യാഹൂ റെസ്റ്റോറന്റ് 1 (The Missing cases)[VICKEY WICK] 128

Views : 9566

“ആ, ഇങ്ങനെ കിടന്നോ. വല്ലോം അറിയുന്നുണ്ടോ? ദേ, ടിവിൽ ഒക്കെ വന്ന്. ആള് ഫേമസ് ആയല്ലോ. ആ, അല്ലേലും ചെറിയ ഫേമസ് ആണല്ലോ… ”

 

വണ്ടിയുടെ പിൻവശത്ത് ഒരാൾ ബോധം പാതി മറഞ്ഞ അവസ്ഥയിൽ കിടന്നു ഞെരങ്ങുന്നു. അയാളുടെ ദേഹമാകെ ചെളിപുരണ്ടിരുന്നു. മുഖം തീരെ വ്യക്തമല്ല. എന്നാൽ ജിൽസണിന്റെ സംഭാഷണത്തിൽ നിന്നും അതാരാണെന്നു വ്യക്തമായിരുന്നു. അതേ, മിസ്സിംഗ്‌ വി. ഐ. പി., ജോസ് പി തോമസ്.

 

“ഒരു ഡോസ് കൂടി തരാം. അപ്പോഴേക്കും നമ്മൾ അങ്ങ് എത്തും. ”

 

ഇതും പറഞ്ഞു ജിൽസൺ ഒരു സിറിഞ്ചിൽ സെഡേറ്റീവ് നിറച്ച് അയാളുടെ ഞെരമ്പിൽ കുത്തിയിറക്കി. അയാൾ ഒന്ന് മുരണ്ടിട്ട് ഇടത്തേക്കും വലത്തേക്കും പതിയെ തലതിരിച്ചു കൊണ്ടിരുന്നു. അധികം വൈകാതെ വീണ്ടും ഒരു ആഴമുള്ള ഉറക്കത്തിലേക്ക് നീങ്ങി. ആ എസ് യു വി പതിയെ മുന്നോട്ട് നീങ്ങി.

 

ജിൽസൺ ഒരു പാട്ട് ഒക്കെ ഇട്ട് കാറിന്റെ a/c യും ഓൺ ആക്കി വളരെ കൂൾ ആയിട്ട് പൊയ്ക്കൊണ്ടിരുന്നു. കുറെ ദൂരം ചെന്നപ്പോൾ പോലീസ് ചെക്കിങ്.

 

“ആഹാ, വന്നല്ലോ വനമാല. സാറേ, സാറിന് എന്ത് തോന്നുന്നു. സാർ രക്ഷപ്പെടുമോ ഇല്ലയോ? ഓഹ്, സോറി. ഇനി ഇപ്പൊ ഒരു 3 മണിക്കൂർ കഴിഞ്ഞേ സാർ കണ്ണ് തുറക്കൂ. ഹ്മ്മ്… ”

 

“അഹ്, നിർത്ത്… നിർത്ത്… വണ്ടിയിൽ എന്താ?”

 

“സാറേ, എന്റെ ഒരു പരിചയക്കാരനാ. ഞാൻ കാർ പാർക്ക് ചെയ്തിരുന്ന ഗ്രൗണ്ടിലേക്ക് വന്നപ്പോ ഇങ്ങേർ അവിടെ ചെളിക്കുഴിയിൽ വീണു ഉരുണ്ട് പിരണ്ടു കിടക്കുന്നു. ഭാഗ്യത്തിന് എനിക്ക് ആളെ പിടി കിട്ടി. മൂപ്പർ ഒന്ന് ബാറിൽ കേറീട്ടു കാർ പാർക്കിങ്ങ്ലേക്ക് വരുന്ന വഴി ചെളിക്കുഴിയിൽ വീണതാകാനാ ചാൻസ്. ആൾ നല്ല ഫിറ്റ്‌ ആ. മയക്കത്തിലാ… ”

 

 

“മ്മ്… നോക്കട്ടെ. നീ വെള്ളമടിച്ചിട്ട് ഉണ്ടോ ഡാ? ”

 

“അയ്യോ ഇല്ല സാർ. ഊതണോ? ”

 

“അയ്യോ, ഒരുപാട് അങ്ങ് ഊതല്ലേ… ”

 

“അഹ്, ഏതായാലും ഇയാളുടെ മുഖം ഒന്ന് കഴുകി എടുക്കണം. അറിയാല്ലോ ജോസ് പി സാർ മിസ്സിംഗ്‌ ആ. അതിന്റെ ചെക്കിങ് ആ ഇത്‌. ”

 

“അതിനെന്താ, സാർ കഴുകി നോക്കിക്കോ. ”

 

“എന്തോ…? ഇങ്ങോട്ട് ഇറങ്ങി പിടിച്ച് പോക്കെടാ ഈ മൊതലിനെ.”

 

“അയ്യോ സാറേ എനിക്ക് കുടയില്ല. ”

 

“ഓ, നീ പിന്നെ തീരെ നനഞ്ഞിട്ടും ഇല്ല. ഇനി നിനക്ക് എന്തിനാടാ കുട. ഈ കാറിനു വെല്ലോ ഓട്ടയും ഒണ്ടോ? ”

Recent Stories

The Author

Vickey Wick

54 Comments

  1. തുടക്കം നന്നായിട്ടുണ്ട് ബ്രോ 😍😍
    ഇഷ്ടായി ❤️
    തുടരുക 😌 അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടേ 😁

    1. തരാം, ഒരു ഫാന്റസി സ്റ്റോറി ടെ വർക്കിൽ ആണ്. അത് ഒന്ന് പോസ്റ്റിക്കോട്ടെ. 🙂

  2. 🌷🌷

    1. താങ്ക് യു ബ്രോ 🥰

  3. Hi Vickey Wick,

    ജിൽസൺ ന്റെ cool ആയുള്ള എന്‍ട്രി കൊള്ളാം. പിന്നെ പോലീസ് ചെക്കിംഗിൽ അവന്‍ വണ്ടി നിര്‍ത്തിയപ്പോഴും — ഒരു കൂസലില്ലാതെ സാധാരണഗതിയിലുള്ള പെരുമാറ്റവും, പിന്നെ ഭയമൊ ടെന്‍ഷനൊ അവന് ഇല്ലാത്തതും, അതുപോലെ ചെക്കിംഗിൽ നിര്‍ത്താതെ ഓടിച്ചു പോയ വണ്ടിയില്‍ ഉള്ളവരും ജിൽസണും തമ്മില്‍ കൂട്ടുകെട്ട് ഉണ്ടെന്നും… ഇങ്ങനെയുള്ള ഒരു situation നേരത്തെ മനസില്‍ കണ്ടിട്ട് മറ്റേ വണ്ടിയുടെ ആ പോക്ക് pre-planned ആണെന്നും തോന്നി.

    ശ്വേതാ efficiency ഉള്ള ഒരു ഓഫീസർ ആണെന്ന് വായനക്കാരുടെ മനസില്‍ നിങ്ങള്‍ക്ക് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. പിന്നെ totally കഥ വളരെ നന്നായിട്ടുണ്ട്.

    പിന്നേ, ന്യൂസിൽ എല്ലാം ഒരാളെ കുറിച്ച് പറയുമ്പോൾ ആ വ്യക്തിയുടെ നെയിം ചുരുക്കി പറയാതെ ഫുൾ നെയിം എടുത്ത് പറയും എന്നാണ് എനിക്ക് തോന്നുന്നത് (“A.C.P ഹർഷയെ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റക്കാരൻ അല്ലെന്നു വിധിച്ചു.”)

    കഥ എന്തായാലും എനിക്ക് ഇഷ്ടമായി.

    സ്നേഹത്തോടെ ഒരു വഴിപോക്കന്‍ ❤️♥️❤️

    1. നിങ്ങളുടെ ചിന്താ ധാര എന്നെ അത്ഭുതപെടുത്തുന്നു സുഹൃത്തേ.

      ഞാനും ആദ്യം ഫുൾ നെയിം ആക്കി പറയാൻ ആണ് ആലോചിച്ചിരുന്നത്. ബട്ട്‌ ഹർഷയെ വെറുതെ വിട്ടു എന്ന് പറയുമ്പോൾ ആ കേസ് ആൾറെഡി റണ്ണിംഗ് ആണ്. ഹർഷ കുറ്റാരോപിതൻ ആയപ്പോൾ മുതൽ തുടരെ തുടരെ ന്യൂസ്‌ കളും ഉണ്ടാകും. മാത്രമല്ല ശ്വേത പറയുന്നുമുണ്ട് അങ്ങനെ ഇതിൽ നിന്നും നീ രക്ഷപെട്ടു അല്ലെ? അതായത് ഹർഷയുടെ മേൽ മുൻപും ഇത്തരം ആരോപണങ്ങൾ ഉണ്ടായിട്ടും ഉണ്ട്. ഹി ഈസ്‌ ആൾറെഡി ഫേമസ് ഇൻ ന്യൂസ്‌. അത്തരം സാഹചര്യങ്ങളിൽ ഇത്തരം ചുരുക്ക രൂപങ്ങൾ കാണാറുണ്ട്. അത് കൊണ്ട് ആണ് അങ്ങനെ ഇട്ടത്.

      കഥ വായിച്ചു അഭിപ്രായം അറിയിച്ചതിനു നന്ദി സുഹൃത്തേ. 🥰

      1. Bro പറഞ്ഞത് ശെരിയാണ്.. But ഇടക്ക് വെച്ച് ശ്വേതയുടെ വായില്‍ നിന്നും ഹര്‍ഷയുടെ പേര് മുഴുവനായി കേട്ടപ്പോൾ ചെറിയൊരു confusion കാരണം ഞാൻ repeat അടിച്ച് ആദ്യം “ഹര്‍ഷ” എന്ന് വായിച്ചതിന്റെ ആ ഭാഗം മുഴുവനും ഹർഷയെ സ്ത്രീയായി ഏതെങ്കിലും വാക്കുകൾ സൂചിപ്പിച്ചോ എന്ന് തപ്പിനോക്കി😀.

        പിന്നേ എന്റെ ചിന്താധാര കഥയെ ബാധിക്കുന്ന തരത്തിൽ ആയിരുന്നില്ല എന്ന് വിശ്വസിക്കുന്നു.❤️

        1. ഒരിക്കലും കഥയെ ബാധിക്കുന്ന തരത്തിൽ അല്ല. Brilliant എന്ന് വേണം പറയാൻ.

          ഹർഷ എന്നുള്ളത് സ്ത്രീ ആണെന്ന് തെറ്റ് ധരിക്കാൻ ചാൻസ് ഉണ്ടെന്നു എനിക്ക് തോന്നിയിരുന്നു. അതുകൊണ്ടാണ് ഒരു ഭാഗത്തിൽ ഹർഷാദ് ശിവ എന്ന ഫുൾ നെയിം പറഞ്ഞത്. പിന്നെ പി സി മാഡം എന്നല്ലല്ലോ സർ എന്നല്ലേ ഹർഷയെ അഭിസംബോധന ചെയ്യുന്നത്. അതൊക്കെ മതിയാകും എന്ന് തോന്നി. മാത്രമല്ല ‘അവൻ’ എന്നാണ് ഹർഷയുടെ നീക്കങ്ങളെ സൂചിപ്പിക്കുന്നിടത് ഉപയോഗിച്ചിരിക്കുന്നത്. സ്ത്രീ ആണെങ്കിൽ ‘അവൾ’ അല്ലെ വരൂ.

          1. സ്ത്രീ ആണെങ്കിലും അവർ എന്ന് പറയാറുണ്ട്. Anyway ഇതൊരു തര്‍ക്കമല്ല 😁😁

          2. അവർ എന്ന് ഹർഷയുടെ ഒരു പ്രവർത്തിക്കു മുൻപും എഴുതിയിട്ട് ഇല്ല ല്ലൊ ബ്രോ. 🤔 ഹർഷയോടൊപ്പം മറ്റൊരാൾ കൂടി ഉൾപ്പെടുമ്പോൾ അവരെ മൊത്തത്തിൽ സൂചിപ്പിക്കാൻ അങ്ങനെ പറഞ്ഞിട്ട് ഉണ്ടെങ്കിലേ ഉള്ളൂ. 🙂

          3. അങ്ങനെയല്ല ഞാൻ പറഞ്ഞത്..
            സ്ത്രീകളെയും “അവർ” എന്ന് പറയാറുണ്ട് എന്നാണ് ഞാൻ പറഞ്ഞത്.

          4. ഓഹ്,ഓക്കേ ബ്രോ. സോറി,ഞാൻ വിചാരിച്ചു ഇനി ഞാൻ എങ്ങാനും കഥയിൽ തെറ്റായി എഴുതിപ്പോയോ ന്നു. 😬

  4. Vickey, valare nannayittund. Waiting 4 nxt part…

    1. താങ്ക് യു ഷാന. 🥰

  5. സൈറ്റിൽ ഇപ്പോഴാണ് കയറിയതും സ്റ്റോറി കണ്ടതും ഒക്കെ… Sep 8നു അല്ലെ ആദ്യം ഷെഡ്യൂൾ ചെയ്തത്…? ഏതായാലും അതിനു മുന്നേ തന്നതിന് നന്ദി… 😌

    ഒറ്റ വാക്കിൽ പറഞ്ഞാൽ ഗംഭീരം…. ഒത്തിരി ഇഷ്ടപ്പെട്ടു… നല്ല ഒഴുക്ക്…❤
    തുടക്കത്തിൽ ഒരു ചായക്കടയുടെ സീൻ നർമം കലർത്തിയെഴുതി ഹിന്റുകൾ വളരെ നോർമൽ ആയി തന്നെ വായനക്കാരുടെ മനസ്സിലേക്ക് ഇട്ട് തന്നു… മികച്ച ഒരു തുടക്കം തന്നെയായിരുന്നു അത്…👌
    നല്ല പശ്ചാത്തലവും…
    ജിൽസണെ കുറിച് സംശയങ്ങൾ തോന്നിയിരുന്നു… മിസ്സിംഗ്‌ കേസുമായി എന്തെങ്കിലും ബന്ധം കാണുമെന്നു പ്രതീക്ഷിച്ചു.. എന്റെ മനസ്സിൽ ആദ്യം വന്നത് അന്വേഷിക്കാൻ വന്ന പോലീസ് ഓഫീസർ ആയിരിക്കും എന്നാണ്…😁
    പക്ഷെ അയാളായിരിക്കും കിഡ്നാപ് ചെയ്തതെന്ന് വിചാരിച്ചില്ല… അത് വായനക്കാർക്ക് മുന്നിൽ വെളിപ്പെടുന്ന സീൻ ബിജിഎം ഇട്ട് ഞാൻ മനസിൽ കണ്ടു…💥

    ശ്വേത നല്ലൊരു പോലീസ്ഓഫീസർ ആയാണ് ഇത് വരെയും തോന്നിയത്… സിസിറ്റിവി ഫൂടേജ് നോക്കുമ്പോഴുള്ള അവരുടെ നിഗമനങ്ങളും ഒക്കെ എഫിഷ്യന്റ് ആയ പോലീസ് ഓഫിസറുടേതായിരുന്നു…

    എസിപി ഹർഷാദ് എനിക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമായി തുടരുന്നു… നല്ല ക്യാരക്റ്റർ ആണെന്നോ മോശം ആണെന്നോ വിശ്വസിക്കാൻ കഴിയുന്നില്ല….

    മൂന്ന് മിസ്സിംഗ്‌ കേസുകൾ തമ്മിലുള്ള ബന്ധവും, അവയുടെ ചുരുളുകൾ അഴിയുന്നതിനും ഒക്കെ കാത്തിരിക്കുന്നു…
    ക്രൈം ത്രില്ലറുകൾ ഒരുപാട് ഇഷ്ടമാണ്… ആകാംഷയോടെ അവസാനിപ്പിച്ചു… സ്നേഹം ❤🙏

    1. അമ്മു, സത്യത്തിൽ കുറെ കൂടി കഴിഞ്ഞ് ഇടാൻ ആണ് ഉദ്ദേശിച്ചത്. എന്നാലും സെപ്റ്റംബർ 8 വരെ കൊണ്ടുപോകാൻ ഉദ്ദേശം ഇല്ലായിരുന്നു. ഞാൻ ഇപ്പോൾ ഡേറ്റ് നീട്ടി ഇടുന്നത് ആക്‌സിഡന്റ് ആയി പബ്ലിഷ് ആയി പോകാതെ ഇരിക്കാൻ ആണ്. അത്കൊണ്ട് ഇടുന്ന ഡേറ്റ് നോക്കണ്ട. ഇങ്ങനെ ഒരു സാധനം വരാൻ ഉണ്ട് എന്ന് ജസ്റ്റ്‌ ഒരു ഇൻഫർമേഷൻ. അത്രേ ഉള്ളു.

      നേരത്തെ ഇട്ടതിന് കാരണം, ഞാൻ ആദ്യമായാണ് ക്രൈം ത്രില്ലെർ എഴുതുന്നത്. അത്കൊണ്ട് അഭിപ്രായം ഒക്കെ ഒന്ന് അറിയണം ന്നു തോന്നി. അടുത്ത തവണ പേജ് കൂടി കൂട്ടി ഇടാൻ ആണ് പ്ലാൻ.

      സത്യത്തിൽ ഇത്‌ എന്റെ മനസ്സിൽ ഉള്ള ഒരു മൂവി കോൺസെപ്റ്റ് ആയിരുന്നു. ഇത്‌ പേപ്പറിൽ എഴുതി വെച്ചേക്കുന്ന 5 പേജ് ഒരു സ്ക്രിപ്റ്റ് മോഡലിൽ ആണ്. അത് സ്റ്റോറി ആക്കി ഇവിടെ ഇട്ടേന്നെ ഉള്ളു.

      സസ്പെൻസ്കളെ കുറിച് കൂടുതൽ പറയുന്നില്ല. വെയിറ്റ് ആൻഡ് സീ. 🥰

      1. “അയാൾ അതെടുത്തു നോക്കിയ ശേഷം ഫോൺ പോക്കറ്റിൽ ഇട്ട് പിന്നിലേക്ക് നോക്കുന്നു… ” ഇങ്ങനുള്ള കുറച്ചു വരികൾ വായിക്കുമ്പോൾ സ്ക്രിപ്റ്റിന്റെ ഫീൽ കിട്ടാറുണ്ട്.. സാധാരണ നമ്മൾ ‘പിന്നിലേക്കു നോക്കി’ എന്നല്ലേ എഴുതാറുള്ളത്… ‘നോക്കുന്നു’ എന്ന വാക്കിന്റെ ഉപയോഗം സ്ക്രിപ്റ്റ് പോലെ തോന്നിപ്പിച്ചു…
        എന്തായാലും ക്രൈം ത്രില്ലെർ എഴുതാനും താങ്കൾക്ക് കഴിവുണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു… 😌

        ബ്രോ എന്ത് ചെയ്യുകയാണ്…? മൂവി ഫീൽഡിനോട് താല്പര്യം ഉണ്ടോ..?

        1. റിയലി ഇന്റെരെസ്റ്റഡ്. എങ്ങനെ കേറി പറ്റും എന്നറിയില്ല. പിന്നെ പേടിയാണ്. നമ്മൾ കഷ്ടപ്പെട്ട് ഒരു കോൺസെപ്റ് ഡെവലപ്പ് ചെയ്തിട്ട് അവസാനം നമ്മടെ പേരുപോലും ഉണ്ടാവില്ല എന്ന് കേട്ടിട്ടുണ്ട്. അതൊക്കെ ഓർക്കുമ്പോ… പിന്നേം അതേ പോലെ ഒരു ഡിഫറെൻറ് സാനം ഒക്കെ ആലോചിച്ച ഉണ്ടാക്കാൻ പാടാണ്.

          ഞാൻ അനിമേഷൻ വൺ ഇയർ കോഴ്സ് പഠിച്ചിട്ട് ഉണ്ട്. ഇപ്പൊ ബാങ്ക് ന്റെ ചിട്ടി കളക്ഷൻ പോകുന്നുണ്ട്. എന്റെ കഥയിലെ എല്ലാ പിക്ചർ ഉം ഞാൻ ആണ് ഡെവലപ്പ് ചെയ്യുന്നത്. 🙂

          1. എനിക്ക് തോന്നിയിരുന്നു… കഥയിലെ പിക്ചർസ് ബ്രോയുടെ സൃഷ്ടിയാണെന്ന്… ഞാൻ ശ്രെദ്ധിക്കാറും ഉണ്ടായിരുന്നു.. ചോദിക്കൻ വിട്ടു പോയതാണ്.. എന്തായാലും അവയൊക്കെ വളരെ നന്നായിട്ടുണ്ട്… ❤ അഭിനന്ദനങ്ങൾ.. ❤.

            സിനിമ പ്രിവിലേജുകൾ അരങ്ങു വാഴുന്ന ഫീൽഡ് ആണെന്ന് അറിയാമല്ലോ… പക്ഷെ മുന്നേറി നോക്കു… ഒരിക്കൽ നമുക്ക് ബിഗ് സ്‌ക്രീനിൽ കാണാൻ കഴിഞ്ഞാലോ… ബ്രോയുടെ രചനകളിൽ ഒരു മൂവി ടച് ഫീൽ ചെയ്തിട്ടുണ്ട്.. അത് കൊണ്ട് പലപ്പോഴും ചോദിക്കാൻ തോന്നിയിട്ടുള്ളതാണ് ഇന്ന് ചോദിച്ചതും.. വെറുതെ പറയുന്നതല്ല.. സത്യമാണ്… താങ്കൾക്ക് നല്ല കഴിവുണ്ട്… ❤

          2. ഈ കഥയിലെ പിക്ചർ YAHOO RESTAURENT ന്റെ ബോർഡിൽ YAHOO എന്ന് ആണ് സ്പൂൺ ഉം പ്ലേറ്റ് ഉം ഒക്കെ കൊണ്ട് എഴുതിയേക്കുന്നത്. മനസിലായിരുന്നോ?😬

          3. Film ഫീൽഡിലേക്ക് ഞാനുമുണ്ട് ചെങ്ങായി….. ഡയറക്ടർ ആകണം എന്നാണ് enikk……

          4. എനിക്കും ബ്രോ. 🥰

          5. Vickey Wick August 31, 2021 at 9:52 pm
            ഈ കഥയിലെ പിക്ചർ YAHOO RESTAURENT ന്റെ ബോർഡിൽ YAHOO എന്ന് ആണ് സ്പൂൺ ഉം പ്ലേറ്റ് ഉം ഒക്കെ കൊണ്ട് എഴുതിയേക്കുന്നത്. മനസിലായിരുന്നോ?😬

            മനസ്സിലായി ബ്രോ… ഞാൻ ആദ്യം ശ്രെദ്ധിച്ചതും അത് തന്നെയായിരുന്നു… അതിലും ബ്രോയുടെ ഒരു ടച് കൊണ്ട് വരാൻ കഴിഞ്ഞു… നന്നായിരുന്നു… ഇപ്പൊ വീണ്ടും മാറ്റിയല്ലേ… ഇതാണ്
            ആദ്യത്തെക്കാൾ ഭംഗിയുള്ളതും…❤

          6. സിദ്ധുവിന്റെ കഥകളും നല്ലതാണ്.. വായിക്കാറുണ്ടോ…? അഗർത്തയാണ് ഇപ്പൊ ongoing… അടിപൊളിയാണ്… ❤

          7. സിദുവിന്റെ കഥകൾ കുറച്ചു വായിച്ചിരുന്നു. ഇപ്പോൾ പല പരിപാടികൾ ആണ്. ടൈം ഉള്ളപ്പോ ഇരുന്നു വായിക്കാം എന്ന് വെച്ചു. അത്‌പോലെ കുറെ കഥകൾ ഉണ്ട് പിന്നത്തേക്ക് വെച്ചേക്കുന്നത്. അഗർത്ത എനിക്ക് പണ്ടുതൊട്ട് ഇന്റെരെസ്റ്റ്‌ ഉള്ള കോൺസെപ്റ് ആണ്. അതിനെ കുറിച് അറിയും മുൻപേ ഭൂമിക്കു അടിയിൽ ഉള്ള മറ്റൊരു മാന്ദ്രികലോകത്തേക്ക് ഒരു കുട്ടി പോകുന്ന കഥ ഞാൻ എഴുതിയിരുന്നു. ഞാൻ പ്ലസ് ടു ൽ പഠിക്കുമ്പോൾ ആണ് അത്. ജേർണി ടൂ തെ സെന്റർ ഓഫ് ദി എർത്ത് എന്ന സിനിമ ആണ് എനിക്ക് ഭൂമിക്ക് അടിയിൽ ഒരു ലോകം ഉണ്ടാകാനുള്ള പോസ്സിബിലിറ്റി ചിന്തിക്കാൻ അവസരം ഉണ്ടാക്കിയത്. അതിനും ശേഷം വർഷങ്ങൾ കഴിഞ്ഞാണ് അഗർത്ത എന്ന ഒരു കോൺസെപ്റ് ഉള്ള കാര്യം ഞാൻ അറിയുന്നത്.

          8. അപ്പൊ പണ്ട് മുതലേ തുടങ്ങിയ കലാവാസന ആണല്ലേ…

            എന്നിട്ട് ആ സ്റ്റോറി ഇട്ടൂടെ…?

          9. സത്യത്തിൽ ഞാൻ ezhuthan വിചാരിച്ചിരുന്ന katha ഇങ്ങനെ ആയിരുന്നില്ല…. Aliens പിടിച്ചു കൊണ്ട് പോയി പരീക്ഷണം നടത്തി പവർ കിട്ടുന്ന കുട്ടി….

            പക്ഷേ അഗർത്ത എന്നാ concept കണ്ടപ്പോൾ അത് മാറ്റി.. വേറെ ഒരു പേരും കിട്ടാഞ്ഞിട്ട് അഗർത്ത എന്ന് തന്നെ ഇട്ടു…. അങ്ങനെ സെർച്ച്‌ ചെയ്താണ് ലെമുറിയ പോലെയുള്ള സ്ഥലങ്ങൾ കേട്ടു ആഡ് ചെയ്തു…

            പിന്നേ എഴുതി വന്നപ്പോൾ പലതും കയറി വന്നു….. ഇപ്പൊ വലിയ ഒരു സീരിസിനുള്ള സ്റ്റോറി ആയി….

          10. അത് ഇടണം എന്നുണ്ട്. ബട്ട്‌ എല്ലാം ഇങ്ങനെ തുടങ്ങിട്ട് കാര്യം ഇല്ല ല്ലൊ. ഇനി ഇപ്പൊ തുടങ്ങിത ഒക്കെ തീർത്തിട്ടെ ഉള്ളു വേറെ.

          11. സിദ്ധാർഥ് ബ്രോ, സമയം കിട്ടാഞ്ഞിട്ട കേട്ടോ. ഒന്നും തോന്നരുത്. ഞാൻ വായിച്ചോളാം.

          12. Vickey WickVickey Wick August 31, 2021 at 10:27 pm
            അത് ഇടണം എന്നുണ്ട്. ബട്ട്‌ എല്ലാം ഇങ്ങനെ തുടങ്ങിട്ട് കാര്യം ഇല്ല ല്ലൊ. ഇനി ഇപ്പൊ തുടങ്ങിത ഒക്കെ തീർത്തിട്ടെ ഉള്ളു വേറെ

            ഇതൊക്കെ കഴിഞ്ഞിട്ട് മതി… കാത്തിരിക്കുന്നു ❤

          13. സമയം ഉള്ളപ്പോ വായിച്ചാൽ മതി ബ്രോയുടെ കഥയൊന്നും വായിച്ചിട്ടില്ല അമ്മുവന്റേതും ഉണ്ട്….. സമയം കിട്ടുമ്പോൾ വായിക്കണ്ട്

          14. അതൊക്കെ പോട്ടെ, അമ്മു ന്റെ പുതിയ കഥ ഒന്നും കണ്ടില്ല. എന്ത് പറ്റി? 🤔

          15. സിദ്ധാർഥ് ബ്രോ. ഏലിയൻ പിടിച്ചോണ്ട് പോയി പവർ കിട്ടുന്ന കുട്ടി. അത് കൊള്ളാല്ലോ. എന്തെ അത് വിട്ടത്?

          16. സമയം കിട്ടണില്ല… 😬 അതു കൊണ്ട് മറ്റേത് എടുത്ത് ഡ്രാഫ്റ്റിലിട്ട്..😬

          17. ഞങ്ങളെ എല്ലാം സ്റ്റോറി ഇടത്തേണ് കുറ്റം പറയാണ്ട് ഇയാൾ ഇട് സ്റ്റോറി.

          18. ഓ…എന്തോ… എന്നെ ആരോ വിളിച്ചു… 🏃‍♀️

          19. ഞാൻ തന്ന വിളിച്ചത്. ഇബടെ, ഇബടെ. 😐

          20. 😁😁

            അല്ലാ.. ഞാനെപ്പോഴാ കുറ്റം പറഞ്ഞെ.. 🤨

          21. കുറ്റം… പറഞ്ഞില്ല. അത് ഞാൻ ഒരു അതിശയോക്തി പറഞ്ഞതാ. എന്നാലും വേഗം പോരട്ടെ കഥ. ഞാൻ പോയി അഗർത്ത ഒന്ന് വായിച്ചു നോക്കട്ടെ.

          22. അതിശയോക്തി ആണെന്ന് മനസിലായി.. ഞാൻ വെറുതെ ചോദിച്ചതാ… 😬

            ഓക്കേ ബ്രോ.. വായിച്ചോ…😌

  6. നിധീഷ്

    💖💖💖💖💖💖

    1. 🥰🥰🥰

  7. ക്രൈം ത്രില്ലെർ എന്ന് പറഞ്ഞു തൊടങ്ങിയപ്പോ തന്നെ കഥയുടെ പ്രധാന കതപാത്രത്തിന്റെ രസകരമായ എൻട്രിയും ഹാസ്യ പ്രിയമായ സംഭാഷണവും ഒപ്പം അദേഹത്തിന്റെ ബുദ്ധിപരമായ നീകങ്ങളും കൊണ്ട് ആത്യഘട്ടം തന്നെ വായനക്കാരെ ഈ കഥയെ മുഴുവൻ വായിച്ചു രസിക്കാൻ വരാൻ പോകുന്ന വഴിതിര്വുകളെ കാത്തിരിപ്പിക്കാനും താല്പര്യപെടുത്തുന്നു. അലോസരമായി യാതൊരു ഭാഗവും ഈ ഭാഗത്തിൽ ശ്രദ്ധ ആകർഷിക്കുന്നില്ല. അക്ഷമാരായി കത്തിരിക്കാൻ പ്രേരണപ്പെടുത്തി ഞങ്ങളെ അക്ഷമരാക്കാതെ തുടർ ഭഗങ്ങൾ ഇത്രെയും പെട്ടെന്ന് എത്തിക്കും എന്ന് പ്രതീക്ഷിന്നു

    നന്ദി
    ലോലൻ

    1. താങ്ക് യു. വല്ലാത്ത സാഹിത്യപരമായ ഒരു കമന്റ്‌ തന്നെ. 🤔 എനി വേ, കഴിയുന്നത്ര വേഗം തുടരുന്നതായിരിക്കും ലോലൻ ബ്രോ. 🥰

  8. കൈലാസനാഥൻ

    തുടക്കം നന്നായിട്ടുണ്ട്. DCP ശ്വേതയുടെ നിഗമനം ശരിയാണെങ്കിലും പ്രതിയെ കണ്ടെത്തുമോ? അഴിമതിക്കാരിയായ ഹർഷയെ അവസാനം കുടുക്കിലാക്കുമോ അതോ ഈ തിരോധാനങ്ങളിൽ അവൾക്കും എന്തെങ്കിലും പങ്ക് ഉണ്ടായിരിക്കുമോ എന്നൊക്കെ സംശയിക്കാം , വരും ഭാഗങ്ങൾക്കായി ആകാംക്ഷയുണ്ട്. ഭാവുകങ്ങൾ

    1. സഹോ, ഒരു പ്രോബ്ലം ഉണ്ട്. ഹർഷ പെണ്ണല്ല. ആണാണ്. 😬 ഹർഷാദ് ശിവ. ഇതും ഒരു വെറൈറ്റി സ്റ്റോറി ആണ്. സസ്പെൻസുകൾ ഓരോന്നായി അഴിച്ചെടുക്കാം. അഭിപ്രായത്തിനു നന്ദി ബ്രോ. 🥰

  9. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤❤✨️

    1. 🥰🥰🥰

  10. കഥ കൊള്ളാം ബ്രോ. വായിച്ചിരിക്കാൻ നല്ല interst തോന്നി. അടുത്ത ഭാഗങ്ങൾക് ആയി waiting 🥰

    1. താങ്ക്സ് ഉണ്ട്.🥰 അടുത്ത ഭാഗം വൈകാതെ എത്തിക്കാം. മറ്റു ചിലത് പെന്റിങ് ഉണ്ട്. അത് ആദ്യം ഇടണം.😐

  11. kadha kollam athikam lagadippikkathe ittal kollayirunnu

    1. ശ്രമിക്കാം ബ്രോ. താങ്ക്സ്.🥰

      1. മ്യാരകം

        1. ദാങ്ക്യൂ. 🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com