തിരികെ മണിയംകണ്ടത്തിൽ തറവാട്ടിൽ കയറുമ്പോൾ ഇരുട്ടിന്റെ കനം കുറഞ്ഞ് വെളിച്ചം വന്നുതുടങ്ങിയിരുന്നു…. പക്ഷെ വീടിനകത്ത് അപ്പോഴും ഇരുട്ടായിരുന്നു….
അവൻ അകത്ത് കടന്നു… ‘ഭാഗ്യം ആരും എഴുന്നേറ്റിട്ടില്ല’ അവൻ സ്വയം ആശ്വസിച്ചു… വാതിൽ വളരെ ശ്രദ്ധയോടെ അടച്ച് അവൻ അകത്തേക്ക് കയറി… ശബ്ദമുണ്ടാക്കാതെ അകത്തെ കോണിപ്പടി കയറി മുകളിലേക്ക് കയറിയതും താഴെ കോണിപ്പടിയുടെ എതിർവശത്തെ മുറിയിൽ നിന്നും ഇതെല്ലാം കണ്ടുകൊണ്ട് ഇരുട്ടിൽ നിന്ന് ഒരാൾ പുറത്തേക്ക് വന്നു…
‘ഇന്ദ്രജിത്…..’
“അപ്പൂ…. അപ്പുക്കുട്ടാ… ടാ എഴുന്നേൽക്ക്…!!”
പിറ്റേന്ന് രാവിലെ വളരെ ധൃതിപിടിച്ചാണ് ഇന്ദു അവനെ വിളിച്ച് എഴുന്നേൽപ്പിച്ചത്… കണ്ണുംതിരുമ്മി എഴുന്നേറ്റ് വന്നപ്പോൾ എവിടെയോ പോവാനെന്നപോലെ തയ്യാറായി നിൽക്കുന്ന ഇന്ദുവിനെയാണ് അവൻ കണ്ടത്…
“അമ്മയിതെങ്ങോട്ടാ…??” അവൻ ചോദിച്ചു…
“ബ്രഷും പെയ്സ്റ്റും സോപ്പും ബാത്റൂമിലുണ്ട്… പെട്ടന്ന് റെഡിയായി ഇറങ്ങണം.. ഞങ്ങൾ താഴെയുണ്ടാവും… ഡ്രസ്സ് ആ മേശയിൽ എടുത്ത് വെച്ചിട്ടുണ്ട്… വൈകരുത്…!” പെട്ടന്ന് അതെല്ലാം പറഞ്ഞ് അവൾ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞ് മുറിക്ക് പുറത്തിറങ്ങി..
ഇന്ദു ആദ്യമായാണ് അവനോട് അങ്ങനെ സംസാരിക്കുന്നത്… അതുകൊണ്ട് അവന് എന്തോപോലെ തോന്നി… മൊത്തത്തിൽ ഒരു അസ്വഭാവികത… മുറിയിൽ അവന്റെ പെട്ടിയും ബാഗും ഒന്നും കാണാനില്ല… ഇവിടെന്താ സംഭവിക്കുന്നത് എന്നറിയാതെ അവൻ കുറച്ച് നേരം ആലോചിച്ചു…
“നീയിതുവരെ കുളിച്ചില്ലേ…??” മുറിയിലേക്ക് കയറിവന്ന മാധവൻ ചോദിച്ചു…
“എന്താ അച്ഛാ ഇത്..?? നമ്മൾ പോവാണോ…?? ഇത്ര പെട്ടന്ന്…!! എന്താ കാര്യം…??” അച്ഛന്റെ മുഖത്തും വല്ലാത്തൊരു തിടുക്കം കണ്ട അവൻ അയാളോട് ചോദിച്ചു….
Superb. Vayikkan thamasichu poyi. Ithu poloru yekshi kadha njn ente jeevidhathil adhyamayitta vayikkunnath. Athi manoharam…..
നിർത്തേണ്ടായിരുന്നു
രണ്ടു തവണ ഇരുന്ന ഇരിപ്പിൽ വായിച്ചു ഇനിയും വായിക്കും താങ്കളുടെ ഈ കഥ ഈ കഥയുടെ ബാക്കികൂടി വായിക്കാൻ അതിയായ താല്പര്യമുണ്ട് അത്രക്കും നന്നായിരിക്കുന്നു അടുത്ത യക്ഷികഥ ഒന്നു മെൻഷൻ ചെയ്യണേ.
ഈ കഥയുടെ ആദ്യഭാഗത്തിന്റെ ലിങ്ക് ഒന്നു തരുമോ
Vayichittum vayichitttum mathiyavatha ezhuth?
ഇന്നാണ് ഇത് വായിക്കുവാൻ ഇടയായത് so awesome
എത്ര ക്ലിഷേ ആവുന്ന കഥ ആണെന് പറഞ്ഞാലും ബാക്കി അറിയാൻ ഒരുപാട് കൊതിപ്പിക്കുന്ന എഴുത് ❤
??????????????????
♥️♥️♥️♥️♥️♥️♥️♥️♥️♥️
❤❤❤❤
അപ്പുകുട്ട…….എന്താ പറയണ്ടേ….. യക്ഷിയെ പ്രണയിക്കാനും ഒരു ഭാഗ്യം വേണം……. അവരുടെ പ്രണയം വല്ലാത്ത ഒരു എഴുത്ത് തന്നെ……. ,36 യക്ഷികൾ ഒക്കെ ആദ്യമായിട്ട് കേൾക്കുന്നത്……
തടസങ്ങൾ ഒക്കെ നീക്കി ഒന്നവന്നുന്നതും കാത്ത് അവള് കാത്തിരിക്കുന്നു……
ഇന്ദ്രജിത്തിനെ അങ്ങ് ഒഴിവാക്കി അല്ലേ…..
അവർ ഒന്നവട്ടെ………
ഇനിയും ഇതുപോലെ വേറിട്ട കഥകൾ പ്രതീക്ഷിക്കുന്നു……
സ്നേഹത്തോടെ…♥️♥️♥️♥️♥️
നല്ലൊരു തീം കിട്ടിയാൽ തുടങ്ങും ❤❤❤
ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം..❤❤❤
ഒരുപാട് യക്ഷികഥകൾ വായിച്ചിട്ടുണ്ട് ഇനി വായിക്കാനും ആഗ്രഹം ഉണ്ട് ഒരു നിമിഷം പോലും താങ്കളുടെ വരികൾ ബോറടിപ്പിച്ചിട്ടില്ല വളരെ നന്നായിരിക്കുന്നു 36 യക്ഷികളെയും ഉപാസിക്കേണ്ട കാര്യങ്ങൾ 100%ൽ വെറും അഞ്ചു ശതമാനം ആണ് എല്ലാവർക്കും അറിയാൻ കഴിയുക അല്ലേ.
ഇനിയും എഴുതണം യക്ഷികഥകൾ മാതൃഭാവത്തിലുള്ള കഥകളും ഉള്കൊള്ളിക്കണം കേട്ടോ അടുത്ത കഥക്കായി കാത്തിരിക്കുന്നു
അപ്പു ഈ പാർട്ടും തകർത്തു കളഞ്ഞു….
❤❤❤❤❤❤
Thank you bro❤❤❤
അപ്പു ഈ ഭാഗവും നന്നായിരുന്നു ഇതുപോലെ വ്യത്യസ്തത യുള്ള കഥകളുമായി വീണ്ടും വരിക പുതിയ കഥ കുറച്ചു പാർട്ടുകൾ വേണം
ഒരു നല്ല story ആലോചനയിലുണ്ട്… നന്നായി വന്നാൽ ഇടാം
❤❤❤
അപ്പു 34 യക്ഷി ഏത പറഞ്ഞില്ലാലോ ?
അഞ്ജനസിദ്ധി പ്രദാനം ചെയ്യുന്ന സ്വർണ്ണവതിയാണ് മുപ്പത്തിനാലാമത്തെ യക്ഷി… അമവാസി ദിനത്തിൽ ആരംഭിക്കുന്ന 3ദിവസത്തെ സാധനയാണ് അവളെ പ്രീതിപ്പെടുത്തുന്നത്…
അത് വിട്ടുപോയതാണ് ..❤❤ ഇത്രയും ആളുകൾ വായിച്ചതിൽ നിങ്ങളാണ് അത് കണ്ടത്… Thank you bro ❤❤
Nice story bro
Continue cheythude ??
ഇല്ല bro… കൂടുതൽ പാർട്ടുകൾ ഉള്ള മറ്റൊരു കഥയുമായി വരാം ❤❤❤
വെരി ഗുഡ് അപ്പു, പറഞ്ഞത് ശരിയാണ് നീട്ടിയാൽ സ്റ്റോപ്പ് ചെയ്യാൻ ബുദ്ദിമുട്ട് ഉണ്ടാകും.
❤❤❤
കഥ ഇഷ്ടമായെന്ന് വിശ്വസിക്കുന്നു
Good
❤❤❤
ഇളം സ്വർണ്ണ നിറമുള്ള മേൽവസ്ത്രവും വെളുത്ത വിടർന്ന പാവാടയും ധരിച്ച് പൊന്നിൻ നിറമാർന്ന മുഖത്തിൽ കരിമഷികൊണ്ട് കണ്ണെഴുതി, മൂക്കുത്തിയും ആടയാഭരണങ്ങളുമണിഞ്ഞ് ഒരു പ്രത്യക്ഷദേവീ സങ്കല്പമായി അവൾ അവനുമുന്നിൽ നിന്നു…
ഇങ്ങനെയും ഒരു വർണന സാധ്യമോ..
മാലാഖയുടെ കാമുകനെ കൂടി അങ്ങ് ഉൾപ്പെടുത്തിയല്ലേ.. പക്ഷെ മൂപ്പർ മനുഷ്യൻ അല്ല. ഏലിയൻ ആണ്…
അതോണ്ട് മൂപ്പർക്ക് യക്ഷികളെ ഒക്കെ നൈസായി കൈകാര്യം ചെയ്യാൻ പറ്റും.. (എന്നെ ചീത്ത പറയരുത്)
യക്ഷിയുമായുള്ള പ്രണയ നിമിഷങ്ങൾ.. ഹോ.. സത്യം പറഞ്ഞാൽ അതിമനോഹരം…
അവസാനത്തെ ആ ഒരുവരി, “‘കാത്തിരിക്കും ഞാനിന്ന്… തടസ്സങ്ങളെല്ലാം നീക്കി.. അപ്പു വരുന്നതും കാത്ത് നമ്മുടെ മണിയറയിൽ ഞാനുണ്ടാവും ” ഒരുപാട് കാര്യങ്ങൾക്കുള്ള ഉത്തരം നൽകിയ അവർണനീയമായ ഒരു സ്പെഷ്യൽ അപ്പു ടച്ച്.. ഹോ!!! ഭൃഗുവേ….
ഒന്നല്ല.. ഒരു ഒന്നന്നര ഐറ്റം…
The much awaited comment…!!❤❤
ഇന്നലെ കഥ വന്നപ്പോൾ മുതൽ ഞാനന്വേഷിച്ച വാക്കുകളാണിത്… നല്ല വാക്ക് പറയുന്നത് കൊണ്ടല്ല… നിർത്താതെ തുടർന്നെഴുതാൻ തോന്നിക്കുന്ന എന്തോ ഒന്ന് നിങ്ങളുടെ വാക്കുകളിലുണ്ട്… മറ്റെവിടെയും ഞാനത് കണ്ടിട്ടില്ല
ഒരുപാട് ഇഷ്ടം ❤❤❤
അപ്പു.. വളരെ നന്നായിട്ടുണ്ട്. ഒടിയൻ വായിച്ചില്ലാട്ടോ.. പക്ഷെ വായിക്കും.. ഇന്ന് ബിരിയാണി കഴിക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് വന്നു വണ്ടിയിൽ ഇരുന്നപ്പോൾ ആണ് ഇന്ദു ഈ കഥയെപ്പറ്റി പറഞ്ഞത്..
യക്ഷികൾ എന്നും പ്രിയമുള്ള വിഷയം ആണ്. പിന്നെ 37മത്തെ ഒരു വകുപ്പ് എന്റെ ഒപ്പം കൂടിയിട്ട് കുറെ നാളായി.. പൂക്കളുടെ ദേവതയാണ് അവൾ.. പിന്നെ പല പല സ്വപ്നങ്ങളും കാണിച്ചു തരും.. (പ്രാന്താ എന്ന വിളി നിരോധിച്ചിരിക്കുന്നു ?)
എല്ലാ താടസവും നീക്കി പുള്ളിക്കാരി കാത്തിരിക്കുകയല്ലേ.. അപ്പോൾ ചെന്ന് ആഘോഷിക്കണം.. ??
ഇഷ്ടമായി കേട്ടോ.. സ്നേഹത്തോടെ ❤️
പൂക്കളുടെ ദേവതയായ മാലാഖയുടെ കാമുകൻ ❤❤
വായിച്ചു ഇഷ്ടമായി എന്ന് കേട്ടപ്പോ തന്നെ ഒരുപാട് സന്തോഷം…
തടസ്സങ്ങൾ ഇനിയും നീങ്ങാനുണ്ട്.. അത് മാറി അവളുടെ അടുത്ത് എത്തുന്നതും കാത്തിരിക്കുകയാണ് ഞാനും ❤❤❤
ഒരുപാട് സ്നേഹം ❤❤