“വേണ്ട കൊഞ്ചിക്കലൊന്നും വേണ്ട…!!” ഇന്ദു വീണ്ടും പിണക്കം ഭാവിച്ചു….
“തമാശയല്ലച്ഛാ കാര്യമായിട്ടാ….. ഉണ്ടെങ്കിൽ എനിക്കൊന്ന് കാണണം….!!”
അച്ഛന്റെയും അമ്മയുടെയും റൊമാൻസിനിടക്ക് തന്റെ കാര്യം മുങ്ങിപ്പോവുമെന്നുള്ളത് കൊണ്ട് അക്ഷയ് അത് വീണ്ടും ഓർമിപ്പിച്ചു…
” അത് വേണോടാ മോനെ നീയൊരാളല്ലേ എനിക്കുള്ളൂ… നീ യക്ഷിയെ കാണും അവസാനം നിന്റെ പല്ലും നഖവും മാത്രമായിട്ട് ഞാൻ കാണണം…. മോൻ അത് വിട്ട്പിടി….!!”
“സത്യത്തിൽ ആരാ അച്ഛാ യക്ഷി…. ദുർമരണപ്പെടുന്ന ആത്മക്കളാണോ…??” അക്ഷയ് വീണ്ടും തലയുയർത്തി മാധവനോട് ചോദിച്ചു….
” ആത്മാക്കളെങ്ങനാടാ ദുർമരണപ്പെടുന്നത്.. ദുർമരണപ്പെട്ടവരുടെ ആത്മക്കൾ ന്ന് പറ…!!”
” ആ അതന്നെ അപ്പൊ അതാണോ യക്ഷി…?? ”
“അല്ലാതെ പിന്നെ… ആരേലും കൊല്ലും പിന്നെ യക്ഷിയാവും പാട്ട് പാടും അവസാനം കൊന്നവനെ കൊന്ന് വല്ല പാലമരത്തിലും താമസിക്കും ഇതല്ലേ യക്ഷി…??” ഇന്ദു ഇടക്ക് കയറി…
” മണ്ടത്തരം പറയാൻ എന്തേലും പേറ്റന്റ് വാങ്ങീട്ടുണ്ടോ നീ… വാ തുറന്നാൽ ഇത് മാത്രമാണല്ലോ…?” മാധവൻ വീണ്ടും ഇന്ദുവിനെ കളിയാക്കി
“ഓ എന്നാ നിങ്ങളെങ്ങോട്ട് പറ….!!” അതും പറഞ്ഞ് ഇന്ദു അപ്പുവിന്റെ തല മടിയിൽ നിന്നിറക്കി വെച്ചു… അതോടെ അപ്പു എഴുന്നേറ്റിരുന്നു…
“അപ്പൂ… ദേവലോകത്തെ യക്ഷവർഗ്ഗത്തിന്റെ ശക്തിയായി അറിയപ്പെടുന്നവരാണ് യക്ഷികൾ…. നിധിയുടെ കാവൽദേവതമരായിട്ടും ഇവർ അറിയപ്പെടാറുണ്ട്… ധനത്തിന്റെ അധിപനായ കുബേരന്റെ സേവകരായതുകൊണ്ടാവും നിധിക്ക് കാവലായി നിൽക്കാറുള്ളത്…
ആവിശ്യാനുസരണം രൂപംമാറാനും അൽഭുതമന്ത്രശക്തിയുള്ള ദേവതമാരാണ് യക്ഷികൾ……പ്രസാദിച്ചാൽ എത് ആഗ്രഹങ്ങൾ സാധിപ്പിച്ച് തരാനും ശത്രുകളെ നശിപ്പിക്കാനുമുള്ള ശക്തിയോട്കൂടിയവരായതുകൊണ്ട് യക്ഷികളെ ഒരേ സമയംതന്നെ ഐശ്വര്യദേവതയായും ദുർദേവതയായും പൂജിക്കുന്നു….
അതീവശക്തിശാലികളും സർവ്വത്തിനെയും സ്വാധീനിക്കാൻ ശേഷിയുള്ളവരാണ് യക്ഷികൾ ശരിയായ രീതിയിൽ പൂജിച്ച് ആരാധിച്ചാൽ നമ്മുടെ ഏത് ആഗ്രഹവും നടത്തിതരാനും യക്ഷികൾക്ക് സാധിക്കും… അല്ലാതെ നിന്റെ അമ്മ പറയുന്നത് പോലെ വെള്ള സാരിയുടുത്ത് പാട്ടും പാടി നടപ്പല്ല….!!” മാധവൻ ഇന്ദുവിനെ ഒന്ന് പുച്ഛിച്ചു
“അപ്പൊ ആളുകളെ കൊല്ലുന്നതും ചോരകുടിക്കുന്നതുമൊക്കെ ഇല്ലാത്ത കാര്യങ്ങളാണോ…??” ഒരു കഥ കേൾക്കാനുള്ള ആകാംഷയോടെ അവൻ വീണ്ടും ചോദിച്ചു…
“ചില പ്രതേക സമയങ്ങളിൽ യക്ഷികൾ ദേവലോകത്ത് നിന്നും ഭൂമിയിലേക്ക് വരും യക്ഷികൾ മാത്രല്ല…. ഗന്ധർവ്വൻ യക്ഷൻ അങ്ങനെ എല്ലാവരും… ഈ സമയം ചില മനുഷ്യരുമായി ഇവർ ബന്ധപ്പെടും…. അങ്ങനെ ബന്ധപ്പെടുന്ന പുരുഷനെ യക്ഷി പിന്നെ ജീവനോടെ ബാക്കി വെക്കില്ല……”
“അത് കഷ്ടാണല്ലേ…. കൊന്നുകളയുന്നത്… ആള് പാവം ആണെങ്കിലും കൊല്ലുവോ…?? തെറ്റൊന്നും ചെയ്യാത്ത ആളാണെലോ…??”
ഞാൻ വായിച്ചു തുടങ്ങി ട്ടോ
രണ്ടാമത്തെ തവണയാ വായിക്കണേ. അടുത്ത part ഉടൻ ഇടില്ലേ?? അടുത്തത് വായിക്കാൻ കൊതിയാവാ…..
WITH LOOT OF LOVE…..
ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R
❤❤❤❤❤❤❤❤❤❤
ഇന്നോ നാളെയോ ഉണ്ടാവും… കുറച്ച് അധികം details പറയാനുണ്ട് കഥയിൽ അപ്പൊ തെറ്റ് വരാതെ ശ്രദ്ധിക്കണ്ടേ പിന്നെ കഥയുടെ ഒഴുക്കും നോക്കണം… പരമാവധി നാളെ അതിനപ്പുറം പോവില്ല ❤❤❤
???
ജീവനോടെ ഉണ്ടല്ലേ
പാപ്പോയ് കഥ വായിച്ചോ ഒന്നും പറഞ്ഞില്ലല്ലോ
❤❤❤
So far very interesting and different yekshi story.
Waiting for the next part eagerly.
Thank you ❤❤❤
Appusse story oru rekshemillattoo… night vayichu pedikamennu orthu vannathaa… pwolichu bro.. next part pettannu idanam kettoo.. waiting ??
Thanks bro ഇടാം ❤❤❤
അപ്പുകുട്ടാ….
ഒടിയൻ ഇപ്പൊ ഇതാ യക്ഷി…. ഹൊറർ fantasy ഒരുപാട് ഇഷ്ടമാണെന്ന് തോന്നുന്നു എന്നെ പോലെ…….?
ഇതുപോലെയുള്ള കഥകൾ കേള്ക്കാനും വായിക്കാനും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്… Sadharanayulla പ്രതികാരിയായ യക്ഷിയിൽ നിന്ന് പ്രണയിനിയായ യക്ഷി……♥️♥️♥️♥️♥️♥️
വല്ലാതെ ഇഷ്ട്ടപെട്ടു… Aa വിവരണങ്ങൾ ഒരു സിനിമ കാണുന്ന പോലെ അച്ഛനും അമ്മയും മകനും ഒത്തുള്ള നിമിഷങ്ങൾ…..
അക്ഷയുടെ ജീവിതത്തിൽ ഇനി എന്തൊക്കെ സംഭവിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു………
സ്നേഹത്തോടെ…♥️♥️♥️♥️♥️
ഇങ്ങനുള്ള കഥകളാണ് കൂടുതൽ ഇഷ്ടം… കഥ കേൾക്കുമ്പോൾ അതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കും.. അപ്പൊ അതൊന്നും ഒരു കഥയിലും ഇല്ലല്ലോയെന്ന് തോന്നും.. അങ്ങനെ അത് ഒരു കഥയാക്കും.. ഇതാണ് എന്റെ കഥകൾ… അങ്ങനെ യക്ഷികളെപ്പറ്റി അറിയാത്ത കുറച്ച് കാര്യങ്ങൾ കൂടി അടുത്തതിൽ ഉണ്ടാവും
സ്നേഹത്തോടെ ❤❤❤
ബ്രോ ഇന്നാ വായിക്കാൻ പറ്റിയെ. നല്ല കഥ നല്ല അവതരണം. ഒരുപാട് ഇഷ്ട്ടപ്പെട്ടു. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി….
❤❤❤❤❤
Thankyou bro❤❤❤
Super waiting for next part….
നല്ല ഒരു പ്രമേയം…
പേജ് കൂട്ടി എഴുതുക.
?????????????????????????????????
ശ്രമിക്കാറുണ്ട് പക്ഷെ ഒരുപാട് വാരിവലിച്ച് എഴുതാൻ തോന്നുന്നില്ല
യക്ഷിയെ പ്രേമിക്കാൻ പറ്റൂലെ . നല്ല ഫീൽ ആയിരുന്നുട്ടോ …കാത്തിരിക്കാൻ ഒരു കഥ കൂടിയായി ….
പെട്ടന് തന്നെ ഉണ്ടാവോ …
അതിനൊരു യോഗം വേണം… എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല അത്.. ഒരാളോട് മാത്രമായിരിക്കും യക്ഷിക്ക് പ്രണയം തോന്നുക
കഥ പെട്ടന്ന് തരാൻ ഞാൻ ശ്രമിക്കാം റോസ് ❤❤❤
ഓതേഴ്സ് ലിസ്റ്റില് അപ്പുൻ്റെ ഒരു കഥ (യക്ഷി) മാത്രേ കാണിക്കുന്നുള്ളു. ഒടിയൻ മിസ്സിങ് ആണ്.
പക്ഷേ സെർച്ച് ചെയ്യുമ്പോൾ കിട്ടുന്നുണ്ട്..
കുട്ടേട്ടനോട് ശരിയാക്കാൻ പറയണം..
Mail അയച്ചിട്ടുണ്ട് bro ❤❤❤
വൗ പൊളിച്ചു ❤❤❤❤❤❤
?????????
പെട്ടന്ന് തീർന്നുപോയി
നെക്സ്റ്റ് പാർട്ട് വേഗം തരണം
പ്ലീസ്
വേഗം തരാൻ ശ്രമിക്കാം ❤❤❤