ്ട. അതും കല്യാണത്തിന്റെ അന്ന് മതി…..
കാർത്തി ദേവൂനെ കണ്ടു സംസാരിക്കാൻ തീരുമാനിച്ചു. പക്ഷെ അവർ കണ്ടുമുട്ടിയ നിമിഷം ശ്രീക്കുട്ടി അവിടേക്ക് പാഞ്ഞെത്തി. അവനെ കൊണ്ട് പറയാൻ സമ്മതിച്ചില്ലാന്ന് മാത്രമല്ല അവളോട്‌ സത്യം തുറന്നു പറഞ്ഞാൽ എന്റെ ശവം കാണേണ്ടി വരും എന്ന് കൂടി അവൾ പറഞ്ഞു. അവനും അവളെ അറിയിച്ചു നീ മറ്റൊരുത്തന്റെ മുന്നിൽ കഴുത്തുനീട്ടി കൊടുത്താൽ എന്റെ ശവം നീകാണും എന്ന്. പക്ഷെ അവൾ അത് അത്ര കാര്യം ആക്കിയില്ല. നല്ല തന്റേടം ഉള്ള വ്യക്തിയാണ് കാർത്തി അവൻ ഒരു പെണ്ണിന് വേണ്ടിയും മരിക്കില്ല എന്ന് അവൾ വിശ്വസിച്ചു.

കല്യാണം അടുക്കാറായി ശ്രീക്കുട്ടിയുടെ ആത്മ മിത്രങ്ങൾ എതിർത്തു പറഞ്ഞിട്ടും അവൾ തീരുമാനം മാറ്റിയില്ല. അനിയത്തിയോടുള്ള അമിത വാത്സല്യത്തിൽ അവൾ അലിഞ്ഞു പോയിരുന്നു. താൻ വേറെ കല്യാണം കഴിച്ചാൽ അവർ ഒന്നിക്കും എന്ന് ശ്രീക്കുട്ടിയുടെ പൊട്ട ബുദ്ധിയിൽ തോന്നി.

കല്യാണ ദിവസം വന്നെത്തി. 11 വർഷം ജീവനും തുല്യം സ്നേഹിച്ച തന്റെ പ്രിയതമയുടെ കഴുത്തിൽ മറ്റൊരുത്തൻ താലി ചാർത്തിയത് അവനു കണ്ടുനിക്കനേ കഴിഞ്ഞുള്ളു.

കല്യാണം കഴിഞ്ഞ് ചെക്കന്റെ വീട്ടിലേക്ക് അവർ യാത്രയായി.

വൈകിട്ടു reception ഇടയ്ക് ശ്രീക്കുട്ടിയുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു. കാർത്തിയുടെ മെസ്സേജ് ആയിരുന്നു അത്. പക്ഷെ കല്യാണ പെണ്ണല്ലേ ഫോൺ ഉപയോഗിക്കാൻ പറ്റില്ലല്ലോ. അവൾ അത് കണ്ടില്ല.

തന്റെ mobile ലേക്ക് ഒരു കോൾ വന്നത് എടുത്ത ദേവു reception നടക്കുന്ന ഇടത്തു നിന്നും കരഞ്ഞു കൊണ്ട് റോട്ടിലെയ്ക് ഓടിയതു എല്ലാവരും അതിശയത്തോടെ നോക്കി നിന്നു. പുറകേ പോയ അവർ കണ്ടത് ലോറി ഇടിച്ചു രക്തത്തിൽ കുളിച്ചു കിടക്കുന്ന ദേവൂനെ ആണ്.

തുടരും….

Views : 1714

The Author

TANIYA 🥰

87 Comments

Add a Comment
 1. തൃശ്ശൂർക്കാരൻ 🖤

  ഇഷ്ട്ടായി💗💗💗💗💗💗💗💗💗💗💗💗💗💗സ്നേഹത്തോടെ കാത്തിരിക്കുന്നു 😇😍

  1. Tq 🥰😘….

 2. ഋഷി മൂന്നാമൻ

  ടാന്യകുഞ്ഞേ,👋👋👋

  കഥയൊക്കെ നന്നായി, പക്ഷെ കലങ്ങീല…
  എന്ന് വെച്ചാൽ ഫീല് വന്നില്ലാന്ന്…
  അതിനുള്ള സാധനം ഒക്കെ ഉണ്ടായിരുന്നു…
  കുട്ടി നല്ല കഠിനാദ്ധ്വാനി ആണെന്ന് മനസിലായി… 😊😊
  അല്ലെങ്കിൽ ആളുകൾ മിനിമം അമ്പതു പേജിൽ പൊലിപ്പിച്ച്‌ നീട്ടുന്ന സാധനം…😋😋
  തീർത്തും ബോറടിപ്പിക്കാതെ ഇങ്ങനെ വെറും മൂന്നു പേജിൽ ഒതുങ്ങില്ലല്ലോ..😌😌

  രാവിലെ തന്നെ വാതിലിൽ തട്ടി ബഹളമുണ്ടാക്കീട്ട്…
  വാതില് തൊറന്ന് നോക്കുമ്പോ ആളെ കാണാനില്ലാത്ത പോലെ ഒരവസ്ഥ…😢😢😢

  ഹർഷാപ്പിന്റ്റെ കഥ വായിക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരായ എന്നാൽ മന്ദബുദ്ധികളിൽ അതി മന്ദബുദ്ധികൾ ആയ കുറച്ചു പേരാണ് ഈ കഥ വായിക്കാൻ പോണത്, അവര് മാത്രമാണ് ലൈകും കമന്റും തരാൻ പോണത്, ഞങ്ങൾക്ക് മനസിലാകണമെങ്കിൽ നല്ലോണം വലിച്ചു നീട്ടി ഓടിക്കണം…😆😆😆

  കുട്ടി കേൾക്കണു ണ്ടോ ഈ മണ്ടകുശ്മാണ്ടൻ പറയുന്നത് ?? 😕😕😕

  💖💖💖
  ഋഷി

  1. അണ്ണാ ഇങ്ങള് ത്

   1. ഋഷി ഭൃഗു
    കാലത്തു തന്നെ ആ കുഞ്ഞിനെ ഇങ്ങനെ ഭൃഗു ആക്കാണോ..
    ആ പാവം എഴുതി ഒരു ഭൃഗു ആവട്ടെ.
    അതിന് അതിനു ശേഷം അവൾ കംപ്ലീറ്റ് ഭൃഗു ആക്കിക്കൊള്ളും…

    1. ഋഷി മൂന്നാമൻ

     അബദ്ധമായി അല്ലെ, അതൊന്നു നീക്കം ചെയ്യാൻ വല്ല മാർഗവും ഉണ്ടോ, അധികം ആളുകൾ കണ്ട് ആ കുട്ടിക്കൊരു കുറച്ചിൽ ആവുന്നെന്റെ മുന്നേ എങ്ങനേലും അതൊന്നു മാറ്റാൻ ഒന്ന് സഹായിക്ക് ഹർഷാപ്പി … 😭😭😭🙏🙏🙏

     1. ഒരിക്കലും ഇല്ല..
      ഒരു ഭൃഗു കൊടുത്ത ഉപദേശം അല്ലെ…

     2. Kuzhappamilla chetta…😁😁😁 ennum ee snehopadesham thannal mathi….luv u rishi etta….

   2. Mm..chetta thudakkama valichu neettan onnum ariyilla 🤒🤒🤒…kadhakalodu ulla eshtam kondu ezhuthitha…..adutha
    kadha ezhuthumbo ella tettum pariharikkum….ellardumme sneham undaya mathi….☹☹

 3. Hi taniya

  കഥ എനിക്ക് ഇഷ്ടപ്പെട്ടു… പ്രണയകഥകൾ എന്നും എനിക്ക് ഇഷ്ടമാണ്.

  കഥ കൊറച് സ്പീഡ് കൂടിപ്പോയി പറയാതിരിക്കാൻ തോന്നിയില്ല.. എങ്കിലും കൊള്ളാമായിരുന്നു ആദ്യത്തെ കഥയല്ലേ ഒക്കെ പോകെ പോകെ ശരിയാകും..
  എന്തായാലും അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നൂ..

  Ly

  1. Tq…🥰🥰🥰

 4. Next part vannilalo…. Katta waiting

  1. Post cheythattundu dilla chechi…🥰🥰🥰

 5. Adutha part vannu kandilla evideya

  Pinne ithu oru page il ezhuthy nirthatte plz

  1. Ennu post cheyyam…. bro njan thudakkama kariyam aya idea onnum thanne ella….🙏shemikkanam….page koottan nokki pakshe eee kadhakku yojikkilla….

  2. Motham 3 part ullu story…..

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020