യക്ഷി [Appu] 249

” ചില മനുഷ്യരെ യക്ഷി പ്രണയിച്ചിട്ടുള്ളതായി പറയുന്നുണ്ട്… അതിന് ഒരു യോഗം വേണം… ‘നിയോഗം’… ഒരാളോട് പ്രണയം തോന്നിയാൽ അയാളുടെ മരണം വരെ അവൾ അയാളോട് വിശ്വസ്ഥത പുലർത്തും.. തിരിച്ചും വേണം അല്ലേൽ അയാൾ മാത്രല്ല തലമുറതലമുറകളും നാടും വരെ പലതും അനുഭവിക്കേണ്ടിവരും….!!”

“നിങ്ങളിക്കിതൊക്കെ എങ്ങനെയറിയാം…??” പിണങ്ങിയിരുന്ന ഇന്ദു, മാധവന്റെ സംസാരം കേട്ട് കൗതുകത്തോടെ ചോദിച്ചു

” നിന്റെ ചേട്ടൻ ഇല്ലേ രാജീവ്‌…എന്റെ പഴയ ചങ്ങാതി… അവൻ പറഞ്ഞുതന്നതാ….!!”

“ഏട്ടനോ….??”

“ആ നിന്റെ ഏട്ടൻ തന്നെ….!! അവന് യക്ഷിയെ കാണണം പ്രണയിക്കണം ന്ന് വല്യ കൊതിയായിരുന്നില്ലേ ന്നിട്ട് അവസാനം യക്ഷിയെ കണ്ടു… പക്ഷെ പിന്നെ അവനെ ആരും കണ്ടിട്ടില്ല….”

“അപ്പൊ ഏട്ടനെ ശെരിക്കും യക്ഷിയാണോ കൊന്നത്….??”

“അതുശരി നീയല്ലേ ഇപ്പൊ ഇവന് പറഞ്ഞുകൊടുത്തത്…..!!”

” അപ്പൊ യക്ഷി ഭീകരിയൊന്നുമല്ല സുന്ദരിയാണല്ലേ അച്ഛാ….?? ”

“സുന്ദരിയാണോന്നോ അംഗലാവണ്യത്തിന്റെ അവസാനവാക്കാണ് യക്ഷി… കറതീർന്ന സൗന്ദര്യത്തിന്റെ പ്രതീകം…. അല്ലാതെ ഇതേപോലെ ചപ്പാടാച്ചി മോന്തയല്ല…!!”

“അയ്യടാ ന്നാ ഇന്ന് യക്ഷിടെ കൂടെ കിടന്നാ മതി… അങ്ങോട്ട് എങ്ങാനും വന്നാ തിളച്ചവെള്ളം ഞാൻ കോരിയൊഴിക്കും….!!” അതും പറഞ്ഞ് ദേഷ്യപ്പെട്ട് ഇന്ദു കട്ടിലിൽ നിന്നിറങ്ങി നടന്നു…

“ആ നീ ചൂടാക്കി വെക്ക് ഞാൻ ദേ വരുന്നു….!!

ഇതുകൂടി കേട്ടതോടെ മുറിയുടെ വാതിൽ ചെറുതായി വലിച്ചടച്ച് ഇന്ദു മുറിയിലേക്ക് പോയി…..

“ഡാ മോനെ നീ കിടക്കാൻ നോക്ക് ഇപ്പോ ചെന്നില്ലേൽ ആ പോയ യക്ഷി എന്റെ പല്ലും മുടിയും പോലും തരൂല….!!”

മാധവൻ പറഞ്ഞത് കേട്ട് അക്ഷയ് ചിരിച്ചു…. അവന് നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത് അയാൾ ഇന്ദുവിന് പിന്നാലെ മുറിയിലേക്ക് പോയി…..

അക്ഷയ് ഉറങ്ങാൻ കിടന്നു… തുറന്നിട്ട ജനാലകൾക്കിടയിലൂടെ തണുത്ത കാറ്റ് വീശിത്തുടങ്ങി….. വീശിയ കാറ്റിന് പേരറിയാത്തൊരു പൂവിന്റെ ഗന്ധം… ജനലിൽ വിരിച്ചിട്ട നേർത്ത തുണികൊണ്ടുള്ള കർട്ടൻ കാറ്റിന്റെ ഓളത്തിൽ പൊങ്ങിത്താണു….

അവന് ഉറക്കം വന്നില്ല…. സ്ത്രീസൗന്ദര്യത്തിന്റെ മൂർത്തീഭാവമായ ആ ഗന്ധർവ്വസുന്ദരിയെ ഒരുനോക്ക് കാണാൻ ഒരു കൊതി…. അവളെ കാണണമെന്ന് ഉള്ളിൽ നിന്നാരോ പറയുംപോലെ…..പൂർണ്ണ ചന്ദ്രന്റെപോലെ ശോഭയാർന്ന മുഖവും,പനങ്കുല പോലെ അരകെട്ടിനെ മറച്ചു കിടക്കുന്ന മുടിയിഴകളും,കരിംങ്കൂവള പൂവുപോലെയുള്ള മിഴികളിൽ വികാരതരംഗമിളക്കി,മുറുക്കി ചോപ്പിച്ച ചുണ്ടുകളിൽ മാദക രസം തുളു൩ി,സ്വർണ്ണ പാവുമുണ്ട് ഞൊറിഞ്ഞുടുത്ത് മുന്നിൽ വന്നുനിൽക്കുന്ന യക്ഷീസൗന്ദര്യം കാണാൻ അവൻ കൊതിച്ചു…..

Updated: January 27, 2021 — 10:11 pm

81 Comments

  1. ഞാൻ വായിച്ചു തുടങ്ങി ട്ടോ

  2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    രണ്ടാമത്തെ തവണയാ വായിക്കണേ. അടുത്ത part ഉടൻ ഇടില്ലേ?? അടുത്തത് വായിക്കാൻ കൊതിയാവാ…..

    WITH LOOT OF LOVE…..

    ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ❤❤❤❤❤❤❤❤❤❤

    1. ഇന്നോ നാളെയോ ഉണ്ടാവും… കുറച്ച് അധികം details പറയാനുണ്ട് കഥയിൽ അപ്പൊ തെറ്റ് വരാതെ ശ്രദ്ധിക്കണ്ടേ പിന്നെ കഥയുടെ ഒഴുക്കും നോക്കണം… പരമാവധി നാളെ അതിനപ്പുറം പോവില്ല ❤❤❤

  3. ???

    1. ജീവനോടെ ഉണ്ടല്ലേ

      1. പാപ്പോയ്‌ കഥ വായിച്ചോ ഒന്നും പറഞ്ഞില്ലല്ലോ

    2. ❤❤❤

  4. So far very interesting and different yekshi story.

    Waiting for the next part eagerly.

    1. Thank you ❤❤❤

  5. Appusse story oru rekshemillattoo… night vayichu pedikamennu orthu vannathaa… pwolichu bro.. next part pettannu idanam kettoo.. waiting ??

    1. Thanks bro ഇടാം ❤❤❤

  6. അപ്പുകുട്ടാ….

    ഒടിയൻ ഇപ്പൊ ഇതാ യക്ഷി…. ഹൊറർ fantasy ഒരുപാട് ഇഷ്ടമാണെന്ന് തോന്നുന്നു എന്നെ പോലെ…….?

    ഇതുപോലെയുള്ള കഥകൾ കേള്ക്കാനും വായിക്കാനും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്… Sadharanayulla പ്രതികാരിയായ യക്ഷിയിൽ നിന്ന് പ്രണയിനിയായ യക്ഷി……♥️♥️♥️♥️♥️♥️

    വല്ലാതെ ഇഷ്ട്ടപെട്ടു… Aa വിവരണങ്ങൾ ഒരു സിനിമ കാണുന്ന പോലെ അച്ഛനും അമ്മയും മകനും ഒത്തുള്ള നിമിഷങ്ങൾ…..

    അക്ഷയുടെ ജീവിതത്തിൽ ഇനി എന്തൊക്കെ സംഭവിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു………

    സ്നേഹത്തോടെ…♥️♥️♥️♥️♥️

    1. ഇങ്ങനുള്ള കഥകളാണ് കൂടുതൽ ഇഷ്ടം… കഥ കേൾക്കുമ്പോൾ അതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കും.. അപ്പൊ അതൊന്നും ഒരു കഥയിലും ഇല്ലല്ലോയെന്ന് തോന്നും.. അങ്ങനെ അത് ഒരു കഥയാക്കും.. ഇതാണ് എന്റെ കഥകൾ… അങ്ങനെ യക്ഷികളെപ്പറ്റി അറിയാത്ത കുറച്ച് കാര്യങ്ങൾ കൂടി അടുത്തതിൽ ഉണ്ടാവും

      സ്നേഹത്തോടെ ❤❤❤

  7. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ബ്രോ ഇന്നാ വായിക്കാൻ പറ്റിയെ. നല്ല കഥ നല്ല അവതരണം. ഒരുപാട് ഇഷ്ട്ടപ്പെട്ടു. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി….

    ❤❤❤❤❤

    1. Thankyou bro❤❤❤

  8. Super waiting for next part….
    നല്ല ഒരു പ്രമേയം…
    പേജ് കൂട്ടി എഴുതുക.
    ?????????????????????????????????

    1. ശ്രമിക്കാറുണ്ട് പക്ഷെ ഒരുപാട് വാരിവലിച്ച് എഴുതാൻ തോന്നുന്നില്ല

  9. യക്ഷിയെ പ്രേമിക്കാൻ പറ്റൂലെ . നല്ല ഫീൽ ആയിരുന്നുട്ടോ …കാത്തിരിക്കാൻ ഒരു കഥ കൂടിയായി ….

    1. പെട്ടന് തന്നെ ഉണ്ടാവോ …

      1. അതിനൊരു യോഗം വേണം… എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല അത്.. ഒരാളോട് മാത്രമായിരിക്കും യക്ഷിക്ക് പ്രണയം തോന്നുക
        കഥ പെട്ടന്ന് തരാൻ ഞാൻ ശ്രമിക്കാം റോസ് ❤❤❤

  10. ? മൊഞ്ചത്തിയുടെ ഖൽബി ?

    ഓതേഴ്സ് ലിസ്റ്റില് അപ്പുൻ്റെ ഒരു കഥ (യക്ഷി) മാത്രേ കാണിക്കുന്നുള്ളു. ഒടിയൻ മിസ്സിങ് ആണ്.
    പക്ഷേ സെർച്ച് ചെയ്യുമ്പോൾ കിട്ടുന്നുണ്ട്..
    കുട്ടേട്ടനോട് ശരിയാക്കാൻ പറയണം..

    1. Mail അയച്ചിട്ടുണ്ട് bro ❤❤❤

  11. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളിച്ചു ❤❤❤❤❤❤
    ?????????
    പെട്ടന്ന് തീർന്നുപോയി
    നെക്സ്റ്റ് പാർട്ട്‌ വേഗം തരണം
    പ്ലീസ്

    1. വേഗം തരാൻ ശ്രമിക്കാം ❤❤❤

Comments are closed.