Wonder 3 [Nikila] 2491

ഹിപ്പ്നോട്ടീസം. അതു ചെയ്യാൻ മിഖി വലിയ എക്സ്പെർട്ടല്ലെങ്കിലും ആവശ്യസമയങ്ങളിൽ കൃത്യമായി പ്രയോഗിക്കാൻ അവനറിയാം. എട്ടു വർഷത്തോളം ഒരു അനാഥാലയത്തിൽ കഴിഞ്ഞ മിഖി ആറാം വയസ്സിൽ പഠിച്ചെടുത്ത വിദ്യയാണിത്. അന്നത്തെ കാലത്ത് ഇടയ്ക്കിടെ അനാഥാലയം സന്ദർശിക്കാൻ വന്ന സൈക്ക്യാട്രിസ്റ്റായ ഒരു വൈദികൻ ഒരു പ്രത്യേക അടുപ്പം തോന്നിയപ്പോൾ മിഖിക്ക് പഠിപ്പിച്ചു കൊടുത്തതായിരുന്നു അത്. അന്നവൻ ഈ ട്രിക്ക് എളുപ്പത്തിൽ പഠിച്ചെടുക്കുമെന്ന് ആരും വിചാരിച്ചില്ല എന്നതാണ് സത്യം.

 

 

അങ്ങനെ മിഖിയും നീരജ മേഡവും ഹിപ്പ്നോട്ടിസത്തിൽ മുഴുകിയിരിക്കുന്ന സമയം ഞാൻ മുൻപിലിരിക്കുന്ന മേശയിൽ ഞങ്ങളുടെ സ്വന്തം കറുത്ത ബാഗ് കണ്ടു. ഉടനെ എനിക്കൊരു ബുദ്ധി തോന്നി, ഞാനാ ബാഗ് തുറന്ന് അതിനകത്തുണ്ടായിരുന്ന ഒരു സ്പെഷ്യൽ പേന പുറത്തെടുത്ത് അത് അവരുടെ മുൻപിലിരിക്കുന്ന ബുക്കിന്റെ മേലെ മാറ്റി വച്ചു. അത്യാവശ്യം വീര്യം കൂടിയ ‘ലാഫിങ് ഗ്യാസ്’ കുത്തി നിറച്ചിരിക്കുന്ന ഒരു കുഞ്ഞു സിലിണ്ടറായിരുന്നു അത്. കാഴ്ച്ചയിൽ ഒരു പേന പോലെ തോന്നുമെന്ന് മാത്രം. കാര്യമറിയാതെ പേനയാണെന്ന് കരുതി ആരെങ്കിലും ഇതിന്റെ മുകളിലുള്ള ടോപ്പ് അമർത്തിയാൽ അടുത്ത നിമിഷം അതിനകത്തുള്ള വാതകം ശക്തിയിൽ പുറത്തേക്ക് വരും. പിന്നെ ആ വാതകത്തിനടുത്തു നിൽക്കുന്നതാരായാലും അവർ പിന്നീട് നിയന്ത്രണം ഇല്ലാത്ത പോലെ ചിരിച്ചുക്കൊണ്ടിരിക്കും. ആ മിനി സിലിണ്ടർ എന്റെ ചെറിയൊരു കണ്ടു പിടുത്തമാണ്. ആ ബാഗിൽ ഇനിയും ഇതുപോലത്തെ ചെറിയ സാധങ്ങളൊക്കെയുണ്ട്.

 

 

ഇവിടെ നടന്ന കാര്യങ്ങളെറിയാതെ നീരജ മേഡം ഹിപ്പ്നോട്ടീസത്തിൽ മുഴുകിയിരിക്കുകയാണ്. ഇതിന്റെ അവസാനം അവർ ഞങ്ങളോട് ചോദിക്കാൻ വന്ന കാര്യം എന്തായാലും അവരത് പൂർണമായും മറന്നു പോകും.

 

………………………………………………….

 

ഈ സമയമത്രയും ടെൻഷനടിച്ചിരിക്കുകയായിരുന്നു റോസി. താൻ മനസിലാക്കിയ കാര്യം ആരോടെങ്കിലും ഒന്ന് പറയണമെന്ന് തോന്നി റോസിക്ക്. ഇല്ലെങ്കിൽ ഉരുകിയില്ലാണ്ടാവുമെന്ന് തോന്നി അവർക്ക്. ഇതിനകം തന്നെ അവർക്ക് പല തവണ ടെൻഷനടിച്ച് മൂത്രശങ്ക വന്നു. ഉടനെ തന്നെ ഈ സത്യം ആരെയറിയിക്കാം എന്നാലോചിച്ചപ്പോഴാണ് (മൂത്രശങ്കയല്ല) റോസി എസ് ഐ സജീവിനെ കണ്ടത്.

 

60 Comments

  1. Parayandirikan vayya niki.(angane vilichotte)
    Adipoli❤️ Bayangara ishttayi.humour onnum oru rekshem illa..pinne aa ezthinte reethi ithuvare ingane oru avatharanam kandittilla totaly different.nalla aswadhanam tharunnna ezhuth.
    2nd partil alppam lag thonni karanam nadakkunathenthanenno ivarokke serikum aranennk kadhayude polt enthanenno ithuvare velippeduthathathu kond vanna oru maduppayirunnu pinne athu mari karanam kadha ini cheruthayi thelinjuvarum ennu pidikitti.
    Innale wonder6 vannappo onnu edthunokmiyetha comments okke kandappo nallathanenn thonni atha onnu vayichu nokkam ennu vijarichath.enthayalum aa theerumanam orikalum regret cheyyilla.
    Ippo part3 vayichu theerthu.bakki koode vayikatte…

    Pinne pothuve romance and love stories anu njan vayikar athond ithilum evadelum angane oru sequence verumnn prethyasikunnu.tag nokkiyappo friendship ennanu kandath.munnot vayich nokkatte.

    Appo seri.

    സസ്നേഹം?

    Romance lover ❤️

    1. സാധാരണ റൊമാന്റിക് സ്റ്റോറികൾ വായിക്കുമ്പോൾ ഒരു എഴുത്തുക്കാരിയെന്ന നിലയിൽ അതിലെ നായികയോട്/നായകനോട് പലപ്പോഴും മനസികമായി ഒരു അകലം തോന്നാറുണ്ട്. ചിലപ്പോൾ ഞാൻ സിംഗിളായതുക്കൊണ്ടാകാം. ഈ കഥയെഴുതുമ്പോൾ തോന്നിയ ആഗ്രഹം ഇതു വായിക്കുന്നവർക്ക് ഇതിലെ കഥാപാത്രങ്ങളുമായി അകലം തോന്നാൻ പാടില്ലാന്നായിരുന്നു.

      നായകന് നിലവിൽ റൊമാൻസിനോട് അലർജിയാണ്. കണ്ടറിയാം ഇനി എന്തു സംഭവിക്കുമെന്ന് ?

    2. ഇത് റൊമാന്റിക് സ്റ്റോറി ആക്കേണ്ട കാര്യമുണ്ടോ. ഇവിടെ വരുന്ന ഭൂരിഭാഗവും പ്രണയ കഥകളാണ്. റൊമാൻസില്ലാത്ത കഥകൾ വായിക്കാൻ താല്പര്യമുള്ളവർ ഇവിടെയുണ്ട്

  2. മുത്തു

    ❤️❤️❤️❤️

  3. രാവണാസുരൻ(rahul)

    ഇഷ്ടമായി
    ????
    ഇതിവിടെ വയ്ക്കുന്നു

  4. ❤️❤️❤️

Comments are closed.