Wonder 8 [Nikila] 2121

അത്രയും പറഞ്ഞിട്ട് ഞാനും മിഖിയും അവര് പിന്നാലെ വന്നോളുമെന്ന ധാരണയിൽ ആരുടേയും കണ്ണിൽ പെടാതെ വേഗം പള്ളിയുടെ പുറകു വശത്തെത്തി. ഭാഗ്യത്തിന് പള്ളിയുടെ പുറകു വശത്ത് ഈ നേരത്ത് വേറൊരു മനുഷ്യക്കുഞ്ഞു പോലും ഉണ്ടായില്ല. അതോടെ ഞങ്ങൾക്ക് പാതി ആശ്വാസമായി?. ബാക്കിയുള്ളവരും വരുന്നുണ്ടോന്നറിയാൻ തിരഞ്ഞു നോക്കിയപ്പോൾ നേരത്തെ ഉണ്ടായിരുന്ന ആ പാതി ആശ്വാസവും വന്ന വഴിയിലൂടെ തിരിച്ചു പോയി?. അങ്കിളും ആന്റിയുമടക്കം എല്ലാവന്മാരും ദൂരെ നിന്ന് ഒച്ചിഴയുന്ന സ്പീഡിൽ നടന്നു വരുന്നതേയുള്ളൂ. അവരുടെയൊക്കെ വരവ് കണ്ടിട്ട് ഞാൻ നെറ്റിയിൽ കൈവച്ചു ?. ശബ്ദമുണ്ടാക്കാതെ വരാൻ പറഞ്ഞപ്പോ ചെരുപ്പു പോലും നിലത്തുരഞ്ഞു ശബ്ദം വരാതിരിക്കാൻ എല്ലാവരും കാണിക്കുന്ന കരുതൽ കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയി ?.

 

“മിഖി, എന്തോന്നാടാ ഇത് ? പതുങ്ങി വരാൻ പറഞ്ഞപ്പോൾ എല്ലാവരും വളരെപ്പതിയെയാണല്ലോ വരുന്നേ ?. ഇവരെന്താ ബിഗ് ബി സിനിമയിലെ മമ്മൂട്ടിക്ക് പഠിക്കാണോ”

 

“ജോ, ഇനിയൊരറ്റ വഴിയേയുള്ളൂ. എല്ലാത്തിന്റയും മൂട്ടില് തീയിട്ടു പുകയ്ക്കണം. അപ്പൊ എല്ലാം കൂടി പാഞ്ഞിങ്ങോട്ട് വന്നോളും?”

 

ഇതു നടപടിയാവില്ലെന്നു തോന്നിയപ്പോൾ ഞാൻ തന്നെ എല്ലാവരെയും പോയി വേഗത്തിൽ വലിച്ചോണ്ടു പോന്നു. ആ ചുറ്റുവട്ടത്തുള്ള വേറാരും ഞങ്ങളെ ശ്രദ്ധിക്കാത്തതുക്കൊണ്ട് വേറെ കുഴപ്പങ്ങളുണ്ടായില്ല. ഈ സമയമൊക്കെ പള്ളിക്കകത്തു നിന്നും വൈദികൻ ആലപിക്കുന്ന ക്രിസ്തു സങ്കീർത്തനങ്ങളുടെ ശബ്ദം കേൾക്കാം.

 

ഞാനും മിഖിയും രഹസ്യമായി തീരുമാനമെടുത്ത ഒരു പ്ലാനിന്റെ ഭാഗമായിരുന്നു ഈ പള്ളി സന്ദർശനം. പകല് മുഴുവൻ മറ്റുള്ളവർക്ക് വേണ്ടി കൊടുക്കാനുള്ള ഗിഫ്റ്റ് പൊതിഞ്ഞു നേരം കളഞ്ഞ അങ്കിളിനും ആന്റിക്കും ഈ ഗ്യാങ്ങിനുമെല്ലാം ചേർത്ത് ഇന്നത്തെ ദിവസം നല്ലൊരു അടിപൊളി സർപ്രൈസ് ഈ രാത്രി കൊടുത്തില്ലെങ്കിൽ എങ്ങനെയാ ശരിയാവാ. ഞങ്ങള് പള്ളിയുടെ പുറകു വശത്ത് ഒരു അകത്തേക്ക് കടക്കാനുള്ള ഗേറ്റുള്ള ഭാഗത്തിനടുത്തെത്തി. ഭാഗ്യത്തിനു അവിടെ വേറാരുമുണ്ടായില്ല. മിക്ക ആളുകളും ആ നേരത്ത് പള്ളിക്കുള്ളിലോ അല്ലെങ്കിൽ പള്ളിയുടെ മുൻവശത്തോ ആയിട്ടാണുള്ളത്. എന്നാൽ എപ്പോൾ വേണമെങ്കിലും ആരെങ്കിലും ഈ ഭാഗത്തോട്ടു വന്നേക്കാം. അതിനു മുന്ന് ഈ പിൻവശത്തുള്ള ഗേറ്റ് തുറന്നു അകത്തേക്ക് കേറണം. പക്ഷെ നിർഭാഗ്യവശാൽ പള്ളിയുടെ പുറകുവശത്തു നിന്ന് അകത്തേക്ക് കടക്കാനുള്ള ഗേറ്റ് പൂട്ടിയിട്ടുണ്ട്.

 

“ജോ, ഞങ്ങളെയെന്തിനാ ഇങ്ങോട്ടു കൊണ്ടുവന്നേ?” പാട്രിക്ക്.

 

“കാമോൺ ജോ, ഇനിയെങ്കിലും സസ്പെൻസ് കള” ചാൾസ്.

 

എനിക്കു ചിരി വന്നു. ഇവർക്കൊന്നും ക്ഷമയെന്ന സാധനം തീരെയില്ലേ?.

 

“മോനേ, കാര്യമെന്താന്ന് പറ” ആന്റി.

 

“എന്നാപ്പിന്നെ സർപ്രൈസ് ഇവിടെ വച്ചു പൊട്ടിച്ചേക്കാം. ഗയ്‌സ്, ഇതാണ് തൃശ്ശൂർ പുത്തൻ പള്ളി. ഉയരത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തും അതേപോലെ ഏഷ്യയിൽ തന്നെ മൂന്നാം സ്ഥാനത്തുമെന്ന പ്രസിദ്ധി നേടിയ പള്ളിയാണിത്”

 

“ജോ, ഇതൊക്കെ ഇവർക്കുമറിയാവുന്ന കാര്യങ്ങളാ. വെറുതെ ജി.കെ പറഞ്ഞു ലാഗ്ഗ് അടിപ്പിക്കാണ്ട് കാര്യത്തിലേക്ക് കടക്ക്” മിഖി

 

“എന്നാ എല്ലാവരും കേട്ടോ. ഈ പള്ളിയുടെ ഏറ്റവും മുകളിൽ നിന്നു താഴോട്ടു നോക്കിയാൽ തൃശ്ശൂർ നഗരം മുഴുവൻ കാണാൻ പറ്റും. നിങ്ങളാരെങ്കിലും അങ്ങനെയൊരു കാഴ്ച കണ്ടിട്ടുണ്ടോ ?”

 

എല്ലാവരുമെന്ന വിശ്വാസം വരാതെ നോക്കി. ഞാൻ തുടർന്നു.

 

“എന്നാ നമുക്ക് ഈ തൃശ്ശൂർ സിറ്റിയെ ശരിക്കുമൊന്ന് കണ്ടു നോക്കിയാലോ. ഈ പള്ളിയുടെ ബൈബിൾ ടവറിൽ കേറിയാൽ എല്ലാം കാണാൻ പറ്റും. നമുക്കിവിടെ പകൽ വന്നു കേറായിരുന്നു. പക്ഷെ രാത്രിയിൽ ക്രിസ്തുമസ്സാഘോഷിക്കുന്ന തൃശ്ശൂർ സിറ്റിയെ കാണാൻ ഇപ്പോഴേ പറ്റൂ. അലെങ്കിൽ നമുക്ക് അടുത്ത പള്ളിപ്പെരുന്നാള് വരെ കാത്തിരിക്കേണ്ടി വരും. എന്നാ നമുക്കൊന്ന് നോക്കിയാലോ. എന്തായാലും നിങ്ങള് തൃശ്ശൂര് വരെ വന്നിട്ട് പുത്തൻ പള്ളിയിൽ നിന്നുള്ള ഈ വണ്ടർഫുൾ എക്സ്പീരിയൻസ് ഒന്ന് അറിയാതെ പോയാൽ ശരിയാവില്ലല്ലോ”

 

അതു കേട്ടപ്പോൾ എല്ലാവരുടെയും കണ്ണുകളിൽ അത്ഭുതം.

 

“നമ്മക്കീ പള്ളിയുടെ ബൈബിൾ ടവറിലൊന്ന് കേറി നോക്കിയാലോ ??” മിഖി.

 

“ഇതു നടക്കുമോ ?”

 

“പിന്നെന്താ നടക്കാണ്ട് ?”

 

“പക്ഷെ മോനേ, കുറേ നാളായിട്ട് ഇതു അടച്ചിട്ടേക്കല്ലേ. ആരെയും ഇപ്പോ പള്ളിക്കാര് ഈ മേലോട്ട് അനുവദിക്കില്ലല്ലോ. പിന്നെങ്ങനെയാ നമ്മള് മേലോട്ടു കേറാ?” അങ്കിൾ.

 

“മേലോട്ട് നടന്നു കേറണം?. ഇനി നടക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഇതിനകത്തൊരു ലിഫ്റ്റുണ്ട്. അതീക്കൂടെ മേലോട്ടു കേറിയാലും മതി” ഞാൻ.

 

“ആക്കിയതാണല്ലേ ?”

 

“മനസിലാക്കി കളഞ്ഞല്ലോ ?. അല്ല പിന്നെ, അനുവാദം വാങ്ങാനാണെങ്കിൽ ആരുമറിയാതെ നമുക്കു ഇങ്ങോട്ടു നുഴഞ്ഞു കേറേണ്ട ആവശ്യമുണ്ടോ ?. വെറുതെ പൊട്ടത്തരം ചോദിക്കല്ലേ അങ്കിളേ”

 

ഞാൻ മിഖിയെ നോക്കി കണ്ണുക്കൊണ്ടൊരു സൂചന കൊടുത്തു. കാര്യം മനസിലായ അവൻ ചിരിച്ചുക്കൊണ്ട് ആ അടച്ചിട്ടിരിക്കുന്ന ഗേറ്റിന്റെ പൂട്ട് കയ്യിലെടുത്തു പിടിച്ചു. എന്നിട്ട് അവൻ നേരത്തെ പോക്കെറ്റിൽ കരുതിയിരുന്ന ഒരു കെട്ടുക്കമ്പിയെടുത്തു പല്ലുക്കൊണ്ട് കടിച്ചു അതൊരു ഷേപ്പിലാക്കി അതുക്കൊണ്ട് പൂട്ടുതുറക്കാൻ തുടങ്ങി. അങ്കിളിനും ആന്റിക്കും ഞങ്ങള് ചെയ്യുന്ന കാര്യങ്ങള് വിശ്വസിക്കാനായില്ല. പക്ഷെ ബാക്കിയുള്ളവർക്ക് മിഖി ചെയ്യുന്ന കാര്യങ്ങള് കണ്ടു കണ്ണു തള്ളിപ്പോയി.

 

“ജോ, എന്താ ഇത് ? ഒരു കൊച്ചു കുട്ടിയൊക്കെ പൂട്ട് കള്ളത്താക്കോലിട്ട് തുറക്കുന്നലോ ?”

 

മിഖി ചെയ്യുന്നതു കണ്ടു ആശ്ചര്യപ്പെട്ടു ബോസ്ക്കോ എന്നോട് ചോദിച്ചു.

 

“നിങ്ങൾക്കിവനെ അറിയാഞ്ഞിട്ടാ. ഇവന്റെ മുന്നിൽ തുറക്കാത്ത ഒരു പൂട്ടും ഈ ഭൂമിയിലില്ല. ഈ മിഖിയുടെ ഫ്ലാഷ് ബാക്ക് കേട്ടാൽ നിങ്ങള് ഞെട്ടും ?” ഞാൻ.

 

“അതെന്ത് ഫ്ലാഷ് ബാക്ക് ?” ലിക്സൺ.

 

“അതൊക്കെയുണ്ട് മോനേ ?. ഇവന്റെ കഥ ഒരു ഒന്നൊന്നര സംഭവമാ” ഞാൻ.

 

“ജോ, വേണ്ട വേണ്ട ?” മിഖി.

 

അപ്പോഴേക്കും മിഖി ആ പൂട്ടു തുറന്നു. ഞങ്ങള് നിൽക്കുന്ന ഭാഗത്തേക്ക്‌ അധികമാരുടെയും ശ്രദ്ധയില്ലാതിരുന്നതുക്കൊണ്ട് ആരുമറിയാതെ ഞങ്ങളെല്ലാവരും വേഗം അകത്തു കയറി. ടവറിന്റെ ഏറ്റവും മുകളിലേക്ക് എത്താൻ നീണ്ട ഒരു കോണിപ്പടി തന്നെ കേറണം. അടുത്ത് ഒരു ലിഫ്റ്റുണ്ട്. പക്ഷെ മിക്കവാറും അതു പ്രവർത്തിക്കാൻ സാധ്യതയില്ല. എന്നാലും ഭാഗ്യമുണ്ടോന്നറിയാനായിട്ട് ഞാൻ ലിഫ്റ്റിന്റെ ബട്ടണൊന്ന് അമർത്തി നോക്കി. ഭാഗ്യത്തിന് ലിഫ്റ്റ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അങ്കിളും ആന്റിയുമടക്കം ആറു പേർ ലിഫ്റ്റിനകത്തേക്ക് കേറി മുകളിലേക്ക് വിട്ടു. ഞാനും മിഖിയുമടക്കം ബാക്കിയുള്ളവർ കോണിപ്പടി കേറി. അങ്ങനെ ഞങ്ങളെല്ലാവരും പള്ളിയുടെ ബൈബിൾ ടവറിന്റെ ഏറ്റവും മുകളിലത്തെ ഭാഗത്തെത്തി. ടവറിന്റെ ഏറ്റവും മുകൾഭാഗം ഒരു അടഞ്ഞുകിടക്കുന്ന കുടുസു മുറി പോലെയാണ്. അകത്തു വേറെ വെളിച്ചമൊന്നും ഇല്ലാതിരുന്നതുക്കൊണ്ട് മുകളിലത്തെ നിലയിൽ  ഭത്തിയുടെ വശങ്ങളിലായി തുറന്നുകിടക്കുന്ന ജനലിലൂടെ മാനത്തു നിന്നും അകത്തേക്ക് അരിച്ചിറങ്ങുന്ന നിലാവെളിച്ചമായിരുന്നു ഏക ആശ്രയം?.

 

“ഗയ്‌സ്, ഇനിയെല്ലാരും തൃശ്ശൂർ നഗരത്തിന്റെ ആകാശക്കാഴ്ച കണ്ടു നോക്കിക്കോളിൻ”

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.