യാഹൂ റെസ്റ്റോറന്റ് 2 (The Missing Cases ) [VICKEY WICK] 157

Views : 16398

“അതേ, ഇത്‌ സാർ അല്ല ചേട്ടാ. മാഡം എന്ന് വിളിച്ചാൽ മതി. ”

 

 

ജയൻ പറഞ്ഞു.

 

 

“ഉവ്വ്. ”

 

 

ശ്വേത ജയനെ ഒന്ന് ഇരുത്തി നോക്കി. എന്നിട്ട് തുടർന്ന് ചോദിച്ചു.

 

 

“ആൾ എവിടെ ഉള്ളതാണെന്ന് വല്ലോം സംസാരത്തിനിടയിൽ പറഞ്ഞോ? അല്ലെങ്കിൽ ആളുടെ ജോലിയോ എന്തെങ്കിലും? ”

 

 

“അങ്ങനെ ഒന്നും പറഞ്ഞില്ല സാ… മാഡം. കൂടുതലും സാധാരണപോലെ ആയിരുന്നു സംസാരം. വാർത്തയിൽ ജോസ് പി സാറിനെ തട്ടിക്കൊണ്ടു പോയത് ഒക്കെ കണ്ട് അതും ചെറുതായി ചർച്ച ചെയ്തു. ഒരു സംശയം തോന്നുന്ന പെരുമാറ്റം ഒന്നും ആയിരുന്നില്ല. ”

 

 

“ഓക്കേ, എന്താ അതിനെക്കുറിച് പറഞ്ഞത്? ”

 

 

“പണം ഉള്ളവർക്കും രാഷ്ട്രീയക്കാർക്കും ഒക്കെ ഇവിടെ ജീവിക്കാൻ വയ്യെന്നായി എന്നോ മറ്റോ ആണ്. ”

 

 

“മ്മ്… ഇനി ആളെകണ്ടാൽ മനസ്സിലാകുമോ? ”

 

 

“എത്ര ആൾക്കാർ വന്ന് പോകുന്നതാ. എന്നാലും അധികം നാൾ ആകും മുൻപ് മുഖം കണ്ടാൽ ചിലപ്പോ… ”

 

 

“ഓക്കേ, എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ ചേട്ടാ. ചായെടെ ടേസ്റ്റ് ന്റെ കാര്യം ജയൻ ചുമ്മാ പറഞ്ഞത് അല്ല കേട്ടോ. ശെരിക്കും അങ്ങ് കൊണ്ടുപോയാലോ ന്നു ഞാൻ ഓർത്തു പോയി… ”

 

 

ശ്വേത ഒരു ചിരിയോടെ അയാൾയുടെ തോളത്തു കൈവെച്ചു പറഞ്ഞു.

 

 

“അയ്യോ സാറേ… ”

 

 

അത് തമാശക്കു ആണെന്ന് മനസിലായകൊണ്ട് ഒരു ചെറിയ ചിരിയോടെയും ഭയഭക്തി ബഹുമാനത്തോടെയും ആണ് വർഗീസ് മറുപടി പറഞ്ഞത്.

 

 

അവർ ഇറങ്ങി നടന്നു.

Recent Stories

The Author

Vickey Wick

27 Comments

  1. Bro udane vellom kannumoo

    1. ഒരു മുഡ് വരുന്നില്ല ബ്രോ. മെർവിൻ എന്നൊരു ഹൊററോർ സ്റ്റോറി ഉണ്ട്. അതിന്റെ നെക്സ്റ്റ് ചാപ്റ്റർ തുടങ്ങാനാ പ്ലാൻ. അത് കഴിഞ്ഞേ ഇതുണ്ടാകൂ. 😐

  2. Ee partum nannayittund. Wtg 4 nxt part….

    1. Thanks🥰

  3. Vickey bro,

    കഥ വളരെ നന്നായിരുന്നു. ചായക്കടയിൽ വെച്ചു ശ്വേത അവരുടെ designation മാറ്റി പറഞ്ഞ് സൂത്രത്തില്‍ തുടങ്ങുന്ന അന്വേഷണവും, പിന്നെ അവിടെയും ഇവിടെയും അന്വേഷിച്ച് അവസാനം യാഹൂ റസ്റ്റോറന്റില്‍ വന്ന് scene ക്രിയേറ്റ് ചെയ്തു ജിൽസനെ ചോദ്യം ചെയ്യാൻ സീക്രട്ട് പ്ലേസിൽ കൊണ്ട് പോയതും എല്ലാം നന്നായിരുന്നു.

    വളരെ interesting ഓടെ വായിക്കാൻ കഴിഞ്ഞു.

    പിന്നേ :-

    * “മ്മ്… മ്മ്… അതെന്തും ആകട്ടെ. ഞാൻ വന്നത്, മിനിഞ്ഞാന്ന് രാത്രി നിങ്ങളെ വീട്ടിൽ കൊണ്ടുവന്നു ആക്കിയത് ജിൽസൺ ആണോ? നിങ്ങൾ കുടിച്ച് ബോധമില്ലാതെ ചെളിയിൽ വീണു കിടക്കുകയായിരുന്നു എന്നും അയാളാണ് നിങ്ങളെ ഇവിടെ കൊണ്ടുവന്ന് ആക്കിയതെന്നും കേട്ടു. ശരിയാണോ?”— എന്ന ACP ഹര്‍ഷാദിന്റെ ഇത്തരത്തിലുള്ള ചോദ്യത്തിന് പകരം — ഹര്‍ഷാദിന്റെ ചോദ്യം ചെയ്യലിലൂടേ മേല്‍പറഞ്ഞ ആ കാര്യങ്ങളെ എല്ലാം തോമസ് സിറിയാക്കിനെ കൊണ്ട് തന്നെ പറയിപ്പിച്ചിരുനെങ്കിൽ മതിയായിരുന്നു എന്ന് എന്റെ അഭിപ്രായം…

    * ലൈവ് ന്യൂസിൽ പറയുന്ന — “പ്രമുഖ ബിസിനസ്‌ സ്ഥാപനത്തിന്റെ ഉടമയും നിരവധി സിനിമകളുടെ പ്രൊഡ്യുസറും ആയ ആന്റോ മാത്യുവിനെ കാണ്മാനില്ല. ഇന്ന് വൈകിട്ട് 6 മണിക്ക് ശേഷമാണ് കാണാനില്ലെന്ന വിവരം സ്ഥിരീകരിച്ചത്. സിനിമയുടെ ആവശ്യങ്ങൾക്കും മറ്റുമായി അപ്രതീക്ഷിത യാത്രകൾ പോകാറുള്ളതിനാൽ ആദ്യം യാതൊരുവിധത്തിലുമുള്ള സന്ദേഹം തോന്നിയില്ലെന്നു വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. ഇതും, നഗരത്തിലെ ഇതുവരെയുള്ള മറ്റു… ” —— (അയാൾ എപ്പോൾ മുതലാണ് കാണാതായത് എന്ന് പറയാമായിരുന്നു….)

    അതോ അന്ന് വൈകിട്ട് ആറുമണിക്ക് ശേഷമാണോ അയാളെ കാണാതായത്?അങ്ങനെയാണെങ്കില്‍, പലപ്പോഴായി അപ്രതീക്ഷിത യാത്രകള്‍ ചെയ്യുന്ന character ഉള്ള ആന്റോ മാത്യുനെ കാണ്മാനില്ല എങ്കിൽ അതേ ദിവസം തന്നെ ആരെങ്കിലും പൊലീസില്‍ report ചെയ്യുമോ… അതും അന്ന് വൈകിട്ട് ആറുമണിക്ക് ശേഷം മുതൽ കാണ്മാനില്ല എന്ന്…? ഇങ്ങനെ മുങ്ങുന്ന ആളിനെ at least one or two days എങ്കിലും കഴിഞ്ഞാൽ അല്ലേ ആളുകള്‍ക്കു അയാളെ കണ്ടില്ലെങ്കില്‍ ഡൌട്ട് തോന്നുക…?

    എന്തുതന്നെയായാലും കഥ വളരെ നന്നായിരുന്നു. ഒരുപാട്‌ ഇഷ്ടമായി.

    അടുത്ത് എന്താണ് സംഭവിക്കുക എന്നറിയാന്‍ കാത്തിരിക്കുന്നു.
    സ്നേഹത്തോടെ ❤️♥️❤️

    1. ഒരാൾ അപ്രതീക്ഷിത യാത്രകൾ പോകും എങ്കിൽ പോലും എത്ര തിരക്കുള്ള ആളാണെങ്കിലും മറ്റു ഫോൺ കോളുകൾ നിരസിച്ചാൽ തന്നെ വീട്ടുകാർ ഫോൺ വിളിച്ചാൽ ഞാൻ തിരക്കിലാണ് അല്ലെങ്കിൽ യാത്രയിലാണ് എന്നെങ്കിലും പറയാൻ ഫോൺ എടുക്കാതിരിക്കില്ലല്ലോ. അതിനാലാണ് അവർ വേഗം സ്ഥിരീകരിച്ചത്.

      എങ്കിലും ബ്രോ പറഞ്ഞത് ശരിയാണ്. 2 ദിവസമായി ഒരു വിവരവും ഇല്ല എന്നോ മറ്റോ പറഞ്ഞിരുന്നെങ്കിൽ ഒരു ഗും ആകുമായിരുന്നു.

      പിന്നെ രണ്ടാമത്തെ കാര്യം ശരിയാണ്. സാധാരണ പോലീസ് ചോദ്യങ്ങളിലൂടെ ആണ് ഇത്തരം ഒരു സാഹചര്യത്തിൽ ഉത്തരത്തിലേക്ക് എത്തുക.അങ്ങനെ എഴുതിയാൽ കഥക്ക് അൽപ്പം കൂടി ലെങ്തും കൂട്ടാമായിരുന്നു. ബ്രോ പറയുമ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്. താങ്ക്സ് മാൻ.🥰

    1. താങ്ക്സ് മാൻ 🥰

  4. ♥♥♥♥♥

    1. 🥰🥰🥰

  5. വിക്കി ബ്രോ…. സൂപ്പർ…. 👌👌 പിടിച്ചിരുത്തുന്ന എഴുത്ത്.. ❤ സത്യം… തീരണ്ടായിരുന്നു എന്ന് തോന്നി പോയി…
    ശ്വേതയുടെ ഓരോ നീക്കവും സംസാരവും ഒക്കെ അടിപൊളി… ആ ചായക്കടകാരനുമായി സംസാരിക്കുന്ന സീൻ ഒക്കെ സൂപ്പർ… പക്കാ റിയലിസ്റ്റിക്… അയാൾ ശ്വേതയെ സാറേ എന്ന് വിളിക്കുന്നത് അടക്കം… 👌
    ജിൽസണെ കണ്ട സീനൊക്കെ ശ്വാസം അടക്കി പിടിച്ചാണ് വായിച്ചത്.. ഹർഷയുടെ ഷർട്ട് കീറി പിസ്റ്റൽ വെളിയിൽ കാണുന്ന സീനൊക്കെ ഒരു മൂവി ഫീൽ തന്നു…
    പിന്നെ ആ ഡിഷ്‌ ന്റെ കാര്യം പറഞ്ഞപ്പോ എനിക്ക് പെട്ടെന്ന് തട്ടിക്കൊണ്ടു പോയ ആൾക്കാരുടെ മാംസം കുക്ക് ചെയ്ത് കൊടുക്കുന്നതായാണ് മനസ്സിൽ വന്നത്… 😬🤢
    പിന്നെ ജിൽസണിന്റെ മോട്ടീവ് എന്താണ്..? ഇത്രയും നോർമൽ ആയി നിൽക്കുന്ന ഒരാൾ ഒരു psycho ആയിരിക്കുമോ…? അതോ എന്തെങ്കിലും ഒരു സ്ട്രോങ്ങ്‌ റീസൺ ഉണ്ടോ…? ഒരുപാട് സംശയങ്ങൾ തോന്നുന്നു…
    എന്തായാലും അവൻ ഒറ്റയ്ക്കല്ല… ഒരു ഗാങ് ഉണ്ട്.. അപ്പോ psycho എന്ന ചിന്ത ഞാൻ മാറ്റി വയ്ക്കുന്നു… മൊത്തത്തിൽ ഒരു മൂവി കണ്ട ഫീൽ ആയിരുന്നു… അത്ര ഒറിജിനാലിറ്റി… ❤എനിക്ക് ഹർഷയെ ഇടയ്ക്ക് ഒരു കോമഡി പീസ് പോലെ തോന്നി.. എന്തോ അവനെ കാണുമ്പോ ഒക്കെ ചിരി വന്നു… 😬
    ഓരോ part കഴിയുംതോറും താങ്കളുടെ എഴുത്തിനോടുള്ള ഇഷ്ടം കൂടി വരുന്നു… ❤
    ഇന്ന് യാഹൂ റസ്റ്റോറന്റിൽ കുരുങ്ങി കിടക്കുന്ന മനസ്സിനെ എങ്ങനെ നാളെ ദേവദത്തയ്ക്കായി ഒരുക്കുമെന്ന ചിന്തയിലാണ്…
    Waiting…. ❤ സ്നേഹം 🙏

    1. കൈലാസനാഥൻ

      നിള പറഞ്ഞ ഡിഷിന്റെ കാര്യവും എന്റെ മനസ്സിലും വന്നിരുന്നു 25 വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ അങ്ങനെ ഒരു വാർത്ത പരന്നിരുന്നു. ഞാൻ അത് പറയാഞ്ഞതാണ്.

      1. ഇങ്ങനുള്ള ന്യൂസുകൾ കേട്ടിട്ടുണ്ട്.. അത് കൊണ്ട് അത് തന്നെ മനസ്സിലേക്ക് ഓടി വന്നു… 😐

        1. കൈലാസനാഥൻ

          ബോംബേയിൽ ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടായിരുന്നു എന്ന് വാർത്തകൾ ഉണ്ടായിരുന്നു അതിനേ ചുവടുപിടിച്ചാണ് എറണാകുളത്ത് ഇങ്ങനത്തെ വാർത്ത പരന്നത് , പക്ഷേ തെളിവുകൾ ഒന്നും കിട്ടിയതായി പിന്നീട് വാർത്തകൾ വന്നില്ല. അന്ന് ഞാൻ കൊച്ചിയിൽ ജോലി ചെയ്യാൻ തുടങ്ങുന്ന സമയം 1996 അതാണ് ഇത്രയും ഓർമ്മ .

          1. ഞാനും എവിടെ നിന്നോ കേട്ടതാണ്… പിന്നെ സിനിമയിലൊക്കെ കണ്ടുള്ള അറിവും…

    2. അമ്മൂ, വലിയൊരു കമന്റ്‌ പ്രതീക്ഷിക്കരുത്. എന്തെങ്കിലും ഹിന്റുകൾ എന്റെ വായിന്നു പുറത്തുപോകുമോ എന്ന പേടിയിലാണ് കമന്റ്‌ ഇടുന്നത് തന്നെ.

      ഒരു റിയലിസ്റ്റിക് ഫീൽ പൊതുവെ ഉണ്ടാകുമെങ്കിലും, ഇടക്ക് മൂവി ടച്ച്‌ കേറി വരും. അതിന്റെ റീസൺ ഞാൻ നേരത്തെ പറഞ്ഞല്ലോ. പിന്നെ ഹർഷ ഒരു കോമഡി പീസ് അല്ല കേട്ടോ. വളരെ സീരിയസ് ആയ ആൾ ആണ്. ഞാൻ ആദ്യം ഉദ്ദേശിച്ചിരുന്ന ഹർഷ ഇതിൽ നിന്നും വളരെ ഡിഫറെൻറ് ആണ്. അധികം സംസാരിക്കാത്ത, ആവശ്യ സമയത്ത് മാത്രം കൂടുതൽ സംസാരിക്കുന്ന ഒരാൾ. മേലുദ്യോഗസ്ഥരെ പോലും, എസ്പെഷ്യലി ശ്വേതയെ തീരെ കൂസാത്ത വലിയ അളവിൽ സ്വാധീനം ഉള്ള ആൾ. അതിനാൽ കൂടുതൽ റഫ് ആക്ഷൻ ശ്വേതക്കു ഹർഷയുടെ മേൽ എടുക്കാനും കഴിയില്ല.

      രണ്ടാമത്തെ കാര്യം ഇപ്പോഴും ഉണ്ട്. ഹർഷക്ക് വളരെയധികം സ്വാധീനം ഉണ്ട്. അതുകൊണ്ട് ഒരു പരിധിക്കപ്പുറം ശ്വേതയെ അവൻ കൂസാറില്ല. അത് ഇതിൽ നിന്നും വ്യക്തമാണല്ലോ. ഇനി ഒന്നും പറയുന്നില്ല. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും താങ്ക്സ്. 🥰

      1. ഹർഷയുടെ സ്വഭാവം അറിയാം… ബ്രോ പറഞ്ഞത് പോലെ സീരിയസ് സ്വഭാവം ഉള്ളയാളാണെന്നും ആരെയും കൂസാത്ത സ്വഭാവവും.. വേണേൽ അവനെയും ഇതിന്റെ പിന്നിൽ സംശയിക്കാം (ആരെയും സംശയിക്കാല്ലോ.. 😬) ഞാൻ ബ്രോയുടെ എഴുത്തിന്റെ രീതി വച്ചാണ് കോമഡി പീസ് എന്ന് പറഞ്ഞതെന്ന് തെറ്റിദ്ധരിക്കല്ലേ.. അവൻ ജിൽസണും ആയി ഏറ്റു മുട്ടിയപ്പോഴും ഫ്രസ്ട്രേറ്റഡ് ആയി നിന്നപ്പോഴും ഒക്കെ എനിക്ക് ചിരി വന്നു.. അതാണ് ഉദേശിച്ചത്‌.. അല്ലാതെ കഥയുടെ ട്രാക്കിൽ നിന്ന് വഴി മാറിയിട്ടില്ല…
        പിന്നെ വലിയ റിപ്ലൈ പ്രതീക്ഷിക്കുന്നില്ല 😂
        റിയലിസ്റ്റിക്കും മൂവി ടച്ചും ഒക്കെ ആയി നല്ല ഫീൽ ഉണ്ടായിരുന്നു..
        കാത്തിരിക്കുന്നു ❤

        1. ഓക്കേ, തങ്കയൂ. 🥰

        2. അഹ്, ചിരിക്കും സ്കോപ്പ് ഉള്ള ഏരിയ ആണ്. ദേവദത്ത വായിക്കുമ്പോ പതിയെ അതിന്റെ മൂഡിലേക്ക് പൊക്കോളും. കുറെ ദിവസമായിട്ടു മഴയില്ലാരുന്നു ഇവിടെ. മഴ ഉള്ളപ്പോഴാ ദേവദത്ത എഴുതാൻ മൂഡ് ഉള്ളൂ. എല്ലാം എഴുതാൻ നല്ലത് മഴയുള്ള ടൈം ആണ്. ഇന്നോ നാളെയോ ദേവദത്ത കംപ്ലീറ്റ് ആകും.

          1. മഴ.. കട്ടൻചായ…. ആഹാ അന്തസ്സ്…
            ഇപ്പൊ നല്ല മഴയുണ്ടല്ലോ.. എഴുതിക്കോ… 😌 waiting ❤

          2. മഴ ഉണ്ടായിരുന്നു. ഇപ്പൊ പോയി. ബട്ട്‌ ഇനി കുറെ കൂടി ഉള്ളൂ. ഇന്ന് തീർക്കാരിക്കും.

  6. Bro story pwolichitt ondee enni anne katha marimariyan pokunathe❣️❣️❣️

    1. താങ്ക് യു മാൻ. 🥰 മാറിമറിയട്ടെ തലേം കുത്തി കിടക്കുന്നത് എല്ലാം. അപ്പൊ നേരെ ആയിക്കോളും. 😬

  7. കൈലാസനാഥൻ

    വിക്കി

    ശ്വേതയുടെ നീക്കം ഒക്കെ നന്നായിരുന്നു , ഹോട്ടലിലെ സീൻ അത്ര അങ്ങ് പോരല്ലോ കാരണം ഇപ്പോൾ ഏത് പെട്ടിക്കടയിലും cctv ഉള്ളപ്പോൾ അങ്ങനെ വല്ലതും ഉണ്ടോ എന്ന് ശ്രദ്ധിക്കാതെയുള്ള പരിപാടി ആയിരുന്നു. ഓണറെ വരുത്താനായിട്ടുള്ള ഒരു നാടകം. പിന്നെ നടന്നത് ഒക്കെ കൊള്ളാമായിരുന്നു. ജിൽസണെ രഹസ്യേ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത് ഒക്കെ കൊള്ളാം പക്ഷേ യാതൊരു തെളിവുമില്ലാതെയാണ്. ഹർഷയുടെ നേരിട്ടുള്ള അന്വേഷണത്തിൽ തോമസ് സിറിയക് എന്ന ആളുണ്ട് അയാൾ ജിൽസൺ പറഞ്ഞത് സത്യവുമാണെന്ന് പറഞു കഴിഞ്ഞു. കൂടാതെ ആന്റോ മാത്യു എന്ന വ്യവസായിയും സിനിമാ നിർമ്മാതാവും ഈ സമയം തിരോധാനത്തിലായി, ശ്വേതയും ടീമും ഇനി എന്ത് ചെയ്യും ? ജിൽസൺ ഇനി വെറുതേയിരിക്കുമോ ? മിക്കവാറും ഹർഷാദ് ആയിരിക്കും ഇനി അടുത്ത ഇര . എന്തായാലും ജിൽസൺ ഒറ്റയ്ക്കല്ല എന്ന് സ്പഷ്ടം. ആകാംക്ഷാനിർഭരമായി നിലനിർത്താൻ സാധിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ

    1. ഹോട്ടലിലെ കാര്യം ശരിതന്നെ. മറ്റാരും കാണാതെ നോക്കുന്നതിനിടയിൽ ഹർഷ സി സി ടിവി ശ്രദ്ധിക്കാതെ പോയതും ആകമല്ലോ. പിന്നെ ഞാൻ ഓരോന്നും സംഭവിപ്പിക്കുന്നതിനു ഓരോ കാരണങ്ങൾ ഉണ്ട് ബ്രോ. കൂടുതൽ പറയുന്നില്ല. താങ്കളുടെ നിയമ വശങ്ങളെ കുറിച്ചുള്ള explanation ന് ഒരിക്കൽ കൂടി നന്ദി. ഇതിൽ ഇല്ലെങ്കിലും വരും ഭാഗങ്ങളിൽ ഒക്കെയും ആവശ്യം വരാം.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com