Wonder 8 [Nikila] 2121

“എന്തു പറ്റി ഫാദർ ?”

 

“ജോസഫേ, എന്നോട് ക്ഷമിക്കെടാ. ഞാനും കൂടി ചേർന്ന് നിന്നോട് മര്യാദകേട് കാണിച്ചു. അന്ന് പള്ളിക്കമ്മിറ്റി അങ്ങനൊരു തീരുമാനമെടുത്തപ്പോ എനിക്കൊന്നും ചെയ്യാൻ പറ്റിയില്ലെടാ”

 

ങ്ങേ ? ഇതിപ്പോ എന്തിനാ ഇവിടെ പറയണേ ?.

 

“ഫാദർ, അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ. ഇനിയത് വീണ്ടും പറയേണ്ട കാര്യമുണ്ടോ. കഴിഞ്ഞതൊക്കെ മറക്കാം. ഇനിയതിനെക്കുറിച്ച് ഒന്നും പറയണ്ട”

 

“ഇല്ലെടാ. പറയാതിരിക്കാൻ പറ്റില്ല. നിന്നോടും ആ പിള്ളേരോടും ചെയ്ത തെറ്റിനുള്ള ശിക്ഷ ഇന്നലെ തന്നെ ഞങ്ങൾക്ക് കിട്ടിയെടാ”

 

“ശിക്ഷയോ ? എന്ത് ശിക്ഷ ?”

 

ഫാദർ ഇന്നലെ രാത്രി പാതിരാ കുർബാനയ്ക്ക് ശേഷം നടന്ന കാര്യങ്ങളെല്ലാം എന്നോട് പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ കഞ്ചാവടിച്ച ഒരു കിക്ക് എനിക്കു കിട്ടി ?‍?. സംഭവം കോമഡിയാണ്. ഞങ്ങളെ മാറ്റി ഇവരെല്ലാം കൂടി വേറെ ചില എക്സ്പെർട്ടായിട്ടുള്ള ആൾക്കാരെ വച്ചു ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്താൻ പ്ലാൻ ചെയ്തു. പാതിരാ കുർബാന കഴിഞ്ഞു ഒട്ടും വൈകിക്കാതെ ആ പരിപാടിയും നടത്തി. മറിയം ദിവ്യഗർഭം ധരിക്കുമെന്ന വാർത്തയുമായി ഗബ്രിയേൽ ദൂതൻ വരുന്നതും അതിനു ശേഷം ഫോറോദോസ് രാജാവിനെ ഭയന്നുള്ള മറിയത്തിന്റെയും ഔസെപ്പിന്റെയും പാലായനവും തുടർന്നു ഈശോയുടെ പുൽക്കൂട്ടിലുള്ള ജനനവും അതു കഴിഞ്ഞുള്ള മൂന്നു രാജാക്കന്മാരുടെ സന്ദർശനവുമൊക്കയായിരുന്നു പരിപാടിയിലെ പ്രധാന കണ്ടന്റുകൾ.

 

കിഴക്കുനിന്നുമുള്ള മൂന്നു രാജാക്കന്മാരുടെ സന്ദർശനം വരെയുള്ള കാര്യങ്ങളെല്ലാം വളരെ ഭംഗിയായി നടന്നു. അതിനു ശേഷമാണ് പണി പാളിത്. പരിപാടി ഒന്നുകൂടി കൊഴുപ്പിക്കാൻ വേണ്ടി പള്ളിക്കമ്മിറ്റിക്കാർ കണ്ടു പിടിച്ച ഒരു ഐഡിയ പിന്നെ അവർക്കു തന്നെ വിനയായി. രാജക്കന്മാരുടെ എൻട്രി എത്തിയതും പരിപാടി നടക്കുന്ന സ്റ്റേജിനു പുറകിൽ കൂട്ടത്തോടെ അമിട്ടു പൊട്ടിച്ചു. എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ ചീറ്റിപ്പോയ ഒരു അമിട്ടിലെ തീപ്പൊരി നേരെ കാറ്റത്തു പറന്നു വന്നു വീണത് പരിപാടി നടന്നുക്കൊണ്ടിരുന്ന സ്റ്റേജിലോട്ടായിരുന്നു. ആ സ്റ്റേജാണെങ്കിൽ അപ്പോൾ പുൽക്കൂടിന്റെ സെറ്റപ്പിലായിരുന്നു. പറന്നു വീണ തീപ്പൊരി ആ പുൽക്കൂടിന്റെ മേലെ കൂട്ടിയിട്ടിരിക്കുന്ന പുല്ലുക്കെട്ടുകൾക്കിടയിലേക്ക് തന്നെ കൃത്യമായി വീണു. പിന്നെ നടന്നതൊക്കെ ഊഹിക്കാവുന്നതേയുള്ളൂ. ആ സ്റ്റേജ് മുഴുവൻ കാട്ടുത്തീ പടർന്നു. പരിപാടി നടത്തിയിരുന്ന സ്റ്റേജ് മുഴുവൻ ഉണക്കപ്പുല്ലായാതുക്കൊണ്ട് വെള്ളമൊഴിച്ചോ മണലിട്ടോ തീ കെടുത്താനുള്ള സമയമൊന്നും കിട്ടിയില്ല. വേഗത്തിൽ തന്നെ തീ എല്ലായിടത്തേക്കും ആളിപ്പടർന്നു. ആ തീപ്പിടുത്തതിന്റെ പുറമേ കൂട്ടത്തോടെ വേറെയും കുറേ അമിട്ടുകൾ കൂടി പൊട്ടിയപ്പോൾ പരിപാടി കാണാൻ വന്നവരെല്ലാം പേടിച്ചിട്ട് പല വഴിക്ക് ഓടി. മാതാവായും ഔസെപ്പിതാവായും അഭിനയിച്ചുക്കൊണ്ടിരുന്ന ജൂനിയർ ആര്ടിസ്റ്റുകളെല്ലാം ജീവനും കൊണ്ടോടി. രാജാക്കന്മാരായി വേഷമിട്ടു വന്ന മൂന്നു പേരും കിഴക്ക്, പടിഞ്ഞാറു, വടക്ക് എന്നിങ്ങനെ മൂന്നു ദിക്കിലോട്ട് ചീറിപ്പാഞ്ഞു. മാലാഖമാരായി അഭിനയിക്കാൻ വന്നവരൊക്കെ എങ്ങോട്ടോ പറപറന്നു. കൂട്ടത്തിൽ ഏറ്റവും വലിയ ട്രാജെടി എന്നു പറയുന്നത് മാതാവായി അഭിനയിച്ചുക്കൊണ്ടിരുന്ന പെണ്ണുംപിള്ള അവരുടെ കയ്യിലിരിക്കുന്ന ഉണ്ണീശോയുടെ ഡമ്മിയെടുത്ത് കത്തിക്കൊണ്ടിരിക്കുന്ന പുൽക്കൂട്ടിനുള്ളിലേക്ക് വലിച്ചെറിഞ്ഞിട്ട് ഓടിയതാണ് ?.

 

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഞാൻ ചിരിക്കണോ അതോ കരയണോ എന്നാലോചിച്ചു ആശയക്കുഴപ്പത്തിലായി. എന്റെ നല്ല കാലത്തിന് ഇതീന്നൊക്കെ നേരത്തെ ഒഴിയാൻ തോന്നിയത് നന്നായി. ഇല്ലേൽ ഈ പ്രശ്നത്തിന്റെയൊക്ക ഉത്തരവാദിത്തം എന്റെ തലയിൽ കിടന്നേനെ?. മിഖിയും എന്റെ കൂടെ രാത്രി മുഴുവൻ ഉണ്ടായത് നന്നായി. അല്ലെങ്കിൽ വെടിക്കെട്ട് പ്രശ്നത്തിന്റെ കാര്യത്തിൽ അവനെയും എല്ലാവരും സംശയിച്ചേനേ. പൊതുവേ അവനാണല്ലോ ഈ പടക്കത്തിന്റെയൊക്കെ ആള്, ഏത് ?.

 

“ജോസഫേ, നിന്നോടും ആ പിള്ളേരോടും ഞങ്ങള് കാണിച്ച ചതിക്ക് ദൈവം തരാനുള്ളത് തന്നു”

 

ഓഹ്, ഇനി ആ കുറ്റവും കൂടി ദൈവത്തിന്റെ തലയിലോട്ട് കൊണ്ടിട്?. ഓരോരോ മണ്ടത്തരങ്ങള് കാണിച്ചുക്കൂട്ടിയിട്ട് ഇപ്പൊ ദൈവമാണ് കുറ്റക്കാരൻ. ദൈവത്തിനോട്‌ അനുവാദം ചോദിച്ചിട്ടാണോ ഇവരൊക്കെ അസ്ഥാനത്ത് കൊണ്ടുപ്പോയി വെടിക്കെട്ട് നടത്താൻ തീരുമാനിച്ചേ?. എന്നാലും ഇവര് സ്വന്തം മണ്ടത്തരം സമ്മതിച്ചു കൊടുക്കില്ല.

 

“ഫാദർ, അതിന് ഇന്ന് രാവിലത്തെ കുർബാന മുടക്കണതെന്തിനാ ?”

 

“എനിക്ക് വയ്യാടാ. പാതിരാത്രി നടന്ന ആ സംഭവത്തോടെ ഞാൻ ശരിക്കും തളർന്നു പോയി”

 

പിന്നേയ്, വല്ലാത്തൊരു തളർച്ച തന്നെ ?. രാത്രി മുഴുവൻ നൂറോളം വീടുകളിള് കേറിയിറങ്ങിയ ഞങ്ങൾക്കൊന്നും ഇത്രയ്ക്ക് തളർച്ചയില്ലല്ലോ.

 

“ആ, പിന്നെ ജോസഫ്. നിന്നോടൊരു കാര്യം പറയാനുണ്ട്‌. ഇന്നലെ രാത്രി പാതിരാ കുർബാന തുടങ്ങണതിനു മൂന്ന് സാന്റാക്ലോസിന്റെ വേഷത്തില് ഒരാളിങ്ങോട്ട് വന്നിരുന്നു. നിനക്കീ ഗിഫ്റ്റ് കൊടുക്കണമെന്ന് പറഞ്ഞു ഈ സാധനം എന്റെ കയ്യില് തന്നേച്ച് അങ്ങേര് തിരിച്ചു പോയി”

 

അതും പറഞ്ഞു ഫാദർ ഒരു കൊച്ചു ബോക്സെടുത്തു എന്റെ നേരെ നീട്ടി. ആ ബോക്സ് കണ്ടപ്പോൾ എന്റെ കണ്ണുകൾ വിടർന്നു, ഹൃദയമിടിപ്പ് കൂടി. മഞ്ഞ നിറത്തിലുള്ള ഒരു ബോക്സ്. ആ ബോക്സിനു മുകളിൽ നീലനിറത്തിലുള്ള നക്ഷത്രത്തിന്റെ എംബ്ലം പതിപ്പിച്ചിട്ടുണ്ട്.

ഇങ്ങനെയൊരു ബോക്സ് ഇതിനു മുന്നും ഞാൻ കണ്ടിട്ടുണ്ട്. രണ്ടു വർഷങ്ങൾക്കു മുൻപ് മിഖിക്ക് കൊടുക്കാൻ പറഞ്ഞു അദ്ദേഹം എനിക്കു തന്ന അതേ പെട്ടി തന്നെ. അങ്ങനെയാണെങ്കിൽ അദ്ദേഹം ഇന്നലെ രാത്രി എന്നെ തേടി വന്നിരുന്നോ. വിശ്വസിക്കാനാവുന്നില്ല. ആ പെട്ടിയിലേക്ക് സൂക്ഷിച്ചു നോക്കി. എട്ട് അക്കമുള്ള ഒരു നമ്പർ ലോക്കുണ്ട് ആ ബോക്സിന്.

 

“ഫാദർ, ഇത്…. ഇത്….. ഈ പെട്ടി തന്നെയാളെ കണ്ടാലറിയോ ??”

 

“അങ്ങനെ ചോദിച്ചാൽ…… ഉം……..? നല്ല പ്രായമുള്ള ആളാണ്‌. അയാൾക്ക് നല്ല നീളമുള്ള നരച്ച താടിയുണ്ട്. പിന്നെ വയസ്സായതുക്കൊണ്ട് അയാൾക്ക് ചുളിഞ്ഞ മുഖമാണ്. പിന്നെ അയാളുടെ കണ്ണുകൾ…. ആ…. നിന്നെപ്പോലെ തന്നെ ശരിക്കും ഇരുണ്ട കണ്ണുകളാണ് അയാൾക്ക്. ആ മനുഷ്യന്റെ കണ്ണുകളിലേക്ക് നോക്കിയാൽ വല്ലാത്തൊരു തിളക്കം കാണാം. ആരായാലും അങ്ങേരെയൊന്ന് ഒരു തവണ കണ്ടാൽ പിന്നെ നോക്കി നിന്നു പോലും. ശരിക്കും പുണ്യാളനാണോന്ന് തോന്നിപ്പോവുന്ന ഒരു മനുഷ്യൻ. നല്ല പ്രായമുണ്ടെങ്കിലും അയാള് വല്ലാണ്ട് എനർജെറ്റിക്കാണെന്ന് ആ സംസാരം കേട്ടാലേ മനസിലാവും. മൊത്തത്തിൽ ആളെ കണ്ടാൽ ശരിക്കുമൊരു സാന്റാക്ലോസാണെന്ന് തോന്നിപ്പോവും”

 

ഫാദർ പറഞ്ഞ വിവരണം കേട്ട് എനിക്കു അതാരാണെന്ന് മനസിലായി. എന്റെ ശരീരത്തിനുള്ളിൽ നിന്ന് ഒരു തരിപ്പ് അനുഭവപ്പെട്ടു.

 

“മിസ്റ്റർ ക്ലൌസ്”

 

എന്റെ ചുണ്ടുകൾ ആ പേര് ഉരുവിട്ടു.

 

“ങ്ങേ, അതാരാ ? നിനക്കെയാളെ അറിയോ ?”

 

ഞാൻ അപ്പോഴും ആ ഷോക്കിൽ നിന്നും വിട്ടു മാറിയിട്ടില്ല. ഫാദർ ചോദിച്ചത് മറുപടി പറയാൻ കഴിയാതെ ഞാൻ അതേയെന്നും അല്ലായെന്നും തലയാട്ടി. ഒരിക്കലും എന്നെ കാണാൻ വരില്ലാന്ന് കരുതിയ ഒരാൾ എനിക്കിപ്പോൾ ഒരു ഗിഫ്റ്റ് തന്നിരിക്കുന്നു. എന്റെ പരുങ്ങൽ കണ്ടു ഫാദറിനും ചില സംശയങ്ങൾ തോന്നി.

 

“തൽക്കാലം നീയീ ബോക്സ് പിടിച്ചേ, ഞാനിപ്പോ വരാം”

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.