യക്ഷയാമം (ഹൊറർ) – 5 57

ശേഷം ഗന്ധർവ്വക്ഷേത്രം പൊളിച്ചുപണിയണം,
വിളക്ക് കൊളുത്തി പഴതുപോലെ പൂജയാരംഭിക്കണം.”

മഞ്ചാടികുന്നുകയറി അപ്പൂപ്പൻ കാവിലേക്ക് കാർകടന്നതും വലിയശബ്ദത്തിൽ ഒരു ടയർ പൊട്ടിത്തെറിച്ചു.

“എന്താ രാമാ ?..”

“തിരുമേനി, ടയർ പൊട്ടിന്നാതൊന്നുന്നെ.”

“വേറെ ടയറില്ലേ രാമാ..”
കാറിലിരുന്നുകൊണ്ട് തിരിമേനി ചോദിച്ചു.

“ഉവ്വ്, ഇപ്പോൾ തന്നെ മാറ്റിയിടാം.”

രാമൻ കാറിൽനിന്നിറങ്ങിയതിനുപിന്നാലെ
ഗൗരിയും ഡോർ തുറന്ന് പുറത്തേക്കിറങ്ങി.

ഒഴിഞ്ഞ ഒരു കുന്ന്. കുറെ വൃക്ഷങ്ങളും, ചെടികളും, കാടുപിടിച്ചു നിൽക്കുന്നു

“വേറെ വഴിയില്ല്യേ മുത്തശ്ശാ ”
കാറിലേക്ക് നോക്കിക്കോണ്ട് ഗൗരി ചോദിച്ചു.

“ഉവ്വ്, അതിത്തിരി കൂടുതലാ, ഇതാണ് യഥാർത്ഥവഴി.”

“രാമേട്ടാ എത്രസമയമെടുക്കും.”
കാറിന്റെ ടയറഴിക്കുന്ന രാമനോട് അവൾ ചോദിച്ചു.

“ഇരുപത് മിനിറ്റ്. അതിനുള്ളിൽ ശരിയാകും.”

ഗൗരി അപ്പൂപ്പൻകാവിനു ചുറ്റുംനടന്നു.

“മോളേ, ഇങ്ങട് വരൂ, അങ്ങോട്ടൊന്നും പോവല്ലേ”

കാറിലിരുന്ന് തിരുമേനി വിളിച്ചുപറഞ്ഞു.