യക്ഷയാമം (ഹൊറർ) – 5 57

പക്ഷെ തിരുമേനിയുടെ വാക്കിന് വിലകല്പിക്കാതെ ഗൗരി അപ്പൂപ്പൻകാവിനുള്ളിലേക്ക് നടന്നു.

ശാന്തമായപ്രകൃതി ഉണർന്നു.
കിളികൾ കലപില ശബ്ദമുണ്ടാക്കാൻ തുടങ്ങി.
ഇളംങ്കാറ്റിൽ എവിടെനിന്നോ അപ്പൂപ്പന്താടികൾ പറന്നുയർന്നു.
അവ ഗൗരിക്കുനേരെ ഒരുമിച്ചൊഴുകിയെത്തി.

“ഹോ, എന്ത് മനോഹരമായ സ്ഥലം, നല്ലതണുത്ത കാറ്റ്,
വെക്കേഷൻ ഇങ്ങട് വന്നിലായിരുന്നെങ്കിൽ വലിയ നഷ്ടമായിരുന്നേനെ.”

അവൾ ഞാന്നുക്കിടക്കുന്ന വള്ളികൾ കൈകൊണ്ട് തട്ടിമാറ്റി കാവിനുള്ളിലേക്ക് കടന്നു.
പിന്നിൽ ചമ്മലകൾ ഞെരിയുന്നശബ്ദം.
ഗൗരി തിരിഞ്ഞുനോക്കി.

“ഇല്ല്യാ, അരുമില്ല്യാ..”
പക്ഷെ തന്റെയടുത്തേക്ക് ആരൊ നടന്നുവരുന്നുണ്ടെന്ന് അവൾക്ക് തോന്നി.

“ഗൗരീ.., മോളേ,”
അകലെനിന്നും തിരുമേനി നീട്ടിവിളിക്കുന്നതുകേട്ട ഗൗരി പെട്ടന്ന് തിരിഞ്ഞുനോക്കി.
അവളുടെ കണ്മുൻപിലൂടെ എന്തോ ഒന്ന് മിന്നിമായുന്നത് ഒരുമിന്നായം പോലെ കണ്ടു.

പകച്ചുനിന്ന അവളിൽ ഭയം പൊട്ടിപുറപ്പെട്ടു.

തിരിഞ്ഞോടിയ ഗൗരി കാട്ടുവള്ളിയിൽ തട്ടി തടഞ്ഞുവീണു.

കൈകൾ നിലത്തുകുത്തി അവൾ പിടഞ്ഞെഴുന്നേറ്റു.