Wonder 8 [Nikila] 2121

“ഇന്ന് ജോയുടെ ബർത്ത്ഡേ മാത്രമാണെന്ന് കരുതണ്ട. വേറൊരു പ്രത്യേകത കൂടിയുണ്ട്?” മിഖി.

 

ആ പ്രത്യേകത എന്താണെന്ന് ഓർത്തപ്പോൾ എന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു.

 

“ഒരിക്കലും നടക്കാതെ പോയ എന്റെ രണ്ടാം കല്യാണവാർഷികം?”

 

എന്റെ കല്യാണം മുടങ്ങിയ സംഭവമോർക്കുമ്പോൾ എനിക്കു വീണ്ടും രോമാഞ്ചം വരാണ്. തലനാഴിരയ്ക്കല്ലേ അന്നു ഞാൻ രക്ഷപ്പെട്ടേ. ഞാൻ മേലോട്ട് നോക്കിയപ്പോൾ അവിടെ പിന്നെയും ആ രണ്ടു നക്ഷത്രങ്ങൾ ഇപ്പോഴും തെളിഞ്ഞു നിൽക്കുന്നുണ്ട്.

 

“ജോ, നമുക്കിത് സിലിബ്രേറ്റ് ചെയ്യണ്ടേ??” മിഖി.

 

“പിന്നല്ല, നീ വാടാ ?”

 

പിന്നെ നേരം കളയാതെ ഞങ്ങള് നാലു പേരും താഴെക്കിറങ്ങി. ബാക്കിയുള്ളവർ അപ്പോഴും ആ മുറിയിലുള്ള ജനലിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ടിരിക്കയിരുന്നു. ഞങ്ങള് എല്ലാവരും ആദ്യം പരസ്പരം ക്രിസ്തുമസ് വിഷ് ചെയ്തു. ഞങ്ങളവരോട് നാലു പേര് വീതമായി മേലോട്ടു കേറി ചെല്ലാൻ പറഞ്ഞു. അങ്ങനെ കുറച്ചു നേരം കൂടി ബൈബിൾ ടവറിൽ ചിലവഴിച്ച ശേഷം ഞങ്ങള് നേരെ വീട്ടിലോട്ട് പോയി. പോകുന്ന വഴിക്ക് ഒരു കടയിൽ കേറി നല്ലൊരു കേക്ക് വാങ്ങാനും മറന്നില്ല. ക്രിസ്തുമസ് ആയതുക്കൊണ്ട് ഇപ്പോൾ ഏതു പാതിരാത്രിയിലും തുറക്കുന്ന പല കടകളും ഈ ടൗണിലുണ്ടാവും. ഡിസംബർ മാസം ബർത്ത്ഡേ ആഘോഷിക്കുന്നവർക്ക് കിട്ടുന്ന ഒരു ഭാഗ്യമുണ്ട്. ബർത്ത്ഡേ സെലിബ്രേറ്റ് ചെയ്യാൻ കേക്കിനൊരു ക്ഷാമവുമുണ്ടാവില്ല ?. 

 

അവസാനം എല്ലാ ചുറ്റിക്കളികളും കഴിഞ്ഞു വീട്ടിലെത്തി. ഡഗ്ഗ് ഇപ്പോഴും പുൽക്കൂടിനകത്ത് ഒന്നുമറിയാതെ സുഖമായി ഉറങ്ങാണ്. ശബ്ദമുണ്ടാക്കാതെ ചെന്ന് ഞാനവനെ പിടിച്ചു പുൽക്കൂട്ടിൽ നിന്നും മാറ്റി രൂപങ്ങളെല്ലാം അതിനകത്തു തന്നെ വച്ചിട്ട് ഡഗ്ഗിനെ ഞങ്ങളുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. വീട്ടിലെത്തിക്കഴിഞ്ഞപ്പോഴാണ് അവന്മാരറിയുന്നത് ഇന്നെന്റെ പിറന്നാള് കൂടെയാണെന്ന്. ഇക്കാര്യം നേരത്തെ പറയാത്തതിൽ അവർക്കെല്ലാം പരിഭവമുണ്ടായി. പക്ഷെ പരിഭവപ്പെട്ടിട്ട് വല്ല കാര്യവുമുണ്ടോ ?. ഞാൻ തന്നെ ഇന്നെന്റെ ബർത്ത്ഡേയാണെന്ന് അറിഞ്ഞത് കുറച്ചു നേരം മുൻപായിരുന്നു. ശേഷം ഞങ്ങള് കേക്കുമുറിച്ചു എന്റെയും ക്രിസ്തുവിന്റെയും പിറന്നാൾ ഒരുമിച്ചാഘോഷിച്ചു. ഇന്നാണ് എനിക്കു ഇരുപത്തിയഞ്ച് വയസ്സു തികയുന്നത് അതും ഡിസംബർ ഇരുപത്തിയഞ്ചിന്. എന്താ ഒരു കോമ്പിനേഷൻ?.

 

പിന്നീടുള്ള ക്രിസ്തുമസ് ആഘോഷം വീടിനകത്തായി. നോൺ വെജ് ഫുഡ് ഉണ്ടാക്കിയും വൈൻ കുടിച്ചും പാട്ടുപ്പാടിയും ഡാൻസു കളിച്ചുമൊക്കെ ആഘോഷം കഴിഞ്ഞു എല്ലാവരും ഉറങ്ങിയപ്പോൾ സമയം നാലുമണിയായി. എല്ലാവരും ഉറങ്ങിയിട്ടും എനിക്കു മാത്രം ഉറക്കം വന്നില്ല.

 

രണ്ടു വർഷം മുൻപു നടന്ന കാര്യങ്ങളെല്ലാം ഓർമ്മയിൽ വന്നു. അന്ന് കല്യാണത്തലേ ദിവസം വരെ മനസമാധാനം കിട്ടാതെ നീറിപ്പുകഞ്ഞതും വീട്ടിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ച പല ശ്രമങ്ങളും പാളിപ്പോയി അതിനു അപ്പന്റെ കയ്യീന്ന് നല്ലോണം വാങ്ങിച്ചുക്കൂട്ടിയതും ട്രീസയുടെ വക ഇടയ്ക്കിടെ വീട്ടിൽ കേറി വന്നു എന്നെ ടീസ് ചെയ്തു ഇറിട്ടേറ്റ് ചെയ്തതും അങ്ങനെ പലതും വീണ്ടുമോർത്തു. എന്നാൽ ഈയൊരു അതൊക്കെ ഓർക്കുമ്പോൾ ചിരിയാണ് വരുന്നത്. എന്റെ വീട്ടുക്കാർ ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും അവസാന സമയത്ത് അതൊക്കെ വെറുതെയായിപ്പോയില്ലേ?. ദൈവമുണ്ടെന്ന് പറയുന്നത് സത്യമാണെന്ന് അന്നാണ് എനിക്കു മനസിലായേ. ശരിക്കും ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് അന്നെന്നെ രക്ഷിച്ചതും ദൈവം തന്നെയല്ലേ ?. വീട്ടുക്കാരെല്ലാവരും എന്നെയിപ്പോഴും ദൈവനാമത്തിൽ ശപിക്കുന്നുണ്ടാവാം. പക്ഷെ ദൈവം തന്നെ ഇടപ്പെട്ട് വിവാഹം മുടക്കിയ സ്ഥിതിക്ക് ആ ശാപവും ഫലം കാണില്ലെന്ന് ഉറപ്പാണ്. ക്രിസ്തുമസ്സ് ദിവസമൊക്കെ സാധാരണ ആരെങ്കിലും കല്യാണം നടത്താൻ നോക്കുമോ ?. കാശുള്ളതിന്റെ അഹങ്കാരം തന്നെയാ അത് ?. 

 

രണ്ടു വർഷങ്ങൾക്കു മുൻപ് ഇതേ ദിവസം തന്നെയാണ് ഞാൻ ദൈവത്തെ നേരിട്ടു കണ്ടതും. അന്ന് ഓർക്കപ്പുറത്തു എന്റെ മുന്നിൽ രക്ഷകനായി വന്ന ആ മായാജാലക്കാരനെ പിന്നീട് ഞാൻ നേരിട്ടു കണ്ടിട്ടില്ല. എങ്കിലും പലയിടത്തും അദ്ദേഹത്തിന്റെ സാമിപ്യമറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ക്രിസ്തുമസ്സിന് എന്നെ കാണാൻ അദ്ദേഹം വീണ്ടും വരുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ അദ്ദേഹം വന്നില്ല. അതുക്കൊണ്ട് ഈ ക്രിസ്തുമസ്സിനും ഞാൻ ആരെയും പ്രതീക്ഷിക്കുന്നില്ല. അദ്ദേഹത്തെ ഇനി നേരിൽ കണ്ടാൽ അന്ന് പറയാൻ പറ്റാതെ പോയ നന്ദി മുഖത്തു നോക്കി പറയണമെന്ന് ഒരാഗ്രഹമുണ്ട്. പക്ഷെ എന്റെടുത്തു നിന്ന് തിരിച്ചൊന്നും പ്രതീക്ഷിക്കുന്നില്ലായിരിക്കാം. അതുക്കൊണ്ടായിരിക്കാം പിന്നീടെന്നെ കാണാൻ വരാത്തത്. അതിനൊന്നും എനിക്കു പരാതിയില്ല, എന്നും അദ്ദേഹത്തോട് നന്ദി മാത്രമേയുള്ളൂ.

 

പഴയ ചിന്തകൾ വീണ്ടും എന്റെ മനസിനെ വല്ലാണ്ടങ്ങ് കേറി ഭരിക്കുമെന്ന് തോന്നിയപ്പോൾ ഞാൻ വീടിനു പുറത്തേക്കിറങ്ങി മൈതാനത്തിനു അരികിലുള്ള ബെഞ്ചിൽ ചാരിയിരുന്നു. എന്റെ മനസിപ്പോൾ ശാന്തമാണ്. ആരോടുമിപ്പോൾ പരാതിയോ പരിഭവങ്ങളോ ഇല്ല. ഇന്നത്തെ ദിവസം നടന്ന കാര്യങ്ങൾക്കൊണ്ട് സന്തോഷമേ ഉണ്ടായിട്ടുള്ളൂ. മിഖിയുടെയും ഫിലിപ്പ് അങ്കിളിന്റെയും ശാരദാന്റിയുടെയും ബാക്കിയെല്ലാവരുടെയും കൂടെ ചിലവഴിച്ച ഓരോ നിമിഷവും ഇപ്പോഴും മറക്കാൻ പറ്റുന്നില്ല. ഇന്നത്തെ ഓരോ കുട്ടികളുടെയും പുഞ്ചിരിച്ച മുഖം കണ്ടപ്പോൾ മനസ്സിനൊരു കുളിർമയാണ് തോന്നിയത്. സാധാരണ ബർത്ത്ഡേയ്ക്ക് പലരും ഇങ്ങോട്ടു സമ്മാനങ്ങൾ പ്രതീക്ഷിക്കുമ്പോൾ ഞാൻ പലർക്കും അങ്ങോട്ടു സമ്മാനം കൊടുത്തു. മൊത്തത്തിൽ ഞാനിന്ന് ഹാപ്പിയാണ്. എന്നും ഇന്നത്തേതു പോലെ ഹാപ്പിയായി കഴിയാൻ പറ്റിയാൽ മതിയായിരുന്നു.

 

പുറത്തു തണുപ്പിനു വീണ്ടും കാഠിന്യം കൂടി വരുന്നുണ്ട്. ഞാൻ പതിവുപോലെ വീണ്ടും മാനത്തോട്ട് നോക്കി. ഇത്തവണ നക്ഷത്രങ്ങളുടെ എണ്ണത്തിൽ നല്ല കുറവു വന്നിട്ടുണ്ട്. കൂടുതലും ക്രിസ്തുവിന്റെ ജന്മദിനം അറിയിച്ചു കഴിഞ്ഞപ്പോൾ സ്ഥലം വിട്ടിട്ടുണ്ടാവും. പക്ഷെ ഏതൊക്കെ നക്ഷത്രങ്ങൾ പോയാലും എന്നെ കാത്തിരിക്കുന്ന രണ്ടു നക്ഷത്രങ്ങൾ ഇപ്പോഴും അവിടെ തന്നെയുണ്ട്. ഞാനാ നക്ഷത്രങ്ങളെ നോക്കി പുഞ്ചിരി തൂകിക്കൊണ്ട് പറഞ്ഞു.

 

“ഗുഡ് നൈറ്റ്”

 

ആ രാത്രി മുഴുവൻ എന്തൊക്കെയോ ആലോചിച്ചു കഴിച്ചുക്കൂട്ടി.

 

നേരം വെളുത്തപ്പോൾ ഞാൻ കുളിച്ചു ഫ്രഷായി നേരെ പള്ളിയിലേക്ക് പോയി . ബാക്കിയുള്ളവരൊന്നും അപ്പോളൊന്നും എണീറ്റിട്ടില്ല. ഞാനവരെ വിളിക്കാനും പോയില്ല. പാതിരാ കുർബാനയ്ക്ക് കൂടാൻ പറ്റാത്തതിന്റെ ക്ഷീണം രാവിലത്തെ കുർബാനയോടെ തീർക്കാമെന്നു വിചാരിച്ചു. ബൈക്കെടുത്തു നേരെ പള്ളിയിലേക്ക് വച്ചു പിടിച്ചു. പക്ഷെ പള്ളിമുറ്റത്തെതിയപ്പോഴേ ഒരു ശോകം അന്തരീക്ഷമാണ് ഫീൽ ചെയ്തേ. എന്തൊക്കെയോ സാധങ്ങള് കത്തി കരിഞ്ഞതിന്റെ മണം മൂക്കിലേക്കടിച്ചു. ചിലപ്പോൾ കരിമരുന്നിന്റെ മണമാവാനും സാധ്യതയുണ്ട്.

 

പള്ളിയുടെ അകത്തേക്ക് കേറിയപ്പോൾ അവിടെ ആരുമില്ല. സാധാരണ ഈ സമയം കുർബാനയുള്ളതുക്കൊണ്ട് വയസ്സായ അമ്മച്ചിമ്മാരെയെങ്കിലും ഇവിടെ കാണേണ്ടതാണ്. ആ ടീംസ് പോലും ഇപ്പോൾ പള്ളിയിലില്ല. പള്ളിയുടെ ഉൾവശം മുഴുവൻ നല്ല രീതിയിൽ ഡെക്കറേറ്റു ചെയ്തിട്ടുണ്ട്. അൽത്താരയുടെ ചുറ്റും ചെടികളും പൂക്കളും വച്ചു നന്നായി അലങ്കരിച്ചിട്ടുണ്ട്. ഒരാൾ പൊക്കത്തിലുള്ള സാന്റാ ക്ലോസിന്റെ പ്രതിമ അൽത്താരയുടെ മുൻവശം രൂപക്കൂടിനു സമീപത്തു വച്ചിട്ടുണ്ട്. പിന്നെ പള്ളിയുടെ പല ഭാഗങ്ങളിലുമായി ബലൂണുകളും വർണ്ണക്കടലാസുകളും വച്ചു നല്ലപോലെ കളർ ഫുള്ളാക്കിയിട്ടുണ്ട്.

 

എന്തൊക്കെയുണ്ടായിട്ടും പള്ളിയിൽ കുർബാന കൂടാൻ മാത്രം ആരും വന്നിട്ടില്ല. ഇനി രാവിലെത്തെ കുർബാന ക്യാൻസൽ ചെയ്തതാവോ ?. ചുറ്റുപാടുമൊന്ന് സൂക്ഷമാമായി കണ്ണോടിച്ചു നോക്കിയപ്പോൾ ഡെൽജോ ഫാദറിനെ കണ്ടു. ഫാദർ വെള്ളനിറത്തിലുള്ള ളോഹയുമിട്ട് പള്ളിയുടെ മുൻവശത്തെ ബെഞ്ചിനടുത്തായി മുട്ടുകുത്തി മുഖം കുനിച്ചു നിൽക്കുന്നുണ്ട്. ഇതേത് പറ്റി ? ഫാദറിപ്പോ കുർബാന ചൊല്ലാൻ അൽത്താരയിലോട്ട് കേറേണ്ടതല്ലേ ?. ഞാൻ അടുത്തേക്ക് പിന്നിലൂടെ ചെന്ന് കുനിഞ്ഞു മുഖം താഴ്ത്തിയിരിക്കുന്ന ഫാദറിന്റെ തോളത്തു തട്ടി വിളിച്ചു. മുഖമുയർത്തി തിരിഞ്ഞു നോക്കിയ ഫാദർ എന്നെ കണ്ടപ്പോൾ ആദ്യമൊന്ന് പതറി. അപമാനഭാരം കൊണ്ടു ഫാദർ പിന്നെയും തല കുനിച്ചു.

 

“ഫാദർ, എന്തായിത് ? ഇന്നു കുർബാനയില്ലേ ?”

 

ഫാദറിന്റെ മുഖം കണ്ടാൽ ഇപ്പോളൊരു പൊട്ടിക്കരച്ചിലിനു തയ്യാറെടുക്കുന്ന പോലുണ്ട്. ഇപ്പോ പുള്ളിയുടെ ദേഹത്തൊന്ന് തോണ്ടിയാൽ തന്നെ കീ കൊടുക്കുന്ന പാവയെപ്പോലെ നിന്നു കരയും. ആ ഒരു സ്റ്റേജിലാണ് ഡെൽജോ ഫാദർ.

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.