യക്ഷയാമം (ഹൊറർ) – 21 31

“സീത.”
ഇടറിയസ്വരത്തിൽ അയാൾ പറഞ്ഞു.

“അപ്പോൾ നീ മറന്നിട്ടില്ല്യാലേ,”

മാർത്താണ്ഡൻ തന്റെ ചുറ്റിലും നോക്കി.
ശേഷം ഇടതുഭാഗത്ത് തളികയിൽ വച്ചിരുന്ന ഭസ്മമെടുത്ത് സീതയുടെ നേരെയെറിഞ്ഞു.

“ഹ…ഹ…ഹ,…”
അവൾ ആർത്തട്ടഹസിച്ചു”

മഞ്ഞകലങ്ങിയ അവളുടെ മിഴികളിൽനിന്നും രക്തം തുള്ളികളായി ഒഴുകാൻ തുടങ്ങി.
അടിച്ചുണ്ടിനെ പിന്നിലാക്കി അവളുടെ ദ്രംഷ്ഠകൾ വളർന്നു.

വളർന്നുവന്ന ദ്രംഷ്ഠകളിൽ രക്തം പറ്റിപിടിച്ചിട്ടുണ്ടായിരുന്നു.

പെട്ടന്ന് സീതയുടെ വലതുകൈ നീണ്ട് മാർത്താണ്ഡന്റെ കഴുത്തിൽ പിടിയുറപ്പിച്ച് ശ്വാസം തടഞ്ഞുവച്ചു.

നാവും കൃഷ്ണമണികളും ഒരുമിച്ച് പുറത്തേക്കുവന്നു.
തൊട്ടടുത്ത നിമിഷം സീത അയാളെ ഉയർത്തിയെറിഞ്ഞു.

നിലത്തുപതിച്ച മാർത്താണ്ഡന്റെ വായിൽകൂടെ രക്തം ഒലിച്ചിറങ്ങി.
സീതയുടെ പരാക്രമം കാണാൻ കാഴ്ച്ചക്കാരായി കരിനാഗാവും, കരിമ്പൂച്ചയും എങ്ങുനിന്നോ വന്നുനിന്നിരുന്നു.

കൈകുത്തിയെഴുന്നേറ്റ മാർത്താണ്ഡൻ ചുടലഭദ്രയുടെ കാൽച്ചുവട്ടിൽ വച്ച തന്റെ മാന്ത്രികദണ്ഡെടുക്കാൻ വേണ്ടി അങ്ങോട്ട് വളരെവേഗത്തിൽ മുടന്തിനടന്നു.

പക്ഷെ ആ ശ്രമത്തെ സീത തടഞ്ഞു.
മണ്ണുകൊണ്ട് തേച്ച നിലത്തേക്ക് അയാളുടെ കാലുകൾ ആഴ്ന്നിറക്കി

വേദനകൊണ്ട് മാർത്താണ്ഡൻ അലറിവിളിച്ചു.

“എന്നെ.. എന്നെയൊന്നും ചെയ്യരുത്..”
അയാൾ സീതക്കുമുൻപിൽ കെഞ്ചി.