യക്ഷി 2 [അപ്പു] 306

“നീ പെട്ടന്ന് റെഡിയാവ് നമുക്ക് ഇന്ന് തന്നെ എറണാകുളത്ത് എത്തണം…!!”

“അതാ ചോദിച്ചത് എന്താ ഇത്ര പെട്ടന്ന് ന്ന്??”

“നിന്നോട് വരാൻ പറഞ്ഞാ വന്നാ മതി കൂടുതലൊന്നും അന്വേഷിക്കണ്ട… പെട്ടന്ന് പോയി കുളിക്ക്…!!” അൽപം ദേഷ്യം കലർന്ന ശബ്ദത്തിൽ മാധവൻ അവനോട് പറഞ്ഞു

കാര്യം പാവവും സ്നേഹവുമൊക്കെ ആണെങ്കിലും മാധവൻ ദേഷ്യപ്പെട്ടാൽ അലമ്പാണെന്ന് അറിയാവുന്ന അക്ഷയ് പിന്നെ ഒന്നും പറഞ്ഞില്ല.. അവൻ കുളിച്ച് വന്നു…

അവൻ തയ്യാറായി താഴെ വന്നപ്പോൾ താഴെ കാറും അതിനുള്ളിൽ സാധനങ്ങളുമായി മാധവനും ഇന്ദുവും അവനെ പ്രതീക്ഷിച്ച് നിൽക്കുന്നുണ്ടായിരുന്നു…. അവർ മാത്രമല്ല വീട്ടുകാർ മുഴുവനും യാത്രയാക്കാൻ മുറ്റത്ത് ഉണ്ടായിരുന്നു…

“പോട്ടെ ഏട്ടാ…!! ഇനി ഏട്ടൻ പറഞ്ഞ കാര്യങ്ങൾ കഴിഞ്ഞേ തിരിച്ച് വരവുണ്ടാവുള്ളു….!!” ഇന്ദു ഇന്ദ്രജിത്തിനോട്‌ യാത്ര പറഞ്ഞു.. അവളുടെ സങ്കടം ആ വാക്കുകളിൽ ഉണ്ടായിരുന്നു…

“മോളെ ഇത്ര പെട്ടന്ന് എന്തിനാ…..??” മുത്തശ്ശിയാണത് ചോദിച്ചത്..

“അവൾ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തിരിച്ച് വരും അമ്മേ തല്ക്കാലം അത്രയും അറിഞ്ഞാ മതി…!!” ഇന്ദ്രജിത്തിന്റെ ഘനഗംഭീരമായ ശബ്ദം ഉയർന്നു… പിന്നെ ആരുമൊന്നും പറഞ്ഞില്ല….

“നമ്മളെന്തിനാ അച്ഛാ ഇത്ര പെട്ടന്ന് പോവുന്നത്…??” ഇന്ദു എല്ലാരോടും യാത്ര പറയുന്ന സമയം അക്ഷയ് മാധവനോട് ചോദിച്ചു…. മാധവനത് കേട്ടെങ്കിലും കേൾക്കാത്തത് പോലെ കാറിനുളിലേക്ക് കയറി…

അവൻ കുറച്ച് നേരം കൂടി അവിടെ നിന്നു… പോകുകയാണെന്ന് ഉറപ്പായി… മറിച്ച് പറഞ്ഞ് അവകാശം സ്ഥാപിച്ച് നിൽക്കാൻ പറ്റില്ലല്ലോ… പോയാൽ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് ഉള്ളിന്റെ ഉള്ളിൽ ആരോ പറയുന്നത് പോലെ…

“അച്ഛാ ഞാനൊന്ന് കാവിൽ ചെന്ന് തൊഴുതിട്ട് വരട്ടെ…??” അവൻ കാറിൽ കയറിയിരുന്ന മാധവനോട്‌ ചോദിച്ചു..

“അപ്പൂ… ജീവനുള്ളവരുടേതാണ് ജീവിതം.. അത് ജീവനുള്ളവരോടൊപ്പം തന്നെയാവണം അല്ലെങ്കിൽ ആപത്താണ്… നീ വണ്ടിയിലേക്ക് കയറ്….!!”…. അവനോട് വളരെ പരുഷമായി മാധവൻ അത് പറഞ്ഞപ്പോൾ കാര്യങ്ങളെല്ലാം അവർക്ക് മനസിലായി എന്നവന് ബോധ്യം വന്നു… ഇനി പറഞ്ഞിട്ടും എതിർത്തിട്ടും കാര്യമില്ല… അവൻ വണ്ടിയിലേക്ക് കയറി…

89 Comments

  1. Superb. Vayikkan thamasichu poyi. Ithu poloru yekshi kadha njn ente jeevidhathil adhyamayitta vayikkunnath. Athi manoharam…..

  2. നിർത്തേണ്ടായിരുന്നു

  3. ശ്രീജിത്ത്

    രണ്ടു തവണ ഇരുന്ന ഇരിപ്പിൽ വായിച്ചു ഇനിയും വായിക്കും താങ്കളുടെ ഈ കഥ ഈ കഥയുടെ ബാക്കികൂടി വായിക്കാൻ അതിയായ താല്പര്യമുണ്ട് അത്രക്കും നന്നായിരിക്കുന്നു അടുത്ത യക്ഷികഥ ഒന്നു മെൻഷൻ ചെയ്യണേ.

    1. ശ്രീജിത്ത്

      ഈ കഥയുടെ ആദ്യഭാഗത്തിന്റെ ലിങ്ക് ഒന്നു തരുമോ

  4. Vayichittum vayichitttum mathiyavatha ezhuth?

  5. ഇന്നാണ് ഇത് വായിക്കുവാൻ ഇടയായത് so awesome
    എത്ര ക്ലിഷേ ആവുന്ന കഥ ആണെന് പറഞ്ഞാലും ബാക്കി അറിയാൻ ഒരുപാട് കൊതിപ്പിക്കുന്ന എഴുത് ❤

  6. ??????????????????

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ❤❤❤❤

  7. അപ്പുകുട്ട…….എന്താ പറയണ്ടേ….. യക്ഷിയെ പ്രണയിക്കാനും ഒരു ഭാഗ്യം വേണം……. അവരുടെ പ്രണയം വല്ലാത്ത ഒരു എഴുത്ത് തന്നെ……. ,36 യക്ഷികൾ ഒക്കെ ആദ്യമായിട്ട് കേൾക്കുന്നത്……

    തടസങ്ങൾ ഒക്കെ നീക്കി ഒന്നവന്നുന്നതും കാത്ത് അവള് കാത്തിരിക്കുന്നു……

    ഇന്ദ്രജിത്തിനെ അങ്ങ് ഒഴിവാക്കി അല്ലേ…..

    അവർ ഒന്നവട്ടെ………

    ഇനിയും ഇതുപോലെ വേറിട്ട കഥകൾ പ്രതീക്ഷിക്കുന്നു……

    സ്നേഹത്തോടെ…♥️♥️♥️♥️♥️

    1. നല്ലൊരു തീം കിട്ടിയാൽ തുടങ്ങും ❤❤❤

      ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം..❤❤❤

      1. ശ്രീജിത്ത്

        ഒരുപാട് യക്ഷികഥകൾ വായിച്ചിട്ടുണ്ട് ഇനി വായിക്കാനും ആഗ്രഹം ഉണ്ട് ഒരു നിമിഷം പോലും താങ്കളുടെ വരികൾ ബോറടിപ്പിച്ചിട്ടില്ല വളരെ നന്നായിരിക്കുന്നു 36 യക്ഷികളെയും ഉപാസിക്കേണ്ട കാര്യങ്ങൾ 100%ൽ വെറും അഞ്ചു ശതമാനം ആണ് എല്ലാവർക്കും അറിയാൻ കഴിയുക അല്ലേ.
        ഇനിയും എഴുതണം യക്ഷികഥകൾ മാതൃഭാവത്തിലുള്ള കഥകളും ഉള്കൊള്ളിക്കണം കേട്ടോ അടുത്ത കഥക്കായി കാത്തിരിക്കുന്നു

  8. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    അപ്പു ഈ പാർട്ടും തകർത്തു കളഞ്ഞു….

    ❤❤❤❤❤❤

    1. Thank you bro❤❤❤

  9. അപ്പു ഈ ഭാഗവും നന്നായിരുന്നു ഇതുപോലെ വ്യത്യസ്തത യുള്ള കഥകളുമായി വീണ്ടും വരിക പുതിയ കഥ കുറച്ചു പാർട്ടുകൾ വേണം

    1. ഒരു നല്ല story ആലോചനയിലുണ്ട്… നന്നായി വന്നാൽ ഇടാം

      ❤❤❤

  10. അപ്പു 34 യക്ഷി ഏത പറഞ്ഞില്ലാലോ ?

    1. അഞ്ജനസിദ്ധി പ്രദാനം ചെയ്യുന്ന സ്വർണ്ണവതിയാണ് മുപ്പത്തിനാലാമത്തെ യക്ഷി… അമവാസി ദിനത്തിൽ ആരംഭിക്കുന്ന 3ദിവസത്തെ സാധനയാണ് അവളെ പ്രീതിപ്പെടുത്തുന്നത്…

      അത് വിട്ടുപോയതാണ് ..❤❤ ഇത്രയും ആളുകൾ വായിച്ചതിൽ നിങ്ങളാണ് അത് കണ്ടത്… Thank you bro ❤❤

  11. കാരക്കാമുറി ഷണ്മുഖൻ

    Nice story bro
    Continue cheythude ??

    1. ഇല്ല bro… കൂടുതൽ പാർട്ടുകൾ ഉള്ള മറ്റൊരു കഥയുമായി വരാം ❤❤❤

  12. വെരി ഗുഡ് അപ്പു, പറഞ്ഞത് ശരിയാണ് നീട്ടിയാൽ സ്റ്റോപ്പ്‌ ചെയ്യാൻ ബുദ്ദിമുട്ട് ഉണ്ടാകും.

    1. ❤❤❤
      കഥ ഇഷ്ടമായെന്ന് വിശ്വസിക്കുന്നു

    1. ❤❤❤

  13. മൊഞ്ചത്തിയുടെ ഖൽബി

    ഇളം സ്വർണ്ണ നിറമുള്ള മേൽവസ്ത്രവും വെളുത്ത വിടർന്ന പാവാടയും ധരിച്ച് പൊന്നിൻ നിറമാർന്ന മുഖത്തിൽ കരിമഷികൊണ്ട് കണ്ണെഴുതി, മൂക്കുത്തിയും ആടയാഭരണങ്ങളുമണിഞ്ഞ് ഒരു പ്രത്യക്ഷദേവീ സങ്കല്പമായി അവൾ അവനുമുന്നിൽ നിന്നു…
    ഇങ്ങനെയും ഒരു വർണന സാധ്യമോ..

    മാലാഖയുടെ കാമുകനെ കൂടി അങ്ങ് ഉൾപ്പെടുത്തിയല്ലേ.. പക്ഷെ മൂപ്പർ മനുഷ്യൻ അല്ല. ഏലിയൻ ആണ്…

    അതോണ്ട് മൂപ്പർക്ക് യക്ഷികളെ ഒക്കെ നൈസായി കൈകാര്യം ചെയ്യാൻ പറ്റും.. (എന്നെ ചീത്ത പറയരുത്)

    യക്ഷിയുമായുള്ള പ്രണയ നിമിഷങ്ങൾ.. ഹോ.. സത്യം പറഞ്ഞാൽ അതിമനോഹരം…

    അവസാനത്തെ ആ ഒരുവരി, “‘കാത്തിരിക്കും ഞാനിന്ന്… തടസ്സങ്ങളെല്ലാം നീക്കി.. അപ്പു വരുന്നതും കാത്ത് നമ്മുടെ മണിയറയിൽ ഞാനുണ്ടാവും ” ഒരുപാട് കാര്യങ്ങൾക്കുള്ള ഉത്തരം നൽകിയ അവർണനീയമായ ഒരു സ്പെഷ്യൽ അപ്പു ടച്ച്.. ഹോ!!! ഭൃഗുവേ….

    ഒന്നല്ല.. ഒരു ഒന്നന്നര ഐറ്റം…

    1. The much awaited comment…!!❤❤

      ഇന്നലെ കഥ വന്നപ്പോൾ മുതൽ ഞാനന്വേഷിച്ച വാക്കുകളാണിത്… നല്ല വാക്ക് പറയുന്നത് കൊണ്ടല്ല… നിർത്താതെ തുടർന്നെഴുതാൻ തോന്നിക്കുന്ന എന്തോ ഒന്ന് നിങ്ങളുടെ വാക്കുകളിലുണ്ട്… മറ്റെവിടെയും ഞാനത് കണ്ടിട്ടില്ല

      ഒരുപാട് ഇഷ്ടം ❤❤❤

  14. അപ്പു.. വളരെ നന്നായിട്ടുണ്ട്. ഒടിയൻ വായിച്ചില്ലാട്ടോ.. പക്ഷെ വായിക്കും.. ഇന്ന് ബിരിയാണി കഴിക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് വന്നു വണ്ടിയിൽ ഇരുന്നപ്പോൾ ആണ് ഇന്ദു ഈ കഥയെപ്പറ്റി പറഞ്ഞത്..

    യക്ഷികൾ എന്നും പ്രിയമുള്ള വിഷയം ആണ്. പിന്നെ 37മത്തെ ഒരു വകുപ്പ് എന്റെ ഒപ്പം കൂടിയിട്ട് കുറെ നാളായി.. പൂക്കളുടെ ദേവതയാണ് അവൾ.. പിന്നെ പല പല സ്വപ്നങ്ങളും കാണിച്ചു തരും.. (പ്രാന്താ എന്ന വിളി നിരോധിച്ചിരിക്കുന്നു ?)

    എല്ലാ താടസവും നീക്കി പുള്ളിക്കാരി കാത്തിരിക്കുകയല്ലേ.. അപ്പോൾ ചെന്ന് ആഘോഷിക്കണം.. ??
    ഇഷ്ടമായി കേട്ടോ.. സ്നേഹത്തോടെ ❤️

    1. പൂക്കളുടെ ദേവതയായ മാലാഖയുടെ കാമുകൻ ❤❤
      വായിച്ചു ഇഷ്ടമായി എന്ന് കേട്ടപ്പോ തന്നെ ഒരുപാട് സന്തോഷം…
      തടസ്സങ്ങൾ ഇനിയും നീങ്ങാനുണ്ട്.. അത് മാറി അവളുടെ അടുത്ത് എത്തുന്നതും കാത്തിരിക്കുകയാണ് ഞാനും ❤❤❤

      ഒരുപാട് സ്നേഹം ❤❤

Comments are closed.