Wonder 8 [Nikila] 2116

“എന്നാലും ജോ ഏതു കഥയാ വായിച്ചേ ?”

 

“ഉം…… ?…തുലാമഴ”

 

“ങ്ങേ? തുലാമഴയോ ??”

 

മിഖി കൗതുകത്തോടെ എന്നോട് ചോദിച്ചു.

 

“ആ കഥ നീയും വായിച്ചിരുന്നു, അല്ലേ ??” ഞാൻ

 

“അതെങ്ങനെ ജോ ക്ക്‌ മനസിലായി”

 

“നീയിതെന്നോട് ചോദിക്കാൻ കാട്ടിയ ആവേശം കണ്ടപ്പോഴേ പിടിക്കിട്ടി?”

 

ഇപ്പോൾ അവന്റെ മുഖവും പ്ലിംഗിയ പോലെയായി. ഇങ്ങോട്ടൊന്ന് തന്നാൽ തിരിച്ചൊരെണ്ണം അതുപോലൊരെണ്ണം അങ്ങോട്ടും കൊടുക്കും. അതാ എന്റെയൊരു ശീലം ?.

 

“ആ കഥ വായിച്ചിട്ടു എന്താ തോന്നിയേ ജോ?” മിഖി.

 

“എന്റെ പൊന്ന് മിഖി, എന്തോന്നൊക്കെയാടാ എഴുതിയെക്കുന്നേ ? ഇമ്മാതിരി ദുരന്തങ്ങളൊക്കെ മനുഷ്യർക്ക് ഉണ്ടാവോ ?” ഞാൻ

 

“വിഷമിക്കാൻ കാരണങ്ങളനുസരിച്ചു നടക്കുന്നവർക്ക് ഇതൊക്കെ വലിയ ദുരന്തങ്ങളായി തോന്നും. അതിലൊന്നും പെടാത്ത നമ്മളെപ്പോലുള്ളവര് എത്ര ടെൻഷൻ വന്നാലും ഇതുപോലെ സമയം കിട്ടുമ്പോഴൊക്കെ പുറത്തേക്കൊക്കെ ഒന്ന് ചിൽ ചെയ്യാനിറങ്ങും?”

 

മിഖി പറഞ്ഞതും ശരി തന്നെയാ. എനിക്കു തന്നെ ഇന്ന് പള്ളിയിലത്തെ കാര്യങ്ങളൊക്കെ ആലോചിക്കുമ്പോഴേ അടി മുതൽ മുടി വരെ തീ പിടിക്കും. അതും പോരാഞ്ഞിട്ട് ഷോപ്പിലെ കാര്യങ്ങള് നോക്കണം. നോക്കീം കണ്ടും കാര്യങ്ങള് ഹാൻഡിൽ ചെയ്തില്ലെങ്കിൽ സെയിൽ ഡൗണാവും. അതും പോരാഞ്ഞിട്ട് ഇപ്പോൾ പുതുതായി ജൂവലിന്റെ ശല്യം വേറെ. അതു പിന്നെ വീട്ടിലെത്തുമ്പോൾ ഡഗ്ഗ് ഉണ്ടാക്കുന്ന പുലിവാലിന്റെ അത്രയൊന്നും ഇല്ലാന്ന് കരുതാം. എന്നാലും ഓർക്കുമ്പോൾ തന്നെ നിന്ന് വിയർക്കുന്ന സൈസില് പല പ്രശ്നങ്ങളും ഉണ്ട്. എന്നിട്ടും ഞാൻ ഹാപ്പിയല്ലേ?. കാരണം ഈ വക പ്രശ്നങ്ങളിലൊക്കെ ഒരു രസം കണ്ടെത്തുന്നതുക്കൊണ്ട് വേറൊരു കുഴപ്പവുമില്ല. ശരിക്കും പ്രശ്നങ്ങളല്ല നമ്മുടെ പ്രശ്നം. പ്രശ്നങ്ങളോടുള്ള നമ്മുടെ മനോഭാവമാണ് യഥാർത്ഥ പ്രശ്നം. ഇതു ഞാൻ പറഞ്ഞതല്ല. ക്യാപ്റ്റൻ ജാക്ക് സ്പാരോ പറഞ്ഞതാണ്. The problem is not the problem, the problem is your attitude about the problem.

 

“എന്താ ജോ ആലോചിക്കുന്നേ ?”

 

“ഒന്നുല്ല, വെറുതെയോരോന്ന്…..”

 

“ചിന്തിക്കുവായിരിക്കും, അല്ലേ? ജോ മിക്കവാറും കുമാരനാശാന്റെ ചിന്തവിഷ്ടയായ സീതയെ വരെ കടത്തി വെട്ടുമെന്നാ തോന്നുന്നേ ?. വെറുതെയിരുന്നാൽ പോലും ജോ ഈ ലോകത്തുള്ള എല്ലാ കാര്യങ്ങളെയും പറ്റി ചുമ്മാ ആലോചിച്ചോണ്ടിരിക്കും”

 

മിഖിയുടെ ചളിയടി കേട്ടിട്ട് വേണ്ട എന്നു വിചാരിച്ചിട്ടു പോലും അറിയാതെ ചിരിച്ചു പോയി.

 

“അല്ലാ മിഖി, എന്നാലും നമ്മുടെ കുടുംബത്തിനകത്ത് ഒരു പ്രശ്നമുണ്ടാവാന്ന് പറഞ്ഞാൽ അത് നിസാരകാര്യമല്ലല്ലോ. എല്ലാ തിരക്കുകളും മറന്നു ഒന്ന് റിലാക്സ് ചെയ്യാൻ വേണ്ടി ഇത്തിരി സ്പേസ് കിട്ടുന്ന സ്ഥലമാണ് വീട്.ആ വീട്ടിൽ തന്നെ കുഴപ്പങ്ങളുണ്ടാവാന്ന് പറഞ്ഞാൽ…… എന്തോ എനിക്കാ കഥ വായിച്ചിട്ടു അതിലെ ജെറിയെക്കുറിച്ചാലോചിക്കുമ്പോൾ എന്തോ പോലെ. വീട്ടുക്കാരുടെ ഇമോഷണൽ ബ്ലാക്ക് മെയിൽ കാരണം ഇഷ്ടമില്ലാത്ത പെണ്ണിനെ കല്യാണം കഴിക്കാ. എന്നിട്ട് ആ പെണ്ണിന്റെ അടുത്തു നിന്ന് മാനസിക പീഡനം അനുഭവിക്കാ. അങ്ങനെ എന്തൊക്കെ കാര്യങ്ങൾ. ചിലർക്കൊക്കെ അതു പ്രേമം പൊട്ടി മുളക്കാനുള്ള സിറ്റുവേഷനായി തോന്നിയേക്കാം. പക്ഷെ സത്യം അതല്ലല്ലോ. ഇഷ്ടമില്ലാത്ത ഒരു കാര്യം മറ്റൊരാളിൽ അടിച്ചേൽപ്പിക്കുന്നത് എന്ത് മോശം പരിപാടിയാണല്ലേ ?”

 

ഞാൻ മിഖിയെ നോക്കി. അവൻ ഒന്നും മിണ്ടാതെ നേരെ മുന്നിലോട്ട് തന്നെ നോക്കിയിരിക്കാണ്. ഞാൻ തുടർന്നു ;

 

“ഒന്നാലോചിച്ചു നോക്കിയാൽ നിന്റെയും എന്റെയും അവസ്ഥയും മോശമല്ല. എനിക്കിത് പണ്ടേ ശീലമായതാ. നിന്റെ ഇപ്പോഴത്തെ അവസ്ഥയും ഏതാണ്ട് അങ്ങനെ തന്നെയല്ലേ. പത്താം ക്ലാസ്സ്‌ വരെ ഇഷ്ടമുള്ളതും ഇല്ലാത്തതുമായ എല്ലാ വിഷയങ്ങളും ചവറു പോലെ പഠിച്ചു കൂട്ടണം. എന്നാലീ പഠിച്ചു വച്ചതെല്ലാം ഉപകാരപ്പെടുമോ ? അതും ഇല്ല. പത്താം ക്ലാസ്സ്‌ വരെ പഠിച്ച ഹിന്ദിയും ലസാഗു ഉസാഗു കണക്കുമൊക്കെ കുറച്ചുക്കഴിഞ്ഞാൽ വീണ്ടും മറക്കും. അതു വരെ ആവശ്യമില്ലാത്ത പ്രഷറൊക്കെ തലയിൽ കേറുന്നത് മാത്രം മിച്ചം. ഓരോരുത്തരുടെയോരോ വിധിയേ ☹️”

 

അവൻ തല ചെരിച്ചു എന്നെ നോക്കി.

 

“അപ്പോൾ ഇതൊക്കെ അറിയാമല്ലേ ?” മിഖി

 

“ആടോ, നന്നായി അറിയാം. ഞാനും നിന്റെ പ്രായം കഴിഞ്ഞു തന്നെയല്ലേ വന്നേ?”

 

“ജോ പറഞ്ഞത് ശരിയാ. ആ കഥയിലെ ജെറിയുടെ അവസ്ഥ ഓർത്തപ്പോൾ എനിക്കും സങ്കടം തോന്നി. പക്ഷെ ഇതൊക്കെ കഥയല്ലേ. നമുക്കീ കഥയുടെ ഉള്ളിലോട്ട് കേറി ഇടപ്പെടാൻ പറ്റില്ലല്ലോ. അതിനു പറ്റിയിരുന്നെങ്കിൽ ഞാൻ തന്നെ അവരുടെ ആദ്യരാത്രി നടക്കണ റൂമിനകത്തേക്ക് പടക്കമെറിഞ്ഞ് എല്ലാം കുളമാക്കിയേനെ”

 

മിഖിയുടെ പറിച്ചില് കേട്ടു ഞാൻ ചിരിച്ചു. ഇവനാരെങ്കിലും പടക്കത്തില് കൂടോത്രം ചെയ്തു കൊടുത്തിട്ടുണ്ടോ?. ഞാൻ മിണ്ടാതിരിക്കുന്നതു കണ്ടു അവൻ പിന്നെയും തുടർന്നു ;

 

“അല്ലതെ തന്നെ രക്ഷപ്പെടാനൊരു വഴിയുണ്ട്. നമുക്കെന്തെങ്കിലും പ്രശ്നം വന്നാൽ അതെല്ലാം ഷെയർ ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ആരെങ്കിലും നമ്മുക്കുണ്ടാവണം. കണ്ണു തുറന്നു നോക്കിയാൽ നമുക്കവരെ കാണാം. പക്ഷെ കണ്ണു തുറന്നു നോക്കണമെന്ന് മാത്രം. അത്തരക്കാര് നമ്മുടെ അടുത്ത കൂട്ടുക്കാരായിരിക്കാം അല്ലെങ്കിൽ ഒരു അപരിചിതനാവാം ചിലപ്പോൾ നമ്മള് ശത്രുവായി കരുതുന്ന ആരു വേണമെങ്കിലും ആവാം. അങ്ങനെയുള്ളവരെ കണ്ടാൽ വിടാതെ മുറുകെ പിടിച്ചോളണം. ചിലപ്പോൾ രക്തബന്ധമുള്ളവര് പോലും തിരിച്ചറിയാത്ത നമ്മുടെ ഫീലിംഗ്സ് അവരായിരിക്കും മനസിലാക്കാ”

 

ഞാൻ അവന്റെ ഉള്ളം കയ്യിൽ മുറുകെ പിടിച്ചു. അവനും പുഞ്ചിരിയോടെ എന്റെ കൈ ചേർത്തു പിടിച്ചെങ്കിലും പെട്ടന്ന് പിടി വിട്ടു.

 

“ഡ്രൈവിങ്ങില് ശ്രദ്ധിക്ക് ജോ”

 

എന്നാലും എനിക്കൊരു സമാധാനം കിട്ടുന്നില്ല. ഇപ്പോഴും ആ സംഭവം എന്റെ മൈൻഡിനെ ഹണ്ട് ചെയ്‌തോണ്ടിരിക്കാ.

 

ഞാനും കൂടുതലൊന്നും പറയാതെ വണ്ടിയൊടിക്കുന്നതിൽ ശ്രദ്ധിച്ചു. കാറിലിരിക്കുമ്പോൾ എന്റെ മനസിലും മിഖി നേരത്തെ പറഞ്ഞ ചിന്തയുണ്ടായി. കഥയ്ക്കുള്ളിലേക്ക് കേറി ചെന്ന് അതിലെ കഥാപാത്രങ്ങളെ സഹായിക്കാൻ പറ്റില്ലാന്നോ. എന്തൊരു കഷ്ടമാണിത്.

 

എന്നെക്കൊണ്ടതിന് കഴിയില്ലായിരിക്കും. എന്നാലും ഒരു കാര്യത്തിൽ  എനിക്കുറപ്പുണ്ട്. നമ്മള് വായിച്ച കഥയിലേപ്പോലെ കഷ്ടപ്പെടുന്ന ആരെങ്കിലും ഒരിക്കൽ നമ്മളുടെ മുന്നിൽ വന്നു പെടും. അന്ന് നമുക്കവരെ സഹായിക്കാനൊരു അവസരം കിട്ടും.

 

ഞാനൊരു ചിരിയോടെ വണ്ടി മുന്നോട്ടെടുത്തു. കാറ് നേരെ വിട്ടത് തൃശ്ശൂർ ശോഭാ സിറ്റി മോളിലേക്കാണ്. ഞങ്ങള് സ്ഥിരമായി ഷോപ്പിംഗിന് വരുന്നത് ഇങ്ങോട്ടാണ്. ഇനി ഷോപ്പിംഗിനല്ലെങ്കിൽ പോലും ചുമ്മാ ചുറ്റിക്കറങ്ങാനായിട്ട് ഇവിടേക്ക് വരും ?. ഇത്തവണ വന്നതിന്റെ ഉദ്ദേശവും അത് തന്നെയായിരുന്നു, ചുമ്മാ ചുറ്റിക്കറങ്ങുക. ഞങ്ങളങ്ങനെ മാളിനകത്തുള്ള ഓരോ ഷോപ്പിലും കേറിയിറങ്ങി സാധന സാമഗ്രഹികളുടെ വിലയും നോക്കി ചുമ്മാ തേരാ പാരാ നടക്കുകയായിരുന്നു. പർച്ചേസിങ്ങിനല്ലാതെ വന്നാൽ പോലും ഇവിടെ ചുറ്റി നടന്നു കാണാനുള്ള കാഴ്ചകൾ ഒരുപാടുണ്ട്. പ്രത്യേകിച്ചു ഞെരമ്പൻ ടീംസുകൾക്ക് മാത്രമായി കണ്ണിനു സുഖം പകരനായിട്ട് കാണാൻ കൊള്ളാവുന്ന സുന്ദരികളായ പെണ്ണുങ്ങളും ഈ ഭാഗത്തു കറങ്ങി നടപ്പുണ്ട്. അത് പിന്നെ അങ്ങനെയല്ലേ വരൂ. കാണാൻ കൊള്ളാവുന്ന സുന്ദരിയായ ഹൈ ക്ലാസ്സ്‌ പെണ്ണുങ്ങളൊക്കെ ഇതുപോലുള്ള വലിയ ഷോപ്പിങ്ങ്‌ മാളുകളിലല്ലേ പർച്ചേസിങ്ങിനൊക്കെ വരുള്ളൂ?. 

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.