ഓരോ തവണയും ഓരോ വീടുകൾ കേറിയിറങ്ങുമ്പോഴും ഞങ്ങളും ഈയൊരു അനുഭൂതി അനുഭവിച്ചറിയുകയായിരുന്നു. ചില സ്ഥലങ്ങളിലൊക്കെ ഒഴുക്കൻ മട്ടിലുള്ള പ്രതികരണം കിട്ടിയെങ്കിലും ഞങ്ങളത് കാര്യമാക്കിയില്ല. വല്ലാത്തൊരു ഉത്സാഹത്തോടെ ഞങ്ങള് ഓരോ വീടുകളിലും കേറി ഗിഫ്റ്റ് ഡെലിവറി ചെയ്തു. ബാക്കിയുള്ള വർക്കല ടീംസ് അവര് ഓരോരുത്തരും കേറി ചെല്ലുന്ന സ്ഥലത്തെ വിശേഷങ്ങളൊക്കെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അപ്പപ്പോൾ തന്നെ അറിയിക്കുന്നുണ്ടായിരുന്നു.
ഗിഫ്റ്റ് കൊടുക്കാനുദ്ദേശിച്ചത് കൊച്ചു കുട്ടികൾക്കാണെങ്കിലും ചിലപ്പോഴൊക്കെ ഞങ്ങൾക്ക് മണ്ടത്തരം പറ്റിയിട്ടുണ്ട്. സമ്മാനവുമായി കേറി ചെല്ലുന്ന വീട്ടിലൊക്കെ കുട്ടികൾ ഉണ്ടാകുമോ ഇല്ലയോ എന്നൊന്നും ഞങ്ങൾക്കറിയില്ലലോ?. ഞങ്ങൾ കേറി ചെല്ലുന്ന ചില വീടുകളിൽ കുട്ടികളുണ്ടാവില്ല, മുതിർന്നവർ മാത്രമായിരിക്കും ഉണ്ടാവുക. കുട്ടികൾക്ക് കൊടുക്കാനുള്ള ഗിഫ്റ്റൊക്കെ മുതിർന്നവർക്ക് കൊടുക്കേണ്ട ചില സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. എന്നാലും അതൊന്നും അത്ര വലിയ പ്രശ്നമായി ഞങ്ങൾക്ക് തോന്നിയില്ല.
അങ്ങനെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരുപാടു വീടുകളിൽ കേറി ക്ഷീണിച്ചു. വൈകീട്ട് ഹോട്ടലിൽ കേറി നല്ലപോലെ ഭക്ഷണം കഴിച്ചിട്ടുള്ളതുക്കൊണ്ട് കാര്യമായ വിശപ്പു തോന്നിയില്ല. എന്നാലും നല്ല പോലെ ക്ഷീണമുണ്ടായിരുന്നു. ഭാണ്ഡക്കെട്ടുകൾ തോളത്തു തൂക്കിയിട്ട് ഒരു വശം തളർന്നു തുടങ്ങി. സമയം പത്തരമണിയോടടുക്കാറായി. ഇനിയും സമ്മാനപ്പൊതികൾ കൈവശമുണ്ട്. നേരം ഇരുട്ടിയതുക്കൊണ്ട് പല വീട്ടുക്കാരും കതകടച്ചു ഉറങ്ങാൻ തുടങ്ങി. ഇനിയുള്ളവരെ ഉറക്കത്തീനെണീപ്പിച്ചു സമ്മാനം കൊടുക്കാൻ നോക്കിയാൽ ആ വീട്ടുക്കാരുടെ വായിൽ നിന്നും അന്തസ്സായി തന്തയ്ക്കു വിളി കേൾക്കേണ്ടി വരും ?. ഇപ്പോൾ പുറത്തൊക്കെ കോച്ചിപ്പിടിക്കുന്ന തരത്തിലുള്ള തണുപ്പടിക്കുന്നുണ്ട്. ഞാനും മിഖിയും കൈകൾ പരസ്പരം കൂട്ടിത്തിരുമ്മി മുഖത്തോടെടുപ്പിച്ചു ചൂട് പിടിക്കാൻ ശ്രമം നടത്തി. ഇപ്പോൾ നേരം വല്ലാതെ വൈകിയിരിക്കുന്നു. പന്ത്രണ്ടു മണിക്ക് എല്ലാവരോടും പുത്തൻ പള്ളിയിലേക്ക് വരാൻ പറഞ്ഞിട്ടുള്ളതാ.
“ടാ, മിഖി. എല്ലാവരും ഉറങ്ങി തുടങ്ങിയല്ലോ ?. ഇനിയെന്താടാ ചെയ്യാ ?”
അപ്പോഴേക്കും ക്ഷീണിച്ചു കിതച്ച മിഖി എന്റെ ചോദ്യം കേട്ടപ്പോൾ ഉഷാറായി.
“ഇനി ഒരു വഴിയേയുള്ളു ജോ ?”
“എന്തു വഴി ? ?”
“ഒറിജിനൽ സന്റാക്ലോസ് ചെയ്യണ അതേ പണി തന്നെ. വീടിനകത്തേക്ക് നുഴഞ്ഞു കേറി ഗിഫ്റ്റ് വച്ചിട്ടു പോവുക ?”
കൊള്ളാം, ഇവനോടാണല്ലോ ദൈവമേ ഞാൻ ഐഡിയ ചോദിച്ചേ ?.
“പക്ഷെ എങ്ങനെ അകത്തേക്ക് കേറും ? നമുക്ക് വീടിനകത്തേക്ക് കേറാനുള്ള മാജിക്കറിയില്ലല്ലോ” ഞാൻ
“നമുക്ക് വീടിന്റെ മേലെയുള്ള ഓടിളക്കി അകത്തു കേറാലോ”
“അപ്പോൾ ടെറസ്സുള്ള വീടാണെങ്കിലോ ?’
“വീടിന്റെ പൂട്ടു പൊളിച്ചു അകത്തേക്ക് കേറാം?”
“ക്ലെവർ ബോയ്, നിന്റെ തലച്ചോറ് മൊത്തം ബ്രെയിനാണല്ലോടാ?”
“താങ്ക്യൂ, താങ്ക്യൂ ?”
പൊങ്ങൻ, സർക്കാസമടിച്ചിട്ടും ഇവന് മനസിലായില്ലല്ലോ?.
“പക്ഷെ ഒരു കുഴപ്പമുണ്ടല്ലോടാ ?”
“എന്ത് കുഴപ്പം ?”
“ഈ ഓടിളക്കി അകത്തു കേറുന്നതും പൂട്ടു പൊളിക്കുന്നതുമൊക്കെ ആരു ചെയ്യും ?”
“വേറാരാ, നമ്മള് തന്നെ”
“പ്ഭാ…….?”
ഒരു മയവുമില്ലാതെ അവന്റെ മുഖത്തിനിട്ടു ഞാൻ ആട്ടി. ഇതിപ്പോ കുറേ തവണയായി ഇവനെന്റേന് ആട്ടൽ നിന്നു കൊള്ളുന്നു. ഇവൻ ചുമ്മാ തമാശിച്ചതാണെന്ന് ഞാൻ വിചാരിച്ചപ്പോ ഇവനത് സീരിയസ്സായി എടുത്തേക്കുന്നു.
“എടാ മ….മ….. മരത്തലയാ….. ഇപ്പോ തന്നെ കുറേ നടന്നതോണ്ട് ക്ഷീണിച്ചിരിക്കാ. അതിന്റിടയീ കൂടെ ഇനി വീടിന്റെ മച്ചിലോട്ട് വലിഞ്ഞു കേറി ഓടിളക്കണം, അല്ലേടാ ??”
ഞാൻ സീരിയസ്സായി ദേഷ്യപ്പെട്ടിട്ടും ഇവനൊരു കുലുക്കവുമില്ല.
“ഓടിളക്കിയും പൂട്ടു പൊളിച്ചും അകത്തു കടന്നിട്ട് വീട്ടുക്കാരെങ്ങാനും പിടിച്ചാ മോഷണശ്രമത്തിന് അകത്തു കിടക്കേണ്ടി വരുമേടാ വിഡ്ഢികൂശ്മാണ്ഡമേ?. ഹൌസ് ഓണറെങ്ങാനും കണ്ടാ നമുക്ക് ഒറിജിനൽ സാന്റായെപ്പോലെ വാനിഷാവാനൊന്നും പറ്റില്ലാന്നോർക്കണം ?. പോലീസ് സ്റ്റേഷനിൽ കേറേണ്ടി വന്നാ പിന്നവിടുന്ന് നമുക്ക് നല്ല സുഖവാ. പോലീസുക്കാരാണെങ്കി നമ്മള് സാന്റാക്ലോസാണെന്നോ മാവേലിയാണെന്നോ ഒന്നും നോക്കൂല്ല. അവരുടെയെങ്ങാനും കയ്യിൽ പെട്ടാൽ പിന്നെ കുനിച്ചു നിർത്തി നമ്മുടെ നടുംപുറത്തവര് പള്ളിപ്പെരുന്നാള് നടത്തും?. അതു വേണോ ?”
“വീട്ടുക്കാര് പിടിക്കാൻ വന്നാ നമ്മളൊന്ന് ‘പ്രാങ്ക്’ ചെയ്യാൻ വന്നതാന്ന് പറഞ്ഞാ പോരേ. വെരി ഈസി ? “
“നിന്നെയിന്ന് ഞാൻ……?”
ദേഷ്യം വന്നിട്ട് ഇവനെ തല്ലാനുള്ള വടിക്കു വേണ്ടി ഞാൻ ചുറ്റും പരാതി.
“ജോ, വടി തപ്പണ്ട. ഞാൻ പറഞ്ഞതൊക്കെ തിരിച്ചെടുത്തു. നമുക്കാ പ്ലാൻ വേണ്ട, പോരേ?”
“അല്പം വിവരമെങ്കിലും നിനക്കുണ്ടായിരുന്നേൽ നിന്നെ വിവരദോഷീന്നെങ്കിലും വിളിക്കായിരുന്നു. ഇമ്മാതിരി തണുപ്പത്തും ഇങ്ങനെ ചളിയടിക്കാൻ നിനക്കെങ്ങനെ സാധിക്കുന്നെടാ ഉവ്വേ”
മിഖി എന്നെ നോക്കി പല്ലിളിച്ചു കാണിച്ചു എന്നല്ലാതെ വേറെ മറുപടിയൊന്നും ഉണ്ടായില്ല. ഞാനിവിടെ സീരിയസ്സായി ഒരു കാര്യം ആലോചിക്കുമ്പോ പോലും ഇവനത് കളിതമാശ.
“ജോ, എന്നാ വേറൊരു വഴിയുണ്ട് ?”
“പെരുവഴിയിലോട്ടുള്ള വഴിയാണെങ്കീ നീ പറയണ്ട”
“ഛെ! ഇതതല്ല. നമ്മള് വീടികത്ത് സമ്മാനം വയ്ക്കണ്ട. വീട്ടുവാതിന്റെ അവിടെ വയ്ക്കലോ”
“എടാ നീ…..”
“ജോ, നമുക്ക് പിള്ളേര് ഹാപ്പിയായിട്ടിരിക്കണം അത്രയല്ലേ വേണ്ടൂ ?. അല്ലാതെ അവര് സന്തോഷിക്കണത് കാണണമെന്ന് നിർബന്ധമില്ലല്ലോ ?”
“ഇല്ലാ, എന്നാലും…..”
“ഒരു എന്നാലുമില്ല. നമുക്കങ്ങനെ ചെയ്യാം. ജോ തന്നെ ആലോചിച്ചു നോക്കിയേ, എന്തുക്കൊണ്ടാണ് സാന്റാക്ലോസ് കള്ളനെപ്പോലെ വീട്ടിലേക്ക് ഒളിച്ചു കേറി സമ്മാനമൊക്കെ വച്ചിട്ട് ആരുമറിയാതെ സ്ഥലം വിടുന്നേന്ന്? സാന്റാക്ക് മറ്റുള്ളവര് സന്തോഷിച്ചാ മാത്രം മതിയെന്നുള്ളൂ. അതു കാണണമെന്ന് നിർബന്ധമില്ല. നമുക്കും അതു പോരേ ?”
ഞാൻ അവൻ പറഞ്ഞത് ആലോചിച്ചു നോക്കി. ശരിയാണ്. നമ്മള് കാരണം ആരെങ്കിലും സന്തോഷിച്ചാൽ അതു തന്നെ വലിയ കാര്യമാണ്. അല്ലാണ്ട് അതിനൊക്കെ സാക്ഷിയായി നിൽക്കണമെന്ന് വാശി പിടിക്കുന്നതിൽ ഒരു കാര്യവുമില്ല.
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum