യക്ഷി [Appu] 249

“ആഹ്… ന്നാ ചെറിയച്ഛാ ഈ ടീഷർട് ഇടാതെ കുളത്തിലേക്ക് പോയാൽ കുഴപ്പമുണ്ടോ…??”

“എന്തിനാടാ ടീഷർട്.. നീയൊരു തോർത്തോ ടർക്കിയോ എന്താന്ന് വെച്ചാ ദേഹത്ത് ഇട്ടോ അത് മതി…നമ്മുടെ വീടല്ലേ !!”

“ആ ശെരി….”

അതും പറഞ്ഞ് ജയരാജ് പോയി… ടീഷർട് ഊരിയിട്ട് ഒരു ടർക്കി തോളിന് ഇരുവശത്തും ഇട്ട് ഒരു വെള്ളമുണ്ടും ഉടുത്ത് അക്ഷയ് പുറത്തേക്കിറങ്ങി….

വീടിന് ചുറ്റും ഒരുപാട് സ്ഥലമാണ്… അതിൽ തെങ്ങും കവുങ്ങും വേണ്ട എല്ലാം കൃഷി ചെയ്യുന്നു… വീടിന്റെ പറമ്പ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയാൽ പാടം… പച്ചപ്പണിഞ്ഞ് വെയിലിൽ തിളങ്ങി നിൽക്കുന്ന നെൽപ്പാടങ്ങൾ…

വീടിന്റെ പുരയിടത്തിൽ തന്നെ കുറച്ച് മാറിയാണ് കുളം… ചെങ്കല്ലുകൾ കൊണ്ട് പടവുകൾ തീർത്ത്, മതിലുകളും വേലിക്കെട്ടുകളുമില്ലാതെ നീലകലർന്ന തെളിഞ്ഞ വെള്ളമുള്ള കുളം കണ്ടപ്പോഴേ അക്ഷയ് യുടെ കണ്ണ് വിടർന്നു…

 

പിന്നെയൊരൊറ്റ ചാട്ടം…. എറണാകുളത്തെ സ്വിമ്മിംഗ്പൂൾ ഒക്കെ എന്ത്‌… ഇതല്ലേ സ്വർഗം… വെള്ളത്തിലെ ചെറിയ തണുപ്പ് നൽകിയ സുഖത്തിൽ അവൻ മതിയാവോളം കുളിച്ച് കയറി…

അന്ന് സന്ധ്യക്ക്‌ വീട്ടിലെല്ലാവരും കൂടി കാവിലേക്ക് പൂജക്കായി പോയി… കാവെന്ന് ഒരുപാട് കെട്ടിട്ടുണ്ടെങ്കിലും അവൻ ആദ്യമായാണ് കാണുന്നത്..

കാട് പോലെ വളർന്ന ചെടികൾക്കിടയിലൂടെ നടന്ന് ചെല്ലുന്ന ഒരു സ്ഥലം… വള്ളികളിൽ പടർന്നുകയറിയ ചെറിയ ചെടികൾ കുടചൂടിയതിന്റെ താഴെ ഒരു കൽത്തറയിൽ ഒരു കുഞ്ഞ് കൽപ്രതിമ … അതൊരു സ്ത്രീയുടേതാണെന്ന് അവന് തോന്നി

ചുറ്റും തെളിഞ്ഞ വിളക്കുകളുടെ പ്രഭയാലും അവയിൽ നിന്ന് വന്ന പുകചുരുളുകളാലും ഒരു പ്രതേക അന്തരീക്ഷമായിരുന്നു അവിടെ…. വന്നിരിക്കുന്നവരെല്ലാം കസവു കരയുള്ള വെള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്… പൂജ ചെയ്യുന്നയാൾ ചുവന്ന പട്ടും…

കണ്ണടച്ച് പൂജയിൽ പങ്കുകൊള്ളുന്നവരെ അക്ഷയ് ഇടം കണ്ണിട്ട് നോക്കി… അമ്മയും വീട്ടുകാരുമെല്ലാം കണ്ണടച്ച് ഭക്തിയോടെ നിൽപ്പാണ്… മുത്തശ്ശിയുടെ അടുത്ത് നിരുപമ ചേച്ചിയും അനുപമ ചേച്ചിയും… വെള്ളനിറത്തിൽ കസവുകരയുള്ള സാരിയുടുത്ത് നിന്ന അവരെ കാണാൻ നല്ല ചന്തമായിരുന്നു…

അക്ഷയ് ചുറ്റും കണ്ണോടിച്ചു… ആദ്യമായാണ് കാവും പൂജയുമെല്ലാം കാണുന്നത്… ഭക്തിയേക്കാളേറെ കൌതുകമാണ് അവന് തോന്നിയത്…

പാലമരങ്ങൾ ചുറ്റും കാവൽ നിൽക്കുന്ന കാവ് … പലതരം പാലകൾ ഈ കാവിൽ ഉണ്ടെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്… അമ്പലപാല, ഗുരുതിപാല, ഏഴിലംപാല തുടങ്ങി അവയ്ക്ക് മാറ്റ്കൂട്ടാൻ പിച്ചകവും മുല്ലയും ചുറ്റിപ്പടർന്ന് ഒരു കുടയായി നിൽക്കുന്നു… രാത്രിയിൽ അവിടെ വീശിയ തണുത്ത കാറ്റിന് പേരറിയാത്ത പല പൂക്കളുടെയും സുഗന്ധമുണ്ടായിരുന്നു…

കാവിലെ അന്തരീക്ഷം തണുത്തതായിരുന്നു… ഇത്രയും മരങ്ങൾ കുടയായി നിൽക്കുന്നിടത്ത് തണുപ്പല്ലാതെ മറ്റെന്ത് വരാൻ… അവൻ ചിന്തിച്ചു… പക്ഷെ അതിനെല്ലാമുപരി മനസിനെ ആരോ ആകർഷിക്കുന്നത് പോലൊരു തോന്നൽ… ഉള്ളിൽ വല്ലാത്ത സന്തോഷം തോന്നുണ്ടായിരുന്നു അവന്….

 

അവിടെ നിന്ന് തിരിച്ച് വീട്ടിലെത്തിയിട്ടും അവന്റെ മനസിൽ കാവും കാവിലെ ആകർഷണീയതയുമായിരുന്നു….

Updated: January 27, 2021 — 10:11 pm

81 Comments

  1. ഞാൻ വായിച്ചു തുടങ്ങി ട്ടോ

  2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    രണ്ടാമത്തെ തവണയാ വായിക്കണേ. അടുത്ത part ഉടൻ ഇടില്ലേ?? അടുത്തത് വായിക്കാൻ കൊതിയാവാ…..

    WITH LOOT OF LOVE…..

    ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ❤❤❤❤❤❤❤❤❤❤

    1. ഇന്നോ നാളെയോ ഉണ്ടാവും… കുറച്ച് അധികം details പറയാനുണ്ട് കഥയിൽ അപ്പൊ തെറ്റ് വരാതെ ശ്രദ്ധിക്കണ്ടേ പിന്നെ കഥയുടെ ഒഴുക്കും നോക്കണം… പരമാവധി നാളെ അതിനപ്പുറം പോവില്ല ❤❤❤

  3. ???

    1. ജീവനോടെ ഉണ്ടല്ലേ

      1. പാപ്പോയ്‌ കഥ വായിച്ചോ ഒന്നും പറഞ്ഞില്ലല്ലോ

    2. ❤❤❤

  4. So far very interesting and different yekshi story.

    Waiting for the next part eagerly.

    1. Thank you ❤❤❤

  5. Appusse story oru rekshemillattoo… night vayichu pedikamennu orthu vannathaa… pwolichu bro.. next part pettannu idanam kettoo.. waiting ??

    1. Thanks bro ഇടാം ❤❤❤

  6. അപ്പുകുട്ടാ….

    ഒടിയൻ ഇപ്പൊ ഇതാ യക്ഷി…. ഹൊറർ fantasy ഒരുപാട് ഇഷ്ടമാണെന്ന് തോന്നുന്നു എന്നെ പോലെ…….?

    ഇതുപോലെയുള്ള കഥകൾ കേള്ക്കാനും വായിക്കാനും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്… Sadharanayulla പ്രതികാരിയായ യക്ഷിയിൽ നിന്ന് പ്രണയിനിയായ യക്ഷി……♥️♥️♥️♥️♥️♥️

    വല്ലാതെ ഇഷ്ട്ടപെട്ടു… Aa വിവരണങ്ങൾ ഒരു സിനിമ കാണുന്ന പോലെ അച്ഛനും അമ്മയും മകനും ഒത്തുള്ള നിമിഷങ്ങൾ…..

    അക്ഷയുടെ ജീവിതത്തിൽ ഇനി എന്തൊക്കെ സംഭവിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു………

    സ്നേഹത്തോടെ…♥️♥️♥️♥️♥️

    1. ഇങ്ങനുള്ള കഥകളാണ് കൂടുതൽ ഇഷ്ടം… കഥ കേൾക്കുമ്പോൾ അതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കും.. അപ്പൊ അതൊന്നും ഒരു കഥയിലും ഇല്ലല്ലോയെന്ന് തോന്നും.. അങ്ങനെ അത് ഒരു കഥയാക്കും.. ഇതാണ് എന്റെ കഥകൾ… അങ്ങനെ യക്ഷികളെപ്പറ്റി അറിയാത്ത കുറച്ച് കാര്യങ്ങൾ കൂടി അടുത്തതിൽ ഉണ്ടാവും

      സ്നേഹത്തോടെ ❤❤❤

  7. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ബ്രോ ഇന്നാ വായിക്കാൻ പറ്റിയെ. നല്ല കഥ നല്ല അവതരണം. ഒരുപാട് ഇഷ്ട്ടപ്പെട്ടു. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി….

    ❤❤❤❤❤

    1. Thankyou bro❤❤❤

  8. Super waiting for next part….
    നല്ല ഒരു പ്രമേയം…
    പേജ് കൂട്ടി എഴുതുക.
    ?????????????????????????????????

    1. ശ്രമിക്കാറുണ്ട് പക്ഷെ ഒരുപാട് വാരിവലിച്ച് എഴുതാൻ തോന്നുന്നില്ല

  9. യക്ഷിയെ പ്രേമിക്കാൻ പറ്റൂലെ . നല്ല ഫീൽ ആയിരുന്നുട്ടോ …കാത്തിരിക്കാൻ ഒരു കഥ കൂടിയായി ….

    1. പെട്ടന് തന്നെ ഉണ്ടാവോ …

      1. അതിനൊരു യോഗം വേണം… എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല അത്.. ഒരാളോട് മാത്രമായിരിക്കും യക്ഷിക്ക് പ്രണയം തോന്നുക
        കഥ പെട്ടന്ന് തരാൻ ഞാൻ ശ്രമിക്കാം റോസ് ❤❤❤

  10. ? മൊഞ്ചത്തിയുടെ ഖൽബി ?

    ഓതേഴ്സ് ലിസ്റ്റില് അപ്പുൻ്റെ ഒരു കഥ (യക്ഷി) മാത്രേ കാണിക്കുന്നുള്ളു. ഒടിയൻ മിസ്സിങ് ആണ്.
    പക്ഷേ സെർച്ച് ചെയ്യുമ്പോൾ കിട്ടുന്നുണ്ട്..
    കുട്ടേട്ടനോട് ശരിയാക്കാൻ പറയണം..

    1. Mail അയച്ചിട്ടുണ്ട് bro ❤❤❤

  11. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളിച്ചു ❤❤❤❤❤❤
    ?????????
    പെട്ടന്ന് തീർന്നുപോയി
    നെക്സ്റ്റ് പാർട്ട്‌ വേഗം തരണം
    പ്ലീസ്

    1. വേഗം തരാൻ ശ്രമിക്കാം ❤❤❤

Comments are closed.