ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് മടുത്ത് അവൻ കട്ടിലിൽ നിന്നെഴുന്നേറ്റു…. ഇന്നവളെ കാണാതെ ഉറക്കമുണ്ടാവില്ലെന്ന് അവന് തോന്നി…. പിന്നെ ഒന്നും നോക്കിയില്ല പതിയെ ശബ്ദമുണ്ടാക്കാതെ വീടിന് പുറത്തിറങ്ങി….
മുറ്റത്തേക്കിറങ്ങി കാവിലേക്ക് നടക്കുന്നതിന് മുൻപ് ആ തറവാട് അവനൊന്നു നോക്കി.. ഉദിച്ചുനിൽക്കുന്ന പൂർണ്ണ ചന്ദ്രന്റെ പ്രഭയിൽ മണിയംകണ്ടത്തിൽ തറവാടിന് കൂടുതൽ ഭംഗിയും പ്രൗടിയും വന്നതുപോലെയവന് തോന്നി….
അവൻ നടന്നു…. ചന്ദ്രപ്രഭയിൽ ഇരുട്ട് വഴിമാറിയ വഴികളിലൂടെ അവൻ കാവ് ലക്ഷ്യമാക്കി നടന്നു… കാവിൽ നിന്നപ്പോഴുണ്ടായ ആ അനുഭൂതി വീണ്ടും അനുഭവിക്കാൻ വല്ലാണ്ട് കൊതിതോന്നുന്നുണ്ടായിരുന്നു അവന്…
അങ്ങനെ ഓടിയോ നടന്നോ എന്നറിയില്ല അവൻ കാവിന്റെ പടിക്കലെത്തി…. പക്ഷെ അവൻ വല്ലാതെ അത്ഭുതപ്പെട്ടുപോയി… വൈകിട്ട് കണ്ട കാവല്ലായിരുന്നു അത്….
കരിമണ്ണിൽ കരിയിലകൾ മൂടിക്കിടന്ന സ്ഥലത്ത് ഇപ്പോൾ വെണ്ണക്കൽനിറമുള്ള മണ്ണിൽ ചുവന്ന തെച്ചിപ്പൂക്കൾ അങ്ങിങ്ങായി വീണുകിടക്കുന്നു….. കാവിന് കാവലെന്നപോലെ കുടനിവർത്തി നിൽക്കുന്ന പാലമരങ്ങളെല്ലാം പൂത്തുനിൽക്കുന്നു…. ചുറ്റും ഒരു സ്വർഗീയാനുഭൂതി…
അവന്റെ മനസ് ആർക്കോവേണ്ടി കൊതിച്ച് തുടങ്ങി…. വല്ലാത്ത പരവേശം…. ദീർഘനാളുകളായി കാത്തിരുന്ന ആരെയോ കാണാൻ പോവുന്നത് പോലെ ഉള്ളിൽ അളവില്ലാതെ തിരയടിക്കുന്ന സന്തോഷം…. അവൻ ചുറ്റും നോക്കി…
പാലമരത്തിന്റെ ഒരില പോലുമനങ്ങാത്ത അവസ്ഥയിലും എവിടെ നിന്നോ വന്ന ഒരു ചെറിയ കാറ്റിൽ അവനിതുവരെ അനുഭവിക്കാത്ത മായിക സുഗന്ധമുണ്ടായിരുന്നു…
അവളുടെ ആഗമനത്തിന് വരവേൽപ്പെന്നപോലെ എവിടെനിന്നോ തെച്ചിപ്പൂക്കൾ വീണ്ടും മഴപോലെ പൊഴിഞ്ഞുതുടങ്ങി… ചന്ദ്രന്റെ വെളിച്ചമുള്ളത് ഈ കാവിനുള്ളിൽ മാത്രമാണോ…?? അക്ഷയ് ഇടക്ക് സംശയിച്ചുപോയി…
ചുറ്റും മൂടിനിന്ന കൂരിരുട്ടിന് നടുവിൽ കാവിലേക്ക് പലമരങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്ന വെളിച്ചം… തൂമഞ്ഞ് പോലെ തിളങ്ങുന്ന ചന്ദ്രപ്രഭയിൽ വെണ്ണക്കൽനിറമുള്ള മണ്ണും രക്തവർണമാർന്ന തെച്ചിപ്പൂക്കളും കൂടുതൽ ഭംഗി കൈവരിച്ചു…
ഇനിയുള്ളത് ആഗമനം മാത്രം…. കേട്ടറിഞ്ഞ കഥകളിലെ ഇലഞ്ഞിപ്പൂവിന്റെ ഗന്ധമുള്ളവൾ…. രാത്രിയുടെ മൂന്നാം യാമത്തിൽ ഭൂമിയിലേക്കിറങ്ങുന്ന സർപ്പസുന്ദരി…
‘യക്ഷി’
ആരോ അടുത്തേക്ക് വരുന്നുവെന്നുള്ള തോന്നൽ അവന്റെയുള്ളിൽ അനുനിമിഷം വർധിച്ചുവന്നു… പെട്ടന്ന് തെച്ചിപ്പൂക്കൾ പൊഴിയുന്നത് നിന്നു… ഇതുവരെയറിയാത്ത ആ സുഗന്ധം മൂക്കിൽ തുളച്ച് കയറുന്നത്രയും കൂടിവന്നുകൊണ്ടിരുന്നു….
പിന്നിൽ നേർത്ത പുകപടലങ്ങൾ ഉയർന്നുതുടങ്ങി… ഈ നിമിഷം അവളെ കണ്ടില്ലെങ്കിൽ ഹൃദയം പൊട്ടിപ്പോകുമെന്ന അവസ്ഥയിൽ അവന് മുന്നിൽ അവൾ പ്രത്യക്ഷപ്പെട്ടു…..
പഴയ കോവിലകങ്ങളിലെ വേഷം ധരിച്ച് ഒരു യൗവ്വനയുക്തയായ സുന്ദരിയെ പ്രതീക്ഷിച്ച അക്ഷയ്ക്ക് തെറ്റി…..കണ്ടാൽ കണ്ണെടുക്കാനാവാത്തവിധം ആകർഷിക്കുന്ന സൗന്ദര്യത്തോടുകൂടി അവന് മുന്നിൽ പ്രത്യക്ഷപെട്ടത് യൗവ്വനത്തിലേക്ക് കാലെടുത്ത് വെച്ചുവെന്ന് തോന്നിക്കുന്ന ഒരു കൗമാരക്കാരിയാണ്…
പൊന്നിന്റെ നിറവും കൊത്തിവെച്ചതുപോലുള്ള അഴകളവുകളും കത്തുന്ന സൗന്ദര്യവും….. അക്ഷയ് കണ്ണെടുക്കാതെ നോക്കിനിന്നുപോയി…
ഞാൻ വായിച്ചു തുടങ്ങി ട്ടോ
രണ്ടാമത്തെ തവണയാ വായിക്കണേ. അടുത്ത part ഉടൻ ഇടില്ലേ?? അടുത്തത് വായിക്കാൻ കൊതിയാവാ…..
WITH LOOT OF LOVE…..
ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R
❤❤❤❤❤❤❤❤❤❤
ഇന്നോ നാളെയോ ഉണ്ടാവും… കുറച്ച് അധികം details പറയാനുണ്ട് കഥയിൽ അപ്പൊ തെറ്റ് വരാതെ ശ്രദ്ധിക്കണ്ടേ പിന്നെ കഥയുടെ ഒഴുക്കും നോക്കണം… പരമാവധി നാളെ അതിനപ്പുറം പോവില്ല ❤❤❤
???
ജീവനോടെ ഉണ്ടല്ലേ
പാപ്പോയ് കഥ വായിച്ചോ ഒന്നും പറഞ്ഞില്ലല്ലോ
❤❤❤
So far very interesting and different yekshi story.
Waiting for the next part eagerly.
Thank you ❤❤❤
Appusse story oru rekshemillattoo… night vayichu pedikamennu orthu vannathaa… pwolichu bro.. next part pettannu idanam kettoo.. waiting ??
Thanks bro ഇടാം ❤❤❤
അപ്പുകുട്ടാ….
ഒടിയൻ ഇപ്പൊ ഇതാ യക്ഷി…. ഹൊറർ fantasy ഒരുപാട് ഇഷ്ടമാണെന്ന് തോന്നുന്നു എന്നെ പോലെ…….?
ഇതുപോലെയുള്ള കഥകൾ കേള്ക്കാനും വായിക്കാനും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്… Sadharanayulla പ്രതികാരിയായ യക്ഷിയിൽ നിന്ന് പ്രണയിനിയായ യക്ഷി……♥️♥️♥️♥️♥️♥️
വല്ലാതെ ഇഷ്ട്ടപെട്ടു… Aa വിവരണങ്ങൾ ഒരു സിനിമ കാണുന്ന പോലെ അച്ഛനും അമ്മയും മകനും ഒത്തുള്ള നിമിഷങ്ങൾ…..
അക്ഷയുടെ ജീവിതത്തിൽ ഇനി എന്തൊക്കെ സംഭവിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു………
സ്നേഹത്തോടെ…♥️♥️♥️♥️♥️
ഇങ്ങനുള്ള കഥകളാണ് കൂടുതൽ ഇഷ്ടം… കഥ കേൾക്കുമ്പോൾ അതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കും.. അപ്പൊ അതൊന്നും ഒരു കഥയിലും ഇല്ലല്ലോയെന്ന് തോന്നും.. അങ്ങനെ അത് ഒരു കഥയാക്കും.. ഇതാണ് എന്റെ കഥകൾ… അങ്ങനെ യക്ഷികളെപ്പറ്റി അറിയാത്ത കുറച്ച് കാര്യങ്ങൾ കൂടി അടുത്തതിൽ ഉണ്ടാവും
സ്നേഹത്തോടെ ❤❤❤
ബ്രോ ഇന്നാ വായിക്കാൻ പറ്റിയെ. നല്ല കഥ നല്ല അവതരണം. ഒരുപാട് ഇഷ്ട്ടപ്പെട്ടു. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി….
❤❤❤❤❤
Thankyou bro❤❤❤
Super waiting for next part….
നല്ല ഒരു പ്രമേയം…
പേജ് കൂട്ടി എഴുതുക.
?????????????????????????????????
ശ്രമിക്കാറുണ്ട് പക്ഷെ ഒരുപാട് വാരിവലിച്ച് എഴുതാൻ തോന്നുന്നില്ല
യക്ഷിയെ പ്രേമിക്കാൻ പറ്റൂലെ . നല്ല ഫീൽ ആയിരുന്നുട്ടോ …കാത്തിരിക്കാൻ ഒരു കഥ കൂടിയായി ….
പെട്ടന് തന്നെ ഉണ്ടാവോ …
അതിനൊരു യോഗം വേണം… എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല അത്.. ഒരാളോട് മാത്രമായിരിക്കും യക്ഷിക്ക് പ്രണയം തോന്നുക
കഥ പെട്ടന്ന് തരാൻ ഞാൻ ശ്രമിക്കാം റോസ് ❤❤❤
ഓതേഴ്സ് ലിസ്റ്റില് അപ്പുൻ്റെ ഒരു കഥ (യക്ഷി) മാത്രേ കാണിക്കുന്നുള്ളു. ഒടിയൻ മിസ്സിങ് ആണ്.
പക്ഷേ സെർച്ച് ചെയ്യുമ്പോൾ കിട്ടുന്നുണ്ട്..
കുട്ടേട്ടനോട് ശരിയാക്കാൻ പറയണം..
Mail അയച്ചിട്ടുണ്ട് bro ❤❤❤
വൗ പൊളിച്ചു ❤❤❤❤❤❤
?????????
പെട്ടന്ന് തീർന്നുപോയി
നെക്സ്റ്റ് പാർട്ട് വേഗം തരണം
പ്ലീസ്
വേഗം തരാൻ ശ്രമിക്കാം ❤❤❤