യക്ഷി 2 [അപ്പു] 306

“അപ്പൂന് ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ കാണിക്കാം കാരണം അവർ പിന്നെ ജീവിച്ചിരിക്കില്ല….!!”

“അത് കഷ്ടമാണ്…. അതെന്തിനാ അങ്ങനെ കൊല്ലുന്നത്…??”

“നിന്റെ സംശയങ്ങൾ ഒരിക്കലും തീരില്ലേ അപ്പൂ…??”

“അത് പിന്നെ ഇങ്ങനൊരു അനുഭവം ആദ്യമല്ലേ അതാ…!!”

“ശരി ഇന്ന് നിന്റെ സംശയങ്ങളെല്ലാം തീർക്കാമെന്ന് വാക്ക് തന്നുപോയില്ലേ…!!” ഒരു ദീർഘനിശ്വാസമെടുത്ത് അവൾ പറഞ്ഞതുകേട്ട് അപ്പു കഥ കേൾക്കാനെന്നോണം തയ്യാറായി അവളെ ശ്രദ്ധിച്ചിരിക്കാൻ തുടങ്ങി…

“അപ്പൂന് യക്ഷികളെപ്പറ്റിയല്ലേ അറിയേണ്ടത്…??”

“അത് ആദ്യം….!!”

“ശരി…. യക്ഷന്മാരുടെ രാജാവായ വൈശ്രവണൻ എന്ന കുബേരന്റെ സേവകരാണ് യക്ഷന്മാരും യക്ഷിണികളും. യക്ഷന്മാരുടെ സ്ത്രീരൂപമാണ് യക്ഷികൾ… സമ്പത്തിന്റെ അധിപനായ കുബേരന്റെ സേവകരായതുകൊണ്ട് തന്നെ നിധിയുടെ കാവലാണ് യക്ഷികളുടെ പ്രധാന കർത്തവ്യം … അങ്ങനെ 36 യക്ഷികളാണ് ഉള്ളത് അവരുടെ പേരുകളും ഉപസനാരീതികളും ഞാൻ പറഞ്ഞുതരാം പക്ഷെ ഉപസനാ മന്ത്രം പറഞ്ഞുതരാൻ അനുവാദമില്ല….!!”

“അത് സാരമില്ല ബാക്കി പറ…!!” അവൻ ആവേശം കൊണ്ടു….

“ഒന്നാമത്തെ യക്ഷിയാണ് വിചിത്ര…. അതിസുന്ദരിയും മോഹിപ്പിക്കുകയും കൗതുകം ജനിപ്പിക്കുകയും ചെയ്യുന്നവളാണ് വിചിത്ര… ഏകനായി അത്തിപ്പഴമരത്തിൻ ചുവട്ടിലോ ആൽമരച്ചുവട്ടിലോ നിന്ന് ഇരുപതിനായിരം പ്രാവശ്യം മന്ത്രം ജപിച്ചാൽ അവൾ ഉപാസകന് പ്രത്യക്ഷയാവും….

രണ്ടാമത്തേത് വിഭ്രമ.. കാമാസക്തയും ലൈംഗികേച്ഛയുമുള്ളവളാണ് വിഭ്രമ… നഗ്നനായി ചുടലപ്പറമ്പിൽ ഏകനായി നിന്ന് തീയിൽ നെയ്യും കർപ്പൂരവും നേദിച്ച് ഏകാഗ്രതയോടെ രണ്ടുലക്ഷം തവണ മന്ത്രം ഉരുവിട്ടാൽ അവൾ പ്രത്യക്ഷയാവും…

മൂന്നാമത്തേത് ഹംസി… ധവളവസ്ത്രധാരിണിയായി പ്രത്യക്ഷപ്പെടുന്നവളാണ് ഹംസി…. നെയ്യോടൊപ്പം താമരയിതളും ചേർത്ത് അഗ്നിയിൽ ഹോമിച്ച് പതിനായിരം പ്രാവശ്യം മന്ത്രം ഉരുവിട്ടാൽ അവൾ പ്രത്യക്ഷയാവും… മറഞ്ഞിരിക്കുന്ന നിധികൾ വെളിപ്പെടുത്താൻ അവൾ സഹായിക്കുന്നു…

89 Comments

  1. Superb. Vayikkan thamasichu poyi. Ithu poloru yekshi kadha njn ente jeevidhathil adhyamayitta vayikkunnath. Athi manoharam…..

  2. നിർത്തേണ്ടായിരുന്നു

  3. ശ്രീജിത്ത്

    രണ്ടു തവണ ഇരുന്ന ഇരിപ്പിൽ വായിച്ചു ഇനിയും വായിക്കും താങ്കളുടെ ഈ കഥ ഈ കഥയുടെ ബാക്കികൂടി വായിക്കാൻ അതിയായ താല്പര്യമുണ്ട് അത്രക്കും നന്നായിരിക്കുന്നു അടുത്ത യക്ഷികഥ ഒന്നു മെൻഷൻ ചെയ്യണേ.

    1. ശ്രീജിത്ത്

      ഈ കഥയുടെ ആദ്യഭാഗത്തിന്റെ ലിങ്ക് ഒന്നു തരുമോ

  4. Vayichittum vayichitttum mathiyavatha ezhuth?

  5. ഇന്നാണ് ഇത് വായിക്കുവാൻ ഇടയായത് so awesome
    എത്ര ക്ലിഷേ ആവുന്ന കഥ ആണെന് പറഞ്ഞാലും ബാക്കി അറിയാൻ ഒരുപാട് കൊതിപ്പിക്കുന്ന എഴുത് ❤

  6. ??????????????????

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ❤❤❤❤

  7. അപ്പുകുട്ട…….എന്താ പറയണ്ടേ….. യക്ഷിയെ പ്രണയിക്കാനും ഒരു ഭാഗ്യം വേണം……. അവരുടെ പ്രണയം വല്ലാത്ത ഒരു എഴുത്ത് തന്നെ……. ,36 യക്ഷികൾ ഒക്കെ ആദ്യമായിട്ട് കേൾക്കുന്നത്……

    തടസങ്ങൾ ഒക്കെ നീക്കി ഒന്നവന്നുന്നതും കാത്ത് അവള് കാത്തിരിക്കുന്നു……

    ഇന്ദ്രജിത്തിനെ അങ്ങ് ഒഴിവാക്കി അല്ലേ…..

    അവർ ഒന്നവട്ടെ………

    ഇനിയും ഇതുപോലെ വേറിട്ട കഥകൾ പ്രതീക്ഷിക്കുന്നു……

    സ്നേഹത്തോടെ…♥️♥️♥️♥️♥️

    1. നല്ലൊരു തീം കിട്ടിയാൽ തുടങ്ങും ❤❤❤

      ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം..❤❤❤

      1. ശ്രീജിത്ത്

        ഒരുപാട് യക്ഷികഥകൾ വായിച്ചിട്ടുണ്ട് ഇനി വായിക്കാനും ആഗ്രഹം ഉണ്ട് ഒരു നിമിഷം പോലും താങ്കളുടെ വരികൾ ബോറടിപ്പിച്ചിട്ടില്ല വളരെ നന്നായിരിക്കുന്നു 36 യക്ഷികളെയും ഉപാസിക്കേണ്ട കാര്യങ്ങൾ 100%ൽ വെറും അഞ്ചു ശതമാനം ആണ് എല്ലാവർക്കും അറിയാൻ കഴിയുക അല്ലേ.
        ഇനിയും എഴുതണം യക്ഷികഥകൾ മാതൃഭാവത്തിലുള്ള കഥകളും ഉള്കൊള്ളിക്കണം കേട്ടോ അടുത്ത കഥക്കായി കാത്തിരിക്കുന്നു

  8. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    അപ്പു ഈ പാർട്ടും തകർത്തു കളഞ്ഞു….

    ❤❤❤❤❤❤

    1. Thank you bro❤❤❤

  9. അപ്പു ഈ ഭാഗവും നന്നായിരുന്നു ഇതുപോലെ വ്യത്യസ്തത യുള്ള കഥകളുമായി വീണ്ടും വരിക പുതിയ കഥ കുറച്ചു പാർട്ടുകൾ വേണം

    1. ഒരു നല്ല story ആലോചനയിലുണ്ട്… നന്നായി വന്നാൽ ഇടാം

      ❤❤❤

  10. അപ്പു 34 യക്ഷി ഏത പറഞ്ഞില്ലാലോ ?

    1. അഞ്ജനസിദ്ധി പ്രദാനം ചെയ്യുന്ന സ്വർണ്ണവതിയാണ് മുപ്പത്തിനാലാമത്തെ യക്ഷി… അമവാസി ദിനത്തിൽ ആരംഭിക്കുന്ന 3ദിവസത്തെ സാധനയാണ് അവളെ പ്രീതിപ്പെടുത്തുന്നത്…

      അത് വിട്ടുപോയതാണ് ..❤❤ ഇത്രയും ആളുകൾ വായിച്ചതിൽ നിങ്ങളാണ് അത് കണ്ടത്… Thank you bro ❤❤

  11. കാരക്കാമുറി ഷണ്മുഖൻ

    Nice story bro
    Continue cheythude ??

    1. ഇല്ല bro… കൂടുതൽ പാർട്ടുകൾ ഉള്ള മറ്റൊരു കഥയുമായി വരാം ❤❤❤

  12. വെരി ഗുഡ് അപ്പു, പറഞ്ഞത് ശരിയാണ് നീട്ടിയാൽ സ്റ്റോപ്പ്‌ ചെയ്യാൻ ബുദ്ദിമുട്ട് ഉണ്ടാകും.

    1. ❤❤❤
      കഥ ഇഷ്ടമായെന്ന് വിശ്വസിക്കുന്നു

    1. ❤❤❤

  13. മൊഞ്ചത്തിയുടെ ഖൽബി

    ഇളം സ്വർണ്ണ നിറമുള്ള മേൽവസ്ത്രവും വെളുത്ത വിടർന്ന പാവാടയും ധരിച്ച് പൊന്നിൻ നിറമാർന്ന മുഖത്തിൽ കരിമഷികൊണ്ട് കണ്ണെഴുതി, മൂക്കുത്തിയും ആടയാഭരണങ്ങളുമണിഞ്ഞ് ഒരു പ്രത്യക്ഷദേവീ സങ്കല്പമായി അവൾ അവനുമുന്നിൽ നിന്നു…
    ഇങ്ങനെയും ഒരു വർണന സാധ്യമോ..

    മാലാഖയുടെ കാമുകനെ കൂടി അങ്ങ് ഉൾപ്പെടുത്തിയല്ലേ.. പക്ഷെ മൂപ്പർ മനുഷ്യൻ അല്ല. ഏലിയൻ ആണ്…

    അതോണ്ട് മൂപ്പർക്ക് യക്ഷികളെ ഒക്കെ നൈസായി കൈകാര്യം ചെയ്യാൻ പറ്റും.. (എന്നെ ചീത്ത പറയരുത്)

    യക്ഷിയുമായുള്ള പ്രണയ നിമിഷങ്ങൾ.. ഹോ.. സത്യം പറഞ്ഞാൽ അതിമനോഹരം…

    അവസാനത്തെ ആ ഒരുവരി, “‘കാത്തിരിക്കും ഞാനിന്ന്… തടസ്സങ്ങളെല്ലാം നീക്കി.. അപ്പു വരുന്നതും കാത്ത് നമ്മുടെ മണിയറയിൽ ഞാനുണ്ടാവും ” ഒരുപാട് കാര്യങ്ങൾക്കുള്ള ഉത്തരം നൽകിയ അവർണനീയമായ ഒരു സ്പെഷ്യൽ അപ്പു ടച്ച്.. ഹോ!!! ഭൃഗുവേ….

    ഒന്നല്ല.. ഒരു ഒന്നന്നര ഐറ്റം…

    1. The much awaited comment…!!❤❤

      ഇന്നലെ കഥ വന്നപ്പോൾ മുതൽ ഞാനന്വേഷിച്ച വാക്കുകളാണിത്… നല്ല വാക്ക് പറയുന്നത് കൊണ്ടല്ല… നിർത്താതെ തുടർന്നെഴുതാൻ തോന്നിക്കുന്ന എന്തോ ഒന്ന് നിങ്ങളുടെ വാക്കുകളിലുണ്ട്… മറ്റെവിടെയും ഞാനത് കണ്ടിട്ടില്ല

      ഒരുപാട് ഇഷ്ടം ❤❤❤

  14. അപ്പു.. വളരെ നന്നായിട്ടുണ്ട്. ഒടിയൻ വായിച്ചില്ലാട്ടോ.. പക്ഷെ വായിക്കും.. ഇന്ന് ബിരിയാണി കഴിക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് വന്നു വണ്ടിയിൽ ഇരുന്നപ്പോൾ ആണ് ഇന്ദു ഈ കഥയെപ്പറ്റി പറഞ്ഞത്..

    യക്ഷികൾ എന്നും പ്രിയമുള്ള വിഷയം ആണ്. പിന്നെ 37മത്തെ ഒരു വകുപ്പ് എന്റെ ഒപ്പം കൂടിയിട്ട് കുറെ നാളായി.. പൂക്കളുടെ ദേവതയാണ് അവൾ.. പിന്നെ പല പല സ്വപ്നങ്ങളും കാണിച്ചു തരും.. (പ്രാന്താ എന്ന വിളി നിരോധിച്ചിരിക്കുന്നു ?)

    എല്ലാ താടസവും നീക്കി പുള്ളിക്കാരി കാത്തിരിക്കുകയല്ലേ.. അപ്പോൾ ചെന്ന് ആഘോഷിക്കണം.. ??
    ഇഷ്ടമായി കേട്ടോ.. സ്നേഹത്തോടെ ❤️

    1. പൂക്കളുടെ ദേവതയായ മാലാഖയുടെ കാമുകൻ ❤❤
      വായിച്ചു ഇഷ്ടമായി എന്ന് കേട്ടപ്പോ തന്നെ ഒരുപാട് സന്തോഷം…
      തടസ്സങ്ങൾ ഇനിയും നീങ്ങാനുണ്ട്.. അത് മാറി അവളുടെ അടുത്ത് എത്തുന്നതും കാത്തിരിക്കുകയാണ് ഞാനും ❤❤❤

      ഒരുപാട് സ്നേഹം ❤❤

Comments are closed.