Wonder [Nikila] 2505

Happy Birthday Dear (name)

Happy Birthday to You♫

അവരുടെ മുഖഭാവം കണ്ടാൽ ഇപ്പൊ പൊട്ടിക്കരയുമോ എന്നു തോന്നിപോകും. എന്നാൽ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നിട്ടുമുണ്ട്. ഇത്ര പെട്ടന്ന് ഇങ്ങനെയായാലോ. ഒരു സർപ്രൈസ് കൂടിയുണ്ട്.

ശേഷം അവരുടെ കണ്ണ് നേരെ ചെന്നു പെട്ടത് ആ മേശമേൽ തന്നെയുള്ള വർണ്ണപേപ്പറുകൾ കൊണ്ടാലങ്കരിച്ച ഒരു കൊച്ചു പെട്ടിയിലാണ്. അവർ കൗതുകത്തോടെ ആ പെട്ടി തുറന്നു നോക്കി. അതിലവർ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സമ്മാനം ഞങ്ങൾ വച്ചിട്ടുണ്ടായിരുന്നു. ആ ബോക്സ്‌ തുറന്നു നോക്കിയതും ആദ്യത്തെ ഞെട്ടലിന്റെ ഹാങ്ങോവർ മാറും മുൻപേ അവർ പിന്നെയും ഞെട്ടി.

എടാകൂടം. അതായിരുന്നു ഞങ്ങൾ കൊടുത്ത സമ്മാനം. ഇപ്പോഴത്തെ തലമുറയ്ക്ക് ഇങ്ങനെയൊരു കളിപ്പാട്ടത്തെക്കുറിച്ച് അറിയുമോ എന്തോ ? ഇപ്പോഴത്തെ റൂബിക്സ് ക്യൂബിന് സമാനമായ ഒരു കളിപ്പാട്ടമാണിത്. കുറച്ചു ചതുരാകൃതിയിലുള്ള മരക്ഷണങ്ങൾ ഒരു പ്രേത്യക പാറ്റേണിൽ ചേർത്ത് വയ്ക്കുന്നൊരു കളി. പക്ഷെ ഇതൊക്കെ കൃത്യമായി ജോയിന്റ് ചെയ്യുന്നത് എളുപ്പമുള്ള കാര്യമല്ല. അതിനിത്തിരി പെടാപ്പാട് പെടേണ്ടി വരും. നമ്മൾ എപ്പോഴെങ്കിലും ‘എടാകൂടത്തിൽ ചെന്നുപ്പെട്ടു’ എന്നൊക്കെ കേട്ടിട്ടില്ലേ. അത് ഈ കളിപ്പാട്ടത്തെ ഉദ്ദേശിച്ചാണ്.

ഇപ്പോ ശരിക്കും ലില്ലിയാന്റിയുടെ മുഖമൊന്ന് കാണണം. കിളി പോയ അവസ്ഥയിലായി പാവം. എങ്ങനെ കിളി പോവാതിരിക്കും. കുട്ടിക്കാലത്ത് സ്വന്തം അച്ഛനോട് വാശി പിടിച്ച് വേണമെന്നും പറഞ്ഞിട്ട് കിട്ടാതിരുന്ന ഈ സാധനം ഈ പ്രായത്തിൽ കൈയിൽ കിട്ടുമ്പോൾ അങ്ങനെയല്ലേ വരൂ.

ഇപ്പോഴവർ ശരിക്കും പൊട്ടിക്കരഞ്ഞു. അതോ ഇനി ചിരിക്കുന്നതാണോ ? ഇതിലേതാണെന്ന് മനസിലാക്കാൻ കഴിയാത്ത അവസ്ഥ. എന്തായാലും അവരുടെ കണ്ണിൽ നിന്നും ധാരധാരയായി വെള്ളം ഒഴുകുന്നുണ്ട്. ഇതെല്ലാം ഒളിച്ചു നിന്നുകൊണ്ട് ഞങ്ങൾ കാണുകയായിരുന്നു. ഞാൻ വെറുതെയൊന്ന് മിഖിയുടെ മുഖത്തേക്ക് നോക്കി. ഞാൻ ആ അമൂല്യ നിമിഷം കൈയിൽ കരുതിയിരുന്ന ഫോണുപയോഗിച്ച് ഫോട്ടോയെടുത്തു. അതുവരെ ഉഷാറായി ചാടിച്ചാടി നടന്നവൻ ഇപ്പോ ഒന്നും മിണ്ടാതെ നിൽക്കുന്നു. മാറ്റാരുമല്ല, മിഖി തന്നെ. സൂക്ഷിച്ചു നോക്കിയപ്പോൾ അവന്റെ കണ്ണും കലങ്ങിയതായി കണ്ടു. ഞാൻ നോക്കുന്നുണ്ടെന്ന് കണ്ടതും അവൻ എന്റെ മുഖത്തേക്ക് നോക്കി. ആ നോട്ടത്തിൽ എന്നോടുള്ള നന്ദിയുണ്ടായിരുന്നു. ഇങ്ങനെയൊരു കാഴ്ച്ച കാണാൻ ഇവിടേക്ക് കൊണ്ടുവന്നതിനുള്ള നന്ദി.

46 Comments

  1. മണവാളൻ

    ഈ വഴി വരാൻ കുറച്ച് വൈകി പോയി ?
    കഥ അടിപൊളിയായിട്ടുണ്ട് , ? ബാക്കി പാർട്ട് കൂടി വായിക്കട്ടെ ❤️

    1. ആഹാ, ഇവിടെയെത്തിയോ ?. എന്തായാലും ഇത്രേം വായിച്ച സ്ഥിതിക്ക് ബാക്കി കൂടി വായിച്ചിട്ടു അഭിപ്രായം പറ ?

  2. വിശ്വനാഥ്

    Party completed. ചിരിച്ചു ചിരിച്ചു എന്റെ പള്ള വേദനിക്കുന്നു ???

  3. മുത്തു

    അടിപൊളി ???????

  4. മിഖി നെ കളിയാക്കിയ എന്ത് പറ്റും???

  5. ഹേയ്,
    സത്യം പറയാല്ലോ വായിക്കാൻ വൈകി പോയി, വേറെഒന്നും കൊണ്ടല്ല എന്തോ ഒരു ഇത് വന്നില്ല.
    ദാ ഇപ്പോൾ ആണ് 1 പാർട്ട്‌ വായിച്ചേ???
    എന്റെ സാറെ ചിരിച്ചു ചിരിച്ച് ?…….
    കൂടുതൽ ഒന്നും പറയുന്നില്ല എനിക്ക് ഇഷ്ടായി. ബാക്കി കൂടി വായിക്കട്ടെ…….

    With Love?

    1. വായിക്കാൻ വൈകിയത് കുഴപ്പമില്ല. വായിച്ചതു തന്നെ സന്തോഷം ?. ബാക്കി കൂടി വായിക്കുക

  6. വായിക്കാൻ വൈകിപോയി.
    ഒന്നും തോന്നരുത്..ചിരിച്ചു ചിരിച്ചു പണി തീർന്നു…??

    Welding പണിക്ക് പോയ ironman
    കറണ്ട് ഉണ്ടാക്കാൻ പോയ തോർ..

    ബ്യൂട്ടിഫുൾ

    അടുത്ത കമെന്റ് next പാർട്ടിൽ ❤️❤️

    1. വായിക്കാൻ വൈകിയതിൽ കുഴപ്പമൊന്നുമില്ല. അഭിപ്രായമറിയിച്ചതിൽ സന്തോഷം. ബാക്കി കൂടി വായിക്കൂ

  7. Uff… Pwolii story… Chirich chirich chath…. Ippoza story kandathum vayichathum pwolitto….❤️?

  8. ആദ്യത്തെ പേജ് വായിച്ചപ്പോൾ ഒരു സുഖം തോന്നിയില്ല കടിച്ചുപിടിച്ച് രണ്ടു പേജ്
    കഴിഞ്ഞു വായിച്ചപ്പോഴാണ് പൊളിച്ചു സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️♥️♥️♥️♥️♥️♥️????????♥️♥️♥️

  9. കൈലാസനാഥൻ

    ആദ്യത്തെ രണ്ട് മൂന്ന് പേജ് വായിച്ചപ്പോൾ തുടരാൻ താല്പര്യമില്ലായിരുന്നു , പക്ഷേ വേറേ പണിയൊന്നും ഇല്ലാത്തതിനാൽ കടിച്ചു പിടിച്ചു വായിച്ചു. വായന നിർത്തിയിരുന്നെങ്കിൽ വളരെ നഷ്ടം സംഭവിച്ചേനേ. മനസ്സറിഞ്ഞു ചിരിച്ചു മാത്രമല്ല ഇടയ്ക്ക് കണ്ണ് നിറയുകയും ചെയ്തു. മിഖി തകർത്തു ജോയും കട്ടക്ക് തന്നെ, വളരെയധികം ഇഷ്ടമായി. ബാക്കിയുള്ള ഭാഗങ്ങൾ വായിക്കട്ടെ .

    1. ഇനി മൂന്നു പാർട്ടു കൂടിയുണ്ട്. വായിച്ചു നോക്കൂ. ഒരിക്കലും നഷ്ടമാകില്ല

  10. Nhan oru sadaranakaran aanu athkond thanne “ spidermon” enn kettappazhe thodangi orthorth chirikan thodangi…. vayich chirichitt kore kalaayi.. lag undo ? Undel ath ee kadhayude swabhavam aanenn nhn manasilakunnu…. thanks❤️✌️ all the best polich✌️?

  11. തുടക്കം മുതൽ ഒടുക്കം വരെ നിർത്താതെ ചിരിപ്പിക്കുന്ന എഴുത്ത്

    വളരെ മനോഹരമായ കഥ

    1. അതിനു കഥ തുടങ്ങിയിട്ടല്ലേ ഉള്ളൂ ?

  12. കൊള്ളാം നല്ല കഥ നിര്‍ത്തിയ ഭാഗവും അടിപൊളി waiting for new parts

    1. ചെറിയ ഒരു lag ഉണ്ടെന്നത് സത്യം ആണ് but enjoyed it

    2. Thanks. രണ്ടു ദിവസത്തിനുള്ളിൽ തരാൻ ശ്രമിക്കാം

    3. അതിനു കഥ തുടങ്ങിയിട്ടല്ലേ ഉള്ളൂ ?

      1. സോറി കമെന്റ് ഇട്ട സ്ഥലം മാറി

  13. നർമത്തിൽ കലർന്ന എഴുത്ത്.. ഒരാളെ ചിരിപിക്കുക്ക് എന്ന് പറഞാൽ വല്ലാത്ത ബുദ്ധിമുട്ട് ഉള്ള കാര്യം ആണ് പക്ഷേ നിഖില അത് നന്നായി തന്നെ അവതരിപ്പിച്ചു . മിഖിയും ജോയും അടിപൊളി ആയിരുന്നു അവരുടെ ബന്ധംവും ശരിക്കുമുള്ള പേരും എന്താ എന്ന് സസ്പെൻസ് ഇട്ട് വെച്ചു.. അതും നല്ല കാര്യം..
    അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. വളരെയധികം സന്തോഷമുണ്ട്. എഴുതിത്തുടങ്ങിയപ്പോൾ എനിക്കും സംശയമുണ്ടായിരുന്നു ഇതു വായിച്ചാൽ ആരെങ്കിലും ചിരിക്കുമോന്ന്. പക്ഷെ രണ്ടുമൂന്നു കമെന്റുകൾ വായിച്ചപ്പോഴേക്കും ഒരു ധൈര്യം വന്നു. മിഖിയും ജോയും തമ്മിലുള്ള ബന്ധം കൃത്യമായി വിവരിക്കുന്നത് എനിക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു പക്ഷെ അത് വരും പാർട്ടുകളിൽ അറിയാൻ പറ്റും. എന്നാൽ ഉടനെയുണ്ടാവില്ലെന്ന് മാത്രം. ഇവരുടെ ശരിക്കുള്ള പേരുകൾ 41ആം പേജിൽ പറയുന്നുണ്ട്?. അഭിപ്രായമറിയിച്ചതിൽ വളരെയധികം സന്തോഷമുണ്ട്❤️

      1. Sorry?. വന്നപോൾ വയ്ച്ചത കമൻ്റ് ഇന്നാണ് ഇട്ടത്.. athkondaaa?

        1. It’s ok ?

  14. വായിക്കാം ട്ടോ.. ❤️

    1. ഈ കഥ ശ്രദ്ധിച്ചു എന്നറിഞ്ഞപ്പോൾ തന്നെ ശരിക്കും സന്തോഷമായി. ശരിക്കും നിങ്ങളുടെ ഒരു വലിയ ആരാധികയാണ് ഞാൻ ?. നിയോഗം എന്ന സീരീസാണ് എന്റെ ഫേവറേറ്റ് ❤️.

  15. ❤❤❤

  16. Adipoli…ചിരിക്കാൻ ഒരുപാട് ഉണ്ട് …. മിഖിയും ജോയും പോളിയാണ്…..രണ്ട് പേരും തമ്മിൽ ഉള്ള ബന്ധം എന്താണ് എന്ന് പറഞ്ഞിട്ടില്ല… എസ് ഐക്ക് എങ്ങന പണി കൊടുത്തത്…? ഇനി സ്റ്റേഷനിൽ പോയി അവരു കട്ടി കൊട്ടുനന്ത് എന്തൊക്കെയാണ് എന്നറിയാൻ waiting ??????

    1. രണ്ടു പേരും തമ്മിലുള്ള ബന്ധം ഉടനെ പറഞ്ഞാൽ രസം പോകും. അതു വഴിയേ പറയാം. പോലിസ് സ്റ്റേഷനിലെ സംഭവങ്ങൾ അടുത്ത പാർട്ടിൽ കാണാം

  17. കഥ ഒരു രക്ഷ ഇല്ല ചിരിച്ചു ചിരിച്ചു ഞാനൊരു വഴിക്കായി, ഹെന്റമ്മോ എന്താ കോമഡി ഒപ്പം നല്ല സസ്പെൻസ് ഇട്ട് കഥ എഴുതി അല്ലേ സെന്റിമെൻസും ഇടക്ക് കയറി വന്നു ചെറിയ ഒരു ലാഗ് തോന്നി പക്ഷെ അത് കുഴപ്പമായി ഒന്നും തോന്നിയില്ല എടുത്തതിന് വെയിറ്റ്‌ ചെയ്യുന്നു സ്നേഹത്തോടെ ???

    1. വായിച്ചു ചിരി വന്നു എന്നറിഞ്ഞപ്പോ സന്തോഷമായി?. കോമഡി ഒക്കെ എഴുതിയപ്പോൾ എനിക്കു തന്നെ തോന്നി ഓവറായോന്ന്. ലാഗ്ഗടിപ്പിച്ചെന്നറിയാം. അടുത്ത തവണ ശരിയാക്കാം.

  18. കൊള്ളാം മിഖീയേയും ജോയേയും ഒരുപാട് ഇഷ്ടായി, അങ്ങോട്ടും ഇങ്ങോട്ടും ചളി വാരി എറിയുമെങ്കിലും ഒരു സുഖമുണ്ട് വായിക്കാൻ… ഒരുപാട് ചിരിക്കാൻ ഉള്ള കൗണ്ടറുകൾ ഉണ്ടായിരുന്നു. അടുത്ത പാർട്ട് പെട്ടന്നായിക്കോട്ടെ…

    1. ജോയെയും മിഖിയെയും ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ തന്നെ സന്തോമായി. എനിക്കും ഇഷ്ടമാണ് ഇവര് രണ്ടു പേരെയും. അതുക്കൊണ്ട് തന്നെ റിയൽ ലൈഫിൽ എനിക്ക് ചെയ്യാൻ കഴിയാത്ത പലതും കഥയിലൂടെ ഇവരെക്കൊണ്ട് ചെയ്യിക്കും. കാത്തിരുന്നു കാണാം.

  19. Niki…. കഥ കൊള്ളാട്ടോ….ജോയും മിക്കിയും തമ്മിലുള്ള ബോണ്ടിങ് ഒക്കെ പക്കാ ആയിരുന്നു…. ആദ്യമായി എഴുതിയത് അന്ന് പറയില്ലന്നെ… ചില സ്ഥലങ്ങളിൽ…കുറച്ചു lag ഉണ്ടാരുന്നു… അത് സാരമില്ല അടുത്ത പാർട്ടിൽ ശെരിയാക്കിയ മതി… ബുള്ളറ്റ് ട്രെയിന്റെ സ്പീഡിൽ കഥ എഴുത്തുന്ന ഞാനാ.. ഈ കഥയെ കുറ്റം പറഞ്ഞത്. ???… നല്ല ഡീറ്റൈലിങ് ആയിരുന്നു… ഒരു പൊടിക്ക് സ്പീഡ് കുട്ടിക്കോ…. പിന്നെ.. ഇതിൽ എന്തോ മിസ്റ്ററി ഒളിഞ്ഞു ഇരുപോണ്ട് എന്ന് മനസ്സിലായി…. അടുത്ത ഭാഗം വേഗം കൊണ്ടുവട്ടെ… പിന്നെ ആദ്യ കഥ ആയോണ്ട് ഇത്തിരി സപ്പോർട്ട് കുറവ് ആയിരിക്കും അത് ഒന്നും കാര്യമാക്കണ്ട… സ്റ്റോറി intersting ആവുമ്പോൾ സപ്പോർട്ട് താനെ വന്നോളും… You have good skills…. അത് ഒന്ന് രാഗിമിനുക്കി… Harvest the best out of it….

    Best wishes for your first attempt…

    ഓ മറന്നു അ ഹിന്ദി കവിത… അത് ഞാനും മറന്നിട്ടില്ല….

    Mistakes ഒന്നും പറയാൻ ഞാൻ ആൾ അല്ല എന്നാലും പറഞ്ഞുന്നെ ഉള്ളു….മാമനോട് ഒന്നും തോന്നല്ലേ…..

    അപ്പൊ അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്…

    With love

    VIRUS… ???

    1. സത്യത്തിൽ ഈ പാർട്ടിന്റെ മെയിൻ ഉദ്ദേശം ജോയുടെയും മിഖിയുടെയും ബോണ്ടിങ് വർക്ക്‌ ഔട്ട്‌ ആക്കാൻ വേണ്ടിയായിരുന്നു. സ്പീഡ് കൂട്ടാൻ നോക്കാം. മിസ്റ്ററി മനഃപൂർവം ഇട്ടതാ. എന്നാലേ വരും ഭാഗങ്ങളിൽ എന്തെങ്കിലും എഴുതാനുള്ള വകുപ്പുണ്ടാകൂ.

      ഹിന്ദി കവിതയുടെ കാര്യം എല്ലാവരുടെയും കാര്യത്തിൽ അങ്ങനെയാണ്. അഞ്ചാം ക്ലാസ്സിൽ ഈ കവിത ഒരിക്കലെങ്കിലും പഠിച്ചിട്ടുള്ളവർ ജീവിതത്തിലൊരിക്കലും അത് മറക്കാൻ സാധ്യതയില്ല.

  20. നല്ല സ്റ്റോറി.. ആദ്യമായിട്ട് എഴുതുന്നവർക് ഇവിടെ ഒരു പേജ് തന്നെ ഒപ്പിക്കാൻ കഴിയുന്നില്ല ???..

    തുടരുക ❤❤❤

    ഇഷ്ടം.. നൗഫു ❤❤

    1. Thanks?. അടുത്ത തവണ വലിച്ചു നീട്ടാതെ നോക്കാം.

  21. ഇതിപ്പൊ എന്താണ് സംഭവം
    കഥയുടെ പേര് “lag” എന്നാണോ…????

    1. സത്യം. ഉള്ളതു തുറന്നു പറഞ്ഞതിൽ സന്തോഷമുണ്ട്. ഏഴ് പേജിലൊതുക്കാൻ നോക്കിയതാ. എഴുതി വന്നപ്പോൾ പേജ് കൂടി ?

    2. 45 pages..!!
      Kudos to your effort behind this…???

Comments are closed.