യക്ഷി [Appu] 249

അവൻ മുറ്റത്തേക്ക് ചെന്നു… മുറ്റത്തെ പണിക്കാരെയും അവരുടെ പണികളും നോക്കിയെന്നപോലെ പിന്നിൽ കൈകെട്ടി നിൽക്കുകയായിരുന്നു ഇന്ദ്രജിത്….

“നീ എന്തേലും കഴിച്ചോ..??” അക്ഷയ് പിന്നിലെത്തിയതും തിരിഞ്ഞുപോലും നോക്കാതെ അയാൾ ചോദിച്ചു….

“ഇല്ല വിശക്കുന്നില്ല….!!” അവൻ മറുപടി പറഞ്ഞു…

അയാൾ പതിയെ തിരിഞ്ഞ് അവനെ നോക്കി അവന്റെ അടുത്ത് വന്നു തോളിൽ കയ്യിട്ട് മുറ്റത്തേക്ക് നടന്നു…..

“അപ്പൂ…..!! കഥകൾ അന്വേഷിച്ച് പോവുന്ന പ്രകൃതമാണ് നിന്റേതെന്ന് എനിക്കറിയാം പക്ഷെ യക്ഷികഥകളൊന്നും കെട്ടുകഥകളല്ല സത്യമാണ്.. പക്ഷെ ഒരിക്കലും അതിനെ അന്വേഷിച്ച് പോകരുത് പോയാൽ അതിൽ നിന്നൊരു തിരിച്ചുപോക്കില്ല…. ” അയാൾ ദൂരേക്ക് നോക്കി അവനോട് പറഞ്ഞു…

” എനിക്കും ജയനും പെണ്മക്കളാ ഈ കുടുംബം ഇനി വളരേണ്ടത് അവരിലൂടെയല്ല നിന്നിലൂടെയാണ്… നീയാണ് ഇവിടെ വേണ്ടത്… ആ നീ വീണ്ടും ഏട്ടന്റെ വഴിയേ പോവരുത്….!!” അയാൾ ഉള്ളിൽ വളരെ സങ്കടമുള്ളത് പോലെ പറഞ്ഞു…

“രാജീവ് അമ്മാവന് എന്താ സംഭവിച്ചത്….??” അവൻ ഇന്ദ്രജിത്തിനോട് ചോദിച്ചു

“യക്ഷി….. യക്ഷികഥകൾ… ഏട്ടനെ ചെറുപ്പം മുതലേ ഒരുപാട് ആകർഷിച്ചു അതെല്ലാം… അവളെ സ്നേഹിച്ചു, ആരാധിച്ചു,മനസ്സിൽ കൊണ്ടുനടന്നു… അവസാനം അവളുടെ കൈകൊണ്ട് തന്നെ മരണം സംഭവിച്ചു…!!”

അക്ഷയ് ഇന്ദ്രജിത്തിനെ തന്നെ നോക്കി കേട്ടുകൊണ്ടിരുന്നു

” ഇന്ന് നിന്റെ വഴിയും അതാണ്… പോവരുത് എന്ന് പറയാൻ മാത്രമേ പറ്റുള്ളൂ… നിന്റെ അച്ഛനും അമ്മയ്ക്കും ഞങ്ങൾക്കും നീ മാത്രമേ ഉള്ളു.. ഓർത്താൽ നിനക്ക് നന്ന്….!!”

അത്രയും പറഞ്ഞ് കൺനിറഞ്ഞ് ഒരു ചെറിയ പുഞ്ചിരി സമ്മാനിച്ച് ഇന്ദ്രജിത് മുന്നോട്ട് നടന്നു… അക്ഷയ് അവിടെ തന്നെ നിന്നു… അയാൾ അവസാനം പറഞ്ഞത് അവന്റെ നെഞ്ചിലാണ് കൊണ്ടത്… അമ്മ അച്ഛൻ ബാക്കിയുള്ളവർ.. രാജീവ്‌ അമ്മാവന്റെ പോലെ തന്റെ ജഡവും ഉമ്മറത്ത് കിടത്തുമ്പോൾ എന്താവും അവരുടെ അവസ്ഥ…. അവന്റെ ചിന്തകൾ കാടുകയറി….

“അപ്പൂ….!!” മുറിയിലെത്തി എന്തൊക്കെയോ ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് നിരുപമ അങ്ങോട്ട് വന്നത്…

“കേറിവാ ചേച്ചി…!!” അവൻ ഒരു ചിരി സമ്മാനിച്ച് അവളെ അകത്തേക്ക് ക്ഷണിച്ചു…അവൾ അകത്തേക്ക് കയറി

“അനുചേച്ചി എവിടെ…??”

“അവൾ താഴെയിണ്ട് ഞാനിങ്ങ് പോന്നു…!!”

“ആഹ്…!!” വെറുതെ ഒരു മറുപടിയും കൊടുത്ത് അവൻ വീണ്ടും എന്തൊക്കെയോ ചിന്തയിലേക്ക് പോയി

“വല്യച്ചനെന്താ പറഞ്ഞത് നിന്നോട്….??” നിരുപമ ചോദിച്ചു..

“അത്.. ഇനീയെവിടെ പോവണ്ടാന്ന്…!!”

“വല്യച്ഛൻ പറയുന്നത് എന്തായാലും അത് അനുസരിക്കണം കേട്ടോ അപ്പൂ…. പ്രത്യകിച്ച് ഇക്കാര്യത്തിൽ…..!!”

“അതെന്താ ഇക്കാര്യത്തിൽ….??”

“വല്യച്ഛനെ എല്ലാവരും അനുസരിക്കുന്നതും ബഹുമാനിക്കുന്നതും വീട്ടിലെ കാരണാവരായതുകൊണ്ട് മാത്രമല്ല…!!”

“പിന്നെ..??”

Updated: January 27, 2021 — 10:11 pm

81 Comments

  1. ഞാൻ വായിച്ചു തുടങ്ങി ട്ടോ

  2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    രണ്ടാമത്തെ തവണയാ വായിക്കണേ. അടുത്ത part ഉടൻ ഇടില്ലേ?? അടുത്തത് വായിക്കാൻ കൊതിയാവാ…..

    WITH LOOT OF LOVE…..

    ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ❤❤❤❤❤❤❤❤❤❤

    1. ഇന്നോ നാളെയോ ഉണ്ടാവും… കുറച്ച് അധികം details പറയാനുണ്ട് കഥയിൽ അപ്പൊ തെറ്റ് വരാതെ ശ്രദ്ധിക്കണ്ടേ പിന്നെ കഥയുടെ ഒഴുക്കും നോക്കണം… പരമാവധി നാളെ അതിനപ്പുറം പോവില്ല ❤❤❤

  3. ???

    1. ജീവനോടെ ഉണ്ടല്ലേ

      1. പാപ്പോയ്‌ കഥ വായിച്ചോ ഒന്നും പറഞ്ഞില്ലല്ലോ

    2. ❤❤❤

  4. So far very interesting and different yekshi story.

    Waiting for the next part eagerly.

    1. Thank you ❤❤❤

  5. Appusse story oru rekshemillattoo… night vayichu pedikamennu orthu vannathaa… pwolichu bro.. next part pettannu idanam kettoo.. waiting ??

    1. Thanks bro ഇടാം ❤❤❤

  6. അപ്പുകുട്ടാ….

    ഒടിയൻ ഇപ്പൊ ഇതാ യക്ഷി…. ഹൊറർ fantasy ഒരുപാട് ഇഷ്ടമാണെന്ന് തോന്നുന്നു എന്നെ പോലെ…….?

    ഇതുപോലെയുള്ള കഥകൾ കേള്ക്കാനും വായിക്കാനും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്… Sadharanayulla പ്രതികാരിയായ യക്ഷിയിൽ നിന്ന് പ്രണയിനിയായ യക്ഷി……♥️♥️♥️♥️♥️♥️

    വല്ലാതെ ഇഷ്ട്ടപെട്ടു… Aa വിവരണങ്ങൾ ഒരു സിനിമ കാണുന്ന പോലെ അച്ഛനും അമ്മയും മകനും ഒത്തുള്ള നിമിഷങ്ങൾ…..

    അക്ഷയുടെ ജീവിതത്തിൽ ഇനി എന്തൊക്കെ സംഭവിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു………

    സ്നേഹത്തോടെ…♥️♥️♥️♥️♥️

    1. ഇങ്ങനുള്ള കഥകളാണ് കൂടുതൽ ഇഷ്ടം… കഥ കേൾക്കുമ്പോൾ അതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കും.. അപ്പൊ അതൊന്നും ഒരു കഥയിലും ഇല്ലല്ലോയെന്ന് തോന്നും.. അങ്ങനെ അത് ഒരു കഥയാക്കും.. ഇതാണ് എന്റെ കഥകൾ… അങ്ങനെ യക്ഷികളെപ്പറ്റി അറിയാത്ത കുറച്ച് കാര്യങ്ങൾ കൂടി അടുത്തതിൽ ഉണ്ടാവും

      സ്നേഹത്തോടെ ❤❤❤

  7. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ബ്രോ ഇന്നാ വായിക്കാൻ പറ്റിയെ. നല്ല കഥ നല്ല അവതരണം. ഒരുപാട് ഇഷ്ട്ടപ്പെട്ടു. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി….

    ❤❤❤❤❤

    1. Thankyou bro❤❤❤

  8. Super waiting for next part….
    നല്ല ഒരു പ്രമേയം…
    പേജ് കൂട്ടി എഴുതുക.
    ?????????????????????????????????

    1. ശ്രമിക്കാറുണ്ട് പക്ഷെ ഒരുപാട് വാരിവലിച്ച് എഴുതാൻ തോന്നുന്നില്ല

  9. യക്ഷിയെ പ്രേമിക്കാൻ പറ്റൂലെ . നല്ല ഫീൽ ആയിരുന്നുട്ടോ …കാത്തിരിക്കാൻ ഒരു കഥ കൂടിയായി ….

    1. പെട്ടന് തന്നെ ഉണ്ടാവോ …

      1. അതിനൊരു യോഗം വേണം… എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല അത്.. ഒരാളോട് മാത്രമായിരിക്കും യക്ഷിക്ക് പ്രണയം തോന്നുക
        കഥ പെട്ടന്ന് തരാൻ ഞാൻ ശ്രമിക്കാം റോസ് ❤❤❤

  10. ? മൊഞ്ചത്തിയുടെ ഖൽബി ?

    ഓതേഴ്സ് ലിസ്റ്റില് അപ്പുൻ്റെ ഒരു കഥ (യക്ഷി) മാത്രേ കാണിക്കുന്നുള്ളു. ഒടിയൻ മിസ്സിങ് ആണ്.
    പക്ഷേ സെർച്ച് ചെയ്യുമ്പോൾ കിട്ടുന്നുണ്ട്..
    കുട്ടേട്ടനോട് ശരിയാക്കാൻ പറയണം..

    1. Mail അയച്ചിട്ടുണ്ട് bro ❤❤❤

  11. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളിച്ചു ❤❤❤❤❤❤
    ?????????
    പെട്ടന്ന് തീർന്നുപോയി
    നെക്സ്റ്റ് പാർട്ട്‌ വേഗം തരണം
    പ്ലീസ്

    1. വേഗം തരാൻ ശ്രമിക്കാം ❤❤❤

Comments are closed.