ഞാൻ പറഞ്ഞതുകേട്ട് ഓരോരുത്തരും അവിടെയുണ്ടായ ജനലിലൂടെ പുറത്തെ കാഴചകൾ നോക്കി. രാത്രി സമയത്ത് വെളിച്ചത്താൽ മുങ്ങി നിൽക്കുന്ന തൃശ്ശൂർ സിറ്റി നേരിട്ടു കാണാൻ കഴിഞ്ഞത് അവർക്കൊരു കൗതുകമായി. എന്നാൽ എനിക്കു വിചാരിച്ചത്ര തൃപ്തി തോന്നിയില്ല. ജനലിലൂടെ പുറത്തേക്കു നോക്കുമ്പോൾ കാണുന്ന കാഴ്ചകൾക്ക് ക്ലാരിറ്റിയില്ലാത്തതോണ്ട് ചെറിയൊരു നിരാശ തോന്നി. എന്തു ചെയ്യുമെന്നറിയാതെ ചുറ്റും നോക്കിയപ്പോൾ ഒരു വഴി കണ്മുന്നിൽ തെളിഞ്ഞു വന്നു.
ഞങ്ങളിപ്പോൾ നിൽക്കുന്ന മുറിയിൽ നിന്നും പിന്നെയും മേലോട്ടു കേറാനുള്ള കോണിപ്പടിയുണ്ടായിരുന്നു. വളഞ്ഞു പുളഞ്ഞു കിടക്കുന്ന ആ കോണിപ്പടിയിലൂടെ മുകളിലോട്ട് കേറാൻ സാധാരണ ആർക്കും അനുവാദമില്ല. എന്നാൽ ഞങ്ങളെ തടയാൻ ആരുമില്ലാത്തതുക്കൊണ്ട് ഞാനും മിഖിയും അങ്കിളിനെയും ആന്റിയേയും കൂട്ടിക്കൊണ്ട് മേലോട്ടു കേറി. അവിടെ നിന്നും താഴേക്കു നോക്കിയാൽ കാഴ്ചകളെല്ലാം ക്ലിയറായി കാണാൻ കഴിഞ്ഞേക്കും.
ഞാനും മിഖിയും അങ്കിളും ആന്റിയും കൂടി പുത്തൻപ്പള്ളിയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്തെത്തി. അവിടെ നിന്നു നോക്കിയാൽ തൃശ്ശൂർ നഗരം കൂടുതൽ വിശാലമായി കാണാം. പക്ഷെ അങ്ങനെ പുറം കാഴച്ചകൾ കാണാൻ വേണ്ടി നിൽക്കുന്ന ആ സ്പോട്ട് അത്ര സേഫല്ല. ഒന്നാമത് അവിടെയുള്ള കൈവരിയുടെ പൊക്കം വല്ലാതെ കുറവാണ്. ശ്രദ്ധിച്ചില്ലെങ്കിൽ കാലു തെന്നി താഴെ വീണ് പല കഷ്ണങ്ങളായി ചിതറാൻ സാധ്യതയുണ്ട്. പോരാത്തതിന് അതൊരു ഇടുങ്ങിയ സ്ഥലമായതുകൊണ്ട് അവിടെ കഷ്ടിച്ചു മൂന്നാല് പേർക്ക് മാത്രമേ നില്ക്കാൻ പറ്റുള്ളൂ. അവിടെ അധികനേരം നിൽക്കാൻ അങ്കിളിനും ആന്റിക്കും നല്ല പേടിയുണ്ടായിരുന്നു. നിൽക്കുന്നത് ഏറ്റവും ഉയരം കൂടിയ ഭാഗത്തായതുക്കൊണ്ട് മുഖത്തേക്കടിക്കുന്ന തണുത്ത കാറ്റിന്റെ ശക്തി കൂടുതാലായിരുന്നു. ഇവിടെ നിന്ന് മുകളിലേക്ക് തലപൊക്കി നോക്കിയാൽ മേഘങ്ങളും നക്ഷത്രങ്ങളുമെല്ലാം കൂടുതൽ അടുത്തേക്ക് തെളിഞ്ഞു കാണാം. ഞങ്ങൾക്കെല്ലാം ഇതു വല്ലപ്പോഴും കാണാൻ പറ്റുന്ന കാഴ്ചകളായിരുന്നു. അങ്കിളും ആന്റിയും മേലോട്ട് നോക്കി ആകാശകാഴ്ചകളെല്ലാം ആസ്വദിക്കുകയായിരുന്നു.
“അതേയ്, മേലോട്ടു മാത്രമല്ല ഇടയ്ക്ക് വല്ലപ്പോഴും താഴോട്ടും നോക്കാം”
മുകളിൽ നിന്നും കൃത്യം 260 അടി താഴ്ച്ചയിലോട്ടുള്ള കാഴ്ചകളൊന്നു കാണേണ്ടതു തന്നെയായിരുന്നു. പുത്തൻപ്പള്ളിയുടെ പുറം ഭാഗം ഇവിടെ നിന്ന് നോക്കിയാൽ കാണാൻ പറ്റും. അതുകൂടാതെ താഴെയുള്ള റോഡും കടകളുമെല്ലാം തെരിവുകളുമെല്ലാം തീരെ ചെറുതായാണ് കാണുന്നത്. ഒന്നുകൂടി വിശാലമായി കണ്ണോടിച്ചാൽ തൃശ്ശൂർ നഗരം മൊത്തത്തിൽ കാണാൻ പറ്റും. രാത്രി സമയത്ത് വെളിച്ചത്തിൽ മുങ്ങിക്കുളിച്ചിരുക്കുന്ന ഈ നഗരക്കാഴ്ച ശരിക്കും കണ്ണിനു കുളിരേകുന്ന അനുഭവമായിരുന്നു. സാധാരണയായുള്ള വഴി വിളക്കുകളിൽ നിന്നും വീടുകളിൽ നിന്നും കടകളിൽ നിന്നുമൊക്കയുള്ള വെളിച്ചത്തിനു പുറമേ ക്രിസ്തുമസ്സിനോടനുബന്ധിച്ചുള്ള ഡെക്കറേഷൻ ബൾബുകളുടെയും നക്ഷത്രങ്ങളുടെയും വെളിച്ചം കൂടിയായപ്പോൾ ഭൂമിയിൽ എല്ലായിടത്തും വെളിച്ചം വാരിവിതറിയിരിക്കുന്നതു പോലെ തോന്നി. ഇപ്പോൾ ഇവിടെ നിന്നു നോക്കിയാൽ മാനത്തുള്ള ചന്ദ്രനേക്കാൾ തെളിച്ചം കൂടുതൽ ഭൂമിക്കാണെന്ന് വിശ്വസിച്ചു പോകും. അത്രത്തോളം വാക്കുകൾ കൊണ്ട് വിവരിക്കാനാവാൻ കഴിയാത്ത കാഴ്ചയായിരുന്നു ഞങ്ങളുടെ കണ്മുന്നിലുണ്ടായത്. മുഖത്തേക്കടിക്കുന്ന തണുത്ത കാറ്റും കണ്മുന്നിലെ കാഴ്ചകളും എല്ലാം കൂടിയായപ്പോൾ വല്ലാത്തൊരു ഉന്മാദാവസ്ഥയിലായിരുന്നു ഞങ്ങൾ. എല്ലാം കണ്ട് മതിമറന്നു നിൽക്കുന്ന ശാരദാന്റിയോട് ഞാൻ ചോദിച്ചു ;
“ആന്റി, എങ്ങനെയുണ്ട് ഈ വ്യൂ ?”
ഇറുക്കിപ്പിടിച്ചുള്ള ഒരു കെട്ടിപ്പിടുത്തമായിരുന്നു ആന്റി എനിക്കു മറുപടിയായി തന്നത്. ഈ നിമിഷം വാക്കുകൾ കൊണ്ട് മറുപടി പറയാൻ ആർക്കും കഴിയില്ല എന്നതാണ് സത്യം.
“മോനെ, എന്താ പറയണ്ടേന്നറിയില്ല. നന്ദിയുണ്ട് മോനെ, വളരെയധികം നന്ദി”
നിറഞ്ഞ കണ്ണുകളോടെ ആന്റിയതു പറഞ്ഞപ്പോൾ എന്റെ മനസ്സു നിറഞ്ഞു. ഫിലിപ്പ് അങ്കിളിന്റെയും മിഖിയുടെയും മുഖത്തു സന്തോഷം മാത്രം. ഭൂമിയിലെ ഏറ്റവും നല്ല സന്തോഷമേറിയ മുഹൂർത്തം ; അത് ഇതാണ്, ഇപ്പോഴാണ്, ഇപ്പോൾ മാത്രമാണ്.
“മോനേ, ഇന്നത്തെ ക്രിസ്തുമസ് ജീവിതത്തിലൊരിക്കലും ഞങ്ങളിനി മറക്കില്ല. ഇതുപോലൊരു സർപ്രൈസ് മോൻ ചുമ്മാ ഏതെങ്കിലുമൊരു പെണ്ണിന് കൊടുത്തു നോക്കിയേ. ഉറപ്പായിട്ടും അവള് മോനേ പ്രൊപ്പോസ് ചെയ്യും” ഫിലിപ്പ് അങ്കിൾ.
അങ്കിളിന്റെ ഈ വർത്തമാനം കേട്ട് എനിക്കു ചൊറിഞ്ഞു വന്നെങ്കിലും ഞാനത് പുറത്തുക്കാട്ടിയില്ല. നേരത്തെ ഒരുത്തിയെന്നെ പ്രൊപ്പോസ് ചെയ്തതിന്റെ ക്ഷീണം മാറി വരുന്നേയുള്ളൂ. അതിനിടയ്ക്കാണ് ഇനി വേറൊരുത്തിയേയും വിളിച്ചു കേറ്റത്തതിന്റെ സൂക്കേട് ?.
അൽപ്പം കഴിഞ്ഞപ്പോൾ തേക്കിൻ കാട് മൈതാനത്തിൽ നിന്നും വെടിക്കെട്ടുണ്ടായി. ആ വെടിക്കെട്ടിന്റെ പ്രതിഫലനമായി ആകാശത്തു പല വർണ്ണങ്ങളിലുള്ള അമിട്ടു വിരിഞ്ഞു. ഏറ്റവും മുകളിൽ നിന്നുള്ള വ്യൂ കൂടിയായപ്പോൾ ഞങ്ങൾക്ക് ഇതെല്ലാം കണ്ടപ്പോൾ പതിവില്ലാത്ത ഒരു ഭംഗി തോന്നി. ഫോണെടുത്തു നോക്കിയപ്പോഴാണ് സമയം പന്ത്രണ്ടു മണി കഴിഞ്ഞെന്ന് മനസിലായത്. ഇപ്പോൾ ദിവസം ഡിസംബർ 25 ആയിരിക്കുന്നു.
25 ഡിസംബർ 2018
“അങ്കിളേ ഹാപ്പി ക്രിസ്തുമസ്സ്?” ഞാൻ
“ഹാപ്പി ക്രിസ്തുമസ്” ഫിലിപ്പ് അങ്കിൾ.
“മെറി ക്രിസ്തുമസ്” ശാരദാന്റി.
“ജോ, ഹാപ്പി ബർത്ത്ഡേയ് ?” മിഖി.
ക്രിസ്തുമസ് ആശംസകളുടെ ഇടയ്ക്ക് മിഖിയുടെ ബർത്ത്ഡേ വിഷ് കേട്ട് അങ്കിളും ആന്റിയും എന്നെ കണ്ണു മിഴിച്ചു നോക്കി. ശരിക്കും ഞെട്ടിയത് ഞാനാണ്. ഡിസംബർ 25 എന്റെയും കൂടി പിറന്നാളാണെന്ന കാര്യം ഞാൻ അതുവരെ ഓർത്തില്ല. പക്ഷെ മിഖിക്ക് ഓർമ്മയുണ്ടായിരുന്നു. അവൻ കള്ളച്ചിരിയോടെ പോക്കെറ്റിൽ നിന്ന് ഒരു ബോക്സ് എടുത്തു എന്റെ നേരെ നീട്ടി.
“ഹാപ്പി ബർത്ത്ഡേയ് ജോ”
ഞാൻ ആ ബോക്സ് സന്തോഷത്തോടെ വാങ്ങി തുറന്നു നോക്കിയപ്പോൾ അതിനുള്ളിൽ സോണി കമ്പനിയുടെ ഒന്നാന്തരമൊരു ഇയർ ബഡ്. ഞാൻ വിശ്വാസം വരാതെ അവനെ നോക്കി.
“ഓൺലൈൻ ഗെയിമീന്ന് കിട്ടിയ കാശ്ക്കൊണ്ടു വാങ്ങിച്ചതാ?”
സന്തോഷം സഹിക്കാനാവാതെ ഞാനവനെ കെട്ടിപ്പിടിച്ചു. അങ്കിളിനും ആന്റിക്കും കുറ്റബോധമായി.
“സോറി മോനേ, ഞങ്ങള് നിന്റെ ബർത്ത്ഡേയാ ഇന്നെന്നുള്ള കാര്യം മറന്നു. മോന് ഞങ്ങളിപ്പോ എന്താ സമ്മാനമായി തരാ”
കുറ്റബോധം കൊണ്ടു തല താഴ്ന്ന അവരെ രണ്ടു പേരെയും ഞാൻ ഒരുമിച്ചു കെട്ടിപ്പിടിച്ചു.
“അതു സാരമില്ല അങ്കിൾ, ഞാനുമെന്റെ ബർത്ത്ഡേ മറന്നിരിക്കായിരുന്നു. ഇനിയെന്തിനാ നിങ്ങളെനിക്ക് വീണ്ടും സമ്മാനം തരുന്നേ ? നിങ്ങളേപ്പോലെ രണ്ടു പേരെ ഒരു കുടുംബമായി കിട്ടിയതല്ലേ ശരിക്കും എനിക്കു കിട്ടിയിട്ടുള്ള ഏറ്റവും നല്ലൊരു ഗിഫ്റ്റ്”
ഈയൊരു നിമിഷം ഞാനും വല്ലാതെ ഇമോഷണലായിപ്പോയി. സ്‌നേഹം പുറത്തേക്ക് കാണിക്കുന്ന സന്ദർഭങ്ങൾ പലപ്പോഴും നാടകീയമായിരിക്കും. പുറമേ നിന്നു നോക്കുന്നവർക്ക് അതെല്ലാം അരോചകമായി തോന്നാം. അതുക്കൊണ്ടായിരിക്കാം ഈ പ്രണയമൊക്കെ എന്നെപ്പോലെ പുറമേ നിന്നുള്ളവർക്ക് വെറുപ്പിക്കലും എന്നാൽ അതാനുഭവിച്ചുകൊണ്ടിരിക്കുന്നവർക്ക് വല്ലാത്തൊരു അനുഭൂതിയുമായി തോന്നുന്നത്. അങ്കിളിന്റെയും ആന്റിയുടെയും തോളത്തു കയ്യിട്ടുക്കൊണ്ട് മിഖിയുടെ കൂടെ ചേർന്നു നിന്നപ്പോൾ ഞാനൊരു കാര്യം തിരിച്ചറിഞ്ഞു, ക്രിസ്തുമസ്സ് ആഘോഷത്തിന്റെ ഏറ്റവും മനോഹരമായ ഭാഗം നമ്മുടെയെല്ലാം വേണ്ടപ്പെട്ടവരുടെയൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങളാണ്.
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum