യക്ഷി [Appu] 249

ഗോപിനാഥൻ മരിച്ചു…മകളെ വീട്ടിലേക്ക് തിരിച്ച് കൊണ്ടുവരണമെന്ന് ഭാര്യയും തങ്ങൾക്ക് എതിർപ്പില്ല മറിച്ച് സന്തോഷമാണെന്ന് ഗോപിനാഥൻറെ ഭാര്യയും മക്കളും അറിയിച്ചപ്പോൾ ശിവദാസൻ മകളെ അന്വേഷിച്ചിറങ്ങി…

അങ്ങനെ ഒരുപാട് അന്വേഷണങ്ങൾക്ക് ശേഷം എറണാകുളത്ത് ഒരു സ്വന്തമായി ഒരു ഫ്ലാറ്റിൽ താമസിക്കുകയായിരുന്ന അവരെ കണ്ടുപിടിച്ച് വീട്ടിലേക്ക് കൊണ്ടുവന്നു… അക്ഷയ് അന്ന് ബാംഗ്ലൂരിൽ അവസാനവർഷ MBA വിദ്യാർത്ഥിയാണ്… അതുകൊണ്ട് പഠനം കഴിഞ്ഞാൽ നേരെ മണിയംകണ്ടത്തിൽ തറവാട്ടിലേക്ക് വരണമെന്ന് ഇന്ദുവും വീട്ടുകാരും എല്ലാവരും പറഞ്ഞു…

അങ്ങനെ പഠനം കഴിഞ്ഞ് അന്ന് അവൻ ആ തറവാട്ടിലെത്തി……

ഒരു പഴയ തറവാടെന്ന് കേട്ടപ്പോൾ അവൻ മനസ്സിൽ കണ്ടതിലും വലുതായിരുന്നു മണിയംകണ്ടതിൽ തറവാട്…

പടിപ്പുര കടന്ന് മുന്നോട്ട് വിശാലമായ മുറ്റം…. മുറ്റത്തിന്റെ അറ്റത്ത് തനത് വസ്തുവിദ്യയുടെ പകിട്ടോടുകൂടി തലയുയർത്തി നിൽക്കുന്ന പുതുക്കിയ നാലുകെട്ട്.. വലത്ത് വശത്ത് സമ്പത്തിന്റെ പ്രതീകമായി വലിയ പത്തായപ്പുര… ഇടത് വശത്ത് മറ്റൊരു വീട്…

അവൻ അകത്തേക്ക് കയറി…. പടിപ്പുര കഴിഞ്ഞാൽ മുറ്റത്തേക്ക് കുറച്ച് നടപ്പുണ്ട്…. അവൻ അവിടെല്ലാം കൗതുകത്തോടെ നോക്കികണ്ടു….

മുറ്റത്ത് കുറച്ച് പണിക്കാർ…വീടിന് വശങ്ങളിലായി തെങ്ങും കവുങ്ങും ഇടതൂർന്ന് വളരുന്ന തോട്ടം….കാർ പോർച്ചിൽ ആഡംബരം നിറഞ്ഞ BMW X സീരീസ് കാറുകൾ രണ്ടെണ്ണം…

അവൻ അകത്തേക്ക് കയറി എറണാകുളത്തെ 4bhk ഫ്ലാറ്റ് മൊത്തം വെച്ചാലും അവിടത്തെ ഒരുകോണിൽ മാത്രമേ ഉണ്ടാവൂ എന്നവനു തോന്നിപ്പോയി…. അത്രവലുതാണ് ആ വീട്…

” അപ്പൂ… നീ എത്തിയോ…?? ” ഇന്ദു തന്നെയാണ് അവനെ ആദ്യം കണ്ടത്.. അവൾ ഓടിവന്ന് അവനെ കെട്ടിപ്പിടിച്ചു…

കുറേക്കാലം കൂടി മകനെ കണ്ട സന്തോഷം കഴിഞ്ഞ് അവൾ എല്ലാവരെയും വിളിച്ചു…

അക്ഷയ് ഓരോരുത്തരെയായി കണ്ടു…അച്ഛൻ പാന്റ് ഉപേക്ഷിച്ച് മുണ്ട് ഉടുത്ത് തനി നാട്ടിൻപുറത്തുകാരനായി…

മുത്തച്ഛനും മുത്തശ്ശിയും വന്നു… നഷ്ടപെട്ട മകനെ തിരിച്ച് കിട്ടിയ പോലെയായിരുന്നു അവരുടെ സന്തോഷം…

“ന്റെ മോനെ ഒന്ന് കാണാൻ പറ്റീല്ലോ… എത്ര നാളത്തെ പ്രാർത്ഥനയാ…!!”.. മുത്തശ്ശി അത് തന്നെ ഒരു നാലഞ്ചു വട്ടം പറഞ്ഞുകാണും…

അമ്മയുടെ സ്വന്തം ഏട്ടനെയും (ശിവദാസന്റെ മകൻ) ഗോപിനാഥമേനോന്റെ മൂത്ത മകനെയും പരിചയപെട്ടു… ഗൾഫിൽ നിന്ന് 10 വർഷത്തെ പ്രവാസം കഴിഞ്ഞ് നാട്ടിലെത്തിയ പ്രവാസിയുടെ അവസ്ഥയായിരുന്നു അക്ഷയ്ക്ക്…

അമ്മയുടെ സ്വന്തം ഏട്ടൻ ഇന്ദ്രജിത് മേനോൻ.. ഭാര്യ ശ്രീവിദ്യ… അവർക്ക് ഒരു മകൾ അനുപമ…

ഗോപിനാഥൻറെ മൂത്തമകൻ ജയരാജ്‌ മേനോൻ.. ഭാര്യ ജ്യോതി… അവർക്കും ഒരു മകൾ നിരുപമ…

എല്ലാവരെയും പരിചയപ്പെട്ടു.. എല്ലാവർക്കും സ്നേഹം മാത്രം… മുൻപ് പറഞ്ഞപോലെ നഷ്ടപ്പെട്ട കുടുംബത്തെ തിരിച്ചുകിട്ടിയെ സന്തോഷം…

Updated: January 27, 2021 — 10:11 pm

81 Comments

  1. ഞാൻ വായിച്ചു തുടങ്ങി ട്ടോ

  2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    രണ്ടാമത്തെ തവണയാ വായിക്കണേ. അടുത്ത part ഉടൻ ഇടില്ലേ?? അടുത്തത് വായിക്കാൻ കൊതിയാവാ…..

    WITH LOOT OF LOVE…..

    ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ❤❤❤❤❤❤❤❤❤❤

    1. ഇന്നോ നാളെയോ ഉണ്ടാവും… കുറച്ച് അധികം details പറയാനുണ്ട് കഥയിൽ അപ്പൊ തെറ്റ് വരാതെ ശ്രദ്ധിക്കണ്ടേ പിന്നെ കഥയുടെ ഒഴുക്കും നോക്കണം… പരമാവധി നാളെ അതിനപ്പുറം പോവില്ല ❤❤❤

  3. ???

    1. ജീവനോടെ ഉണ്ടല്ലേ

      1. പാപ്പോയ്‌ കഥ വായിച്ചോ ഒന്നും പറഞ്ഞില്ലല്ലോ

    2. ❤❤❤

  4. So far very interesting and different yekshi story.

    Waiting for the next part eagerly.

    1. Thank you ❤❤❤

  5. Appusse story oru rekshemillattoo… night vayichu pedikamennu orthu vannathaa… pwolichu bro.. next part pettannu idanam kettoo.. waiting ??

    1. Thanks bro ഇടാം ❤❤❤

  6. അപ്പുകുട്ടാ….

    ഒടിയൻ ഇപ്പൊ ഇതാ യക്ഷി…. ഹൊറർ fantasy ഒരുപാട് ഇഷ്ടമാണെന്ന് തോന്നുന്നു എന്നെ പോലെ…….?

    ഇതുപോലെയുള്ള കഥകൾ കേള്ക്കാനും വായിക്കാനും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്… Sadharanayulla പ്രതികാരിയായ യക്ഷിയിൽ നിന്ന് പ്രണയിനിയായ യക്ഷി……♥️♥️♥️♥️♥️♥️

    വല്ലാതെ ഇഷ്ട്ടപെട്ടു… Aa വിവരണങ്ങൾ ഒരു സിനിമ കാണുന്ന പോലെ അച്ഛനും അമ്മയും മകനും ഒത്തുള്ള നിമിഷങ്ങൾ…..

    അക്ഷയുടെ ജീവിതത്തിൽ ഇനി എന്തൊക്കെ സംഭവിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു………

    സ്നേഹത്തോടെ…♥️♥️♥️♥️♥️

    1. ഇങ്ങനുള്ള കഥകളാണ് കൂടുതൽ ഇഷ്ടം… കഥ കേൾക്കുമ്പോൾ അതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കും.. അപ്പൊ അതൊന്നും ഒരു കഥയിലും ഇല്ലല്ലോയെന്ന് തോന്നും.. അങ്ങനെ അത് ഒരു കഥയാക്കും.. ഇതാണ് എന്റെ കഥകൾ… അങ്ങനെ യക്ഷികളെപ്പറ്റി അറിയാത്ത കുറച്ച് കാര്യങ്ങൾ കൂടി അടുത്തതിൽ ഉണ്ടാവും

      സ്നേഹത്തോടെ ❤❤❤

  7. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ബ്രോ ഇന്നാ വായിക്കാൻ പറ്റിയെ. നല്ല കഥ നല്ല അവതരണം. ഒരുപാട് ഇഷ്ട്ടപ്പെട്ടു. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി….

    ❤❤❤❤❤

    1. Thankyou bro❤❤❤

  8. Super waiting for next part….
    നല്ല ഒരു പ്രമേയം…
    പേജ് കൂട്ടി എഴുതുക.
    ?????????????????????????????????

    1. ശ്രമിക്കാറുണ്ട് പക്ഷെ ഒരുപാട് വാരിവലിച്ച് എഴുതാൻ തോന്നുന്നില്ല

  9. യക്ഷിയെ പ്രേമിക്കാൻ പറ്റൂലെ . നല്ല ഫീൽ ആയിരുന്നുട്ടോ …കാത്തിരിക്കാൻ ഒരു കഥ കൂടിയായി ….

    1. പെട്ടന് തന്നെ ഉണ്ടാവോ …

      1. അതിനൊരു യോഗം വേണം… എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല അത്.. ഒരാളോട് മാത്രമായിരിക്കും യക്ഷിക്ക് പ്രണയം തോന്നുക
        കഥ പെട്ടന്ന് തരാൻ ഞാൻ ശ്രമിക്കാം റോസ് ❤❤❤

  10. ? മൊഞ്ചത്തിയുടെ ഖൽബി ?

    ഓതേഴ്സ് ലിസ്റ്റില് അപ്പുൻ്റെ ഒരു കഥ (യക്ഷി) മാത്രേ കാണിക്കുന്നുള്ളു. ഒടിയൻ മിസ്സിങ് ആണ്.
    പക്ഷേ സെർച്ച് ചെയ്യുമ്പോൾ കിട്ടുന്നുണ്ട്..
    കുട്ടേട്ടനോട് ശരിയാക്കാൻ പറയണം..

    1. Mail അയച്ചിട്ടുണ്ട് bro ❤❤❤

  11. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളിച്ചു ❤❤❤❤❤❤
    ?????????
    പെട്ടന്ന് തീർന്നുപോയി
    നെക്സ്റ്റ് പാർട്ട്‌ വേഗം തരണം
    പ്ലീസ്

    1. വേഗം തരാൻ ശ്രമിക്കാം ❤❤❤

Comments are closed.