യക്ഷി [Appu] 249

“അപ്പോൾ ഉപാസനയിലൂടെ മാത്രമേ യക്ഷി മുന്നിൽ വരുള്ളൂ എന്നാണോ….??”

“നീയെന്നെ ഉപസിച്ചിട്ടാണോ മണ്ടാ ഞാൻ നിന്റെയടുത്ത് വന്നത്…?? അല്ലാതെയും വരും കന്യകന്മാരായ യുവാക്കളെ അന്വേഷിച്ച്….!!” അത് പറഞ്ഞ് അവൾ ഒരു കൊച്ചുകുട്ടിയെപ്പോലെ ചിരിച്ചു….

ഒരേസമയം വലിയ ജ്ഞാനിയെ പോലെയും തൊട്ടടുത്ത സമയം ഒരുപാട് കാലം കൂടെയുള്ള കളിക്കൂട്ടുകാരിയെപ്പോലെയും മാറുന്നു അവളുടെ ഭാവങ്ങൾ അവനിൽ വീണ്ടും കൗതുകം നിറച്ചു….

“എന്നിട്ട് ആവശ്യം കഴിഞ്ഞ് അവരെ കൊല്ലാൻ അല്ലെ….??”

“കണ്ടുമുട്ടലിനൊടുവിൽ യക്ഷലോകത്തിന്റെ മാത്രമായ ചില കാര്യങ്ങൾ, രഹസ്യങ്ങൾ മനുഷ്യർ അറിയും… അത് പാടില്ല… അതിന് പരിഹാരം അവരുടെ മരണമാണെങ്കിൽ അത് കൂടിയേ തീരൂ…. അല്ലെങ്കിൽ തന്നെ ക്ഷണികമായ ഈ ജീവിതത്തിന് എന്ത് പ്രസക്തി… മരണശേഷമല്ലേ ജീവിതം…!!”

” എനിക്ക് മനസിലാവുന്നില്ല…!!”

“അതുകൊണ്ടാണ് അപ്പുക്കുട്ടാ പറഞ്ഞത് നീയിനി ഒരുപാട് അറിയാനുണ്ടെന്ന്… എല്ലാം ഒറ്റയടിക്ക് പഠിക്കണമെന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ..??” അവൾ അവന്റെ താടിയിൽ പിടിച്ചുകൊണ്ടു ചോദിച്ചു

“ഒരു കാര്യം ചോദിച്ചോട്ടെ…??”

“ചോദിക്ക് കേൾക്കട്ടെ….??”

“ഞാൻ നിന്നെ ഉപാസിച്ചിട്ടില്ല എനിക്ക് ഇന്ന് മരണവുമില്ല നീയെന്നെ പ്രണയിക്കുന്നു എന്നും പറയുന്നു… പക്ഷെ എനിക്ക് ഇതെല്ലാം കൂടി ഒന്നും മനസിലാവുന്നില്ല…!!

” അതെല്ലാം മനസിലാക്കണമെങ്കിൽ നീ നിന്റെ രാജീവ്‌ അമ്മാവനെ പറ്റി അറിയണം….!! അവൻ നിനക്കായി കരുതിവെച്ച സമ്മാനത്തെപ്പറ്റിയും അറിയണം…!!”

“എനിക്കായോ…?? എന്നാ പറ… ഞാൻ കേൾക്കാം….!!”

“അല്ലെങ്കിലും കഥ കേൾക്കാൻ വല്യ കൊതിയാണല്ലോ…. ശെരി കേട്ടോ….!!”

കഥ കേൾക്കാനുള്ള അവന്റെ ആകാംഷ കണ്ട് ചിരിച്ചുകൊണ്ട് തൊട്ടടുത്ത കല്ലിൽ ഇരുന്നുകൊണ്ട് അവൾ പറഞ്ഞുതുടങ്ങി…..

(തുടരും…..)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മുന്നോട്ടുള്ള കഥയെ ഒരുപാട് സ്വാധീനിക്കും തുടർന്നു എഴുതാൻ പ്രചോദനവുമാവും… അതുകൊണ്ട് ഒരുവാക്കിലെങ്കിലും അഭിപ്രായം രേഖപെടുത്തുക ❤❤❤

Updated: January 27, 2021 — 10:11 pm

81 Comments

  1. ഞാൻ വായിച്ചു തുടങ്ങി ട്ടോ

  2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    രണ്ടാമത്തെ തവണയാ വായിക്കണേ. അടുത്ത part ഉടൻ ഇടില്ലേ?? അടുത്തത് വായിക്കാൻ കൊതിയാവാ…..

    WITH LOOT OF LOVE…..

    ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ❤❤❤❤❤❤❤❤❤❤

    1. ഇന്നോ നാളെയോ ഉണ്ടാവും… കുറച്ച് അധികം details പറയാനുണ്ട് കഥയിൽ അപ്പൊ തെറ്റ് വരാതെ ശ്രദ്ധിക്കണ്ടേ പിന്നെ കഥയുടെ ഒഴുക്കും നോക്കണം… പരമാവധി നാളെ അതിനപ്പുറം പോവില്ല ❤❤❤

  3. ???

    1. ജീവനോടെ ഉണ്ടല്ലേ

      1. പാപ്പോയ്‌ കഥ വായിച്ചോ ഒന്നും പറഞ്ഞില്ലല്ലോ

    2. ❤❤❤

  4. So far very interesting and different yekshi story.

    Waiting for the next part eagerly.

    1. Thank you ❤❤❤

  5. Appusse story oru rekshemillattoo… night vayichu pedikamennu orthu vannathaa… pwolichu bro.. next part pettannu idanam kettoo.. waiting ??

    1. Thanks bro ഇടാം ❤❤❤

  6. അപ്പുകുട്ടാ….

    ഒടിയൻ ഇപ്പൊ ഇതാ യക്ഷി…. ഹൊറർ fantasy ഒരുപാട് ഇഷ്ടമാണെന്ന് തോന്നുന്നു എന്നെ പോലെ…….?

    ഇതുപോലെയുള്ള കഥകൾ കേള്ക്കാനും വായിക്കാനും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്… Sadharanayulla പ്രതികാരിയായ യക്ഷിയിൽ നിന്ന് പ്രണയിനിയായ യക്ഷി……♥️♥️♥️♥️♥️♥️

    വല്ലാതെ ഇഷ്ട്ടപെട്ടു… Aa വിവരണങ്ങൾ ഒരു സിനിമ കാണുന്ന പോലെ അച്ഛനും അമ്മയും മകനും ഒത്തുള്ള നിമിഷങ്ങൾ…..

    അക്ഷയുടെ ജീവിതത്തിൽ ഇനി എന്തൊക്കെ സംഭവിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു………

    സ്നേഹത്തോടെ…♥️♥️♥️♥️♥️

    1. ഇങ്ങനുള്ള കഥകളാണ് കൂടുതൽ ഇഷ്ടം… കഥ കേൾക്കുമ്പോൾ അതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കും.. അപ്പൊ അതൊന്നും ഒരു കഥയിലും ഇല്ലല്ലോയെന്ന് തോന്നും.. അങ്ങനെ അത് ഒരു കഥയാക്കും.. ഇതാണ് എന്റെ കഥകൾ… അങ്ങനെ യക്ഷികളെപ്പറ്റി അറിയാത്ത കുറച്ച് കാര്യങ്ങൾ കൂടി അടുത്തതിൽ ഉണ്ടാവും

      സ്നേഹത്തോടെ ❤❤❤

  7. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ബ്രോ ഇന്നാ വായിക്കാൻ പറ്റിയെ. നല്ല കഥ നല്ല അവതരണം. ഒരുപാട് ഇഷ്ട്ടപ്പെട്ടു. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി….

    ❤❤❤❤❤

    1. Thankyou bro❤❤❤

  8. Super waiting for next part….
    നല്ല ഒരു പ്രമേയം…
    പേജ് കൂട്ടി എഴുതുക.
    ?????????????????????????????????

    1. ശ്രമിക്കാറുണ്ട് പക്ഷെ ഒരുപാട് വാരിവലിച്ച് എഴുതാൻ തോന്നുന്നില്ല

  9. യക്ഷിയെ പ്രേമിക്കാൻ പറ്റൂലെ . നല്ല ഫീൽ ആയിരുന്നുട്ടോ …കാത്തിരിക്കാൻ ഒരു കഥ കൂടിയായി ….

    1. പെട്ടന് തന്നെ ഉണ്ടാവോ …

      1. അതിനൊരു യോഗം വേണം… എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല അത്.. ഒരാളോട് മാത്രമായിരിക്കും യക്ഷിക്ക് പ്രണയം തോന്നുക
        കഥ പെട്ടന്ന് തരാൻ ഞാൻ ശ്രമിക്കാം റോസ് ❤❤❤

  10. ? മൊഞ്ചത്തിയുടെ ഖൽബി ?

    ഓതേഴ്സ് ലിസ്റ്റില് അപ്പുൻ്റെ ഒരു കഥ (യക്ഷി) മാത്രേ കാണിക്കുന്നുള്ളു. ഒടിയൻ മിസ്സിങ് ആണ്.
    പക്ഷേ സെർച്ച് ചെയ്യുമ്പോൾ കിട്ടുന്നുണ്ട്..
    കുട്ടേട്ടനോട് ശരിയാക്കാൻ പറയണം..

    1. Mail അയച്ചിട്ടുണ്ട് bro ❤❤❤

  11. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളിച്ചു ❤❤❤❤❤❤
    ?????????
    പെട്ടന്ന് തീർന്നുപോയി
    നെക്സ്റ്റ് പാർട്ട്‌ വേഗം തരണം
    പ്ലീസ്

    1. വേഗം തരാൻ ശ്രമിക്കാം ❤❤❤

Comments are closed.