അതൊരു കാവാണെന്നും മുന്നിൽ നിൽക്കുന്നത് യക്ഷിയാണെന്നും അവളെ നേരിൽ കണ്ടവരാരും പിന്നീട് ലോകം കണ്ടിട്ടില്ലെന്നുമൊന്നും അവന്റെ ചിന്തയിലേ വന്നില്ല…..
കണ്മഷി കൊണ്ടെഴുതിയ കാന്തം പോലുള്ള കണ്ണുകൾ…. അതിന് മുകളിൽ ചോദ്യമെറിയുംപോലുള്ള പുരികങ്ങൾ …. നീണ്ട് വിടർന്ന മൂക്ക്… വിടർന്ന് വരുന്ന റോസാപൂക്കൾ പോലെ ചെറിയ ചുവന്ന ചുണ്ടുകൾ…. പൊന്നിന്റെ നിറമുള്ള പെണ്ണിന് മാറ്റുകൂട്ടാനെന്ന പോലെ ഇരുകാതിലും പത്തരമാറ്റിൽ തിളങ്ങുന്ന തങ്കകമ്മലുകൾ…കയ്യിൽ പച്ചനിറമുള്ള കുപ്പിവളകൾ……. നിതംബം മറയുന്നത്ര നീളമുള്ള മുടി നീളത്തിൽ പിന്നി അറ്റം മുന്നിലേക്ക് ഇട്ടിരിക്കുന്നു…. അതിൽ മുല്ലപ്പൂക്കളും… പച്ച നിറമുള്ള ബ്ലൗസും വെള്ള പാവാടയുമിട്ട് വൃദ്ധനെപ്പോലും വികാരഭരതനാക്കുന്ന പുഞ്ചിരിയോടെ നിൽക്കുന്ന അതിസുന്ദരിയായ യക്ഷി….
“അപ്പൂ……!!” അവൾ വിളിച്ചു….
യുഗങ്ങൾക്കപ്പുറം നിന്നാരോ വിളിച്ചതുപോലെ അവന് തോന്നി…. സന്തോഷം കൊണ്ടവന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി… അവനറിയാതെ മുന്നോട്ട് നടന്നു…
പക്ഷെ അടുത്തെത്തിയില്ല അതിന് മുന്നേ കാഴ്ച മങ്ങി…. കാവും സുന്ദരിയും എല്ലാം ഒരു മങ്ങൽ മാത്രമായി… അവന് തലകറങ്ങി… പിന്നെയൊന്നും ഓർമയില്ല…
പിറ്റേന്ന് അക്ഷയ് കണ്ണുതുറക്കുമ്പോൾ അവൻ വീട്ടിലെ അവന്റെ മുറിയിൽ കട്ടിലിൽ കിടക്കുകയായിരുന്നു…..
‘അപ്പൊ അതെല്ലാം സ്വപ്നമായിരുന്നൊ??? ‘ അവൻ തന്നോട് തന്നെ ചോദിച്ചു…
തലക്ക് വല്ലാത്ത ഭാരം തോന്നിയതുകൊണ്ട് അവൻ അമ്മയെ അന്വേഷിച്ച് താഴേക്ക് ചെന്നു…. പക്ഷെ അവിടെ ആസ്വഭാവികമായി എന്തോ സംഭവിച്ചതുപോലെ എല്ലാവരും കൂടിയിരുന്നു…. അവൻ വരുന്നത് കണ്ട് എല്ലാവരും അവനെ തന്നെ നോക്കി… വീട് മാറിക്കിടന്നുറങ്ങിയിട്ട് മറ്റേതോ വീട്ടിലെ നടുമുറ്റത്തേക്ക് വരുന്ന പോലെ തോന്നി അവന്….
“എന്താ എല്ലാരും ഇങ്ങനെ നോക്കണേ..??” അവൻ ആശ്ചര്യത്തോടെ ചോദിച്ചു
” നീ ഇന്നലെ രാത്രി എങ്ങനെയാ കാവിൽ എത്തിയത്…??” ജയരാജ് അവനോട് ചോദിച്ചു…
അവന്റെ മനസ്സിൽ പെട്ടന്ന് ഒരു സന്തോഷം വന്നു…. അപ്പൊ കണ്ടതൊന്നും സ്വപ്നമല്ല.. ഇവരാണ് കാവിൽ നിന്ന് എന്നെ ഇവിടെക്കൊണ്ടുവന്ന് കിടത്തിയത്… അപ്പോ ആ സുന്ദരി… അവളും ഉള്ളത് തന്നെ…
“അപ്പൂ… നിന്നോടാ ചോദിച്ചത്…??” ഇന്ദു ഇടപെട്ടു….
“യക്ഷിയെ അന്വേഷിച്ച് പോയതാ അമ്മേ….!!” എന്തെന്നില്ലാത്ത ധൈര്യത്തിലോ മനസ്സിൽ പെട്ടന്നുണ്ടായ സന്തോഷത്തിലോ അവൻ പറഞ്ഞു….
പക്ഷെ അത് കേട്ട് അവിടെ ഉണ്ടായിരുന്നവരെല്ലാം ഒന്ന് ഞെട്ടി പരസ്പരം നോക്കി…. ഇന്ദുവും മാധവനും മാത്രം ഞെട്ടിയില്ല… ഇവനിതിന് ഇറങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളു എന്ന ഭാവത്തിലായിരുന്നു അവർ…
“നീയിത് എന്ത് ഭാവിച്ചാ കുട്ടീ…. യക്ഷിയെ അന്വേഷിച്ച് പോയ ആരെയാ പിന്നെ കണ്ടിട്ടുള്ളത്… അത് അന്വേഷിച്ച് പോക്കല്ല അവൾ വശീകരിക്കുന്നതാ അങ്ങനെ അവൾടെ കയ്യില് പെട്ടാ പിന്നെ രക്ഷപെടില്ല… ന്റെ രാജീവനും അങ്ങനാ….!!” പറഞ്ഞു മുഴുവക്കാതെ രാജീവൻ അമ്മാവന്റെ അമ്മ കരഞ്ഞ് തുടങ്ങി…
കുറച്ച് നേരം ആരുമൊന്നും പറഞ്ഞില്ല..
“ആ ഇനി കണ്ണീരും കരച്ചിലും ഒന്നും വേണ്ട എല്ലാരും പൊക്കോളൂ… അപ്പൂ നീ മുറ്റത്തേക്ക് വാ…!!” ഇന്ദ്രജിത് ആണ് പറഞ്ഞത്…. ഇന്ദുവിന്റെ ഏട്ടൻ.. തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ… ഇന്ദ്രജിത് പറഞ്ഞാൽ പിന്നെ അവിടൊരു മറുവാക്കില്ല… അങ്ങനെ പാടില്ല..
ഞാൻ വായിച്ചു തുടങ്ങി ട്ടോ
രണ്ടാമത്തെ തവണയാ വായിക്കണേ. അടുത്ത part ഉടൻ ഇടില്ലേ?? അടുത്തത് വായിക്കാൻ കൊതിയാവാ…..
WITH LOOT OF LOVE…..
ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R
❤❤❤❤❤❤❤❤❤❤
ഇന്നോ നാളെയോ ഉണ്ടാവും… കുറച്ച് അധികം details പറയാനുണ്ട് കഥയിൽ അപ്പൊ തെറ്റ് വരാതെ ശ്രദ്ധിക്കണ്ടേ പിന്നെ കഥയുടെ ഒഴുക്കും നോക്കണം… പരമാവധി നാളെ അതിനപ്പുറം പോവില്ല ❤❤❤
???
ജീവനോടെ ഉണ്ടല്ലേ
പാപ്പോയ് കഥ വായിച്ചോ ഒന്നും പറഞ്ഞില്ലല്ലോ
❤❤❤
So far very interesting and different yekshi story.
Waiting for the next part eagerly.
Thank you ❤❤❤
Appusse story oru rekshemillattoo… night vayichu pedikamennu orthu vannathaa… pwolichu bro.. next part pettannu idanam kettoo.. waiting ??
Thanks bro ഇടാം ❤❤❤
അപ്പുകുട്ടാ….
ഒടിയൻ ഇപ്പൊ ഇതാ യക്ഷി…. ഹൊറർ fantasy ഒരുപാട് ഇഷ്ടമാണെന്ന് തോന്നുന്നു എന്നെ പോലെ…….?
ഇതുപോലെയുള്ള കഥകൾ കേള്ക്കാനും വായിക്കാനും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്… Sadharanayulla പ്രതികാരിയായ യക്ഷിയിൽ നിന്ന് പ്രണയിനിയായ യക്ഷി……♥️♥️♥️♥️♥️♥️
വല്ലാതെ ഇഷ്ട്ടപെട്ടു… Aa വിവരണങ്ങൾ ഒരു സിനിമ കാണുന്ന പോലെ അച്ഛനും അമ്മയും മകനും ഒത്തുള്ള നിമിഷങ്ങൾ…..
അക്ഷയുടെ ജീവിതത്തിൽ ഇനി എന്തൊക്കെ സംഭവിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു………
സ്നേഹത്തോടെ…♥️♥️♥️♥️♥️
ഇങ്ങനുള്ള കഥകളാണ് കൂടുതൽ ഇഷ്ടം… കഥ കേൾക്കുമ്പോൾ അതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കും.. അപ്പൊ അതൊന്നും ഒരു കഥയിലും ഇല്ലല്ലോയെന്ന് തോന്നും.. അങ്ങനെ അത് ഒരു കഥയാക്കും.. ഇതാണ് എന്റെ കഥകൾ… അങ്ങനെ യക്ഷികളെപ്പറ്റി അറിയാത്ത കുറച്ച് കാര്യങ്ങൾ കൂടി അടുത്തതിൽ ഉണ്ടാവും
സ്നേഹത്തോടെ ❤❤❤
ബ്രോ ഇന്നാ വായിക്കാൻ പറ്റിയെ. നല്ല കഥ നല്ല അവതരണം. ഒരുപാട് ഇഷ്ട്ടപ്പെട്ടു. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി….
❤❤❤❤❤
Thankyou bro❤❤❤
Super waiting for next part….
നല്ല ഒരു പ്രമേയം…
പേജ് കൂട്ടി എഴുതുക.
?????????????????????????????????
ശ്രമിക്കാറുണ്ട് പക്ഷെ ഒരുപാട് വാരിവലിച്ച് എഴുതാൻ തോന്നുന്നില്ല
യക്ഷിയെ പ്രേമിക്കാൻ പറ്റൂലെ . നല്ല ഫീൽ ആയിരുന്നുട്ടോ …കാത്തിരിക്കാൻ ഒരു കഥ കൂടിയായി ….
പെട്ടന് തന്നെ ഉണ്ടാവോ …
അതിനൊരു യോഗം വേണം… എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല അത്.. ഒരാളോട് മാത്രമായിരിക്കും യക്ഷിക്ക് പ്രണയം തോന്നുക
കഥ പെട്ടന്ന് തരാൻ ഞാൻ ശ്രമിക്കാം റോസ് ❤❤❤
ഓതേഴ്സ് ലിസ്റ്റില് അപ്പുൻ്റെ ഒരു കഥ (യക്ഷി) മാത്രേ കാണിക്കുന്നുള്ളു. ഒടിയൻ മിസ്സിങ് ആണ്.
പക്ഷേ സെർച്ച് ചെയ്യുമ്പോൾ കിട്ടുന്നുണ്ട്..
കുട്ടേട്ടനോട് ശരിയാക്കാൻ പറയണം..
Mail അയച്ചിട്ടുണ്ട് bro ❤❤❤
വൗ പൊളിച്ചു ❤❤❤❤❤❤
?????????
പെട്ടന്ന് തീർന്നുപോയി
നെക്സ്റ്റ് പാർട്ട് വേഗം തരണം
പ്ലീസ്
വേഗം തരാൻ ശ്രമിക്കാം ❤❤❤