തുടക്കത്തിൽ വലിയ തീരുമാനമൊക്കെയെടുത്ത് ഓവർ ബിൽഡപ്പൊക്കെ കൊടുത്തെങ്കിലും കാര്യത്തോടടുത്തപ്പോൾ എനിക്കു ആവലാതി പിടിപ്പെട്ടു. പരിചയമില്ലാത്തവരുടെ വീടിന്റെ കതകിൽ മുട്ടി വിളിച്ചു അവർക്ക് സമ്മാനം കൊടുക്കുന്ന കാര്യമോർത്തപ്പോൾ ഞാൻ ചെറുതായിട്ടൊന്ന് വിയർക്കാൻ തുടങ്ങി. എന്തോ ഒരു കള്ളത്തരം ചെയ്യുകയാണെന്ന തോന്നലായിരുന്നു ആ നേരത്തൊക്കെ ഉണ്ടായേ. അങ്ങനെ ആദ്യത്തെ വീടിനു മുന്നിൽ മടിച്ചുക്കൊണ്ട് ചെന്നു കതകിൽ മുട്ടി. അൽപ്പനേരം കഴിഞ്ഞു ആ വീട്ടുക്കാർ വന്ന് വാതിൽ തുറന്നു കാര്യം തിരക്കിയപ്പോൾ എനിക്കു സംസാരിക്കാൻ വാക്കുകളൊന്നും കിട്ടാതെയായി. ഞാനും മിഖിയും വേഷം കെട്ടി ചില്ലറ പിരിവിനു വന്നരാണെന്ന് തെറ്റു ധരിച്ചു അവര് ഒറ്റ രൂപയുടെ കോയിൻ ഞങ്ങൾക്കു നേരെ നീട്ടി?.
പുല്ല്, ഫസ്റ്റ് ഇൻട്രോയിൽ തന്നെ എന്നെ പിച്ചക്കാരനാക്കി കളഞ്ഞല്ലോ ?.
ഇനി കാര്യത്തിലോട്ട് കടന്നില്ലെങ്കിൽ എല്ലാം കൊളമാവുമെന്നായപ്പോൾ മിഖി എന്റെ തോളത്തിരുന്ന ഭാണ്ഡക്കെട്ടിൽ നിന്നും ഒരു സമ്മാനപ്പൊതിയെടുത്ത് അവർക്കു നേരെ നീട്ടി. അപ്പോഴായിരുന്നു ആ വീടിനുള്ളിൽ നിന്നും ആറു വയസ്സു പ്രായമുള്ള ഒരു പെൺകുട്ടി ഇറങ്ങി വന്നത്. ഞാൻ മിഖിയുടെ കയ്യിൽ നിന്നും സമ്മാനപ്പൊതി വാങ്ങി ആ കുട്ടിയുടെ നേരെ നീട്ടി. ആ വീട്ടുകാർക്ക് അതിശയം തോന്നി. ചിലപ്പോൾ ഒരു സാന്റാ ക്ലോസും അവർക്ക് ഇതിനു മുൻപ് വീട്ടിലോട്ട് കേറിവന്ന് തമാശക്ക് പോലും ഇങ്ങനെ സമ്മാനം കൊടുത്തു കാണില്ല. ആദ്യമായി ഇങ്ങനൊരു അനുഭവം കിട്ടിയപ്പോഴുണ്ടായ ഷോക്കായിരിക്കും ആ പെൺക്കുട്ടിക്ക്. ആ പെൺകുട്ടി അൽപ്പം മടിച്ചുക്കൊണ്ട് എന്റെ കയ്യിൽ നിന്നും ഗിഫ്റ്റ് വാങ്ങി. അതിനു ശേഷം ഞാൻ ആ കുട്ടിയുടെ നേരെ കൈ നീട്ടി.
“ഹാപ്പി ക്രിസ്തുമസ്?”
ആ കുട്ടിയും ചിരിച്ചു എനിക്കു കൈ നീട്ടി ഷേക്ക് ഹാൻഡ് തന്നു. ഞാവനവളുടെ തലയിലൊന്ന് മെല്ലെ തലോടിയപ്പോൾ അവളെന്നെ നോക്കി പുഞ്ചിരിച്ചു. ഓർക്കാപ്പുറത്ത് ഒരു സമ്മാനം കിട്ടിയതിന്റെ സന്തോഷം ആ കുട്ടിയുടെ മുഖത്തു നിന്നു ഞാൻ ശരിക്കും മനസിലാക്കി. മനസു തുറന്നുള്ള ആ ചിരി കണ്ടപ്പോഴേ എനിക്കു വളരെയധികം സന്തോഷമായി. അങ്ങനെ തിരിച്ചു പോവാൻ ഒരുങ്ങുമ്പോൾ ആ കുട്ടി എന്നെ പിന്നിൽ നിന്നും വിളിച്ചു.
“സാന്റാ അങ്കിൾ”
വിളി കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ ആ കുട്ടി ഒരു പുഞ്ചിരിയോടെ അവളുടെ അപ്പന്റെ കയ്യിലുണ്ടായ ഫോണെടുത്തു പൊക്കി കാണിച്ചുക്കൊണ്ട് ഞങ്ങളോട് ചോദിച്ചു.
“ഒരു സെൽഫിയെടുത്താലോ ??”
ഞാനും മിഖിയും എന്തു ചെയ്യണമെന്നറിയാതെ കുഴഞ്ഞു. ഗിഫ്റ്റ് കൊടുത്തു പോവണമെന്ന് മാത്രമേ ഞങ്ങളുടെ പ്ലാനിലുള്ളൂ. ഇതിപ്പോ ഒരു കുട്ടി പ്രതീക്ഷയോടെ ഒരാവശ്യം പറയുമ്പോൾ സമ്മതിക്കാതിരിക്കാനും തോന്നണില്ല. ഞാൻ സമ്മതം മൂളിയപ്പോൾ ആ പെൺകുട്ടി എന്റെയും മിഖിയുടെയും നടുക്ക് ചേർന്നു നിന്ന് ഫോണിലെ ക്യാമറയ്ക്കു മുന്നിൽ പോസ് ചെയ്തു.
“സ്മൈൽ പ്ലീസ്”
അതും പറഞ്ഞു അവൾ ഒരു ക്യൂട്ട്നെസ്സുള്ള പുഞ്ചിരി മുഖത്തു വരുത്തിക്കൊണ്ട് ഫോട്ടോയെടുത്തു. എനിക്കും മിഖിക്കും പ്രത്യേകിച്ചു ക്യാമറയുടെ മുന്നിൽ ചിരിക്കേണ്ടി വന്നില്ല. കാരണം ഞങ്ങളുടെ മുഖത്തു മുഖം മൂടിയില്ലേ?. ഈ മുഖം മൂടിയിട്ട് എത്ര ചിരിച്ചാലും പുറത്തു കാണുന്ന വികാരം ഒന്നായിരിക്കും ?. ഫോട്ടോയെടുത്തു കഴിഞ്ഞപ്പോൾ അവൾ എന്നെ കെട്ടിപ്പിടിച്ചുക്കൊണ്ട് ക്രിസ്തുമസ് വിഷ് ചെയ്തു. ഓർക്കപ്പുറത്തൊരു സമ്മാനം കിട്ടിയതിന്റെ എക്സൈറ്റുമെന്റിലായിരിക്കും ഈ പെൺകുട്ടി. എല്ലാം കഴിഞ്ഞപ്പോൾ ആ വീട്ടുക്കാരെല്ലാം ചേർന്ന് ഞങ്ങൾക്ക് സന്തോഷത്തോടെ ഷേക്ക് ഹാൻഡ് തന്നിട്ട് പുഞ്ചിരിയോടെ യാത്രയാക്കി. നേരത്തെ ഞങ്ങൾക്ക് വച്ചു നീട്ടിയ ചില്ലറ ഒരു കൈനീട്ടമായി പരിഗണിച്ചുക്കൊണ്ട് അവരുടെ കയ്യിൽ നിന്നും വാങ്ങി. അതായിരുന്നു ഞങ്ങളുടെ ആദ്യത്തെ അനുഭവം. സന്തോഷവും അതോടൊപ്പം ചെറിയ നാണവും മുഖത്തു വന്നു. മാസ്ക്ക് ഇട്ടതുക്കൊണ്ട് മാത്രം ഞങ്ങളുടെ നാണക്കേട് ആരും കാണേണ്ടി വന്നില്ല ?.
“എങ്ങനെയുണ്ടായിരുന്നു ജോ ഫസ്റ്റ് എക്സ്പീരിയൻസ് ?” മിഖി.
“എന്റെ പൊന്നോ, നാണിച്ചു തൊലിയുരിഞ്ഞു. പ്ലാൻ ചെയ്യുന്ന പോലെ എളുപ്പമല്ലാട്ടോ കാര്യത്തിലേക്ക് കടക്കുമ്പോ?” ഞാൻ.
“മാസ്ക്ക് വച്ചതോണ്ട് മാത്രം നമ്മുടെ ചമ്മിയ മുഖം ആരും കണ്ടില്ല?” മിഖി.
“ആ വർക്കല ടീംസുക്കാര് ഇപ്പോ എന്തു ചെയ്യാണോ എന്തോ”
ഞാൻ ഫോണെടുത്തു വാട്ട്സാപ്പ് ഓണാക്കി നോക്കി. ഞങ്ങള് പതിമൂന്ന് പേരുടെ ഒരു ഗ്രൂപ്പ് ഇന്നെലെ സെറ്റാക്കി വച്ചിട്ടുണ്ടായിരുന്നു. വാട്സ്ആപ്പ് തുറന്നു നോക്കിയപ്പോൾ അതിൽ ഇഷ്ടം പോലെ ഫോട്ടോകളും മെസ്സേജുകളും കേറി വന്നിട്ടുണ്ട്. ഓരോരുത്തരും അവരവർ കേറി ചെന്ന വീടിന്റെ മുന്നിൽ നിൽക്കുന്ന സെൽഫിയും അവരുടെ എക്സ്പീരിയൻസും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
“എടാ, മിഖി. അവന്മാരൊക്കെ ഭയങ്കര ഉഷാറാണല്ലോ”
“എന്നാപ്പിന്നെ നമ്മളും വിട്ടുക്കൊടുക്കണ്ട. അടുത്ത വീടു തൊട്ട് നമ്മുക്കും ഉഷാറാവാം?”
“വോക്കെയ്?”
ഞാൻ തല ഉയർത്തി ആകാശത്തോട്ട് നോക്കി. മാനത്തു ഇപ്പോഴും പതിവില്ലാതെ ഒരുപാടു നക്ഷത്രങ്ങൾ തിങ്ങി നിറഞ്ഞിരിക്കുന്നു. അതോടൊപ്പം നേരിയ തോതിൽ മഞ്ഞു വീഴ്ചയുമുണ്ട്. ആകാശം മുഴുവൻ നക്ഷത്രങ്ങളാൽ അലങ്കരിക്കപ്പെട്ട ആ കാഴ്ച്ച മനോഹരം തന്നെയായിരുന്നു. ആകാശത്തിലെ നക്ഷത്രതിളക്കങ്ങളെ വെല്ലുവിളിക്കാനെന്നവണ്ണം ഭൂമിയിൽ ഓരോ വീടുകളിലും നക്ഷത്രങ്ങൾ ഉയർത്തിക്കെട്ടിയിട്ടുണ്ട്. ആകാശത്ത് എത്ര നക്ഷത്രങ്ങളുണ്ടെന്ന് പറഞ്ഞാലും എന്നെ മാത്രം സ്ഥിരമായി കാത്തിരിക്കുന്ന രണ്ടു നക്ഷത്രങ്ങൾ ഇപ്പോഴും അവിടെ തന്നെയുണ്ട്.
“അപ്പോളെങ്ങനെയാ ഉഷാറാക്കല്ലേ”
ഞാനാ നക്ഷത്രങ്ങളെ നോക്കി കണ്ണിറുക്കി. അവ തിരിച്ചും എന്നെ നോക്കിയും കണ്ണുചിമ്മി✨️.
പിന്നെയും ഓരോ വീടുകളിൽ കേറിയിറങ്ങി സമ്മാനങ്ങൾ ഡെലിവറി ചെയ്തു. കൂടുതലും ഇടത്തരം വീടുകളിലാണ് ഞങ്ങള് കേറിയത്. അതിനിടയ്ക്ക് ചില കരോള് സംഘങ്ങളെയും കണ്ടുമുട്ടി അവർക്കും പരസ്പരം ക്രിസ്തുമസ് വിഷ് ചെയ്തു. ഒട്ടുമിക്ക വീടുകളിലും നക്ഷത്രങ്ങളും പുൽക്കൂടുമൊക്കെയായി അലങ്കരിച്ചിട്ടുണ്ട്. ആദ്യത്തെ അനുഭവത്തിന് ശേഷം പിന്നെയും രണ്ടു മൂന്നു വീടുകളിൽ കേറിയപ്പോൾ മുൻപത്തെ അതേ പരിഭ്രാന്തിയുണ്ടായിരുന്നു. എന്നാൽ പിന്നെയും തുടർച്ചയായി ഓരോ വീടുകളിൽ കേറുന്നതിനനുസരിച്ച് പരിഭ്രാന്തി മാറി മെല്ലെയത് കൗതുകവും പിന്നീടതൊരു ആവേശവുമായി മാറി. ഓരോ വീടുകളിലും കേറി ചെന്ന് കതകു മുട്ടുമ്പോൾ അവരാദ്യം വിചാരിക്കുന്നത് ഞങ്ങള് പിരിവിനു വന്നവരാണെന്നായിരുന്നു. ആ ധാരണയിൽ വീട്ടുക്കാര് ഞങ്ങളുടെ നേരെ ചില്ലറക്കാശ് നീട്ടും. എന്നാൽ പകരം ഞങ്ങള് ചിരിച്ചുക്കൊണ്ട് സമ്മാനപ്പൊതി അവർക്കു കൊടുത്തിട്ട് വിഷ് ചെയ്യും. കൂടുതൽ സംഭാഷണങ്ങളൊന്നുമുണ്ടാവറില്ല. ചിലരൊക്കെ ഞങ്ങളെ പിടിച്ചു നിർത്തി അവരുടെ കൂടെ സെൽഫിയെടുക്കും. പക്ഷെ കേറി ചെല്ലുന്ന വീടുകളിൽ ആരെങ്കിലും ഞങ്ങൾക്ക് ചില്ലറകോയിൻ തന്നാൽ ഒരു ഉളുപ്പുമില്ലാതെ ഞങ്ങളത് കൈ നീട്ടി വാങ്ങും. ഓരോ വീടുകളിൽ കേറുമ്പോഴും ആ വീട്ടിലെയൊക്കെ കുട്ടികൾക്കാണ് ഞങ്ങൾ പലപ്പോഴും ഗിഫ്റ്റ് കൈമാറാൻ ശ്രദ്ധിക്കാറുള്ളത്. ആദ്യം അമ്പരപ്പോടെയത് അവര് വാങ്ങും. അതിനു ശേഷം സമ്മാനം കൈ നീട്ടി വാങ്ങുമ്പോൾ ആ കുട്ടികളുടെ കണ്ണിൽ വിരിയുന്ന സന്തോഷമൊന്ന് കാണേണ്ടതു തന്നെയാണ്. ഒരു ലോകം തന്നെ കൈപ്പിടിയിൽ കിട്ടിയതുപോലുള്ള സന്തോഷമായിരിക്കും അന്നേരമവർക്ക്. അവരുടെയാ സന്തോഷം കാണുമ്പോഴേ ഞങ്ങൾക്ക് തൃപ്തിയാവും. ക്രിസ്തുമസിന് സാന്റാക്ലോസിന്റെ കയ്യിൽ നിന്നും സമ്മാനം വാങ്ങുകയെന്നത് ഏതൊരു കുട്ടികളുടെയും ആഗ്രഹമായിരിക്കും. ആ ആഗ്രഹം അതേപോലെ നടന്നു കിട്ടുമ്പോൾ അവർക്കുണ്ടാകുന്ന സന്തോഷം അതൊരിക്കലും പറഞ്ഞറിയിക്കാൻ പറ്റില്ല, അനുഭവിച്ചറിയണം ?.
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum