“എന്നാ ഞങ്ങള് പോട്ടെ അപ്പൂ…താഴെ തിരക്കും… നീ കിടന്നോ ന്നിട്ട് വൈകിട്ട് കാവിലേക്ക് വരണം…” അവർ രണ്ടുപേരും പോവാനായി എഴുന്നേറ്റു….
“ഇല്ല ഇനി കിടക്കണില്ല ഒന്ന് കുളിക്കണം പറ്റിയാ ഇവടൊക്കെ ഒന്ന് കാണണം….” അപ്പു പുറത്തേക്ക് നോക്കി പറഞ്ഞു…
“ന്നാ നമ്മുടെ കുളത്തിൽ കുളിച്ചോ നല്ല തെളിനീരാ… വീട്ടുകാർ മാത്രേ കുളിക്കാറുള്ളു….” നിരുപമ വലിയ ഉത്സാഹത്തോടെ പറഞ്ഞു….
“ആഹാ ഇവിടെ കുളവും ഉണ്ടോ…??”
“പിന്നല്ലാതെ…. നീയൊന്ന് കാണണം എന്ത് ഭംഗിയാന്നറിയോ….!!” അനുപമ പറഞ്ഞു
“എന്നാ ഇപ്പൊ തന്നെ പോവാം… നിങ്ങളും വരുവോ..??”
“അയ്യോ… ഇപ്പഴോ..!! അമ്മ സമ്മതിക്കില്ല… അപ്പു പോയിട്ട് വാ……!!”
“ഹ്മ്മ് എന്നാ അങ്ങനെ…..!!”
നല്ലൊരു ചിരിയും സമ്മാനിച്ച് അവർ രണ്ടുപേരും പുറത്തിറങ്ങി…. ഇതുവരെ സഹോദരങ്ങളൊന്നുമില്ലാതെ കഴിഞ്ഞ അക്ഷയ്ക്ക് അവരെ ഒരുപാട് ഇഷ്ടമായി….അവർക്ക് തിരിച്ചും… ഒരു അനിയനോ ചേട്ടനോ ഇല്ലാത്ത വിഷമം അവർക്കും ഉണ്ടായിരുന്നിരിക്കും…
അവർ പൊയ്ക്കഴിഞ്ഞപ്പോൾ കൊണ്ടുവന്ന ബാഗെല്ലാം ഒരു സ്ഥലത്ത് അടുക്കിവെച്ച് ഇട്ടിരുന്ന ജീൻസ് മാത്രം മാറ്റി അവൻ അലമാരയിൽ നിന്ന് ഒരു മുണ്ടെടുത്തുടുത്തു….. മുണ്ടിന്റെ കൂടെ ടീഷർട് തീരെ ചേരില്ലെന്ന് തോന്നി ഇടക്കിടക്ക് മാറ്റി നോക്കി.. ഷർട്ട് ഇട്ടു.. ‘പിന്നേ കല്യാണത്തിനല്ലല്ലോ കുളിക്കാനല്ലേ ടീഷർട് മതിയെന്ന് ഉള്ളിൽ വിചാരിച്ച് വീണ്ടും അതിട്ടു…’
“അപ്പൂ…. നീ കുളത്തിൽ പോവാണെന്ന് അവര് പറഞ്ഞു..!! ഇവിടെ കുളിച്ചാ പോരെ..!!” പെട്ടന്ന് അവന്റെ മുറിയിലേക്ക് കയറിവന്ന ജയരാജ് ചോദിച്ചു…
“ഇല്ലമ്മാവാ ഞാനിതൊക്കെ ഒന്ന് കണ്ട് നടക്കാന്ന് വിചാരിച്ചതാ എന്നാ പിന്നെ കുളിയും ആവൂല്ലോന്ന് വിചാരിച്ചു… അതാ…!!” ആദ്യമായി അമ്മാവനോട് സംസാരിക്കുന്ന ചെറിയ ജാള്യതയോടെ അവൻ പറഞ്ഞു…
“നിനക്കറിയോ സ്ഥലം…??”
“ഇല്ല.. അവിടെ എവിടെയോ ആണെന്ന് പറഞ്ഞു.. ഞാൻ കണ്ടുപിടിച്ചോളാം..!!” അക്ഷയ് പുറത്തേക്ക് കൈചൂണ്ടി പറഞ്ഞു
“അത് വേണ്ട… ഞാനും വരാം….!!” അതും പറഞ്ഞ് ജയരാജൻ പുറത്തേക്കിറങ്ങി…
“അമ്മാവാ…!!” പുറത്തേക്കിറങ്ങിയ ജയരാജിന് പിന്നാലെ ചെന്ന് അക്ഷയ് വിളിച്ചു….
“ഓ… എടാ നീയിങ്ങനെ അമ്മാവാന്ന് വിളിക്കല്ലേ.. ഞാനെന്താ അത്ര മുതുക്കനാണോ..??”
വീണ്ടും വീണ്ടും അമ്മാവാന്നുള്ള വിളി കെട്ട ചെറിയ അമർഷം ജയരാജ് മറച്ചുവെച്ചില്ല…
“അല്ല പിന്നെ എന്താ വിളിക്കാ..??” അക്ഷയ് ചെറുതായൊന്ന് പരുങ്ങി..
“ചെറിയച്ഛാന്ന് വിളിച്ചോ… ഏട്ടനെ വല്യച്ഛാന്നും… പോരെ…!!” ജയരാജ് ആദ്യത്തെ ചാട്ടം ഉപേക്ഷിച്ച് ശാന്തനായി പറഞ്ഞു…
ഞാൻ വായിച്ചു തുടങ്ങി ട്ടോ
രണ്ടാമത്തെ തവണയാ വായിക്കണേ. അടുത്ത part ഉടൻ ഇടില്ലേ?? അടുത്തത് വായിക്കാൻ കൊതിയാവാ…..
WITH LOOT OF LOVE…..
ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R
❤❤❤❤❤❤❤❤❤❤
ഇന്നോ നാളെയോ ഉണ്ടാവും… കുറച്ച് അധികം details പറയാനുണ്ട് കഥയിൽ അപ്പൊ തെറ്റ് വരാതെ ശ്രദ്ധിക്കണ്ടേ പിന്നെ കഥയുടെ ഒഴുക്കും നോക്കണം… പരമാവധി നാളെ അതിനപ്പുറം പോവില്ല ❤❤❤
???
ജീവനോടെ ഉണ്ടല്ലേ
പാപ്പോയ് കഥ വായിച്ചോ ഒന്നും പറഞ്ഞില്ലല്ലോ
❤❤❤
So far very interesting and different yekshi story.
Waiting for the next part eagerly.
Thank you ❤❤❤
Appusse story oru rekshemillattoo… night vayichu pedikamennu orthu vannathaa… pwolichu bro.. next part pettannu idanam kettoo.. waiting ??
Thanks bro ഇടാം ❤❤❤
അപ്പുകുട്ടാ….
ഒടിയൻ ഇപ്പൊ ഇതാ യക്ഷി…. ഹൊറർ fantasy ഒരുപാട് ഇഷ്ടമാണെന്ന് തോന്നുന്നു എന്നെ പോലെ…….?
ഇതുപോലെയുള്ള കഥകൾ കേള്ക്കാനും വായിക്കാനും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്… Sadharanayulla പ്രതികാരിയായ യക്ഷിയിൽ നിന്ന് പ്രണയിനിയായ യക്ഷി……♥️♥️♥️♥️♥️♥️
വല്ലാതെ ഇഷ്ട്ടപെട്ടു… Aa വിവരണങ്ങൾ ഒരു സിനിമ കാണുന്ന പോലെ അച്ഛനും അമ്മയും മകനും ഒത്തുള്ള നിമിഷങ്ങൾ…..
അക്ഷയുടെ ജീവിതത്തിൽ ഇനി എന്തൊക്കെ സംഭവിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു………
സ്നേഹത്തോടെ…♥️♥️♥️♥️♥️
ഇങ്ങനുള്ള കഥകളാണ് കൂടുതൽ ഇഷ്ടം… കഥ കേൾക്കുമ്പോൾ അതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കും.. അപ്പൊ അതൊന്നും ഒരു കഥയിലും ഇല്ലല്ലോയെന്ന് തോന്നും.. അങ്ങനെ അത് ഒരു കഥയാക്കും.. ഇതാണ് എന്റെ കഥകൾ… അങ്ങനെ യക്ഷികളെപ്പറ്റി അറിയാത്ത കുറച്ച് കാര്യങ്ങൾ കൂടി അടുത്തതിൽ ഉണ്ടാവും
സ്നേഹത്തോടെ ❤❤❤
ബ്രോ ഇന്നാ വായിക്കാൻ പറ്റിയെ. നല്ല കഥ നല്ല അവതരണം. ഒരുപാട് ഇഷ്ട്ടപ്പെട്ടു. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി….
❤❤❤❤❤
Thankyou bro❤❤❤
Super waiting for next part….
നല്ല ഒരു പ്രമേയം…
പേജ് കൂട്ടി എഴുതുക.
?????????????????????????????????
ശ്രമിക്കാറുണ്ട് പക്ഷെ ഒരുപാട് വാരിവലിച്ച് എഴുതാൻ തോന്നുന്നില്ല
യക്ഷിയെ പ്രേമിക്കാൻ പറ്റൂലെ . നല്ല ഫീൽ ആയിരുന്നുട്ടോ …കാത്തിരിക്കാൻ ഒരു കഥ കൂടിയായി ….
പെട്ടന് തന്നെ ഉണ്ടാവോ …
അതിനൊരു യോഗം വേണം… എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല അത്.. ഒരാളോട് മാത്രമായിരിക്കും യക്ഷിക്ക് പ്രണയം തോന്നുക
കഥ പെട്ടന്ന് തരാൻ ഞാൻ ശ്രമിക്കാം റോസ് ❤❤❤
ഓതേഴ്സ് ലിസ്റ്റില് അപ്പുൻ്റെ ഒരു കഥ (യക്ഷി) മാത്രേ കാണിക്കുന്നുള്ളു. ഒടിയൻ മിസ്സിങ് ആണ്.
പക്ഷേ സെർച്ച് ചെയ്യുമ്പോൾ കിട്ടുന്നുണ്ട്..
കുട്ടേട്ടനോട് ശരിയാക്കാൻ പറയണം..
Mail അയച്ചിട്ടുണ്ട് bro ❤❤❤
വൗ പൊളിച്ചു ❤❤❤❤❤❤
?????????
പെട്ടന്ന് തീർന്നുപോയി
നെക്സ്റ്റ് പാർട്ട് വേഗം തരണം
പ്ലീസ്
വേഗം തരാൻ ശ്രമിക്കാം ❤❤❤