“നീ പറഞ്ഞത് ശരിയാണ് നമുക്കങ്ങനെ ചെയ്യാം. പക്ഷെ ചെറിയൊരു മാറ്റമുണ്ടാവും” ഞാൻ
“എന്ത് മാറ്റം ?”
എന്റെ മുഖത്തൊരു ഗൂഢചിരി തെളിഞ്ഞു. ഞാൻ വാട്സ്ആപ്പിലൂടെ എല്ലാവർക്കും പുതിയൊരു നിർദ്ദേശം കൊടുത്തു.
അങ്ങനെ മിഖി പറഞ്ഞ പോലെ ബാക്കിയുള്ള ഗിഫ്റ്റ് പാക്കറ്റ് വീട്ടുപ്പടിക്കൾ തന്നെ വച്ചു. പക്ഷെ കൊണ്ടുവച്ചിട്ട് ചുമ്മാ അങ്ങ് പോവാനല്ല ഞങ്ങളുടെ പ്ലാൻ. കാളിംഗ് ബെല്ലടിച്ചും കതകിൽ മുട്ടിയുമൊക്കെ വീട്ടുക്കാരുടെ ഉറക്കം കളഞ്ഞിട്ടേ സ്ഥലം കാലിയാക്കിയുള്ളൂ. ചുമ്മാ അതൊക്കെ അവിടെ വച്ചിട്ടു പോയാൽ നാളെ രാവിലെയാവുമ്പോഴേക്കും വേറാരെങ്കിലും എടുത്തോണ്ട് പോവും. ഇതാവുമ്പോൾ ആ ടെൻഷനുമില്ല. അവരുടെ കണ്ണിൽ പെട്ടാലല്ലേ പ്രശ്നമുള്ളൂ. എങ്ങനെയുണ്ടെന്റെ ബുദ്ധി?. അല്ലാതെ മറ്റുള്ളവരുടെ ഉറക്കം കളഞ്ഞു അവരെ ശല്യപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിട്ടേയല്ല?.
അങ്ങനെ ഞാനും മിഖിയും ആ മെത്തേഡ് ഉപയോഗിച്ചു. ഓരോ വീട്ടിലേയും കാളിംഗ് ബെല്ലടിച്ചിട്ട് അകത്തു നിന്ന് ലൈറ്റ് കത്തിയെന്ന് മനസിലായാൽ ഞങ്ങള് വേഗം മുങ്ങും.
അതോടെ ഈ കളിയുടെ ത്രില്ല് ഒന്നുകൂടി കൂടി. ഇപ്പോൾ വീട്ടുക്കാരുടെ കണ്ണിൽപ്പെടാതെ കാര്യം നടത്തണമെന്നുള്ള വെല്ലുവിളി വന്നപ്പോൾ ഞങ്ങൾക്ക് ശരിക്കും ഹരം കേറി.
“ജോ, നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാത്തേ ??” മിഖി.
“അതിന്റെ മറുപടി വേണമെങ്കീ നീ നാടോടിക്കാറ്റ് സിനിമ കണ്ടാ മതിയെടാ ?” ഞാൻ.
അങ്ങനെ പതിനൊന്നേക്കാലോടെ മിഷൻ സാന്റാ അവസാനിച്ചു. കയ്യിലുണ്ടായിരുന്ന സമ്മാനപ്പൊതികളെല്ലാം തീർന്നു. ബാക്കിയുള്ളവരും അവരവരുടെ ജോലി കഴിഞ്ഞെന്ന് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി അറിയിച്ചപ്പോൾ എല്ലാവരോടും പുത്തൻപ്പള്ളിയിലേക്ക് വരാൻ പറഞ്ഞു.
പിന്നെ ഞാനും മിഖിയും ബൈക്കെടുത്തു പുത്തൻപ്പള്ളിയിലേക്ക് വച്ചു പിടിച്ചു. സമയം പാതിരാത്രിയായെങ്കിലും ഇപ്പോഴും ചില കടകൾ അടച്ചിട്ടിട്ടില്ല. പോവുന്ന വഴിയെല്ലാം മാലബൾബുകൾ നക്ഷത്രങ്ങൾ പൂത്തിരികൾ അങ്ങനെ തുടങ്ങി മൊത്തത്തിൽ കളർഫുള്ളായിരുന്നു. ഏകദേശം പുത്തൻപ്പള്ളിയിലെത്തി. ബാക്കി പന്ത്രണ്ടു സാന്റാമ്മാരും ഞങ്ങൾക്കുമുൻപേ അവിടെ എത്തിയിട്ടുണ്ടായിരുന്നു. പള്ളിയുടെ പ്രവേശനക്കാവടനടുത്തു അങ്കിളും ആന്റിയും ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. ഇപ്പോൾ ആ പള്ളിയ്ക്കകത്തു ക്രിസ്തുമസ്സിനോടനുബന്ധിച്ചുള്ള പാതിരാ കുർബാന നടന്നുക്കൊണ്ടിരിക്കാണ്. കുർബാന കൂടാൻ വന്നവരിൽ ചില ആളുകൾ പള്ളിയ്ക്കു പുറത്തു ചുറ്റിത്തിരിയുന്നുണ്ട്.
വണ്ടി ഒരിടത്തു പാർക്ക് ചെയ്തിട്ട് ഞാനും മിഖിയും ഞങ്ങളുടെ ടീംസിന്റെ അടുത്തേക്ക് ചെന്നു. എല്ലാവരും നന്നായി ക്ഷീണിച്ചിട്ടുണ്ട്. ആർക്കും നേരെ നിവർന്നു നിൽക്കാനുള്ള ത്രാണിയില്ല. എന്നാൽ അവരെല്ലാവരും ഭയങ്കര ഹാപ്പിയാണ് അവരുടെ മുഖം കണ്ടപ്പോൾ മനസിലായി. ഞങ്ങളെപ്പോലെ തന്നെ ഇന്നത്തെ രാത്രി അവരും നന്നായി എൻജോയ് ചെയ്തെന്ന് ഇതിലൂടെ എനിക്കു മനസിലായി. ഞാൻ അടുത്തേക്ക് ചെന്നതും എല്ലാവരും എന്നെ കൂട്ടത്തോടെ കെട്ടിപ്പിടിച്ചു. അതെനിക്കൊരു എട്ടിന്റെ പണിയായി. ഇവന്മാരില് ഒരുത്തൻ തന്നെ എന്നെ കെട്ടിപ്പിടിച്ചാൽ ശരിക്കും ശ്വാസം മുട്ടും. അമ്മാതിരി ഒടുക്കത്തെ ആരോഗ്യമാണ് ഇവർക്കെല്ലാം. അങ്ങനെയുള്ളപ്പോൾ ഇവന്മാരെല്ലാം കൂട്ടത്തോടെ കെട്ടിപ്പിടിച്ചു അമർത്താൻ വന്നാൽ പറയേണ്ട കാര്യമുണ്ടോ ?. ഞാൻ ശരിക്കും ഞെരിപിരി കൊണ്ടു.
“വിടെടാ…… പന്നികളെ……, എനിക്കു ശ്വാസം കിട്ടണില്ല”
ശ്വാസം മുട്ടലിനിടയിൽ എങ്ങനെയോ അതു പറഞ്ഞൊപ്പിച്ചപ്പോൾ എല്ലാവരും പിടി വിട്ടു. ഞാനെന്റെ ശരീരം കുടഞ്ഞു നോക്കി. ഭാഗ്യം, ശരീരത്തിനുള്ളിലെ ഒരു പാർട്ട്സിനും കേടു പറ്റിയിട്ടില്ല ?.
“എന്തോന്നാടേയ്, എന്നെ ഞെക്കി കൊല്ലുന്നോ?” ഞാൻ
എല്ലാവരും കൂട്ടത്തോടെ ചിരിച്ചു. മിഖി ആ ഗ്യാപ്പില് ശാരദാന്റിയുടെ പിന്നിലൊളിച്ചു. എന്നെ ഇവര് കെട്ടിപ്പിടിച്ചതു കണ്ടപ്പോൾ അവനും അപകടം മണത്തറിഞ്ഞിട്ടുണ്ടാവണം.
“ജോ, ഹാപ്പി ക്രിസ്തുമസ്” നിജിൻ.
“സെയിം ടു യു?”
“എന്തായാലും വൈകിയാണെങ്കിലും ബ്രോ ആ ഐഡിയ പറഞ്ഞു തന്നത് നന്നായി. രാത്രി ഉറങ്ങി കിടന്നവരെ വിളിച്ചെണീപ്പിച്ചു ഗിഫ്റ്റ് കൊടുക്കാൻ നോക്കിയപ്പോ വീട്ടുക്കാര് എന്നെ നോക്കിയ ഒരു നോട്ടമുണ്ട്. അപ്പോഴേ ഞാൻ ഉരുകിപ്പോയി?” പീറ്റർ.
“ആ, ശരിയാന്നേ. ഒരാളെ ഇതേപോലെ പതിനൊന്നു മണിക്ക് വീടിന്റെ കാളിംഗ് ബെല്ലടിച്ചു വിളിച്ചപ്പോ അയാള് വാതിൽ തുറന്നു വന്നത് തന്നെ മുട്ടൻ കലിപ്പില്. എന്നിട്ടു എന്നോട് ചോദിക്കുവാ ‘അന്തസ്സുണ്ടോ മൈ?ന്ന്. പിന്നെ എന്നെ കുറേ തെറീം വിളിച്ചു☹️” പാട്രിക്ക്.
“അതു ശരി ? ഇതിനിടയ്ക്ക് ചേട്ടൻ കൊല്ലം ജില്ലയിലോട്ടാണോ ഗിഫ്റ്റ് കൊടുക്കാൻ പോയേ ? ?” മിഖി.
“അതെന്താ അങ്ങനെ ചോദിച്ചേ ?”
“കൊല്ലത്ത് എനിക്കു അറിയാവുന്ന ഒരാളുണ്ട്. ആ ആളാണ് ഇമ്മാതിരി ഡയലോഗടിക്കാ ?”
“എന്തൊക്കെ പറഞ്ഞാലും ഇന്നത്തെ ദിവസം സൂപ്പർ എക്സ്പീരിയൻസായിരുന്നു?” ബോസ്ക്കോ
“സത്യം, പിള്ളേർക്കൊക്കെ ഗിഫ്റ്റ് കൊടുക്കുമ്പോൾ അവര് നമ്മളെ നോക്കുന്ന ഒരു നോട്ടമുള്ള. ഇജ്ജാതി ക്യൂട്ട്നെസ്സ് ?” സാം.
എല്ലാവരും അവരുടെ അനുഭവങ്ങൾ പരസ്പരം പങ്കു വച്ചു. ഓരോ വീടുകളിൽ കേറിയപ്പോൾ ഉണ്ടായ അനുഭവങ്ങളും അവസാനം ഒളിച്ചും പതുങ്ങിയും സമ്മാനങ്ങള് വച്ചിട്ടു പോയ അനുഭവങ്ങളും അങ്ങനെ എല്ലാമവര് എന്നോട് ചുരുക്കി പറഞ്ഞു. ചിലർക്കൊക്കെ അവരുടെ വിശേഷങ്ങൾ ചുരുക്കി പറഞ്ഞിട്ടു ഒട്ടും മതിയാവുന്നില്ല. അങ്കിളും ആന്റിയും ഇതെല്ലാം കൗതുകത്തോടെ കേട്ടുക്കൊണ്ട് നിന്നു. അവര് രണ്ടു പേരുടെയും മുഖം കണ്ടാലറിയാം ഇപ്പോൾ ഞങ്ങളെയോർത്ത് അഭിമാനിക്കുകയാണെന്ന്. അതു മനസിലാക്കാൻ വാക്കുകളുടെ ആവശ്യമില്ലായിരുന്നു. അങ്കിളും ആന്റിയും ഞങ്ങളെ നോക്കിയ നോട്ടം മാത്രം മതിയായിരുന്നു ഞങ്ങൾക്കെല്ലാം തിരിച്ചറിയാനായിട്ട്. ഞാൻ ഫിലിപ്പ് അങ്കിളിന്റെയും ശാരദാന്റിയുടെയും അടുത്തേക്ക് ചെന്നു. രണ്ടു പേരും തണുപ്പുള്ളതോണ്ട് സ്വെറ്റാറൊക്കെ ഇട്ടിട്ടുണ്ട്.
“മോനെന്തിനാ ഇങ്ങോട്ടു വരാൻ പറഞ്ഞേ ?” ഫിലിപ്പ് അങ്കിൾ.
“അങ്കിളേ, ഡഗ്ഗ് ഉറങ്ങിയോ ?” ഞാൻ.
“ഉവ്വ്. നമ്മളുണ്ടാക്കിയ പുൽക്കൂടിനകത്തു ചുരുണ്ടുക്കൂടി കിടക്കണണ്ട്” ആന്റി.
ബലേ ഭേഷ്! ഇന്നത്തെ രാത്രി ഒട്ടുമിക്ക ആൾക്കാരുടെയും പുൽക്കൂട്ടില് ഉണ്ണീശോയും മാതാവും മാലാഖമാരുമൊക്കെ കിടക്കുമ്പോൾ ഞങ്ങളുടെ വീട്ടിലെ പുൽക്കൂട്ടിൽ ഡഗ്ഗ് അകത്തും ഉണ്ണീശോയും മാലാഖമാരും ഭടന്മാരുമെല്ലാം പുറത്തും ?.
“ശരി, നിങ്ങളെല്ലാം എന്റെ പള്ളിയുടെ പുറകു വശത്തേക്ക് വാ. പിന്നൊരു കാര്യം, ആരുടേയും കണ്ണിലു പെടാതെ ശബ്ദമുണ്ടാക്കാതെ വേണം പതുങ്ങി വരാനായിട്ട്”
“അതെന്തിനാ മോനേ ?” ശാരദാന്റി.
“കാര്യമുണ്ട്, പറയാം. നിങ്ങളെല്ലാവരും ഞാൻ പറഞ്ഞതുപോലെ ആരുടേയും കണ്ണിൽ പെടാതെ പിന്നാം വശത്തേക്ക് വാ”
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum