യക്ഷി [Appu] 249

“ഈ കാവിന്റെ കഥയെന്താ അമ്മേ….?? ” അന്ന് രാത്രി മുറിയിൽ അമ്മയുടെ മടിയിൽ കിടന്നുകൊണ്ട് അക്ഷയ് ചോദിച്ചു….

“കാവിന്റെ കഥയോ…?? ന്താ അപ്പൂ പെട്ടന്ന് കാവിലേക്കൊരു നോട്ടം…??” തലയിൽ തലോടിക്കൊണ്ടിരുന്ന കയ്യെടുത്ത് മാറ്റി ഇന്ദു ചോദിച്ചു…

” അമ്മ പറ….. ഇങ്ങനെ മടിയിൽ കിടന്ന് കഥ കേൾക്കാൻ ഒരു കൊതി…!!” അവൻ വീണ്ടും കയ്യെടുത്ത് തലയിൽ വെച്ചു….

“ഉവ്വ…. എനിക്കറിയാല്ലോ നിന്നെ… കാവിൽ ചെന്നപ്പോ തൊട്ട് എന്റെ മോന്റെ സകല ഭാവവും അമ്മ കാണുന്നുണ്ടാരുന്നു മറക്കണ്ട….!!”

” നല്ല സ്ഥലല്ലേ അമ്മേ… എന്താ ഒരു ambience…. കൊതിപ്പിക്കുന്ന പോലെ…..?? ”

“മ്മ് കൊതിപ്പിക്കും…. പ്രതേകിച്ച് ആൺകുട്ടികളെ… യക്ഷിക്ക് അവരെയാണല്ലോ നോട്ടം….!!” അവനെ പിന്തിരിപ്പിക്കാണെന്നോണം അവൾ പറഞ്ഞു

“യക്ഷിയോ…. അത് യക്ഷിക്കാവാണോ..??”

” പിന്നേ പണ്ട് പ്രശ്നം വയ്പ്പിച്ചപ്പോൾ തിരുമേനി പറഞ്ഞത് യക്ഷിസാന്നിധ്യം അതിന്റെ ഉന്നതിയിൽ ഉള്ള സ്ഥലമാണെന്നാണ്….. സാന്നിധ്യം മാത്രല്ല കൊലപാതകം വരെ നടന്നിട്ടുണ്ട്….!!” ഏതോ വലിയ പ്രേതക്കഥ പറയുന്ന രീതിയിലാണ് ഇന്ദു അത് പറഞ്ഞത്

“കൊലപാതകമോ ആരെ…. ആരെയാ കൊന്നത്….?” അപ്പുവിന് ആകാംഷയായി

“ഗോപിനാഥൻ വല്യച്ഛന് ഒരു മകൻ കൂടിയുണ്ടായിരുന്നു… രാജീവേട്ടൻ…. ഏട്ടനെ കൊന്നത് യക്ഷിയാന്നാ പറയണേ… ഞാൻ ഇവിടന്ന് പോയ ശേഷമായിരുന്നു അത്… അതുകൊണ്ട് കൃത്യമായി ഒന്നും അറിയില്ല… നീ ജനിക്കുന്നതിനൊക്കെ മുൻപാ .!!”

” യക്ഷിയെ ഉപദ്രവിച്ചിട്ടില്ലാത്തവരെയും യക്ഷി കൊല്ലുമോ…. അതെന്തിനാ അങ്ങനെ ചെയ്യണേ….?? ” ഇന്ദുവിന്റെ മടിയിൽ നിന്ന് തലയുയർത്തി അവൻ ചോദിച്ചു…..

“നിനക്കീ രാത്രി യക്ഷിക്കഥ മാത്രേ ചോദിക്കാനുള്ളോ അപ്പൂ…?? എനിക്ക് ഇരുട്ട് പോലും പേടിയാ അപ്പോഴാ അവന്റെ യക്ഷി…!!” ഇന്ദു അവനോട് ചെറിയ ദേഷ്യം കാട്ടി

“എന്താണ് അമ്മയും മോനും കൂടി വഴക്കാണോ….??”

പെട്ടന്ന് അവിടേക്ക് കയറിവന്ന അവന്റെ അച്ഛൻ ചോദിച്ചു….

“ഈ അമ്മക്ക് പേടിയാ അച്ഛാ…..!!” അതും പറഞ്ഞ് അവൻ ഇന്ദുവിന്റെ മടിയിലേക്ക് ഒന്നുകൂടി കയറിക്കിടന്നു…

“പേടിയോ..? എന്താ നിന്റമ്മക്ക് പേടി…??”

” എല്ലാം പേടിയാ ഇരുട്ട് വരെ പേടി… യക്ഷിയെന്ന് കേട്ടതേയുള്ളു ഒടുക്കത്തെ പേടി….!!”

” ആഹാ യക്ഷിയോ കൊള്ളാല്ലോ….!!”

” അച്ഛാ ഇവിടടുത്ത് ഒരു യക്ഷിയുണ്ടായിരുന്നുന്ന് അമ്മ പറഞ്ഞു…. നമുക്കൊന്ന് അന്വേഷിച്ചാലോ…?? ”

“ഉണ്ടായിരുന്നു അതിനേം കൊണ്ടല്ലേ ഞാൻ നാടുവിട്ടത്….. ദേ നിക്കുന്നു…!” ഇന്ദുവിന്റെ തോളിലൂടെ കയ്യിട്ട് കെട്ടിപ്പിടിച്ച് മാധവൻ പറഞ്ഞു….

” പോ അങ്ങോട്ട്…..!!’ ഇന്ദു കേട്ടതത്ര സുഖിക്കാത്ത മട്ടിൽ മാധവനെ തള്ളിമാറ്റി…

“ഹ ഹ…. അച്ഛാ അതല്ല ഒറിജിനൽ യക്ഷി…!!” അക്ഷയ് ചിരിച്ചുകൊണ്ട് പറഞ്ഞു ….

“ഓ അപ്പൊ ഇത് ഡ്യൂപ് ആണോ… വെറുതെ പേടിച്ച്…!!” വീണ്ടും ഇന്ദുവിന്റെ താടിയിൽ പിടിച്ച് കൊഞ്ചിച്ച് മാധവൻ പറഞ്ഞു…

Updated: January 27, 2021 — 10:11 pm

81 Comments

  1. ഞാൻ വായിച്ചു തുടങ്ങി ട്ടോ

  2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    രണ്ടാമത്തെ തവണയാ വായിക്കണേ. അടുത്ത part ഉടൻ ഇടില്ലേ?? അടുത്തത് വായിക്കാൻ കൊതിയാവാ…..

    WITH LOOT OF LOVE…..

    ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ❤❤❤❤❤❤❤❤❤❤

    1. ഇന്നോ നാളെയോ ഉണ്ടാവും… കുറച്ച് അധികം details പറയാനുണ്ട് കഥയിൽ അപ്പൊ തെറ്റ് വരാതെ ശ്രദ്ധിക്കണ്ടേ പിന്നെ കഥയുടെ ഒഴുക്കും നോക്കണം… പരമാവധി നാളെ അതിനപ്പുറം പോവില്ല ❤❤❤

  3. ???

    1. ജീവനോടെ ഉണ്ടല്ലേ

      1. പാപ്പോയ്‌ കഥ വായിച്ചോ ഒന്നും പറഞ്ഞില്ലല്ലോ

    2. ❤❤❤

  4. So far very interesting and different yekshi story.

    Waiting for the next part eagerly.

    1. Thank you ❤❤❤

  5. Appusse story oru rekshemillattoo… night vayichu pedikamennu orthu vannathaa… pwolichu bro.. next part pettannu idanam kettoo.. waiting ??

    1. Thanks bro ഇടാം ❤❤❤

  6. അപ്പുകുട്ടാ….

    ഒടിയൻ ഇപ്പൊ ഇതാ യക്ഷി…. ഹൊറർ fantasy ഒരുപാട് ഇഷ്ടമാണെന്ന് തോന്നുന്നു എന്നെ പോലെ…….?

    ഇതുപോലെയുള്ള കഥകൾ കേള്ക്കാനും വായിക്കാനും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്… Sadharanayulla പ്രതികാരിയായ യക്ഷിയിൽ നിന്ന് പ്രണയിനിയായ യക്ഷി……♥️♥️♥️♥️♥️♥️

    വല്ലാതെ ഇഷ്ട്ടപെട്ടു… Aa വിവരണങ്ങൾ ഒരു സിനിമ കാണുന്ന പോലെ അച്ഛനും അമ്മയും മകനും ഒത്തുള്ള നിമിഷങ്ങൾ…..

    അക്ഷയുടെ ജീവിതത്തിൽ ഇനി എന്തൊക്കെ സംഭവിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു………

    സ്നേഹത്തോടെ…♥️♥️♥️♥️♥️

    1. ഇങ്ങനുള്ള കഥകളാണ് കൂടുതൽ ഇഷ്ടം… കഥ കേൾക്കുമ്പോൾ അതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കും.. അപ്പൊ അതൊന്നും ഒരു കഥയിലും ഇല്ലല്ലോയെന്ന് തോന്നും.. അങ്ങനെ അത് ഒരു കഥയാക്കും.. ഇതാണ് എന്റെ കഥകൾ… അങ്ങനെ യക്ഷികളെപ്പറ്റി അറിയാത്ത കുറച്ച് കാര്യങ്ങൾ കൂടി അടുത്തതിൽ ഉണ്ടാവും

      സ്നേഹത്തോടെ ❤❤❤

  7. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ബ്രോ ഇന്നാ വായിക്കാൻ പറ്റിയെ. നല്ല കഥ നല്ല അവതരണം. ഒരുപാട് ഇഷ്ട്ടപ്പെട്ടു. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി….

    ❤❤❤❤❤

    1. Thankyou bro❤❤❤

  8. Super waiting for next part….
    നല്ല ഒരു പ്രമേയം…
    പേജ് കൂട്ടി എഴുതുക.
    ?????????????????????????????????

    1. ശ്രമിക്കാറുണ്ട് പക്ഷെ ഒരുപാട് വാരിവലിച്ച് എഴുതാൻ തോന്നുന്നില്ല

  9. യക്ഷിയെ പ്രേമിക്കാൻ പറ്റൂലെ . നല്ല ഫീൽ ആയിരുന്നുട്ടോ …കാത്തിരിക്കാൻ ഒരു കഥ കൂടിയായി ….

    1. പെട്ടന് തന്നെ ഉണ്ടാവോ …

      1. അതിനൊരു യോഗം വേണം… എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല അത്.. ഒരാളോട് മാത്രമായിരിക്കും യക്ഷിക്ക് പ്രണയം തോന്നുക
        കഥ പെട്ടന്ന് തരാൻ ഞാൻ ശ്രമിക്കാം റോസ് ❤❤❤

  10. ? മൊഞ്ചത്തിയുടെ ഖൽബി ?

    ഓതേഴ്സ് ലിസ്റ്റില് അപ്പുൻ്റെ ഒരു കഥ (യക്ഷി) മാത്രേ കാണിക്കുന്നുള്ളു. ഒടിയൻ മിസ്സിങ് ആണ്.
    പക്ഷേ സെർച്ച് ചെയ്യുമ്പോൾ കിട്ടുന്നുണ്ട്..
    കുട്ടേട്ടനോട് ശരിയാക്കാൻ പറയണം..

    1. Mail അയച്ചിട്ടുണ്ട് bro ❤❤❤

  11. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളിച്ചു ❤❤❤❤❤❤
    ?????????
    പെട്ടന്ന് തീർന്നുപോയി
    നെക്സ്റ്റ് പാർട്ട്‌ വേഗം തരണം
    പ്ലീസ്

    1. വേഗം തരാൻ ശ്രമിക്കാം ❤❤❤

Comments are closed.