Wonder 8 [Nikila] 2121

ആ ബോക്സ് ഫാദർ എന്റെ നേരെ നീട്ടിയപ്പോൾ ഞാൻ ശില പോലെ നിന്നു. എന്റെയടുത്തു നിന്നും പ്രതികരണമൊന്നും ഉണ്ടാവാത്തതുക്കൊണ്ട് ഫാദർ ബോക്സ് അടുത്തുള്ള ബെഞ്ചിൽ വച്ചിട്ട് എങ്ങോട്ടോ പോയി. ഞാനാണെങ്കിൽ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. ഒരിക്കലും കാണാൻ വരില്ലാന്ന് വിചാരിച്ചിരുന്ന അദ്ദേഹം ഇന്നെന്നെ കാണാൻ വന്നിരിക്കുന്നു. എന്തോ ഒരു കാര്യമുണ്ട്. മനസിലിങ്ങനെ പല ചിന്തകളും വന്നുക്കൊണ്ടിരുന്നപ്പോൾ പെട്ടന്നെന്റെ ഫോൺ റിങ് ചെയ്തു.

 

?Do we know where the light is the brightest,

Do we know how to clear what the fear is,

Do we know how to feel when we crave it,

Do we know what we are,?

 

ഫോൺ റിങ് ചെയ്തപ്പോൾ എനിക്കു സ്ഥലകാല ബോധം വന്നു. പുല്ല്, ഞാൻ പള്ളീല് കേറിയപ്പോൾ ഫോൺ സൈലന്റാക്കാൻ മറന്നു പോയല്ലോ. എന്നാലും ഇതേതാ പുതിയൊരു റിങ് ടോൺ ?. മിക്കവാറും ഇതും മിഖിയുടെ പണിയായിരിക്കും. എന്തായാലും കൊള്ളാം, നല്ല അസ്സൽ മെലഡി മ്യൂസിക് ?. ഫോണെടുത്തു നോക്കി. മിഖിയാണ് വിളിക്കുന്നേ. ഇപ്പോ ഇവനെപ്പറ്റി ഓർത്തതേയുള്ളൂ. ഇവിടെ ആരുമില്ലാത്തതുക്കൊണ്ട് ഫോൺ അറ്റൻഡ് ചെയ്തു.

 

“ആടാ, പറയെടാ”

 

“ജോയിത് എവിടെയാ ?”

 

“ഞാനിപ്പോ പള്ളീലാടാ. നിങ്ങള് ഉറക്കത്തിലായതോണ്ട് ശല്യം ചെയ്യണ്ടാന്ന് കരുതി ?”

 

“എന്നാ ശരി, ഞാൻ ജോ എവിടെയാന്നറിയാൻ വേണ്ടി വിളിച്ചതാ”

 

മറുതലയ്ക്കൽ നിന്നും ഫോൺ കട്ടായി. ഞാൻ ബെഞ്ചിൽ ഫാദർ വച്ചിട്ടു പോയ ആ ബോക്സ് കയ്യിലെടുത്തു നോക്കി. എട്ട് അക്കമുള്ള നമ്പർ ലോക്കുണ്ട്. ഇതെങ്ങനെ തുറക്കുമെന്ന് ആലോചിച്ചപ്പോൾ ഒരു ചെറിയ ശബ്ദത്തോടെ ബോക്സിലെ ആ ഏട്ടക്ക നമ്പർ ഡിജിറ്റ് എന്റെ കയ്യിലിരുന്ന് തനിയേ കറങ്ങിതിരിഞ്ഞു ഒരു പ്രത്യേക നമ്പറിൽ ചെന്നവസാനിച്ചു. അതോടെ ആ ബോക്സിന്റെ ലോക്ക് റിലീസായി. 25121993, അതായിരുന്നു ആ നമ്പർ. ഒന്നുകൂടി ശ്രദ്ധിച്ചപ്പോഴാണ് മനസിലായത് ആ നമ്പർ എന്റെ ജനനത്തിയതി ആയിരുന്നെന്ന്. അതായത് 25/12/1993.

 

എന്തായാലും ഇതൊരു സാധാരണ ബോക്സ്‌ അല്ലെന്നു മാത്രം നന്നായി അറിയാം. അന്നു മിഖിക്ക് കിട്ടിയതുപോലെയൊരു മാജിക്ക് ഇതിനുള്ളിൽ എനിക്കു വേണ്ടി കാത്തിരിക്കുന്നുണ്ട്. പക്ഷെ എന്താണതെന്ന് മാത്രം അറിയില്ല. ഞാൻ വിറക്കുന്ന കൈകളോട് രണ്ടും കല്പ്പിച്ചു ബോക്സ്‌ സ്പീഡിൽ തുറന്നു. ബോക്സ്‌ തുറന്നതും എന്റെ മുഖത്തേക്ക് അതിനുള്ളിൽ നിന്നും ശക്തമായി കാറ്റടിച്ചു. ബസ്സിന്റെ സൈഡ് സീറ്റിലൊക്കെ ഇരിക്കുമ്പോൾ വരുന്ന അതേ ഫോഴ്സിൽ എന്റെ മുഖത്തേക്ക് കാറ്റടിച്ചപ്പോൾ ഞാൻ കണ്ണുകളിറുക്കിയടച്ചു.

 

അഞ്ചു സെക്കന്റിനു ശേഷം ആ കാറ്റൊന്നടങ്ങിയപ്പോൾ ഞാൻ മെല്ല കണ്ണു തുറന്നു ആ ബോക്സിനകത്തേക്ക് നോക്കി. പ്രതീക്ഷിച്ചതു പോലെ അതിനകത്തു ഒന്നുമില്ലായിരുന്നു. എന്നാൽ ഈ സമയം കൊണ്ടു എന്റെയുള്ളിലേക്ക് എന്തോ ഒരു തരിപ്പു കേറിയതു പോലെ അനുഭവപ്പെട്ടു. മൊത്തത്തിൽ ഒരു ഉണർവ് തോന്നുന്നുണ്ട്. എന്തായിരിക്കും നടന്നത് എന്നാലോചിച്ചപ്പോഴാണ്.

 

‘ണിം… ?ണിം… ?ണിം…?’

 

ഒരു മണിശബ്ദം കേട്ടു. പള്ളിയിൽ അൽത്താരയ്ക്കടുത്തു മുൻവശത്തായി വച്ചിരിക്കുന്ന സാന്റാക്ലോസിന്റെ പ്രതിമ,  അതിന്റെ കയ്യിലുള്ള വടിയിൽ തൂക്കിയിട്ടിരിക്കുന്ന മണിയിൽ നിന്നുള്ള ശബ്ദമായിരുന്നു അത്. ചിലപ്പോൾ കാറ്റടിച്ചപ്പോൾ ആ മണി കുലുങ്ങിയതുമാവാം. ഞാൻ മെല്ലെ ചെന്ന് ആടിക്കൊണ്ടിരിക്കുന്ന ആ മണി കൈക്കൊണ്ട് പിടിച്ചു നിർത്തി. സാന്റാക്ലോസിന്റെ രൂപത്തിലൊന്നു വിരലോടിച്ചു. നല്ലൊരു മികച്ച സാന്റാക്ലോസിന്റെ പ്രതിമ.

 

എന്നാലും ഈ പ്രതിമ എവിടുന്നാ വാങ്ങിയേ ?.

 

പെട്ടന്ന് എന്റെ തലച്ചോറിനകത്തേക്ക് വൈദ്യുതി കേറി വരുന്നപോലൊരു അനുഭൂതിയുണ്ടായി. തലയ്ക്കകത്തേക്ക് ഒരു പുഴുവരിച്ചു കേറുന്നതു പോലൊരു ഫീലിംഗ്. അൽപ്പസമയം കൊണ്ടു എന്റെ ഓർമ്മയിലേക്ക് ചില കാര്യങ്ങൾ വിഷ്വൽസായി കടന്നു വന്നു. ആ വിഷ്വൽ വ്യക്തമായി ഓർമ്മിച്ചെടുക്കാൻ പറ്റിയതും ഞാനൊരു ഞെട്ടലോടെ സാന്റായുടെ രൂപത്തിൽ നിന്നും കയ്യെടുത്തു പിന്നിലോട്ട് കുതറി മാറി. ഇതെല്ലാം നടന്നത് അഞ്ചു സെക്കന്റുകൾ കൊണ്ടാണ്.

 

ഓർമ്മയിൽ കണ്ട കാര്യങ്ങൾ വച്ചു സാന്റായുടെ രൂപത്തിലേക്ക് നോക്കിയപ്പോൾ ഞാൻ വല്ലാതെ ഷോക്കായി. ഞാൻ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. ഈ സാന്റാക്ലോസ് പ്രതിമയെക്കുറിച്ചുള്ള ചില വിവരങ്ങൾ എന്റെ തലയിലേക്ക് കേറിയിരിക്കുന്നു. ഞാൻ ഇതുവരെ അറിയാത്ത ചില കാര്യങ്ങൾ. പക്ഷെ എങ്ങനെ ?.

 

“ടാ, നീയിതു വരെ പോയില്ലേ ?”

 

ഈ സമയം കൊണ്ടു ഫാദർ പള്ളിക്കകത്തേക്ക് കേറി വന്നു. എന്നാപ്പിന്നെ എന്റെ ഓർമ്മയിൽ തോന്നിയ ഈ കാര്യങ്ങൾ ഫാദറിനോട് ചോദിച്ചു ഒന്നുകൂടി ഉറപ്പിക്കാമെന്ന് തീരുമാനിച്ചു.

 

“ഫാദർ, ഈ സാന്റായുടെ പ്രതിമ വാങ്ങിയത് ഫാദറും കൂടി ചേർന്നിട്ടല്ലേ ?”

 

“അതെ, അതിനെന്താ?”

 

“ഈ പ്രതിമ വാങ്ങിയത് തൃശ്ശൂർ പുത്തൻപള്ളിയുടെ സൈഡിലുള്ള കടയീന്നാണോ ?”

 

“അതേലോ, നിനക്കെങ്ങനെയറിയാം”

 

ഞാൻ ഞെട്ടിപ്പോയി. നേരത്തെ എന്റെ മൈൻഡിലോട്ട് വന്ന അതേ കാര്യം തന്നെ. പക്ഷെ പറഞ്ഞ പോലെ ഞാനെങ്ങനെ അറിഞ്ഞു?. ഒന്നുക്കൂടിയൊന്ന് ചില കാര്യങ്ങൾ കൂടി ചോദിച്ചിട്ടു കൺഫോം ചെയ്തേക്കാം.

 

“ഈ പ്രതിമ നിങ്ങള് വിലപേശി വാങ്ങിയതാ. കടക്കാരൻ പറഞ്ഞതിനേക്കാൾ രണ്ടായിരം രൂപ വിലക്കുറച്ച് ഉറപ്പിച്ചല്ലേ നിങ്ങളിത് വാങ്ങിയേ ?”

 

ഫാദർ എന്നെ സംശയത്തോടെ നോക്കി.

 

“നിനക്കിതെങ്ങനെ ഇതൊക്കെ അറിയാം. ഇനി അന്ന് എന്റെ കൂടെ ഈ പ്രതിമ വന്ന നിഖിൽ പറഞ്ഞതാണോ ?”

 

അതോടെ എന്റെ നെഞ്ചിനാകത്ത് ശരിക്കും ആന്തലുണ്ടായി. അപ്പോൾ എനിക്കു തോന്നിയതാണെന്ന് കരുതിയതൊക്കെ സത്യമായിരുന്നല്ലേ ?. എന്റെ ശരീരം വല്ലാതെ വിറച്ചു. എന്റെ അവസ്ഥ കണ്ടു സംശയം തോന്നിയ ഫാദർ അടുത്തേക്ക് വന്നു എന്റെ കൈകൾ രണ്ടും ചേർത്തു പിടിച്ചു.

 

“ജോസഫേ നിനക്കെന്താ പറ്റിയേ ? എന്തെങ്കിലും പേടി തോന്നുന്നുണ്ടോ ?”

 

എന്റെ കയ്യിൽ ചേർത്തു പിടിച്ച ഫാദറിന്റെ ഒരു കൈ ഞാൻ തിരിച്ചു പിടിച്ചു. സംശയത്തോടെ ഫാദറിനെ നോക്കി.

 

ആദ്യം ഈ ഫാദറിനു വല്ല പ്രശ്നങ്ങളും ഉണ്ടോന്നറിയണമല്ലോ?

 

അപ്പോൾ തന്നെ എന്റെ തലച്ചോറിലേക്ക് വേറെയും ചില വിവരങ്ങൾ വിഷ്വൽസായി കേറി വന്നു.

 

“ഫാദറേ സത്യം പറ. ഫാദറിനു ശരിക്കും പൈൽസിന്റെ അസുഖമില്ലേ ??”

 

“അയ്യേ!”

 

ഞെട്ടലോടെ ഫാദർ എന്റെ കൈകൾ വിടുവിച്ചു.

 

“പോടാ അവിടുന്നു. നിന്നോടാരാടാ ഈ വൃത്തികേട് പറഞ്ഞേ ?”

 

“അതെന്താ മൂലക്കുരു വരുന്നത് അത്രയ്ക്ക് വൃത്തിക്കേടാണോ”

 

“വൃത്തിക്കേടല്ല. പക്ഷെ എനിക്കു മൂലക്കുരു ഉണ്ടെന്ന് പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല?”

 

“ഉറപ്പാണോ ?”

 

“അതേ”

 

“അത്രയ്ക്ക് ഉറപ്പാണെങ്കിൽ ഇവിടെ ഈ ബെഞ്ചിൽ നന്നായി ബലം കൊടുത്തു ഇരുന്നേ. ഞാനൊന്ന് കാണട്ടെ”

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.