യക്ഷി [Appu] 249

“ഇന്നാട്ടിലെ പേരുകേട്ട മാന്ത്രികനായിരുന്ന ഒരു തിരുമേനിയുടെ ഒരേയൊരു ശിഷ്യൻ കൂടിയാണ് വല്യച്ഛൻ… ഗുരുവിന്റെ എല്ലാ ഗുണങ്ങളും തികഞ്ഞ ശിഷ്യൻ…!!”

“അപ്പൊ വല്യച്ഛൻ മന്ത്രവാദിയാണോ…??” അവന്റെ ഉള്ളിലെ ഒരിക്കലുമടങ്ങാത്ത ആകാംഷ തലപൊക്കി…

“ഏയ്യ്..മന്ത്രവാദിയല്ല പക്ഷെ മന്ത്രങ്ങളും കാര്യങ്ങളും അറിയാം പണ്ട് വല്യമ്മാവൻ ആവാഹിച്ച് വരുത്തിയ യക്ഷിയെ അനുനയിപ്പിച്ച് കാവിൽ കുടിയിരുത്തിയത് വല്യച്ഛനാണെന്നാണ് എല്ലാവരും പറയുന്നത്….!!”

“Intresting…..!!”

“ഇൻട്രെസ്റ്റിംഗോ…?? നിനക്കീ യക്ഷിയെയും പ്രേതത്തിനെയുമൊന്നും പേടിയില്ലേ ചെക്കാ…?? ”

ആ ചോദ്യത്തിന് അവൻ ഒരു ചിരി മാത്രമേ മറുപടി നൽകിയുള്ളു….

 

അന്ന് മുഴുവൻ ഓരോരുത്തരുടേയായി പലപല ഓർമ്മപ്പെടുത്തലുകൾ ഉണ്ടായിരുന്നു… പക്ഷെ ഇന്ദുവും മാധവനും മാത്രം അവനോട് അതിനെപറ്റി സംസാരിച്ചില്ല…

കഴിഞ്ഞദിവസത്തെപോലെ അന്നും കാവിലേക്ക് പോവണമെന്ന് ഒരുപാട് പ്രാവശ്യം മനസ്സിൽ തോന്നിയെങ്കിലും വീട്ടിൽ ആരെയും വിഷമിപ്പിക്കണ്ട എന്ന് വെച്ച് അവൻ അതിന് മെനക്കെട്ടില്ല…. മുത്തശ്ശി പറഞ്ഞതുപോലെ നാമം ജപിച്ച് കണ്ണടച്ച് കിടന്നു…

പക്ഷെ എത്ര ഉറക്കം നടിച്ചിട്ടും എത്ര നാമം ജപിച്ചിട്ടും ആ സുന്ദരമുഖം വീണ്ടും വീണ്ടും അവന്റെ മനസ്സിൽ തെളിഞ്ഞുകൊണ്ടിരുന്നു…. പൂനിലാവ് പെയ്തപോലെ പുഞ്ചിരിക്കുന്ന പൊന്നിന്റെ നിറമുള്ള സുന്ദരി….

പറഞ്ഞുകേട്ട കഥകളിലെ യക്ഷികൾക്കെല്ലാം കഥകളുണ്ടായിരുന്നു…. പ്രണയത്തിന്റെ, വിരഹത്തിന്റെ, ചതിയുടെ, പകയുടെ കഥകൾ…. കഥകൾ കേൾക്കാൻ എന്നും ഇഷ്ടമുള്ള അക്ഷയ്ക്ക് ഒരുപാട് നേരം അങ്ങനെ കിടക്കാൻ സാധിച്ചില്ല…

അവൻ എഴുന്നേറ്റു…. തലേദിവസത്തെ പോലെത്തന്നെ ശബ്ദമുണ്ടാക്കാതെ താഴെയിറങ്ങി അവൻ കാവിലേക്ക് നടന്നു….

ഇന്നലെ കണ്ടതുപോലെ തന്നെ വെള്ളമണലിൽ ചുവന്ന പൂക്കൾ വീണ് ഒരു മണിയറ ഒരുങ്ങിയതുപോലെയായിരുന്നു ആ കാവിന്റെ നടുഭാഗം… ‘രാത്രി മാത്രം അണിഞ്ഞൊരുങ്ങുന്ന കാവോ..??’ അവൻ അതിശയിച്ചു…

അന്ന് രാവിലെ വല്യച്ഛൻ ഉപദേശിച്ചതിന് പിന്നാലെ അവൻ കാവിൽ വന്നിരുന്നു പക്ഷെ കരിമണ്ണിൽ കരിയിലകൾ മൂടിയ എന്നും കാണുന്ന പഴയ കാവായിരുന്നു അത്… പക്ഷെ ഇപ്പൊൾ…. ദേവസംഗമത്തിന് ഒരുക്കിയ വേദി പോലെ മനോഹരമായിരിക്കുന്നു….

അവനൊന്നും മനസിലായില്ല……

“അപ്പൂ…..!!!” അതിശയിച്ച് നിന്ന അവന്റെ മനസ്സിൽ കുളിര് കോരിയിട്ട നിമിഷം… അവളുടെ ശബ്ദം…. പിന്നിലായി അവളുണ്ടെന്ന തോന്നൽ അവന്റെ നെഞ്ചിടിപ്പ് വേഗത്തിലാക്കി…

അവൻ തിരിഞ്ഞുനോക്കി…

Updated: January 27, 2021 — 10:11 pm

81 Comments

  1. ഞാൻ വായിച്ചു തുടങ്ങി ട്ടോ

  2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    രണ്ടാമത്തെ തവണയാ വായിക്കണേ. അടുത്ത part ഉടൻ ഇടില്ലേ?? അടുത്തത് വായിക്കാൻ കൊതിയാവാ…..

    WITH LOOT OF LOVE…..

    ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ❤❤❤❤❤❤❤❤❤❤

    1. ഇന്നോ നാളെയോ ഉണ്ടാവും… കുറച്ച് അധികം details പറയാനുണ്ട് കഥയിൽ അപ്പൊ തെറ്റ് വരാതെ ശ്രദ്ധിക്കണ്ടേ പിന്നെ കഥയുടെ ഒഴുക്കും നോക്കണം… പരമാവധി നാളെ അതിനപ്പുറം പോവില്ല ❤❤❤

  3. ???

    1. ജീവനോടെ ഉണ്ടല്ലേ

      1. പാപ്പോയ്‌ കഥ വായിച്ചോ ഒന്നും പറഞ്ഞില്ലല്ലോ

    2. ❤❤❤

  4. So far very interesting and different yekshi story.

    Waiting for the next part eagerly.

    1. Thank you ❤❤❤

  5. Appusse story oru rekshemillattoo… night vayichu pedikamennu orthu vannathaa… pwolichu bro.. next part pettannu idanam kettoo.. waiting ??

    1. Thanks bro ഇടാം ❤❤❤

  6. അപ്പുകുട്ടാ….

    ഒടിയൻ ഇപ്പൊ ഇതാ യക്ഷി…. ഹൊറർ fantasy ഒരുപാട് ഇഷ്ടമാണെന്ന് തോന്നുന്നു എന്നെ പോലെ…….?

    ഇതുപോലെയുള്ള കഥകൾ കേള്ക്കാനും വായിക്കാനും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്… Sadharanayulla പ്രതികാരിയായ യക്ഷിയിൽ നിന്ന് പ്രണയിനിയായ യക്ഷി……♥️♥️♥️♥️♥️♥️

    വല്ലാതെ ഇഷ്ട്ടപെട്ടു… Aa വിവരണങ്ങൾ ഒരു സിനിമ കാണുന്ന പോലെ അച്ഛനും അമ്മയും മകനും ഒത്തുള്ള നിമിഷങ്ങൾ…..

    അക്ഷയുടെ ജീവിതത്തിൽ ഇനി എന്തൊക്കെ സംഭവിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു………

    സ്നേഹത്തോടെ…♥️♥️♥️♥️♥️

    1. ഇങ്ങനുള്ള കഥകളാണ് കൂടുതൽ ഇഷ്ടം… കഥ കേൾക്കുമ്പോൾ അതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കും.. അപ്പൊ അതൊന്നും ഒരു കഥയിലും ഇല്ലല്ലോയെന്ന് തോന്നും.. അങ്ങനെ അത് ഒരു കഥയാക്കും.. ഇതാണ് എന്റെ കഥകൾ… അങ്ങനെ യക്ഷികളെപ്പറ്റി അറിയാത്ത കുറച്ച് കാര്യങ്ങൾ കൂടി അടുത്തതിൽ ഉണ്ടാവും

      സ്നേഹത്തോടെ ❤❤❤

  7. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ബ്രോ ഇന്നാ വായിക്കാൻ പറ്റിയെ. നല്ല കഥ നല്ല അവതരണം. ഒരുപാട് ഇഷ്ട്ടപ്പെട്ടു. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി….

    ❤❤❤❤❤

    1. Thankyou bro❤❤❤

  8. Super waiting for next part….
    നല്ല ഒരു പ്രമേയം…
    പേജ് കൂട്ടി എഴുതുക.
    ?????????????????????????????????

    1. ശ്രമിക്കാറുണ്ട് പക്ഷെ ഒരുപാട് വാരിവലിച്ച് എഴുതാൻ തോന്നുന്നില്ല

  9. യക്ഷിയെ പ്രേമിക്കാൻ പറ്റൂലെ . നല്ല ഫീൽ ആയിരുന്നുട്ടോ …കാത്തിരിക്കാൻ ഒരു കഥ കൂടിയായി ….

    1. പെട്ടന് തന്നെ ഉണ്ടാവോ …

      1. അതിനൊരു യോഗം വേണം… എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല അത്.. ഒരാളോട് മാത്രമായിരിക്കും യക്ഷിക്ക് പ്രണയം തോന്നുക
        കഥ പെട്ടന്ന് തരാൻ ഞാൻ ശ്രമിക്കാം റോസ് ❤❤❤

  10. ? മൊഞ്ചത്തിയുടെ ഖൽബി ?

    ഓതേഴ്സ് ലിസ്റ്റില് അപ്പുൻ്റെ ഒരു കഥ (യക്ഷി) മാത്രേ കാണിക്കുന്നുള്ളു. ഒടിയൻ മിസ്സിങ് ആണ്.
    പക്ഷേ സെർച്ച് ചെയ്യുമ്പോൾ കിട്ടുന്നുണ്ട്..
    കുട്ടേട്ടനോട് ശരിയാക്കാൻ പറയണം..

    1. Mail അയച്ചിട്ടുണ്ട് bro ❤❤❤

  11. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളിച്ചു ❤❤❤❤❤❤
    ?????????
    പെട്ടന്ന് തീർന്നുപോയി
    നെക്സ്റ്റ് പാർട്ട്‌ വേഗം തരണം
    പ്ലീസ്

    1. വേഗം തരാൻ ശ്രമിക്കാം ❤❤❤

Comments are closed.